Sree Guruvayoorappan Temple Pattambi

Sree Guruvayoorappan Temple Pattambi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Guruvayoorappan Temple Pattambi, Religious Center, Sree Guruvayoorappan Temple Pattambi, Pattambi.

പുണ്യനദിയായ ഭാരതപുഴയുടെതീരത്ത് പട്ടാമ്പിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് പട്ടാമ്പി ശ്രീ ഗുരുവായൂരപ്പൻക്ഷേത്രം. ശംഖ്ചക്രഗദാപദ്മധാരിയായ ഗുരുവായൂരപ്പപ്രതിഷ്ഠയുള്ള ഇവിടെ സാക്ഷാൽഗുരുവായൂരിലെ ആചാരങ്ങളുംചിട്ടവട്ടങ്ങളുംതന്നെയാണ് അവലംബമാക്കിയിട്ടുള്ളത്

ക്ഷേത്രചരിതം

ഗുരുവായൂരപ്പഭക്തനും മുടങ്ങാതെ ഗുരുവായൂരപ്പദർശനം നടത്തുകയും ചെയ്തിരുന്ന ഒരു ഭക്

തൻ യാത്രാമധ്യേ നിളാതീരത്തുള്ള പടിഞ്ഞാറെമഠം ഊട്ടുപുരയിൽ വിശ്രമിക്കുക പതിവായിരുന്നു. ഒരിക്കൽ യാത്രാമധ്യേ ഊട്ടുപുരയിൽ എത്തിയ ഇദ്ദേഹത്തിനു പ്രായാധിക്യവും അവശതയും കാരണം യാത്രതുടരാൻ സാധിച്ചില്ല. ഇനി തനിക്ക് ഗുരുവായൂരിൽ എത്താനും ഗുരുവായൂരപ്പനെ ദർശിക്കാനും സാധിക്കില്ലെല്ലോ എന്നോർത്ത് വിഷമിച്ചുകിടന്ന ഇദ്ദേഹത്തിനു സ്വപ്നത്തിൽ ഗുരുവായൂരപ്പ ദർശനം ഉണ്ടാവുകയും ഇനി തന്നെ കാണാൻ ഗുരുവായൂരിലേക്ക് വരേണ്ടന്നും ഈ ഊട്ടുപുരക്കുഅരികില തന്റെ സാനിധ്യമുണ്ടാകുമെന്നും അരുളപാടുണ്ടായി എന്നുമാണ് ഐതിഹ്യം

ഉപദേവപ്രതിഷ്ഠകൾ

നാലമ്പലത്തിൽഅകത്ത്‌ ഗണപതിയും സുബ്രഹ്മണ്യനും പുറത്ത് ഭദ്രകാളിയും അമൃതകലശധാരിയായ ശാസ്താവും നാഗങ്ങളും ഉപദേവപ്രതിഷ്ഠകൾ ആണ്

വിശേഷദിവസങ്ങൾ

ഉത്സവം മകരം 1 നു കൊടിയേറി മകരം 8 നു ഭാരതപ്പുഴയിലെ ആറാട്ടൊടെ സമാപിക്കുന്നു

അഷ്ടമിരോഹിണി
ശ്രീകൃഷ്ണ ജന്മദിനം
കളഭാഭിഷേകം ഗോപൂജ പ്രസാദ ഊട്ട് പാതിരാപൂജക്ക് ശേഷം പിറന്നാൾ സദ്യ എന്നിവയും മഹാശോഭായാത്ര സമാപനവും
അപ്പം വെണ്ണ നിവേദ്യം എന്നീ വിശേഷാൽ വഴിപാടുകളും അന്നേ ദിവസം നടത്തപെടുന്നു.

കുചേലദിനം
അവിൽ നിവേദ്യം പ്രധാനം ..കേരളത്തിനകത്തും പുറത്തും നിന്ന് ധാരാളം ഭക്തർ എത്തിച്ചേരുന്നു

ഗുരുവായൂർ ഏകാദശി

കന്നിയിൽ ആയില്യം
നാഗങ്ങൾക്ക്‌ നൂറും പാലും കൊടുക്കൽ ,വിശേഷാൽ പൂജ

സ്കന്ധഷഷ്ടി ..
സുബ്രഹ്മണ്യന് പാലഭിഷേകം വിശേഷാൽ പൂജ



പ്രധാന വഴിപാടുകൾ
.
സർവൈശ്വര്യസിദ്ധിക്ക് ഉദയാസ്തമന പൂജ, മംഗല്യ സൌഭാഗ്യത്തിനു രുഗ്മിണികൃഷ്ണപൂജ, സന്താനസൌഭാഗ്യത്തിനു തിരുവോണം നാളിലെ പായസഹോമം എന്നിവ വിശേഷാൽ വഴിപടുകളാണ്

Address

Sree Guruvayoorappan Temple Pattambi
Pattambi
679303

Telephone

+914662212865

Website

Alerts

Be the first to know and let us send you an email when Sree Guruvayoorappan Temple Pattambi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share