YPE Pathanamthitta Zone

YPE Pathanamthitta Zone Official Page of YPE Pathanamthitta Zone
"Reaching to the Young Generation with Attitude of Christ.

09/08/2025
*വൈ. പി. ഇ പത്തനംതിട്ട സോൺ പ്രവർത്തനനോദ്ഘാടനം*പത്തനംതിട്ട : വൈ.പി.ഇ പത്തനംതിട്ട സോണലിന്റെ  2025- 2026 വർഷത്തെ  പ്രവർത്തന...
09/08/2025

*വൈ. പി. ഇ പത്തനംതിട്ട സോൺ പ്രവർത്തനനോദ്ഘാടനം*

പത്തനംതിട്ട : വൈ.പി.ഇ പത്തനംതിട്ട സോണലിന്റെ 2025- 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം 03-08-2025 ഞായറാഴ്ച്ച 4 മണിക്ക് പത്തനംതിട്ട ടൗൺ ചർച്ചിൽ വച്ച് നടത്തപ്പെട്ടു. സോണൽ ജോയിന്റ് കോർഡിനേറ്റർ പാസ്റ്റർ ബിജിൻ ചെറിയാന്റെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിങ് പത്തനംതിട്ട ഈസ്റ്റ്‌ സെൻ്റർ പാസ്റ്റർ തോമസ് ജോർജ്ജ് പ്രാർത്ഥിച്ച് ആരംഭിക്കുകയും സോണൽ സെക്രട്ടറി ബ്രദർ ജോയൽ മുക്കട സ്വാഗത പ്രസംഗം നടത്തുകയും ചെയ്തു. ബ്രദർ ജെരമിയ ജോസഫ് ബ്രദർ ഗോഡ്സൺ സി രാജൻ എന്നിവരുടെ നേതൃത്വത്തിൽ സോണൽ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി. വൈ. പി. ഇ കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഡെന്നിസ്‌ വർഗീസ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. വൈ. പി. ഇ കേരള സ്റ്റേറ്റ് മുൻ പ്രസിഡന്റ് പാസ്റ്റർ എ.റ്റി. ജോസഫ് ,ഹോം മിഷൻ ഡയറക്ടർ പാസ്റ്റർ സാം ചന്ദ്രശേഖരൻ , പത്തനംതിട്ട സെന്റർ പാസ്റ്റർ പി.റ്റി.മാത്യു എന്നിവർ ആശംസ സന്ദേശങ്ങൾ നൽകി. 2025 -26 വർഷത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളെപ്പറ്റി പാസ്റ്റർ ബ്ലെസ്സൺ വർഗീസ് (പ്രോഗ്രാം കൺവീനർ) വിശദീകരിച്ചു.സോണൽ കോർഡിനേറ്റർ പാസ്റ്റർ ജെൻസൺ ജോയി ദൈവവചന സന്ദേശം നൽകി.
തുടർന്ന് മുൻ സോണൽ ഭാരവാഹികൾക്ക് മെമെന്റോ നൽകി ആദരിച്ചു.

*സ്ഥാനം ഒഴിഞ്ഞ മുൻ ഭാരവാഹികൾ*

പാസ്റ്റർ തോമസ് റ്റി ചാക്കോ (ബൈജു ചിറ്റാർ) സോണൽ കോർഡിനേറ്റർ(2024-25)

ബ്രദർ ജോയൽ ബാബുജി (ടാലന്റ് ടെസ്റ്റ് കൺവീനർ2021-25)

പാസ്റ്റർ തോമസ്. പി.എബ്രഹാം (പ്രോഗ്രാം കൺവീനർ) 2021-25)

ബ്രദർ ഗ്രേയ്സ്സൺ തങ്കച്ചൻ (മ്യൂസിക് കൺവീനർ 2021-25)

ബ്രദർ സ്റ്റാൻലി മോൻസി (മീഡിയ & പബ്ലിസിറ്റി കൺവീനർ 2022-25)

ഇവാഞ്ചലിസ്റ്റ് ബെൻസി പി ജോർജ് (ഇവാഞ്ചലിസം 2022-25)

ബ്രദർ ബിനു ഡി (ഇവാഞ്ചലിസം 2022-25)

ബ്രദർ ഏലിയാസ് വി ജോർജ് (സ്പോർട്സ് കൺവീനർ 2022-25)

പാസ്റ്റർ മനു വർഗീസ് (ചാരിറ്റി &ബ്ലഡ്‌ ഡൊണേഷൻ2023-25)

ബ്രദർ സിജിൻ കുഞ്ഞുമോൻ (ജോയിന്റ് സെക്രട്ടറി 2023-25)

ബ്രദർ സാജൻ സാം(ബോർഡ്‌ മെമ്പർ 2024-25)

ബ്രദർ എബിൻ സാബു ജേക്കബ് (ബോർഡ്‌ മെമ്പർ 2024-25)

ബ്രദർ സാം വർഗീസ് (ബോർഡ്‌ മെമ്പർ 2024-25)

സിസ്റ്റർ ജോയ്‌സ് ജോണി (ബോർഡ്‌ മെമ്പർ 2024-25)

ബ്രദർ വിനേഷ് കെ. വി (ബോർഡ്‌ മെമ്പർ 2024-25)
മുൻ സോണൽ ഭാരവാഹികളുടെ നിസ്വാർത്ഥമായ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.

സോണൽ ട്രഷറർ പാസ്റ്റർ ബിബി അലക്സ്
മീറ്റിംഗിൽ സംബന്ധിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായിട്ടും സെന്റർ സെക്രട്ടറിമാർ, പ്രാദേശിക വൈ. പി. ഇ സെക്രട്ടറിമാർ,വൈ.പി.ഇ അംഗങ്ങൾ ഈ മീറ്റിംഗിൽ പങ്കെടുത്തു.

തുടർന്നും ദൈവനാമ മഹത്വത്തിന് വേണ്ടി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

*വൈ.പി. ഇ പത്തനംതിട്ട സോണൽ പ്രവർത്തനോദ്ഘാടനം* ദൈവഹിതമായാൽ വൈ. പി. ഇ പത്തനംതിട്ട സോണിന്റെ പ്രഥമ സമ്മേളനം  നാളെ 3:30 മുതൽ ...
02/08/2025

*വൈ.പി. ഇ പത്തനംതിട്ട സോണൽ പ്രവർത്തനോദ്ഘാടനം*

ദൈവഹിതമായാൽ വൈ. പി. ഇ പത്തനംതിട്ട സോണിന്റെ പ്രഥമ സമ്മേളനം നാളെ 3:30 മുതൽ പത്തനംതിട്ട ടൗൺ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു.

സോണൽ പ്രവർത്തനോദ്ഘാടനവും സ്ഥാനമൊഴിഞ്ഞ മുൻ സോണൽ ഭാരവാഹികളെ ആദരിക്കുകയും ചെയ്യുന്ന ഈ മീറ്റിംഗിലേക്ക് സെന്റർ ശുശ്രൂഷകന്മാർ, പ്രാദേശിക ശുശ്രൂഷകന്മാർ ,വൈ.പി. ഇ സെന്റർ സെക്രട്ടറിമാർ, പ്രാദേശിക വൈ.പി. ഇ സെക്രട്ടറിമാർ,വൈ.പി. ഇ അംഗങ്ങൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വൈ. പി. ഇ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഡെന്നിസ് വർഗീസ് പ്രാർത്ഥിച്ചു ഉദ്ഘാടനം നിർവഹിക്കുകയും പാസ്റ്റർ ജെൻസൺ ജോയി (കോർഡിനേറ്റർ) ദൈവവചന സന്ദേശവും സോണൽ ക്വയർ ആത്മീയ ആരാധനകൾക്ക് നേതൃത്വവും നൽകുന്നു. ഏവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്....

*വൈ.പി. ഇ പത്തനംതിട്ട സോണൽ ഭരണസമിതി 2025-26*

*വൈ. പി. ഇ പത്തനംതിട്ട സോണൽ മ്യൂസിക് നൈറ്റ്‌ 'AINESIS' 01/12 2024*കോന്നി :വൈ. പി. ഇ പത്തനംതിട്ട സോണലിന്റെ  ആഭിമുഖ്യത്തിൽ...
05/12/2024

*വൈ. പി. ഇ പത്തനംതിട്ട സോണൽ മ്യൂസിക് നൈറ്റ്‌ 'AINESIS' 01/12 2024*

കോന്നി :വൈ. പി. ഇ പത്തനംതിട്ട സോണലിന്റെ ആഭിമുഖ്യത്തിൽ സംഗീത സന്ധ്യ കോന്നി ദൈവസഭയിൽ വെച്ച് 5:30മുതൽ നടന്നു.പാസ്റ്റർ തോമസ് പി എബ്രഹാം(പ്രോഗ്രാം കൺവീനർ )പ്രാർത്ഥിച്ചാരംഭിച്ച സംഗീത സന്ധ്യയിൽ പാസ്റ്റർ മനു വർഗീസ് (ചാരിറ്റി കൺവീനർ) സ്വാഗതപ്രസംഗം നടത്തുകയും
*സോണൽ രക്ഷാധികാരി പാസ്റ്റർ ചെറിയാൻ ഫിലിപ്പ് പ്രാർത്ഥിച്ചു ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു . ബ്രദർ ബോവസ് രാജുവിന്റെ നേതൃത്വത്തിൽ സോണൽ ക്വയർ സംഗീത ശുശ്രുഷ നിർവഹിച്ചു. സംഗീത സന്ധ്യക്ക്‌ പാസ്റ്റർ ബിജിൻ ചെറിയാൻ, ബ്രദർ ജോയൽ മുക്കട, ബ്രദർ ക്രിസ്റ്റി അതിരുങ്കൽ, എന്നിവർ നേതൃത്വം നൽകി*. *സോണൽ കോർഡിനേറ്റർ പാസ്റ്റർ ബൈജു ചിറ്റാർ ദൈവവചന സന്ദേശം നൽകി . കാലാവസ്ഥ പ്രതികൂലമായിട്ടും വിവിധ സെന്ററുകളിൽ നിന്നായി നൂറിലധികം ആളുകൾ പങ്കെടുത്തു. മ്യൂസിക് കൺവീനർ ബ്രദർ ഗ്രേയ്സ്സൺ തങ്കച്ചൻ കൃതജ്ഞത രേഖപ്പെടുത്തുകയും പാസ്റ്റർ തോമസ് ജോർജ് (പത്തനംതിട്ട ഈസ്റ്റ്‌ സെന്റർ പാസ്റ്റർ ) ആശീർവാദത്തോടെ മീറ്റിംഗ് പര്യവസാനിച്ചു.
Photo Credits : Dani M George, Jeremiah Joseph
https://www.youtube.com/live/cUSbrOgHyWY?si=cJrhdmp45xJXisE-

*വൈ. പി. ഇ പത്തനംതിട്ട സോണൽ ബാഡ്മിന്റൺ ടൂർണമെന്റ്  17/11 2024*റാന്നി:വൈ. പി. ഇ പത്തനംതിട്ട സോണലിന്റെ  പ്രഥമ ബാഡ്മിന്റൺ ട...
18/11/2024

*വൈ. പി. ഇ പത്തനംതിട്ട സോണൽ ബാഡ്മിന്റൺ ടൂർണമെന്റ് 17/11 2024*

റാന്നി:വൈ. പി. ഇ പത്തനംതിട്ട സോണലിന്റെ പ്രഥമ ബാഡ്മിന്റൺ ടൂർണമെന്റ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 മുതൽ ജെനുവിൻ ഇൻഡോർ കോർട്ട് റാന്നിയിൽ വെച്ച് നടന്നു.
*വൈ. പി. ഇ സംസ്ഥാന ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഡെന്നിസ് വർഗീസ് പ്രാർത്ഥിച്ചു ഉദ്ഘാടനം നിർവഹിച്ചു .വിവിധ സെന്ററുകളിൽ നിന്നും പത്തു ടീമുകൾ പങ്കെടുത്തു. ബ്രദർ സെബിൻ സാം,ബ്രദർ സോബിൻ സാം(പയ്യനാമൺ സെന്റർ) വിജയികളായി. ബ്രദർ ബിജിലി സ്‌കറിയ,ബ്രദർ ജെരമിയ ജോസഫ്(റാന്നി ഈസ്റ്റ്‌ സെന്റർ) റണ്ണേഴ്സ് അപ്പ്‌ ആയി. ബാഡ്മിന്റൺ ടൂർണമെന്റിനു പാസ്റ്റർ ബൈജു ചിറ്റാർ, ബ്രദർ ജോയൽ മുക്കട, ബ്രദർ ഏലിയാസ് വി ജോർജ്‌, ബ്രദർ സാജൻ സാം എന്നിവർ നേതൃത്വം നൽകി*.

*മുൻ സോണൽ കോർഡിനേറ്റർ പാസ്റ്റർ കെ.വൈ. റെജിമോന്റെ കമന്ററി മത്സരാർഥികൾക്കും കാണികൾക്കും ഒരുപോലെ ആവേശം പകർന്നു.മത്സരങ്ങളുടെ ദൃശ്യങ്ങൾ ബ്രദർ ഡാനി. എം. ജോർജ്‌ (പത്തനംതിട്ട ഈസ്റ്റ്‌ സെന്റർ)തന്റെ ക്യാമറ കണ്ണിലൂടെ മനോഹരമായി ഒപ്പിയെടുത്തു. പങ്കെടുത്ത എല്ലാ മത്സരാർഥികൾക്ക് സർട്ടിഫിക്കറ്റും വിജയികൾക്ക് മെഡലുകളും നൽകി ആദരിക്കുകയും ജോയിന്റ് കോർഡിനേറ്റർ പാസ്റ്റർ ബിജിൻ ചെറിയാൻ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു*.

യുവജനങ്ങളുടെ ആത്മീയ മുന്നേറ്റത്തിനോടൊപ്പം തന്നെ കായിക അഭിരുചിയും വളർത്തി നമ്മുടെ രാജ്യത്തിന്റെയും ദൈവരാജ്യത്തിന്റെയും നല്ല പൗരന്മാരായി പ്രകാശിക്കട്ടെ എന്ന് ആശംസിക്കുന്നു.
എന്ന്
ബ്രദർ ജോയൽ മുക്കട
(സോണൽ സെക്രട്ടറി )

YPE KERALA STATE TALENT TEST 2024 WINNERS   ZONE
02/11/2024

YPE KERALA STATE TALENT TEST 2024 WINNERS
ZONE

YPE Pathanamthitta Zone പ്രവർത്തനോദ്ഘാടനം (2024-2025)
30/07/2024

YPE Pathanamthitta Zone
പ്രവർത്തനോദ്ഘാടനം
(2024-2025)

Address

പത്തനംതിട്ട
Pathanamthitta
689645

Website

Alerts

Be the first to know and let us send you an email when YPE Pathanamthitta Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share