പാലച്ചുവട്ടിൽ അമ്മ ക്ഷേത്രം Palachuvattil Amma Kshethram

  • Home
  • India
  • Pathanamthitta
  • പാലച്ചുവട്ടിൽ അമ്മ ക്ഷേത്രം Palachuvattil Amma Kshethram

പാലച്ചുവട്ടിൽ അമ്മ ക്ഷേത്രം Palachuvattil Amma Kshethram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പാലച്ചുവട്ടിൽ അമ്മ ക്ഷേത്രം Palachuvattil Amma Kshethram, Hindu temple, പാലച്ചുവട്ടിൽ ദേവി ക്ഷേത്രം പാടം പി. ഒ. കലഞ്ഞൂർ, Pathanamthitta.

16/12/2021

മണ്ഡല ചിറപ്പ് (ധനു ഒന്ന് ):സ്വാമി ശരണം 🙏🙏🙏

28/11/2021

അയ്യപ്പ സ്വാമി വിശ്വാസം അല്ല ജീവൻ ആണ് സ്വാമിയേ ശരണം അയ്യപ്പാ 💕💕💕💕💕

*"സ്വാമിശരണം"* ലൈകും ഷെയറും ചെയ്താൽ കൂടുതൽ തീർഥാടകർക്ക് ഉപകാരപ്പെടും 🙏കലിയുഗവരദനായ സ്വാമി അയ്യപ്പൻ്റെ തിരുസന്നിധിയിലെത്ത...
14/11/2021

*"സ്വാമിശരണം"* ലൈകും ഷെയറും ചെയ്താൽ കൂടുതൽ തീർഥാടകർക്ക് ഉപകാരപ്പെടും 🙏

കലിയുഗവരദനായ സ്വാമി അയ്യപ്പൻ്റെ തിരുസന്നിധിയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് മുൻ വർഷങ്ങളിലേപ്പോലെ ഈ വർഷവും കെ എസ് ആർ ടി സി വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ശബരിമല സ്പെഷ്യൽ സർവ്വീസിന് മുൻകൂർ റിസർവ്വേഷൻ ആരംഭിച്ചു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര ( മഹാഗണപതി ക്ഷേത്രം) എന്നിവിടങ്ങളിൽ നിന്നുമാണ് ദിവസേന മുൻ കൂട്ടി റിസർവ്വേഷൻ നൽകി സ്പെഷ്യൽ സർവിസുകൾ ആരംഭിക്കുന്നത്.

ഭക്ത ജനങ്ങൾക്ക് തിരക്കില്ലാതെ റിസർവ്വ് ചെയ്ത ബസ്സുകളിൽ സീറ്റ് ഉറപ്പാക്കുന്നതിന് ഒപ്പം ബസ്സുകൾ ചാർട്ട് ചെയ്ത് ഗ്രൂപ്പ് ബുക്കിംഗും അനുവദിക്കുന്നതാണ്.

കൂടാതെ നിലക്കൽ - പമ്പ AC നോൺ AC ചെയിൻ സർവ്വീസിലേക്കും മുൻ കൂട്ടി റിസർവ്വേഷൻ അനുവദിച്ചിട്ടുണ്ട്. ഇരു വശത്തേക്കുമായും ടിക്കറ്റ് റിസർവ്വ് ചെയ്യാവുന്നതാണ്. ഗ്രൂപ്പ് ബുക്കിംഗിലൂടെ പ്രത്യേക AC / നോൺ AC ബസ് ലഭിക്കുന്നതിന് 40 പേർ ചേർന്ന് തുക മുൻകൂർ അടച്ച് ബുക്ക് ചെയ്താൽ മതിയാകും.

www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC App" Google Play Store ലിങ്ക്
https://play.google.com/store/apps/details?id=com.keralasrtc.app...

കൂടുതൽ വിവരങ്ങൾക്ക്
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും

[email protected]
എന്ന മെയിൽ വിലാസത്തിലും

0471 - 2463799
0471- 2471011
ext 238, 290
094470 71 021
എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല തിരുനട തുറന്നപ്പോൾ മേൽശാന്തി ശ്രീ ജയരാജ് പോറ്റിയും കീഴ്ശാന്തി ശ്രീ ഗിരീഷ് നമ്പൂതിര...
02/11/2021

ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല തിരുനട തുറന്നപ്പോൾ മേൽശാന്തി ശ്രീ ജയരാജ് പോറ്റിയും കീഴ്ശാന്തി ശ്രീ ഗിരീഷ് നമ്പൂതിരിയും ആഴിയിൽ ദീപം തെളിയിക്കുന്നു.
🙏 സ്വാമിയേ ശരണമയ്യപ്പാ 🙏

13/09/2021

ഓം നമഃശിവായ

ഹരേ രാമ രാമായണ പുണ്യം 💕💕
14/08/2021

ഹരേ രാമ രാമായണ പുണ്യം 💕💕

31/01/2021

അമ്മേ നാരായണ ദേവി നാരായണ ഓരോ ഭക്തനും ഷെയർ ചെയ്യൂ

🔥വഴിപാടുകള്‍ക്കുള്ള സ്ഥാനമെന്ത്?🔥ക്ഷേത്രാരാധനയില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വഴിപാടുകള്‍. നമ്മുടെ ഗുണത്തിനും അഭീഷ്ടസ...
06/01/2021

🔥വഴിപാടുകള്‍ക്കുള്ള സ്ഥാനമെന്ത്?🔥

ക്ഷേത്രാരാധനയില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വഴിപാടുകള്‍. നമ്മുടെ ഗുണത്തിനും അഭീഷ്ടസിദ്ധിയ്ക്കും വേണ്ടി ഭഗവാന്‍റെ തിരുമുന്നില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാടുകള്‍. വഴിപാട് എന്നതിന്‍റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍വച്ച് ചെയ്യുന്ന ത്യാഗമാണിതെന്നും ഒരു വിശ്വാസമുണ്ട്‌. യഥാര്‍ത്ഥത്തില്‍ പൂജയുടെ ഒരു ഭാഗം തന്നെയാണ് വഴിപാടുകള്‍. ഭക്തനെ പൂജയില്‍ ഭാഗികമായോ പൂര്‍ണ്ണമായോ ഭാഗഭാക്കാക്കിത്തീര്‍ക്കുന്നതിനുള്ള ഒരു ഉപാധിയാണിത്. വഴിപാടുകളിലൂടെ ഭക്തന്‍ ക്ഷേത്രദേവന്‍റെ ഒരു ഭാഗമായിത്തീരുന്നു. ഭക്തിനിര്‍ഭരമായ മനസ്സ് ദേവനില്‍ത്തന്നെ കേന്ദ്രീകരിച്ചുകൊണ്ടും നിരന്തരമായി പ്രാര്‍ഥിച്ചുക്കൊണ്ടും നടത്തുന്ന വഴിപാടുകള്‍ നിശ്ചയമായും പൂര്‍ണ്ണ ഫലം നല്‍കുക തന്നെ ചെയ്യും. വെറുതെ പ്രാര്‍ഥിക്കുന്നതിന്‍റെ പത്തിരട്ടി ഫലം വഴിപാടുകള്‍ കഴിച്ചുകൊണ്ട് പ്രാര്‍ഥിക്കുമ്പോള്‍ ലഭിക്കുന്നു. ക്ഷേത്രങ്ങളില്‍ പൊതുവെ നടത്തപ്പെടുന്ന വഴിപാടുകളെ ആറ് വിഭാഗങ്ങളായി തരംതിരിക്കും. അര്‍ച്ചന, അഭിഷേകം, ചന്ദനംചാര്‍ത്തല്‍, നിവേദ്യം, വിളക്ക്, മറ്റുള്ളവ എന്നിങ്ങനെയാണ് ആ വിഭജനം.

മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ ദേവതയ്ക്ക് പൂജാ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്ന വഴിപാടാണ് അര്‍ച്ചന.

വിവിധ ദ്രവ്യങ്ങളെക്കൊണ്ടും മന്ത്രോച്ചാരണങ്ങളെക്കൊണ്ടും ബിംബത്തില്‍ നടത്തുന്ന അഭിഷേകങ്ങള്‍ ദേവന്‍റെ സ്ഥൂലസൂക്ഷ്മശരീരത്തെ മുഴുവന്‍ കുളിര്‍പ്പിക്കുന്നതോടൊപ്പം ഭക്തന്‍റെ ഹൃദയത്തേയും മനസ്സിനേയും ദിവ്യാനുഭൂതിയില്‍ ലയിപ്പിക്കുന്നു. ദാരു, കടുശര്‍ക്കര എന്നീ ബിംബങ്ങള്‍ ഒഴികെ മറ്റുള്ളവയ്ക്കെല്ലാം അഭിഷേകം പതിവാണ്. ശുദ്ധജലം, പാല്‍, നെയ്യ്, ഇളനീര്‍, എണ്ണ, പനിനീര്‍, കളഭം, പഞ്ചാമൃതം തുടങ്ങിയവയെല്ലാം അതാത് ദേവതകള്‍ക്കനുസരണമായി അഭിഷേകത്തിന് ഉപയോഗിക്കുന്നു. ശിവന് ഭസ്മവും ജലവും, വിഷ്ണുവിന് കളഭവും പാലും, മുരുകന് പഞ്ചാമൃതവും പനിനീരും വിശേഷമാണ്. നെയ്യ്, പഞ്ചഗവ്യം എന്നിവ എല്ലാവര്‍ക്കും പ്രിയങ്കരമാണ്.

ദേവബിംബങ്ങളില്‍ മുഖത്ത് മാത്രമോ പൂര്‍ണ്ണമോ ചന്ദനം ചാര്‍ത്തുന്ന വഴിപാടാണ് ചന്ദനം ചാര്‍ത്തല്‍. ഉഷ്ണരോഗശമനത്തിനും ചര്‍മ്മരോഗശമനത്തിനും അഭീഷ്ടസിദ്ധിയ്ക്കും ചന്ദനംചാര്‍ത്തല്‍ വഴിപാട് നടത്താറുണ്ട്‌.

പുഷപങ്ങള്‍ ചാര്‍ത്തുന്നതും ഒരു വഴിപാടാണ്. ആകാശപ്രതീകമായ പുഷ്പത്തെ സമര്‍പ്പിക്കുന്നതോടെ സര്‍വ്വഭൗതിക സുഖങ്ങളും ലഭ്യമാകുന്നു.

വിളക്കുകളില്‍ പ്രധാനം നെയ്യ് വിളക്കാണ്. ഇത് പൊതുവെ ശ്രീകോവിലിനുള്ളിലാണ് തെളിയിക്കാറുള്ളത്. എള്ളെണ്ണ, വെളിച്ചെണ്ണ തുടങ്ങിയവ അകത്തും പുറത്തും വിളക്കിനായി ഉപയോഗിക്കുന്നു.. നീരാഞ്ജനവിളക്ക് തുടങ്ങിയ പ്രത്യേക വഴിപാടുകളുണ്ട്. നേത്രരോഗ ശമനത്തിനും അഭീഷ്ടസിദ്ധിയ്ക്കും നെയ്യ്വിളക്കും വാതരോഗശമനത്തിനും ശനിദോഷപരിഹാരത്തിനും എള്ളെണ്ണ വിളക്കും നീരാഞ്ജനവിളക്കും ,മനശാന്തിക്കായി ചുറ്റുവിളക്കും നടത്താറുണ്ട്‌.

പവിത്രമായ നിവേദ്യങ്ങള്‍ ഓരോ ദേവതാ സങ്കല്‍പമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ത്രിമധുരം, വെള്ളനിവേദ്യം, മലര്‍നിവേദ്യം, പായസനിവേദ്യം, അപ്പനിവേദ്യം എന്നിവയൊക്കെ പ്രധാനമാണ്. പായസം തന്നെ പാല്‍പ്പായസം, നെയ്പ്പായസം, കൂട്ടപ്പായസം, കടുംപായസം എന്നിങ്ങനെ പല വിധത്തിലുണ്ട്. വിഷ്ണുവിന് പാല്‍പ്പായസവും, ദേവിക്ക് കൂട്ടപ്പായസവും, സുബ്രഹ്മണ്യന് പഞ്ചാമൃതവുമാണ് വിശേഷം.

നാളികേരം അടിച്ചുടയ്ക്കുന്ന വഴിപാടു സര്‍വ്വസാധാരണമായി കണ്ടുവരുന്നത് ഗണപതി ക്ഷേത്രങ്ങളിലാണ്. ക്ഷേത്രത്തില്‍ ഇതിനായി സംവിധാനം ചെയ്തിരിക്കുന്ന ശിലയിന്മേലോ തറയിലോ നാളികേരം ആഞ്ഞടിക്കുമ്പോള്‍ അതിന്‍റെ ബാഹ്യാവരണമായ ചിരട്ടയും അകത്തെ കഴമ്പും ചേര്‍ന്ന് ഛിന്നഭിന്നമാകുകയും അന്തര്‍ഭാഗത്തുള്ള ജലം ബഹിര്‍ഗമിച്ച് ഒഴുകുകയും ചെയ്യുന്നു.. വിഘ്നവിനാശകനായ ഗണപതിഭഗവാന്‍റെ ആരാധനയ്ക്കനുയോജ്യമായ വഴിപാട് തന്നെയാണിത്.

ഈശ്വരസാക്ഷാത്ക്കാരത്തിന്‍റെ അഭിലാഷം ഉണ്ടാകുന്നതും ഈ ജഗത്തിലെ സര്‍വ്വവും ഈശ്വര സൃഷ്ടമാണെന്ന ബോധം ഉണ്ടാകുന്നതും മന്ത്രസാധനയില്‍ ചൈതന്യ സ്വരൂപമായ ദേവതയുടെ ആറംഗങ്ങളില്‍ ഒന്നായ ഫട് എന്ന അസ്ത്രമന്ത്രം കൊണ്ടാണ്. മന്ത്രയോഗത്തിലെ ഷട്കാരവും വെടി പൊട്ടിക്കുന്ന ശബ്ദവുമെല്ലാം ഉളവാക്കുന്നത് തരംഗരൂപമായ സ്പന്ദനവിശേഷത്തെയാണ്. അതുപോലെ കതിനവെടി പൊട്ടിക്കുന്നത് പ്രപഞ്ചത്തിന്‍റെ സൃഷ്ടികര്‍മ്മത്തിന് കാരണമായ ശബ്ദബ്രഹ്മത്തിന്‍റെ സ്ഫോടനം എന്ന നിലയ്ക്ക് പ്രതീകാത്മകമായിട്ടാണ്.

പൂജയ്ക്കും നിവേദ്യത്തിനും മറ്റും ആവശ്യമായ പഴം, ശര്‍ക്കര, പഞ്ചസാര തുടങ്ങിയ ദ്രവ്യങ്ങളെ തുലാഭാരം നടത്തുന്നയാളിന്‍റെ തൂക്കത്തിന് ദേവങ്കല്‍ സമര്‍പ്പിക്കുന്ന ഒരു വഴിപാടാണ് തുലാഭാരം. തന്നെയും തന്‍റെ സര്‍വ്വസ്വവും ദേവപാദത്തില്‍ അര്‍പ്പിച്ച് കൃതകൃത്യത അടയുന്ന പരമഭാഗവതനായ ഭക്തന്‍റെ അനുഷ്ഠാനമാണ് തുലാഭാരം.

അര്‍ച്ചന, അഭിഷേകം, മാലയും ചന്ദനവും ചാര്‍ത്തല്‍, വിളക്ക്, നിവേദ്യം എന്നിവ കൂടാതെ എണ്ണമറ്റവഴിപാടുകള്‍ ഇനിയുമുണ്ട്. ഗണപതിഹോമം, കറുകഹോമം, മൃത്യുഞ്ജയഹോമം തുടങ്ങിയവ ഇതില്‍ ചിലതാണ്. രോഗശാന്തിക്കും മനശാന്തിക്കും ശിവന് ധാരയും ഐശ്വര്യത്തിന് നിറപറയും ദാരിദ്രദുഃഖശമനത്തിനും ഐശ്വര്യത്തിനും അന്നദാനവും വഴിപാടുകളായി നടത്താറുണ്ട്‌.

ഇങ്ങനെ വഴിപാടുകളും അതിന്‍റെ ഫലശ്രുതിയും എണ്ണമറ്റതാണ്. അഭീഷ്ടസിദ്ധിയ്ക്ക് മുമ്പും ശേഷവും വഴിപാട് നടത്തുന്ന പതിവുണ്ട്. വഴിപാടുകള്‍ നേരുന്നതു മുതല്‍ ഭക്തന്‍റെ ഹൃദയവും മനസ്സും ഭഗവാനില്‍ കേന്ദ്രീകരിച്ചിരിക്കും.

23/12/2020

അമ്മേ ശരണം പാലച്ചുവട്ടിൽ ശ്രീ ഭഗവതി ശരണം

20/12/2020

K കടശ്ശേരി വാർഡ് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ആര്യ അനൂപ് വഴിപാടുകൾ സമർപ്പിക്കുവാൻ ആയി പാലച്ചുവട് ക്ഷേത്രസന്നിധിയിൽ എത്തിയപ്പോൾ

സ്വാമി ശരണം പന്ത്രണ്ട് വിളക്ക് മഹോത്സവം , ( അച്ചൻകോവിൽ ഫയൽ ഫോട്ടോ )
27/11/2020

സ്വാമി ശരണം പന്ത്രണ്ട് വിളക്ക് മഹോത്സവം , ( അച്ചൻകോവിൽ ഫയൽ ഫോട്ടോ )

റാന്നി കർത്താവ് ( ശക്തി വിക്രമർ ) റാന്നിയുടെ പഴയ ഭരണാധികാരികൾ റാന്നി കർത്താവ് / റാന്നി കർത്താക്കൾ ആയിരുന്നു. (ശക്തി വിക്...
23/11/2020

റാന്നി കർത്താവ് ( ശക്തി വിക്രമർ )

റാന്നിയുടെ പഴയ ഭരണാധികാരികൾ റാന്നി കർത്താവ് / റാന്നി കർത്താക്കൾ ആയിരുന്നു. (ശക്തി വിക്രമർ എന്നതാണ് സ്ഥാനപ്പേർ ). ഇവർ തെക്കുംകൂർ രാജവംശവുമായി രക്തബന്ധം ഉള്ളവരാണ്.18-ാം നൂറ്റാണ്ടിൽ ,മാർത്താണ്ഡവർമ്മ തെക്കുംകൂർ രാജ്യം പിടിച്ചെടുത്തുവെങ്കിലും കർത്താക്കന്മാരെ ,റാന്നിയുടെ ഭരണാധികാരികളായി നിലനിർത്തി. റാന്നി കർത്താക്കന്മാരുടെ കോയിക്കൽ (കൊട്ടാരം.) നിലനിന്നിരുന്നത് അരീക്കൽ എന്ന സ്ഥലത്താണ്.

മേജർ റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രംറാന്നി പെരുമ്പുഴ ബസ്സ്റ്റാൻഡിനടുത്ത് പമ്പാ തീരത്ത് പടിഞ്ഞാറോട്ട് ദർശനമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മേജർ റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രം. ക്ഷേത്രം പണി കഴിപ്പിച്ചത് റാന്നി കർത്താക്കൻമാരാണ് . അക്കാലത്ത് റാന്നി കർത്താക്കൻമാർ ആയിരുന്നു ഭരണാധികാരികൾ. എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രം അടക്കം അവരുടെ അധീനതയിൽ ആയിരുന്നു.

പണ്ട് ആറന്മുള ക്ഷേത്രത്തിൽ ഉൽസവകാലത്ത് റാന്നി കർത്താവ് എത്തിയതിനു ശേഷം മാത്രമേ തേവരെ ഇറക്കിയെഴുന്നള്ളിക്കാറുണ്ടായിരുന്നുള്ളുവത്രേ. എന്നാൽ പതിവിന് വിപരീതമായി ഒരിക്കൽ കർത്താവ് എത്തുന്നതിനു മുൻപേ ഇറക്കിയെഴുന്നള്ളിച്ചു. (അന്നത്തെ ,ie,14th നൂറ്റാണ്ട് ഭരണാധികാരി യുടെ പേര് മാനവിക്രമൻ കർത്താവ് എന്നായിരുന്നു). കർത്താവ് എത്തുമ്പോൾ കണ്ട കാഴ്ച ആറന്മുള തേവർ ആനപ്പുറത്ത് എഴുന്നള്ളി നിൽക്കുന്നതാണ്. കുപിതനായ കർത്താവ് തൽക്ഷണം ഉടവാളൂരി എഴുന്നള്ളിച്ചിരുന്ന ആനയുടെ തുമ്പിക്കൈ വെട്ടിയിട്ടിട്ട് തിരിച്ചു റാന്നിക്ക് പോന്നുവത്രേ. ഉള്ളിൽ വളർന്ന മാൽസര്യബുദ്ധിക്ക് കർത്താവ് ആറന്മുള പോലെ ഒരു ക്ഷേത്രം പമ്പാനദിക്കരയിൽ മുണ്ടപ്പുഴ തച്ചൻമാരെക്കൊണ്ട് പണി കഴിപ്പിച്ചു. ആറന്മുള കിഴക്കോട്ട് ആണ് ദർശനമെങ്കിൽ ഇവിടെ പടിഞ്ഞാറോട്ടാണ് ദർശനം. മൂന്നടിയോളം നീളമുള്ള കൃഷ്ണശിലയിൽ തീർത്ത ചതുർബാഹുവായ വിഷ്ണുവാണ് പ്രതിഷ്ഠ. വൃത്താകൃതിയിൽ ഉള്ള ശ്രീകോവിൽ, ഒന്നരയടി വീതിയുള്ള ഇടനാഴിയും അകത്ത് ഗർഭഗൃഹവും. ഉപദേവൻമാർ ഉണ്ടായിരുന്നില്ല. പിന്നീട് എപ്പോഴോ വലിയമ്പലത്തിൽ ഒരു ഗണപതി വന്ന് കൂടി. അതിനു ശേഷം അടുത്ത കാലത്ത് ഗണപതി, അയ്യപ്പൻ, ഹനുമാൻ, രക്ഷസ്സ്, നാഗങ്ങൾ എന്നീ ഉപദേവൻമാരെക്കൂടി ഉപദേവാലയങ്ങൾ നിർമ്മിച്ച് പ്രതിഷ്ഠ കഴിപ്പിച്ചു. മൂന്ന് നേരം പൂജയുണ്ട്. 2017 ൽ ധ്വജപ്രതിഷ്ഠ നടത്തി. ഇപ്പോൾ മീനത്തിലെ ഉത്രം ആറാട്ടായി ആറ് ദിവസത്തെ ഉൽസവം നടന്നു വരുന്നു. കുഴിക്കാട്ട് പട്ടേരിക്കാണ് തന്ത്രം. ഇപ്പോഴത്തെ തന്ത്രി ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരി ആണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിൽ ഉള്ള ഈ ക്ഷേത്രം ശബരിമല ഇടത്താവളം കൂടിയാണ്. ശിൽപകലാവൈദഗ്ധ്യം കൊണ്ട് മികച്ചതാണ് ക്ഷേത്രം. ബലിക്കൽപുരയിലെ മച്ചിൽ നവഗ്രഹങ്ങൾ കൊത്തി വെച്ചിട്ടുണ്ട്. കൂടാതെ ശ്രീകോവിലും ദാരുബിംബങ്ങളെക്കൊണ്ടും കൊത്തുപണികളെക്കൊണ്ടും സമ്പന്നമാണ്. ദശാവതാരങ്ങൾ, ഗോപീവസ്ത്രാപഹാരം, മഹിഷാസുരമർദ്ദിനി, മയൂരവാഹനനായ സുബ്രഹ്മണ്യൻ, ശ്രീ മഹാഗണപതി, സവിതാവ് ഒക്കെ ആ ദാരുബിംബങ്ങളിൽ പെടുന്നു.
പ്രദേശത്തെ വികസനത്തിനും ,കൃഷിക്കും ,കച്ചവടത്തിൻ മായി ,കർത്താക്കൻമാർ മറ്റു പ്രദേശങ്ങളിൽ നിന്നും ക്നാനായ ക്രിസ്ത്യാനികളേയും റാവുത്തർമാരെയും, പാണ്ടി നാട്ടിൽ നിന്ന് വെള്ളാളരേയും കൊണ്ട് വരികയുണ്ടായി.
ചിത്രം 1. ആറൻമുള ക്ഷേത്രത്തിൻ്റെ മാതൃകയിൽ ,പ്രായശ്ചിത്തമായി, മാനവിക്രമർ കർത്താവ് പണികഴിപ്പിച്ച ക്ഷേത്രം .

Address

പാലച്ചുവട്ടിൽ ദേവി ക്ഷേത്രം പാടം പി. ഒ. കലഞ്ഞൂർ
Pathanamthitta
689694

Telephone

9847721905

Website

Alerts

Be the first to know and let us send you an email when പാലച്ചുവട്ടിൽ അമ്മ ക്ഷേത്രം Palachuvattil Amma Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category