03/03/2019
വലിയോരായുധമാം വലിയ നോമ്പ് (Great Lent : Great Weapon).
വലിയ നോമ്പിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അല്പമായി ഒന്ന് ധ്യാനിക്കാം.
സുറിയാനി ഭാഷയില്‍ “സൌമോ” എന്ന വാക്കാണ് നോമ്പിനും ഉപവാസത്തിനുമായി ഉപയോഗിക്കുന്നത്. മലയാളത്തില്‍ “ഉപവാസം” എന്നാല്‍ ഒരുമിച്ചു ജീവിക്കുക (ഉപ=ഒരുമിച്ച്, വാസം = ജീവിക്കുക) എന്നാണ് അര്ഥംത. അതായത് ദൈവത്തോട് കൂടെ ഒരുമിച്ചു ജീവിക്കുക/ ആയിരിക്കുക. നോമ്പ് എന്ന വാക്ക് പഴയ മലയാളത്തിലെ ‘നോയ് അമ്പ്’ എന്നതില്‍ നിന്നാണ്. ‘സ്നേഹത്തോടെയുള്ള സഹനം’ (നോയ് = വേദന / സഹനം , അമ്പ് = സ്നേഹം ) എന്നാണു അതിന്റെ അര്ഥംയ. ദൈവസ്നേഹത്തില്‍ നാം സ്വയം കഷ്ടം സഹിക്കുന്നതിനെയാണ് നോമ്പ് എന്നതുകൊണ്ട് അര്ത്ഥലമാക്കുന്നത്. നോമ്പ് ആചരിക്കുന്നത് പ്രാര്ത്ഥനനയോടും, ഭക്ഷണം ഉള്പ്പെഒടെ നമുക്ക് പ്രിയപ്പെട്ട ചില സാധനങ്ങള്‍ വര്ജി്ക്കുന്നതോടും കൂടെയാണ്. നന്മ തിന്മകളെ തിരിച്ചറിയുന്ന വൃക്ഷത്തിന്റെ് ഫലം ഭക്ഷിക്കരുത് (ഉല്പ്പങത്തി 2:17) എന്ന് ദൈവം ആദമിനോട് അരുളിചെയ്തത് പ്രകാരം വര്ജകനയും ഉപവാസവും ഏദന്‍ തോട്ടത്തില്‍ വെച്ച് തന്നെ കല്പ്പി്ക്കപ്പെട്ടു. അങ്ങനെ ദൈവം തന്നെ മനുഷ്യന്റെ ആധ്യാത്മിക വളര്ച്ചകയ്ക്കും പരിപലനത്തിനുമയുള്ള ആദ്യകല്പന നല്കി. ഉപവാസം നോമ്പിന്റെ ഭാഗമാണ്. ഉപവാസം ഒരു പ്രവൃത്തി ആണെങ്കില്‍ നോമ്പ് ഒരു ജീവിത ശൈലി ആണ്. ശരിയായ നോമ്പ് ഉപവസോത്തോട് കൂടെ ഉള്ളതാണ് എന്ന് നാം എശായാ പ്രവാചകന്റെ 58-ാ അദ്ധ്യായത്തില്‍ വായിക്കുന്നു.
മോശ നാല്പതു പകലും രാവും ഉപവസിച്ചു ദൈവത്തോട് കൂടിയായിരുന്നു (പുറ 34:28). ഏലിയ ദീര്ഘചദര്‍ശി 40 ദിവസം ഉപവസിച്ചു (1 രാജാ 19:8). ദൈവകോപത്തിന്റെ നാളുകളില്‍, പാപ പരിഹാരത്തിനായി ഉപവാസവും കഴ്ചവെപ്പും നടത്തിയിരുന്നു എന്നും നാം എശായ പ്രവാചകനില്‍ നിന്ന് മനസിലാക്കുന്നു (എശായാ 58:6-7). യോനായുടെ ദീര്ഘവദര്ശുനവും നിനവേയിലെ ആളുകളും കൂടി നോറ്റ നോമ്പും ഇത്തരുണത്തില്‍ ധ്യാനവിഷയമാക്കെണ്ടതാണ്. ദാനിയേലിന്റെ നോമ്പും സ്മരണാര്ഹെമാണ്: “മൂന്നു ആഴ്ചവട്ടം മുഴവനും കഴിയുവോളം ഞാന്‍ സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല.” (ദാനി 10:3).
യേശു തമ്പുരാന്‍ നാല്പതു ദിവസം ഉപവാസത്തിലും പ്രാര്ത്ഥവനയിലും കഴിഞ്ഞതായി (മത്താ 4:2) നമ്മള്‍ പുതിയ നിയമത്തില്‍ വായിക്കുന്നു. പ്രാര്ത്ഥ്നയും ഉപവാസവും കൊണ്ട് സാത്താന്റെ മേല്‍ വിജയം നേടാമെന്ന് യഹൂദന്മാര്‍ പഠിപ്പിക്കുന്നു (മത്താ 17:21). മത്തായിയുടെ സുവിശേഷത്തില്‍ ഉപവാസം എങ്ങനെ അനുഷ്ഠികണമെന്ന് പഠിപ്പിക്കുന്നു (മത്താ 6:16-18). അപോസ്തോലന്മാര്‍ നോമ്പും ഉപവാസവും അനുഷ്ടിച്ചതായി (അപ്പൊ 13:2,27:10) നടപടി പുസ്തകത്തില്‍ നാം വായിക്കുന്നു. അങ്ങനെ നോമ്പും ഉപവാസവും നമ്മുടെ കര്ത്താ വ് പഠിപ്പിച്ചതാണെന്നും പരിശുദ്ധ സഭ ആദി കാലം മുതല്‍ അനുഷ്ഠിച്ചിരുന്നു എന്നും നാം മനസിലാക്കുന്നു. ഇത് കൂടാതെ പശ്ചാത്തപത്തെ പറ്റി വി.വേദപുസ്തകത്തില്‍ (2 ശമു 13:19; എസ്തേ 4:1; ഇയ്യോ 2:8; ദാനി 9:3; മത്താ 11:21) പലയിടങ്ങളിലും കാണുന്നു. അനുതപിക്കുവാനും പാപത്തിന്റെ പ്രതിവിധികള്‍ സന്തോഷത്തോടെ സമര്പ്പി ക്കുവാനും സാധിക്കുമ്പോള്‍ നോമ്പ്കാലം ഒരു ചലനാത്മകമായ ധന്യതയാണ് ഉളവാക്കുന്നത്. നോമ്പിന്റെ സന്തോഷകരമായ ഒരു പര്യവസാനം ഉഥാനപ്പെരുന്നാളിന്റെ ഉണര്വോതടെ ലഭ്യമാവുകയും ചെയ്യും.
ശരീരത്തെ പീഡിപ്പിക്കുവാന്‍ അല്ല നാം ഉപവസിക്കുന്നത്. രോഗചികിത്സയുടെ ഭാഗമായോ തൂക്കമൊ അമിത വണ്ണമോ മറ്റോ കുറയ്ക്കാനോ ഭക്ഷണം ഉപേക്ഷിക്കുന്നതും ഉപവാസം അല്ല. അതുകൊണ്ടുതന്നെ ഭക്ഷണം ഉപേക്ഷിക്കുക എന്നതുകൊണ്ട് നോമ്പ് പൂര്ണനമാകുന്നില്ല. കുട്ടികള്ക്കും രോഗികള്ക്കും ഗര്ഭിപണികള്ക്കും വൃദ്ധര്ക്കും നോമ്പില്‍ നിന്ന് ഒഴിവുണ്ട്. എന്നാല്‍ അവര്ക്കും ചില കാര്യങ്ങള്‍ വര്ജ്ജി്ച്ചുകൊണ്ട് – അതവര്‍ സ്വയം തീരുമാനിക്കട്ടെ – നോമ്പിന്റെ ഭാഗമാകാവുന്നതാണ്. കുട്ടികളേ നന്നേ ചെറുപ്പത്തില്‍ തന്നെ നോമ്പിന്റെ ചെറിയ പടികളില്‍ കൂടി നടത്തിക്കണം. ആഴ്ചയില്‍ ഒരു ദിവസം ഒരു നേരമോ മറ്റോ ഭക്ഷണം വെടിഞ്ഞു ഉപവസിക്കാന്‍ ശീലിപ്പിക്കണം.
നോമ്പ് സ്വയ പരിശോധനയുടെ നാളുകളാണ്. അവിടുന്ന് നിന്നെ തൂക്കി നോക്കുമ്പോള്‍ നീ കുറവുള്ളവനായി കാണരുത്. അതിനാല്‍ ഏതു നിമിഷവും സ്വയ പരിശോധനക്ക് നാം വിധേയരാകുന്നത് ഉത്തമം. സ്വയ പരിശോധന നമ്മുടെ ഹൃദയങ്ങിളിലെ ലഘുത്വം നമ്മെ ബോധ്യപ്പെടുത്തും. നമ്മുടെ ലഘുത്വതില്‍ നിന്ന് ദൈവത്തിന്റെ മഹത്വം നാം തിരിച്ചറിയണം. ചിട്ടയായ നോമ്പും ഉപവാസവും നാം എത്തിച്ചരാന്‍ ആഗ്രഹിക്കുന്ന നിത്യതയിലക്ക് നമ്മളുടെ വഴികാട്ടി ആയിരിക്കും.
അനുവദനീയമല്ലാത്ത മദ്യം പോലുള്ളവ നോമ്പ് കാലത്ത് ഉപേക്ഷിക്കുകയും പിന്നീട്നോമ്പ് കഴിയുമ്പോള്‍ പതിവിലും അധികം ഉപയോഗിക്കുന്നതും നോമ്പ് ദൈവതിരുമുന്പാകെ അസ്വീകാര്യമാക്കി തീര്ക്കും . ഇതുപോലെ തന്നെ ഉപേക്ഷിച്ച തിന്മകളും അശുദ്ധികളും. മനുഷ്യനെ ദൈവത്തോട് കൂടുതല്‍ ആയി അടുപ്പിക്കാന്‍ ഉള്ള ആത്മീയ മാര്ഗ്ങ്ങള്‍ ആണ് നോമ്പും ഉപവാസവും. ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം വാക്കുകളേയും പ്രവര്ത്തി്കളേയും നമ്മിലെ വിവിധ ആസക്തികളേയും നിയന്ത്രിക്കാന്‍ നമുക്ക് കഴിയണം. കോപം, വെറുപ്പ്, അസൂയ, ഭോഗാസക്തി തുടങ്ങിയ വികാരവിചാരങ്ങള്ക്ക് കടിഞ്ഞാണിട്ടുകൊണ്ട് ആത്മനിയന്ത്രണത്തിലൂടെ ദൈവവുമായി സഹവസിക്കുവാന്‍ നമ്മെ പ്രാപ്‌തരാക്കുന്നതാണ് യഥാര്ത്ഥ ഉപവാസം. ശരീരത്തിന്റെ ഉപവാസം ആത്മാവിന്റെ ഭക്ഷണമാണെന്ന് മഹാനായ മോര്‍ ബസേലിയോസ് പറയുന്നുണ്ട്.
ജീവിതത്തെ ഒരു യാത്രയായി വിശേഷിപ്പികാറുണ്ട്. ഒരിടത്തു ജനനം ഒരിടത്ത് മരണം. പക്ഷെ സുഗമയ ഒരു വഴി യാത്രക്കാവശ്യം ആണ്. യേശു തന്റെ പരസ്യ ജീവിത കാലത്ത് അരുളി ചെയ്തു: “ഞാന്‍ വഴിയും സത്യവും ജീവനും ആകുന്നു. എന്നില്‍ വിസ്വസിക്കുന്നവാന്‍ മരിച്ചാലും ജീവിക്കും.” വഴി അറിയാതെ സഞ്ചരിക്കുമ്പോള്‍ – പലപ്പോഴും വഴി തെറ്റി പോകുന്നു. അപ്രതീക്ഷിതങ്ങളായ സംഭവങ്ങള്‍ ഉണ്ടാകുന്നു. പലപ്പോഴും പ്രലോഭനങ്ങളില്‍ അകപ്പെടുന്നു. യാത്രയുടെ ഗതിയും ലക്ഷ്യവും മാറുന്നു. മനസ്സില് ആകുലതകള്‍ കൂട് കെട്ടുന്നു. നോമ്പ് കാലം ആകുലതകളെ അതിജീവിക്കാന്‍ സഹായിക്കുന്നു. നമുക്കും നമ്മുടെ ആകുലതകള്ക്കും ഇടയില്‍ യേശുവിനെ പ്രതിഷ്ഠിക്കുക. കാരണം അവിടുന്ന് മനുഷ്യകുലത്തിന്റെ നന്മ മാത്രം ആഗ്രഹിക്കുന്നു.
പലപ്പോഴും നാം നോമ്പ് ഒരു അനുഷ്ഠാനം മാത്രമായി കാണുകയും സഭയുടെ നിയമം എന്ന കണ്ണിലൂടെ ഒരു ആചാരം എന്ന രീതിയില്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. അത് ശരിയല്ല. സ്വയം ശുദ്ധീകരിക്കാതെ, മറ്റുള്ളവരെ നൊമ്പരങ്ങളെ കണക്കാക്കാതെ എടുക്കുന്ന നോമ്പ് പാപം തന്നെയാണ്. അത് ദൈവതിരുമുന്പാകെ സ്വീകരിക്കപ്പെടുകയില്ല. എന്താണ് യഥാര്ത്ഥ നോമ്പ് എന്ന് നോക്കാം. “നിങ്ങള്‍ വിവാദത്തിന്നും കലഹത്തിന്നും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിന്നും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാര്ത്ഥനന ഉയരത്തില്‍ കേള്പ്പാ ന്‍ തക്കവണ്ണമല്ല നിങ്ങള്‍ ഇന്നു നോമ്പു നോല്ക്കുന്നതു. എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യന്‍ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവെക്കു പ്രസാദമുള്ള ദിവസമെന്നും പേര്‍ പറയുന്നതു? അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകര്ക്കു ക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം? വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേര്ത്തു കൊള്ളുന്നതും നഗ്നനെ കണ്ടാല്‍ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവര്ക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?” (എശായാ 58: 4-7). മറ്റുള്ളവരെ കരുതാനും സഹാനുഭൂതിയോടു കൂടി വര്ത്തി ക്കാനും നമ്മെ ഒരുക്കുന്നതായിരിക്കട്ടെ നോമ്പ്.
കര്ത്താ്വെ ഞങ്ങളുടെ നോമ്പും നമസ്കാരവും നിനക്ക് ഇമ്പമുള്ള ധൂപം പോലെയായി സൌരഭ്യമുള്ള പുക പോലെ നിന്റെ സന്നിധിയില്‍ കൈക്കൊള്ള പ്പെടുമാറാകേണമേ. ശുധമുള്ള നോമ്പ് ജയത്തിന്റെ അടയാളവും ശത്രുവായ ദുഷ്ടന്റെ നേരെ തോല്ക്കാ ത്ത ആയുധമുകുന്നു.