Sree Sivabhadra Temple, Manpilavu

Sree Sivabhadra Temple, Manpilavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Sivabhadra Temple, Manpilavu, Religious organisation, Manpilavu, Vayyatupuzha, Chittar, Pathanamthitta.

നിത്യവും സൂര്യദേവനെ പ്രാർഥിച്ചാൽപ്രപഞ്ചത്തിന്റെ നിലനിൽപിന് ആധാരവും പ്രത്യക്ഷ ദൈവവുമാണ് സൂര്യദേവൻ.  കശ്യപപ്രജാപതിയുടെയും ...
05/03/2026

നിത്യവും സൂര്യദേവനെ പ്രാർഥിച്ചാൽ

പ്രപഞ്ചത്തിന്റെ നിലനിൽപിന് ആധാരവും പ്രത്യക്ഷ ദൈവവുമാണ് സൂര്യദേവൻ. കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായ സൂര്യഭഗവാൻ നവഗ്രഹങ്ങളിൽ പ്രധാനിയുമാണ് . എല്ലാവിധ രോഗദുരിതശാന്തിക്ക് സൂര്യഭജനം ഉത്തമമത്രേ.

ത്രിമൂർത്തീചൈതന്യം നിറഞ്ഞ സൂര്യഭഗവാനെ നിത്യേന വന്ദിക്കുന്നവർക്ക് ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ശക്തി വർധിക്കുമെന്നാണ് വിശ്വാസം.

സൂര്യപ്രീതിക്കായി ഗായത്രിമന്ത്രം , സൂര്യസ്തോത്രം ,ആദിത്യഹൃദയം എന്നിവയാണ് ജപിക്കേണ്ടത്. പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ സൂര്യപ്രീതികരമായ മന്ത്രങ്ങൾ ജപിക്കാവൂ.

നിത്യവും ഒരേസമയത്ത് അതായത് രാവിലെ 6 നും 7 നും ഇടക്കായി ജപിക്കുന്നത് ഉത്തമമാണ്. അർഥം മനസ്സിലാക്കി ജപിക്കുന്നത് ഇരട്ടിഫലം നൽകും . നിത്യേന ജപിച്ചു പോരുന്നവരുടെ മനസ്സ് തെളിഞ്ഞതും സൂര്യനെപ്പോലെ ശോഭയുള്ളതുമാകും.

ഗ്രഹപ്പിഴാ ദോഷങ്ങളിൽ നിന്ന് മുക്തിനേടാൻ സൂര്യഭജനത്തിലൂടെ സാധിക്കും. അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങൾ ജപിക്കാൻ പാടില്ല.



ഗായത്രി മന്ത്രം

_മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർഥനയാണിത്._

"ഓം ഭൂർ ഭുവഃ സ്വഃ

തത് സവിതുർ വരേണ്യം

ഭർഗോ ദേവസ്യ ധീമഹി

ധിയോ യോ നഃ പ്രചോദയാത് ’’

സാരം:"ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ."

സൂര്യസ്തോത്രം

ഈ മന്ത്രജപത്തിലൂടെ ത്വക്കുരോഗം ,നേത്രരോഗം ,അസ്ഥിസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കു ശമനമുണ്ടാകുമെന്നാണ് വിശ്വാസം.

"ജപാകുസുമസങ്കാശം

കാശ്യപേയം മഹാദ്യുതിം

തമോരീം സര്‍വ്വപാപഘ്നം

പ്രണതോസ്മി ദിവാകരം"

ആദിത്യഹൃദയം

_ആദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ ഒരു ഭാഗമാണ് ആദിത്യഹൃദയം. ശത്രുക്ഷയം വരുത്തുന്നതിനായി അഗസ്ത്യമുനി ശ്രീരാമദേവന് ഉപദേശിച്ച മന്ത്രമാണിത് . ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ ലഭിക്കുമെന്നാണ് സ്തോത്രത്തിന്റെ ഫലശ്രുതി._

"സന്താപനാശകരായ നമോനമഃ

അന്ധകാരാന്തകരായ നമോനമഃ

ചിന്താമണേ! ചിദാനന്ദായ തേ നമഃ

നീഹാരനാശകരായ നമോനമഃ

മോഹവിനാശകരായ നമോനമഃ

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ

കാന്തിമതാംകാന്തിരൂപായ തേ നമഃ

സ്ഥാവരജംഗമാചാര്യായ തേ നമഃ

ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ

സത്വപ്രധാനായ തത്ത്വായ തേ നമഃ

സത്യസ്വരൂപായ നിത്യം നമോ നമഃ"

_നിത്യേന ജപിക്കാൻ സാധിക്കാത്തവർ സൂര്യഭഗവാന് പ്രാധാന്യമുള്ള ഞായറാഴ്ച ദിവസം ജപിക്കുന്നത് നന്ന് . അന്നേദിവസം ഓറഞ്ചു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതും ഉത്തമം._

 #തിങ്കളാഴ്ച_വ്രതം ഭർത്താവിന്‍റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടി സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് ...
27/02/2026

#തിങ്കളാഴ്ച_വ്രതം
ഭർത്താവിന്‍റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടി സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്‌...
സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി...
അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ സർവ്വശക്തനായ തിങ്കൾചൂടന്‌ നമസ്ക്കാരം എന്നു പറഞ്ഞു...
കുമാരന്റെ ശിവഭക്തിയിൽ സന്തോഷനായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്...
തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കായി കരുതപ്പെടുന്നു...
നമ:ശിവായ ശിവായ നമ:എന്ന മൂലമന്ത്രത്തെജപിക്കുക 🙏
🙏ഓം നമഃ ശിവായ🙏

മീൻകുഴി ശ്രീഭദ്രകാളി ക്ഷേത്രം
22/02/2026

മീൻകുഴി ശ്രീഭദ്രകാളി ക്ഷേത്രം

22/02/2026

അമ്മേ നാരായണ🙏മീൻ കുഴിശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠ കർമ്മംക്ഷേത്രം തന്ത്രി! ബ്രഹ്മശ്രീ
ശ്രി ദത്ത് ഭട്ടതിരിപ്പാട് അടിമുറ്റത്തുമഠംനിർവഹിച്ചു !!

ശിവ പഞ്ചാക്ഷരീ മന്ത്രം
17/02/2026

ശിവ പഞ്ചാക്ഷരീ മന്ത്രം

17/02/2026

മഹാലക്ഷ്മ്യാഷ്ടകം

🙏🙏 എല്ലാ പ്രിയപ്പെട്ടവർക്കും ശിവരാത്രി ആശംസകൾ🙏🙏
15/02/2026

🙏🙏 എല്ലാ പ്രിയപ്പെട്ടവർക്കും ശിവരാത്രി ആശംസകൾ🙏🙏

Address

Manpilavu, Vayyatupuzha, Chittar
Pathanamthitta
689663

Website

Alerts

Be the first to know and let us send you an email when Sree Sivabhadra Temple, Manpilavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share