Presently undergoing sacred renovation .Join us & Support for the renovation of Ancient Sri Anantheswara Temple കടവനട് ശ്രീ അനന്തേശ്വര ക്ഷേത്രം
വെള്ളോറ ശ്രീ സുബ്രമണ്യ കോവിലിലെ പൂജാരി പറമ്പില്‍ പണിയെടുക്കുമ്പോല്‍ തനിക്ക് ലഭിച്ച പ്രത്യേകതകള്‍ ഉളള ഒരു ശില കത്തിയണക്കാന്‍ ഉപകരിക്കുമെന്നു കരുതി വീട്ടില്‍ കൊണ്ട്പോവുകയും കത്തിയണക്കുമ്പൊള്‍ കൈ മുറിഞ്ഞ് രക്തം വരികയും ചെയ്തു. പിന്നീട് ശിലയ്ക്ക് ചുറ്റും നാഗങ്ങലുടെ സാമീപ്യം കണ്ട പൂജാരി കാര്യം അറിയുന്നതിനായി പ്രശ്നം വയ്ക്കുകയും പ്രശ്നത്തില്‍ യുഗ യുഗാന്തരങ്ങള്‍ക്കു മുന്‍പ് അവതാര പുരുഷനായ പരശുരാമന്‍ അവിടെ പ്രതിഷ്ടിച്ച നാഗ രാജവായ അനന്തന്റ്റെ പ്രതിഷ്ടയാനെന്നു അറിയുകയുണ്ടായി.
നാഗത്താന്മലയെന്നു പുകള്‍ പെറ്റ കടവനാട് പ്രദേശം ഉത്തര കേരളത്തിലെ ആദിശേഷന്റ്റെ ഏക ആരൂഡമാണ്.
ഏറെ വൈകാതെ തന്നെ ശില ലഭിച്ച പ്രദേശത്തിനു സമീപം ബാലാലയം പണിത് പ്രതിഷ്ഠനടത്തുകയായിരുന്നു. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ വിളക്കു കത്തിക്കാറുണ്ടെങ്കിലും എല്ലാ മലയാള മാസവും രണ്ടാമ്മത്തെ വ്യാഴാഴ്ച്ച നടതുറന്ന് പൂജ നടത്താറുണ്ട്.
ക്ഷേത്രത്തിന്റ്റെ മഹിമ തിരിച്ചറിഞ്ഞ് ദൂരെ ദേശത്തുനിന്നുപോലും ഇവിടെ വന്നു പൂജ നടത്തുന്ന ഭക്തജനങ്ങള്‍ ഇപ്പോഴുണ്ട്. ബാലാലയ പ്രതിഷ്ട കഴിഞ്ഞ് ഒരു വര്‍ഷമെ അയ്യുള്ളൂ എങ്കിലും ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ ഇവിടെ പൂജ കഴിച്ച് ഭക്തി പൂര്‍വ്വം പ്രാര്‍ഥിച്ച ഭക്ത ജനങ്ങല്‍ക്ക് സന്താന ഭഗ്യം, രോഗ ശാന്തി, മംഗല്യ ഭാഗ്യം, വിദേശസഞ്ചാരം, ഉദ്ദിഷ്ടകാര്യസിധി എന്നിവ അത്ഭുദകരമായിത്തന്നെ സാധിച്ചിട്ടുണ്ട്.
ഇപ്പൊള്‍ ക്ഷേത്രം പുനര്‍നിര്‍മാണ പ്രവര്‍ത്തനം നടത്തുവാന്‍ ക്ഷേത്രകമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.
ക്ഷിപ്ര പ്രസാദിയായ പരമശിവന്റ്റെ അനുഗ്രഹം അവോളം ലഭിച്ച ഈ പുണ്യ ഭൂമിയില്‍ ഗണപതി, സുബ്രമണ്യ സ്വാമി, മുതലായ മൂര്‍ത്തികളേയും കൂടാതെ വനദേവത, വനശസ്താവിനേയും പ്രതിഷ്ടിക്കേണ്ടതാണ്. ഹനുമാന്‍ സ്വാമിക്ക് പ്രത്യേകം ക്ഷേത്രം തന്നെ പണിയണമെന്നണ് പ്രശ്നചിന്ത.
പാലാഴിയില്‍ വസിക്കുന്ന അനന്തനില്‍ വിലയം പ്രാപിച്ചിരിക്കുന്ന മഹാവിഷ്നുവിന്റ്റെ മനോഹരമായ പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കേണ്ടത്. അനന്തനും അഷ്ടനാഗങ്ങള്‍ക്കും മൂലാരൂഡം നിര്‍ബ്ബന്ധമാണ്.
മുന്‍പ് ഈ ക്ഷേത്രത്തില്‍ ഉപയൊഗിച്ചിരുന്ന സാളഗ്രാമ ശില അത്ഭുതപരമായി തിരിച്ചു കിട്ടുകയും ഉണ്ടായി . ചുരുക്കിപ്പറഞ്ഞാല്‍ കടവനാട് ശ്രീ അനന്തേശ്വരക്ഷേത്രം നിലനില്‍ക്കുന്ന പ്രദേശം സമീപ ഭാവിയില്‍ ഒരു ക്ഷേത്ര നഗരമായി മാറുമെന്നാണു പ്രശ്നവിധി.