02/10/2026
ധന്യാത്മൻ,
ലോകമെങ്ങുമുള്ള ഹിന്ദുസമൂഹം വ്രതപൂജാദി അനുഷ്ഠാനങ്ങളോടെ ശക്തിസ്വരൂപിണിയായ ദേവിയുടെ ദിവ്യചൈതന്യത്തെ ആരാധിക്കുന്ന ശുഭാവസരമാണല്ലോ നവരാത്രിക്കാലം. ധർമവ്യവസ്ഥയെയും ലോകശാന്തിയെയും തകിടം മറിക്കുന്ന ദുഷ്ടശക്തികളുടെ നിഗ്രഹത്തിനു വേണ്ടി അവതരിച്ച ലളിതാപരമേശ്വരിയുടെ ജപപൂജാദികൾ സർവഥാ അനുഗ്രഹദായകമത്രേ. ആസുരശക്തികൾ സംഹാരതാണ്ഡവമാടിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തെ സന്മാർഗത്തിലേക്ക് ആനയിക്കാനും ഉപാസനാബലമാർജിച്ച് ജീവിതം ധന്യമാക്കാൻ വ്യക്തികളെ പ്രേരിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് കൊടലൂർ ശ്രീ മുല്ലക്കൽ ഭഗവതി ക്ഷേത്രത്തിൽ ഈ നവരാത്രിക്കാലത്ത് ലളിതാ സഹസ്രനാമ വിചാര സത്രം സംഘടിപ്പിക്കപ്പെടുകയാണ്.
ഈ വര്‍ഷത്തെ നവരാത്രി ആചരണത്തിന്റ ഭാഗമായി പ്രഥമ (ഒക്ടോബർ 11) മുതൽ നവമി (ഒക്ടോബർ 20) [കന്നി 25 - തുലാം 03] വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 6.30ന് സമൂഹ
ശ്രീ ലളിതാ സഹസ്രനാമ പാരായണവും, നവരാത്രി ചുറ്റുവിളക്കും നടക്കുകയാണ്.
ഈ സമൂഹ പാരായണത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് താത്പര്യപ്പെടുന്നു.
ഒക്‌ടോബർ 18 മുതൽ 20 വരെ മൂന്ന് ദിവസങ്ങളിൽ ലളിതാ സഹസ്രനാമ പാരായണത്തിന് ശേഷം പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.
വിജയദശമി ദിനത്തിൽ കാലത്ത് 7.30 ന് നടക്കുന്ന സമൂഹ ലളിത സഹസ്രനാമ പാരായണത്തോടെ ഈ വർഷത്തെ നവരാത്രി ആചരണത്തിന് പരിസമാപ്തി കുറിക്കും.
എല്ലാ ഭക്തജനങ്ങളുടേയും തന മന ധന സഹകരണം അഭ്യർത്ഥിക്കുന്നു.