SSF Pattambi Sector

SSF Pattambi Sector Official page of SSF Pattambi Sector, Palakkad, Kerala

19/08/2026

UGC NET:
NTA രാജ്യത്തോട്
മറുപടി പറയണം

സർക്കാർ,
വിദ്യാർത്ഥികളെ
പൗരന്മാരായി
അംഗീകരിക്കുക

© SSF KERALAM

19/08/2026

യു ജി സി നെറ്റ്: കുത്തും കോമയും തുടങ്ങി തലക്കെട്ടുകളിൽ പോലും പിഴവുകൾ, അസാധാരണമായ ആവർത്തനവും: ചോദ്യങ്ങൾ എന്ന് ശരിയാവും?

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവേഷണത്തിനും അധ്യാപക നിയമനത്തിനും നിർണായകമായ UGC-NET പരീക്ഷയുടെ ചോദ്യങ്ങളിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായത് കാരണം മൂന്ന് വിഷയങ്ങൾക്ക് വീണ്ടും പരീക്ഷ നടത്തേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്.

2026 ജൂണിൽ രാജ്യത്താകെ 87 വിഷയങ്ങളിലായി UGC-NET പരീക്ഷ നടത്തിയിരുന്നു. എന്നാൽ ചോദ്യപ്പേപ്പറുകളിലെ ഗുരുതരമായ പിഴവുകളെ തുടർന്ന് ഇംഗ്ലീഷ്, സോഷ്യോളജി, കോമേഴ്‌സ് എന്നീ മൂന്ന് വിഷയങ്ങളിലെ പരീക്ഷകൾ വീണ്ടും നടത്താൻ NTA തീരുമാനിച്ചിരിക്കുകയാണ്. സോഷ്യോളജി പേപ്പറിൽ പേരുകളിലെ തെറ്റുകൾ, വിവർത്തന-വ്യാകരണ പിഴവുകൾ, ചോദ്യങ്ങളുടെ ഘടനയിലെ അപാകതകൾ തുടങ്ങിയവ കണ്ടെത്തിയതായി NTA തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ്, കോമേഴ്‌സ് പേപ്പറുകളിൽ മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ വലിയ തോതിൽ ആവർത്തിച്ചതായും പരാതികൾ ഉയർന്നിരുന്നു.

ജൂൺ അവസാനത്തോടെ പരീക്ഷ പൂർത്തിയായിട്ടും ആസാധാരണയായി ഒന്നര മാസം കഴിഞ്ഞാണ് ഉത്തരസൂചിക പുറത്തുവന്നത്. പിന്നീടാണ് മൂന്ന് വിഷയങ്ങളിലെ പരീക്ഷകൾ വീണ്ടും നടത്തുന്നതായി പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള NTA ഉത്തരവിറക്കിയത്. ഇത് പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ തുടർപഠനത്തെയും അക്കാദമിക അവസരങ്ങളെയും അനിശ്ചിതത്വത്തിലാക്കുന്നതാണ്. ചോദ്യപ്പേപ്പർ ചോർച്ചയും മറ്റു പിഴവുകളുമായി മുൻപും UGC-NET വിദ്യാർഥികൾക്ക് കരിനിഴൽ ആയിട്ടുണ്ട്.

ഒരു ദേശീയതല പരീക്ഷയുടെ കൃത്യത ഉറപ്പാക്കേണ്ടത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണ്. ചോദ്യപ്പേപ്പറുകളിലെ തകരാറുകൾക്ക് വിദ്യാർഥികൾ ഇരയാവുന്ന സാഹചര്യം ഇനിയും ആവർത്തിക്കരുതെന്ന് എസ് എസ് എഫ് കേരള കാമ്പസ് സിൻഡിക്കേറ്റ് ആവശ്യപ്പെട്ടു.

Campus Syndicate
© SSF KERALAM

15/06/2026

```🎥Highlights```

_മനിതൻ്റെ മനമിൽ_
_മനുഷ്യത്വമുള്ളിടം_
_മധുരിക്കുമെല്ലാം_
*മനുഷ്യ ഭാഷ!*

📖📖📖📖📖📖📖

SSF PATTAMBI SECTOR
Sahityotsav ‘26

✒️✒️✒️✒️✒️✒️
2026 June 06,07
A M L P SCHOOL
SHAGARAMAGALAM

🔹🔹🔹🔹🔹🔹
SSF PATTAMBI SECTOR

ആ മഹത്തായ ആശയ വിപ്ലവത്തിന്റെ നൂറു പ്രകാശവർഷങ്ങൾ നമ്മൾ കടന്നു പോവുന്നു. നേര് തെളിയുന്ന കാലങ്ങളുടെ ആഘോഷം  പുതിയ ലോകത്തേക്ക...
08/02/2026

ആ മഹത്തായ ആശയ വിപ്ലവത്തിന്റെ നൂറു പ്രകാശവർഷങ്ങൾ നമ്മൾ കടന്നു പോവുന്നു. നേര് തെളിയുന്ന കാലങ്ങളുടെ ആഘോഷം പുതിയ ലോകത്തേക്കുള്ള വെളിച്ചമായി അത്യുജ്ജ്വലം അതിദൂരം ഇനി നമ്മളിൽ തെളിഞ്ഞു കത്തും.
അഹ്‌ലുസ്സുന്നയുടെ വെളിച്ചം നിലപാടുകളുടെ മഹാ തെളിച്ചമായി മാറിയ നൂറു വർഷങ്ങൾ നടന്നെത്തിയ ഈ ആശയസഞ്ചാരത്തെ പ്രൗഢമായി, അഭിമാനമായി നമ്മൾ ഉദ്ഘോഷിക്കും.

100 പ്രകാശ വർഷങ്ങൾ ✨
സമസ്ത സെൻ്റിനറി വിളംബരം

2026 ഫെബ്രുവരി 14, ശനി
ബഹ്റുൽ ഉലൂം നഗർ, കോട്ടക്കൽ

02/01/2026

കേരള യാത്ര
#മനുഷ്യർക്കൊപ്പം

SSF, SYS കേരള മുസ്ലിം ജമാഅത്ത്, പട്ടാമ്പി സർക്കിൾ

Address

Pattambi

Website

Alerts

Be the first to know and let us send you an email when SSF Pattambi Sector posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share