21/07/2026
ഓം നമഃശിവായ
ബ്രഹ്മ ശ്രീ ശിവ പ്രഭാകര സിദ്ധ യോഗി തിരുവടികളുടെ അരുമ ശിക്ഷ്യൻ റോയ് സ്വാമി (സ്വാമി ജീവൻ തത്വ )സമാധി പൂകി 🙏🙏
സ്വാമിയുടെ തികഞ്ഞ ഭക്തനായിരുന്ന റോയ് സ്വാമി ഇന്നലെ വൈകിട്ട് മണിക്ക് അദ്ദേഹത്തിന്റെ ആഗ്രഹം പോലെ തന്നെ ശിവ പ്രഭാകര പാദം പൂകി.🙏🙏 സ്വാമി ദര്ശനം നല്കയത് മുതൽ ധാരാളം അനുഭവങ്ങൾ സ്വാമി നൽകിയ ഉപദേശങ്ങൾ എല്ലാം അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. മികച്ച ഗായകൻ കൂടി ആയിരുന്ന റോയ് സ്വാമി പ്രഭാകര സ്വാമിയേ കുറിച്ച ഉള്ള നിരവധി ഗാനങ്ങൾ രചിച്ചു ഈണം നൽകിയിട്ടുണ്ട്. 2013- ൽ ശ്രീ എം തന്റെ ഭാരത് യാത്രയുടെ ഭാഗം ആയി സമാധി സന്ദർശിച്ചപ്പോൾ രാവിലെ തന്നെ സ്വാമിയും രഞ്ജിത്ത് അഭിലാഷ് തുടങ്ങിയ ശിക്ഷ്യന്മാരും എത്തിച്ചേരുകയും അതി മനോഹരമായ ഭക്തിഗാന ആലാപനം നടത്തുകയും ചെയ്തു .പ്രഭാകര സ്വാമിയുടെ ഭക്തൻമാരുടെ ഇടയിൽ സുപരിചിതൻ ആയിരുന്നു പരമ ഭക്തനും സ്വാത്തികനും ആയ ഈ പുണ്യാത്മാവ്‍ .ഒരിക്കൽ എങ്കിലും അദ്ദേഹത്തോട് രണ്ടു വാക്ക് സംസാരിക്കാൻ കഴിഞ്ഞത് തന്നെ പുണ്യം...പൊതു ദർശനം നാളെ (22/07/2026ബുധൻ )രാവിലെ 10 am മുതൽ 12 വരെ കോട്ടയം തിരുനക്കര commercial bank employees സഹകരണ ബാങ്ക് ഹാൾ. സംസ്കാരം നാളെ ഉച്ചക്കു 2 മണിക് കോട്ടയം മൂലേടം guest house നു സമീപം മൂപ്പായിക്കാട് എന്ന സ്ഥലത്തു . പ്രഭാകര സ്വാമി തന്നെ തന്റെ അരുമ ശിക്ഷ്യൻ നിത്യ ശാന്തി നൽകട്ടെ...🙏🙏
അദ്ദേഹത്തിന്റെ വേർപാട് സമാധിക്കും സ്വാമിയുടെ ഭക്തന്മാർക്കും ഒരുപോലെ വളരെ വേദന ഉളവാക്കുന്നതാണ് . ആ പാദങ്ങളിൽ പ്രമാണം അർപ്പിച്ചുകൊണ്ട് 🙏🙏
വി വേണുഗോപാൽ
ബ്രഹ്മ ശ്രീ ശിവ പ്രഭാകര സിദ്ധപരമഹംസ ധർമ്മ അസോസിയേഷൻ (Q381/86)
മഹാ സമാധി .പുലിപ്പാറ
ഓമല്ലൂർ .പത്തനംതിട്ട.
ഈ വിവരം അറിയാത്തവർ അറിയട്ടെ. ഈ പോസ്റ്റ് ദയവ് ചെയ്തു ഷെയർ ചെയ്യുക 🙏
ps-റോയ് സ്വാമിയേ കുറിച്ചു എഴുതിയ മുൻ പോസ്റ്റിന്റെ ലിങ്ക് ഇടുന്നു .ഇതിൽ പ്രഭാകര സ്വാമി ദര്ശനം കൊടുത്ത കഥയും സ്വാമി നൽകിയ ഉപദേശങ്ങളും വിവരിച്ചിട്ടുണ്ട്..🙏
Link
https://m.facebook.com/story.php?story_fbid=1080224367466916&id=100064380894250&mibextid=Nif5oz