Kundayam Sree Mahadevar Temple കുണ്ടയം ശ്രീ മഹാദേവർ ക്ഷേത്രം

  • Home
  • India
  • Pathanapuram
  • Kundayam Sree Mahadevar Temple കുണ്ടയം ശ്രീ മഹാദേവർ ക്ഷേത്രം

Kundayam Sree Mahadevar Temple   കുണ്ടയം ശ്രീ മഹാദേവർ ക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kundayam Sree Mahadevar Temple കുണ്ടയം ശ്രീ മഹാദേവർ ക്ഷേത്രം, Hindu temple, The Secretary, Kundayam Sree Mahadevar Kshethra Upadheshaka Samithy, Kundayam P. O, Kollam(District), Pathanapuram.
(1)

ചരിത്ര പ്രസിദ്ധമായ കുണ്ടയം ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ ഔദോഗിക ഫേസ്ബുക്ക് പേജ്... 🕉️ കൊല്ലം ജില്ലയിൽ പത്തനാപുരത്തിന് അടുത്താണ് ഈ മഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏവർക്കും സ്വാഗതം...🙏🏻 തെക്കൻ കേരളത്തിലെ കൊല്ലം ജില്ലയിൽ പത്തനാപുരത്തിനടുത്ത് (പത്തനാപുരം - ഏനാത്ത് റൂട്ട് )പത്തനാപുരത്ത് നിന്നും ഏകദേശം 3km കുണ്ടയം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധവും പുണ്യ പുരാതനവും ആചാര പെരുമ കൊണ്ടും പ്രശസ്തി ആർജ്ജിച്ച മറ്റ് മഹാദേവർക്ഷേത്രങ്ങളിൽ നിന്ന് വൈവിദ്ധ്യമാർന്ന പത്നീസമേതനായി കുടികൊള്ളുന്ന ശാന്തസ്വരൂപനായ മഹാദേവനാണ് ആരാധനമൂർത്തി ..
സാക്ഷാൽ കൈലാസനാഥനായ പരമശിവന്റെ ആദിപ്രതിഷ്‌ഠകളിലൊന്നായ ( ശിവലിംഗ പ്രതിഷ്ഠ ) കുണ്ടയം ശ്രീമഹാദേവർ ക്ഷേത്രത്തിന് 700 - ൽ കൂടുതൽ വർഷം പഴക്കമുണ്ട് . പത്തനാപുരത്തിന്റ ചരിത്രത്തിൽ ആലുവാ ശിവരാത്രിയോളം പഴക്കമുള്ള ശിവരാത്രി മഹോത്സവം കുണ്ടയം ശ്രീ മഹാദേവർ ക്ഷേത്രത്തിൽ കൊണ്ടാടി വരുന്നു ....
ദേവന്റെ ഉപദേവാലയത്തിന് വലത് ഭാഗം സ്വപുത്രനായ
ഗണപതിയും തിരുമുന്നിലെ മണ്ഡപത്തിൽ ദേവനെ ഹിമ വെട്ടാതെ നോക്കിയിരിക്കുന്ന നന്ദികേശനും ക്ഷേത്രപാലനത്തിന് ചുറ്റുമതിലിന് അകത്ത് യക്ഷിയമ്മ , മാടൻതമ്പുരാൻ(കിരാതമൂർത്തി)സങ്കൽപ്പം , ബ്രഹ്മരക്ഷസ് , യോഗീശ്വരൻ, നാഗരാജാവ്, നാഗയക്ഷിയമ്മ എന്നീ ഉപദേവൻമാരും മഹാദേവരോടൊപ്പം ഭക്തർക്ക് എല്ലാവിധ അനുഗ്രഹങ്ങളും ചൊരിഞ്ഞു വാണരുളുന്നു......

ഒരു ക്ഷേത്രത്തിന്റെ നട്ടെല്ല് എന്ന് പറയപ്പെടുന്ന ധ്വജപ്രതിഷ്ഠയും പൂർത്തിയായ ക്ഷേത്രമാണ് കുണ്ടയം ശ്രീ മഹാദേവർ ക്ഷേത്രം
വിശാലമായ ആനകൊട്ടിലും ഈ ക്ഷേത്രത്തിന്റെ പ്രത്യേകയാണ്..
ക്ഷേത്രത്തിലെ മഹാലക്ഷദീപം, ധനുതിരുവാതിര മഹോത്സവം, (തിരുവാതിര വൃതം എടുത്തു പാതിരാ പൂച്ചൂടൽ, തിരുവാതിര കളി ചടങ്ങുകൾ)
മഹാശിവരാത്രി - കെട്ടുകാഴ്ചകൾ വളരെ പ്രസിദ്ധമാണ്.....

ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് തിരുഃഉത്സവം മീനത്തിലെ തിരുവാതിരക്ക് കൊടിയേറി ആറു ദിവസം തിരുഃ ഉത്സവം.
തൃക്കൊടിയേറ്റ് സദ്യ, കൊടിയേറ്റ് സദ്യ, പുഷ്പാഭിഷേകം, കളഭാഭിഷേകം, ഉത്സവ ബലി,അഷ്ടാഅഭിഷേകം, പള്ളിവേട്ട, ആറാട്ട് ഘോഷയാത്ര,ആറാട്ട്,പൊങ്കാല എന്നീ വിവിധ ക്ഷേത്ര ചടങ്ങുകളോടും ആഘോഷ പരിപാടികളോടും നടന്നു വരുന്നു

ദേശദേവനായ കുണ്ടയം ശ്രീ മഹാദേവന്റെ പാദത്തിൽ പൂക്കളും ,ദീപവും,ദൂപവും ,പഞ്ചാക്ഷരീനാമ മന്ത്രവും സർവ്വരോഗസമർപ്പണത്തിനായി അർപ്പിക്കുമ്പോൾ ഓരോ ഭക്തനും ആത്മസമർപ്പണത്തിന്റെ നെഞ്ചിനുള്ളിലെ ശംഖൊലിയാണ് ഈ മഹാദേവസമുച്ചയം ..
ഓം നമഃശിവായ ........

ക്ഷേത്രത്തിലേക്ക് എത്തിച്ചേരുവാനായി...
https://maps.app.goo.gl/H15MfCmwWMfjiwpb9?g_st=ac

ഓം നമഃശിവായ എല്ലാ ഭക്തജനങ്ങൾക്കും ശുഭരാത്രി 🕉️🙏🏻ശുഭരാത്രി 🙏🏻
24/07/2026

ഓം നമഃശിവായ
എല്ലാ ഭക്തജനങ്ങൾക്കും ശുഭരാത്രി 🕉️🙏🏻

ശുഭരാത്രി 🙏🏻

കർക്കിടക വാവ്  #ബലിതർപ്പണം   #കുണ്ടയം_ശ്രീ_മഹാദേവർ_ക്ഷേത്രക്കടവിൽ2026 ഓഗസ്റ്റ് 12 (1201 കർക്കിടകം 27) ബുധനാഴ്ച പുലർച്ചെ ...
24/07/2026

കർക്കിടക വാവ് #ബലിതർപ്പണം
#കുണ്ടയം_ശ്രീ_മഹാദേവർ_ക്ഷേത്രക്കടവിൽ
2026 ഓഗസ്റ്റ് 12 (1201 കർക്കിടകം 27) ബുധനാഴ്ച പുലർച്ചെ 04 മണിമുതൽ....
ഏവർക്കും സ്വാഗതം.....🙏🏻

#ബലിതർപ്പണത്തിന് ശേഷം #കുണ്ടയം_ശ്രീമഹാദേവർ_ക്ഷേത്രത്തിൽ
#പിതൃപൂജ, #തിലഹവനം വഴിപാട് നടത്താവുന്നതാണ്

അന്നേ ദിവസം രാവിലെ 6 മണിമുതൽ ക്ഷേത്രത്തിൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ്..... 🕉️

ഓം നമഃശിവായ 🙏🏻ദേശദേവൻ കുണ്ടയം ശ്രീ മഹാദേവർ
22/07/2026

ഓം നമഃശിവായ 🙏🏻
ദേശദേവൻ കുണ്ടയം ശ്രീ മഹാദേവർ

21/07/2026

മഹാദേവ ശംഭോ 🙏🏻

🕉️ ഓം നമഃശിവായ 🕉️🙏 കർക്കിടക വാവ് – ബലിതർപ്പണം 🙏പൂർവ്വികരുടെ സ്മരണയ്ക്കും ആത്മശാന്തിക്കുമായി വിശുദ്ധമായ ബലിതർപ്പണ ചടങ്ങ് ...
21/07/2026

🕉️ ഓം നമഃശിവായ 🕉️

🙏 കർക്കിടക വാവ് – ബലിതർപ്പണം 🙏

പൂർവ്വികരുടെ സ്മരണയ്ക്കും ആത്മശാന്തിക്കുമായി വിശുദ്ധമായ ബലിതർപ്പണ ചടങ്ങ് ഭക്തിപൂർവ്വം സംഘടിപ്പിക്കുന്നു.

📅 2026 ഓഗസ്റ്റ് 12
🕓 പുലർച്ചെ 04 മണി മുതൽ
📍 കുണ്ടയം ശ്രീ മഹാദേവർ ക്ഷേത്രക്കടവിൽ

മുഖ്യകാർമ്മികത്വം:
🔸 ശ്രീ വിനായക ശർമ്മ, മാറാനാട്

ബലിതർപ്പണത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.

📞 കൂടുതൽ വിവരങ്ങൾക്ക്:
6238592851
8921091343

🕉️ ഹര ഹര മഹാദേവ 🕉️

18/07/2026

എന്നും പ്രിയം ആണ് ഇവിടം 🥰

📸:-Aswin CM

ഓം നമഃശിവായ കുണ്ടയം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ കർക്കിടകമാസത്തിലെ പ്രദോഷ പൂജ 2026 ഓഗസ്റ്റ് 12 (1201 കർക്കിടകം 25) ന് നടത്...
18/07/2026

ഓം നമഃശിവായ
കുണ്ടയം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ കർക്കിടകമാസത്തിലെ പ്രദോഷ പൂജ 2026 ഓഗസ്റ്റ് 12 (1201 കർക്കിടകം 25) ന് നടത്തപ്പെടുന്നു എല്ലാ ഭക്തജനങ്ങൾക്കും സ്വാഗതം... 🙏🏻

18/07/2026

ശംഭോ മഹാദേവാ 🙏🏻
എല്ലാ ഭക്ത മനസുകൾക്കും ശുഭദിനം നേരുന്നു... 🥰

17/07/2026

ശ്രീരാമചന്ദ്ര ജയ 🙏🏻
ദീപാരാധന സമയം 🔥

Address

The Secretary, Kundayam Sree Mahadevar Kshethra Upadheshaka Samithy, Kundayam P. O, Kollam(District)
Pathanapuram
689695

Opening Hours

Monday 5am - 10am
5pm - 7:30pm
Tuesday 5am - 10am
5pm - 7:30pm
Wednesday 5am - 10am
5pm - 7:30pm
Thursday 5am - 10am
5pm - 7:30pm
Friday 5am - 10am
5pm - 7:30pm
Saturday 5am - 10am
5pm - 7:30pm
Sunday 5am - 10am
5pm - 7:30pm

Alerts

Be the first to know and let us send you an email when Kundayam Sree Mahadevar Temple കുണ്ടയം ശ്രീ മഹാദേവർ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kundayam Sree Mahadevar Temple കുണ്ടയം ശ്രീ മഹാദേവർ ക്ഷേത്രം:

Shortcuts

Share

Category