PYPA - Pathanapuram Centre

PYPA - Pathanapuram Centre The Pentecostal Young People Association (PYPA), the youth wing of the Indian Pentecostal Church

26/01/2026
*LAVA - 04* ✨🙏 *💫നമ്മുടെ മൂല്യം കണക്കാക്കപ്പെടുന്നത്*  *വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെയാണ്.*👀 ഇന്നലെകളിലെ പരാജയങ്ങളാണ്ലോകം...
04/01/2026

*LAVA - 04* ✨🙏

*💫നമ്മുടെ മൂല്യം കണക്കാക്കപ്പെടുന്നത്*
*വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെയാണ്.*👀

ഇന്നലെകളിലെ പരാജയങ്ങളാണ്
ലോകം നമ്മെ അളക്കാൻ ഉപയോഗിക്കുന്നത് ⚖️.
നാം മറക്കാൻ ശ്രമിക്കുന്ന
വീഴ്ചകളും തെറ്റായ തീരുമാനങ്ങളും 💭
സമൂഹം പലപ്പോഴും മറക്കില്ല 😔

ഇന്ന് എന്റെ പക്കൽ എന്തുണ്ട് എന്നതിന്റെ
അടിസ്ഥാനത്തിലാണ് നാം
സ്വയം വിലയിടുന്നത് 📈
*സമ്പത്ത്* 💰, *വിദ്യാഭ്യാസം* 🎓, *കഴിവുകൾ* 🧠
ഇവയൊക്കെയാണ് പലരുടെയും
സ്വപ്നങ്ങൾക്ക് അടിത്തറ 🌱✨

എന്നാൽ നമ്മുടെ ഇന്നലെയും ഇന്നും
പൂർണ്ണമായി അറിയുന്നവനായ
*നമ്മുടെ സ്വർഗീയ പിതാവ്* ☁️👑
*ലോകം എഴുതിയ വിധികളെ*
*തിരുത്തി എഴുതുവാൻ കഴിയുന്നവനാണ്.* ✍️🔥

*ശിമോൻ* എന്ന പരാജയപ്പെട്ട മനുഷ്യനെ
*പത്രോസ്* എന്ന പാറയായി മാറ്റിയ ദൈവം 🪨💪

*യാക്കോബ്* *എന്ന ഉപായിയെ*
*യിസ്രായേൽ* എന്ന
നിയോഗത്തിലേക്ക് ഉയർത്തിയ ദൈവം🌍⏳
*നമ്മുടെ കഥയും*
*പുതുതായി എഴുതുവാൻ* *കഴിയുന്നവനാണ്* 📖🙏

നമ്മുടെ പരിമിതികളും, പരാജയങ്ങളും,
പുകഴ്ചകളുമെല്ലാം
ഉടയവന്റെ കൈകളിൽ ഏല്പിക്കാം 🤲🤍

*അവിടുന്ന് ഉടയ്ക്കട്ടെ* 🏺
*നമുക്ക് വിധേയപ്പെടാം* 🙇‍♂️

*അവിടുന്ന് പണിയട്ടെ* 🛠️
*നമുക്ക് അനുസരിക്കാം* 🚶‍♂️

*PYPA PATHANAPURAM CENTER*

*LAVA-03* ✨🙏📖 *പൗലോസിന്റെ നാലു കാരാഗ്രഹ ലേഖനങ്ങളും* അവസാനിക്കുന്നതു ഒരേ ആശീർവാദത്തിലാണ് —👉 “ *_കർത്താവിന്റെ കൃപ നിങ്ങളോട...
03/01/2026

*LAVA-03* ✨🙏

📖 *പൗലോസിന്റെ നാലു കാരാഗ്രഹ ലേഖനങ്ങളും* അവസാനിക്കുന്നതു ഒരേ ആശീർവാദത്തിലാണ് —
👉 “ *_കർത്താവിന്റെ കൃപ നിങ്ങളോട് കൂടെ ഇരിക്കുമാറാകട്ടെ*_ .” 💫

*സഭായോഗത്തിന്റെ അവസാനത്തിൽ മാത്രം* ഉരുവിടേണ്ട ഒന്നല്ല ആശീർവാദം.
പകരം അത് *ഒരു നിരന്തര ശീലത്തിൽ ഉരുവാകേണ്ട കലയാണ്* 🌱✨
🐕 ഒരു തെരുവുനായ എങ്കിലും എന്നെ ആലിംഗനം ചെയ്തിരുന്നെങ്കിൽ എന്ന് ആശിക്കുന്ന കല്പറ്റ നാരായണൻറെ ഒരു കഥാപാത്രമുണ്ട്.
😊 അപരനെ കാണുമ്പോൾ ഉള്ള *ചെറിയ പുഞ്ചിരിപോലും* പലർക്കും *അനുഗ്രഹമായി* മാറും.
🪟 അത് അവരുടെയും നമ്മുടെയും ബന്ധത്തിൽ അനേകം ജാലകങ്ങൾ തുറക്കും.
🙏 *എല്ലാം നേരെയായിട്ട്* ആശീർവദിക്കാൻ ആർക്കും കഴിയില്ല.
🧱 അപ്പോസ്‌തോലന്റെ പാദങ്ങൾ ആമത്തിനുള്ളിൽ കിടക്കുമ്പോഴും
💖 താൻ ആശീർവദിക്കുന്നതിനു കാരണം —
👉 തന്റെ ജീവിതം നിയന്ത്രിക്കുന്നത് *താൻ അല്ല, സർവ്വശക്തൻ ആണെന്നുള്ള ഉത്തമ ബോധ്യം* ഉള്ളതുകൊണ്ടാണ് ✨

💬 *പ്രിയപെട്ടവരെ* , ഇന്നു നമുക്ക് നേരാം:
✨ നന്നായി വരും✨ all the best✨ സാരമില്ല എല്ലാം ശരിയാകും✨ ദൈവം കരുതും …
🙏 മനുഷ്യർ *ദൈവാശ്രയത്തിൽ ഉച്ചരിക്കുന്ന ചെറു മന്ത്രണങ്ങൾ പോലും* *വലിയ മുഴക്കം ഉണ്ടാക്കും.*

*🤍ആശീർവാദം ശീലമാക്കാം...🤍*

*PATHANAPURAM CENTER PYPA*

✨ *LAVA-02* ✨ _ദൈവത്തിന്റെ മുൻപാകെ ഒന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല_ 👁️✨അവിടുന്ന് നമ്മുടെ ഹൃദയമിടിപ്പുകളും ❤️,ആരും ...
03/01/2026

✨ *LAVA-02* ✨

_ദൈവത്തിന്റെ മുൻപാകെ ഒന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല_ 👁️✨

അവിടുന്ന് നമ്മുടെ ഹൃദയമിടിപ്പുകളും ❤️,
ആരും കാണാതെ നടത്തുന്ന ത്യാഗങ്ങളും 🤍,
ആരാലും അഭിനന്ദിക്കപ്പെടാതെ പോകുന്ന നിശബ്ദ പോരാട്ടങ്ങളും 🤫⚔️ അറിയുന്നുണ്ട്.
പല ചിരിക്കുന്ന മുഖങ്ങൾക്കും പിന്നിൽ 😊
അകത്തു തളംകെട്ടി കിടക്കുന്ന കണ്ണീർകയങ്ങളുണ്ട് 😢💧.
അത് കാണുന്നവൻ നമ്മുടെ സൃഷ്ടാവ് മാത്രമാണ് 🙏✨

ലോകം പുറമെ നോക്കി വിധിക്കുന്ന ഭാണ്ടക്കട്ടുകൾ നാം എറിഞ്ഞു കളയണം 🚫🪨.
നിങ്ങളുടെ യാത്രയെ നോക്കി അധികം പേർ കയ്യടിച്ചുവെന്നു വരില്ല 👣😶.

ആരാലും കാണപ്പെട്ടില്ലെങ്കിലും 👀❌
ഗൗനിക്കപ്പെട്ടില്ലെങ്കിലും 🚶‍♂️
വിശ്വസ്ഥന്മാരെ കാണുന്ന ഒരു ഉടയവൻ ഉയരത്തിലുണ്ട് 👑☁️✨

അന്ത്യത്തിൽ മനുഷ്യന്റെ കരഘോഷത്തിനായി കാത്തിരിക്കേണ്ടതില്ല 👏❌
പകരം ദൈവത്തിന്റെ “വിശ്വസ്ത ദാസനെ” എന്ന വിളിക്കായി കാത്തിരിക്കാം 📣✨🙏

_മനുഷ്യൻ കണ്ണിനു കാണുന്നത് നോക്കുന്നു_ 👁️ യഹോവയോ ഹൃദയത്തെ നോക്കുന്നു_ ❤️
( _1 ശമു 16:7_ ) 📖✨

✍🏻 Evg. Johnson Thomas
*PYPA PATHANAPURAM CENTER*

🔥 *LAVA-01* 🔥🗓️ *ഒരു വർഷം ഓർമകളുടെ തീരം അണയുകയാണ്.*പുതിയൊരു കലണ്ടർ നമ്മുടെ മുൻപിൽ മിഴിതുറക്കുമ്പോൾവരാനിരിക്കുന്ന കാലം നമ...
01/01/2026

🔥 *LAVA-01* 🔥

🗓️ *ഒരു വർഷം ഓർമകളുടെ തീരം അണയുകയാണ്.*
പുതിയൊരു കലണ്ടർ നമ്മുടെ മുൻപിൽ മിഴിതുറക്കുമ്പോൾ
വരാനിരിക്കുന്ന കാലം നമുക്കായി എന്താണ് കരുതി വച്ചിരിക്കുന്നത്?

_ഒരേയൊരു പ്രാർത്ഥനയോടെ പുതുവർഷത്തെ വരവേൽക്കാം_ .

📖 *ജ്ഞാനമുള്ളൊരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ പഠിപ്പിക്കേണമേ 📙(സങ്കീ 90:12)*.

🗓️മനുഷ്യന് അജ്ഞാതമായ ഒന്നാണ് അവന്റെ അന്ത്യ ദിനം. ഏതെങ്കിലുമൊരു കലണ്ടറിലെ ഒരു തീയതി നമ്മുടെ മരണ ദിവസമായി കുറിക്കപ്പെട്ടിട്ടുണ്ട്.

*✨ പക്ഷെ ഒരു ക്രിസ്തു ഭക്തന് നാളുകളെ എണ്ണുന്നത് വിഷാദാത്മകമല്ല, പ്രത്യശാ നിർഭരമാണ്.*✨

*മരണ ദിനത്തെ അനേകർ ഭയപ്പാടോടെ കാണുമ്പോൾ, ലോകത്തിലുള്ളവർ ഭയപ്പെടുന്നതിനെ ഭക്തർ പ്രത്യാശയോടെ കാണുന്നു.*

നാളുകളെ എണ്ണുമ്പോൾ എന്ത് ജ്ഞാനമാണ് നാം പ്രാപിക്കുന്നതു?
1. *✨ കൃതജ്ഞത :* കഴിഞ്ഞ കാല ജീവിതത്തെ കൃതജ്ഞതാ പൂർവ്വം ഓർത്തു സർവ്വ ശക്തനു നന്ദി പറയാം
2. *✨ സമർപ്പണം :* ഇന്നിന്റെ നടപ്പിനെ ദൈവീക പരിജ്ഞാനത്തിൽ സ്വയം ക്രമീകരിക്കാം
3. *✨ പ്രത്യാശ:* അരുമ നാഥന്റെ വരവിനായി കാത്തിരിക്കാം

നമുക്ക് ജ്ഞാനമുള്ള ഹൃദയത്തോടെ നാളുകളെ എണ്ണാം

✍🏻Evg. Johnson Thomas
*PYPA PATHANAPURAM CENTER*

🔥 *LAVA-2026* 🔥 *പത്തനാപുരം സെന്റർ PYPA 2026* എന്ന പുതിയ വർഷത്തിൽ ഒരു നൂതന ആശയത്തിലേക്ക് ചുവടുകൾ വയ്ക്കുകയാണ്. 👣✨📖 *LAVA...
31/12/2025

🔥 *LAVA-2026* 🔥

*പത്തനാപുരം സെന്റർ PYPA 2026* എന്ന പുതിയ വർഷത്തിൽ ഒരു നൂതന ആശയത്തിലേക്ക് ചുവടുകൾ വയ്ക്കുകയാണ്.
👣✨

📖 *LAVA-2026*

🗓️ *365* days - one minute read ⏱️

_ഒരു വർഷം മുഴുവനും ദിവസേന ഒരു മിനിറ്റ് കൊണ്ട് ഗ്രഹിക്കാൻ കഴിയുന്ന അർത്ഥവത്തായ ചിന്തകൾ._ 💭
ഫാസ്റ്റ് ഫുഡ്‌ യുഗത്തിൽ ഈ ഫാസ്റ്റ് റീഡിങ് അനിവാര്യമെന്നു കരുതുന്നു... ⏳➡️📚

✨ *ലാവയെന്നാൽ ലാവണ്യ വാക്കുകൾ എന്നതിന്റെ ചെറു പദമാണ്.* ✨

_ആംഗലേയ ഭാഷയിൽ ലാവയെന്നാൽ അഗ്നിപർവത സ്ഫോടനങ്ങളിൽ പതഞ്ഞൊഴുകുന്ന പദാർത്ഥമാണ്_ . 🌋

വിസ്ഫോടനത്തിന്റെ, വിനാശത്തിന്റെ, ഫലപുഷ്ടിയുടെയൊക്കെ പ്രതീകമാണ് ലാവ. 💥🌱
വചനവും അങ്ങനെയാണ്. അത് മാൻ പേടകളെ പ്രസവിപ്പിക്കുമാറാക്കുന്നതാണ്, പാറയെ തകർക്കുന്ന ചുറ്റികതുല്യമാണ്, ജീവനും ചൈതന്യവുമുള്ളതാണ്, തിരുത്തലിന്റേതാണ്, ക്രമീകരണത്തിന്റേതുമാണ്. 🔨🔥📖

🗓️ *2026* വർഷാദ്യ ദിനം മുതൽ *LAVA* നിങ്ങളുടെ പക്കൽ എത്തുമ്പോൾ അനേകരിലേക്ക് share ചെയ്യുക.. 📲📤

_ഈ വർഷം അവസാനിക്കുമ്പോൾ അതൊരു പുസ്തകമായി പ്രകാശിപ്പിക്കാനും ആഗ്രഹിക്കുന്നു..._

*ഈയാണ്ട് അനുഗ്രഹപൂർണം ആകട്ടെ...!* 🙌🙏

*PATHANAPURAM CENTER PYPA*

🎉🏆 *മേഖലാ ചാമ്പ്യൻഷിപ് തിരികെ നേടി പത്തനാപുരം സെന്റർ PYPA* ! 🏆🎉
09/11/2025

🎉🏆 *മേഖലാ ചാമ്പ്യൻഷിപ് തിരികെ നേടി പത്തനാപുരം സെന്റർ PYPA* ! 🏆🎉

✨ കൊട്ടാരക്കരയും പരിസരങ്ങളിലുമുള്ള ഗ്രാമങ്ങളിലേക്ക് ! PYPA പത്തനാപുരം സെന്ററിൻ്റെ നേതൃത്വത്തിൽ ഒരുക്കുന്ന✨🌈 *ഗ്രാമ യാത്ര...
30/10/2025

✨ കൊട്ടാരക്കരയും പരിസരങ്ങളിലുമുള്ള ഗ്രാമങ്ങളിലേക്ക് !

PYPA പത്തനാപുരം സെന്ററിൻ്റെ നേതൃത്വത്തിൽ ഒരുക്കുന്ന✨

🌈 *ഗ്രാമ യാത്ര* 🌈

🎶 ഉണർവ്വേകും സംഗീതവുമായി!
🕊️ ഉയിരേകും സന്ദേശങ്ങളുമായി!

🗓️ *നവംബർ 1 ശനി രാവിലെ മുതൽ*

📍 *കൊട്ടാരക്കരയിലെ New Hope Fellowship ഹാളിൽ നിന്ന് ആരംഭിക്കുന്നു*

🛣️ യാത്ര നവംബർ 3-നും 5-നും തുടരുന്നതായിരിക്കും

🤝 മഹാ ദൗത്യത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം!
🙌 ലോകൈക രക്ഷകന്റെ നാമം ഒരുമിച്ചുയർത്താം!

നിങ്ങൾ ഏവരുടെയും സഹകരണവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു! 🙏

*PYPA PATHANAPURAM CENTER*

"And over all these virtues put on love,Which binds them all together in perfect unity."— Colossians 3:14 💞 Wish you a H...
09/07/2025

"And over all these virtues put on love,
Which binds them all together in perfect unity."
— Colossians 3:14

💞 Wish you a Happy Married life
Sachu & Jestina God Bless You...💞

"And over all these virtues put on love , which binds them all together in  perfect unity." *Colossians 3:14.* Wish you ...
30/05/2025

"And over all these virtues put on love , which binds them all together in perfect unity." *Colossians 3:14.*

Wish you a happy married life to *Abel & Sneha* ......
God bless you 💕

*PYPA PATHANAPURAM CENTRE*

"And over all these virtues put on love , which binds them all together in  perfect unity." Colossians 3:14.Wish you a h...
28/05/2025

"And over all these virtues put on love , which binds them all together in perfect unity." Colossians 3:14.

Wish you a happy married life to Libin
& Merin ....God bless you 💕

PYPA PATHANAPURAM CENTRE

Address

Pathanapuram

Alerts

Be the first to know and let us send you an email when PYPA - Pathanapuram Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to PYPA - Pathanapuram Centre:

Share