St.Gregorious Orthodox Church Seethathodu

St.Gregorious Orthodox Church Seethathodu ST. GREGORIOUS ORTHODOX CHURCH SEETHATHODU , PATHANAMTHITTA, NILACKAL DISTRICT പ. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിതമായ പള്ളി
(1)

11/08/2026

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ സെൻ്റ് ഗ്രീഗോറിയോസ് നഗറിൽ ഉയരുന്ന പ്രധാന വേദിയുടെ പന്തൽ കാൽനാട്ട് കർമ്മം പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിച്ചു.

കുടുംബങ്ങള്‍ ആത്മനിറവുള്ള ഇടങ്ങളായി മാറണം: മാത്യൂസ് മാർ തേവോദോസിയോസ്റാന്നി: കുടുംബങ്ങൾ ആത്മീയ നിറവും പ്രാർത്ഥനാ അനുഭവവുമ...
09/08/2026

കുടുംബങ്ങള്‍ ആത്മനിറവുള്ള ഇടങ്ങളായി മാറണം: മാത്യൂസ് മാർ തേവോദോസിയോസ്
റാന്നി: കുടുംബങ്ങൾ ആത്മീയ നിറവും പ്രാർത്ഥനാ അനുഭവവുമുള്ള ഇടങ്ങളായി മാറണമെന്ന് അഖില മലങ്കര പ്രാർത്ഥനയോഗം കേന്ദ്ര പ്രസിഡന്റ് അഭി. മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനി പ്രസ്താവിച്ചു. അഖില മലങ്കര പ്രാർത്ഥനയോഗം നിലയ്ക്കൽ ഭദ്രാസന നേതൃത്വ യോഗവും കേന്ദ്ര ഭാരവാഹികളുടെ സന്ദർശനവും റാന്നി സെന്റ് തോമസ് അരമനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടവക മെത്രാപ്പോലീത്താ അഭി. ഡോ. ജോഷ്വാ മാർ നീക്കോദിമോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റവ. ഫാ. മത്തായി കുന്നിൽ അച്ചൻ, ശ്രീ. ഐസക്ക് തോമസ് എന്നിവർ ആശംസകൾ നേർന്നു. ഭദ്രാസനത്തിലെ സീനിയർ വൈദികൻ തെങ്ങുംതോട്ടത്തിൽ വന്ദ്യ ഫീലിപ്പോസ് തരകൻ കോർ എപ്പിസ്കോപ്പയുടെ ദേഹവിയോഗത്തിൽ ജോർജ് ജോസഫ് അറയ്ക്കമണ്ണിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
നിലയ്ക്കൽ ഭദ്രാസനത്തിലെ 29 പള്ളികളിൽ നിന്നുള്ള 82 യൂണിറ്റ് സെക്രട്ടറിമാർ പങ്കെടുത്ത സംഘടനാ പ്രവർത്തന അവലോകനം യോഗത്തിൽ നടന്നു. പ്രാർത്ഥനയോഗ കേന്ദ്ര സെക്രട്ടറി റവ. ഫാ. മത്തായി കുന്നിൽ അച്ചൻ മുഖ്യപ്രഭാഷണവും മാർഗ്ഗനിർദേശവും നൽകി. കേന്ദ്ര സെക്രട്ടറി ശ്രീ ഐസക്ക് തോമസ് പുതിയ പദ്ധതികൾ വിശദീകരിച്ചു.
ഭദ്രാസന വൈസ് പ്രസിഡന്റ വന്ദ്യ ഐവാൻ ജോസഫ് അച്ചൻ, സെക്രട്ടറി ഷാജി മഠത്തിലേത്ത്, ഡിസ്ട്രിക്റ്റ് സെക്രട്ടറിമാരായ ലിജോ വറുഗീസ്, ജോസ് മലയാറ്റ്, മാത്യൂ സഖറിയ, മാത്യൂ തോമസ്, റോയി സൈമൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വൈദികർ തുടങ്ങിയവർ സംബന്ധിച്ചു.

07/08/2026

9 am : പ്രഭാത നമസ്കാരം
10 am : വിശുദ്ധ മുന്നിന്മേൽ കുർബാന
റവ ഫാ ജിജിൻ ബേബി (ഇടുക്കി ഭദ്രാസനം)
വചനഘോഷണം
വിശുദ്ധ ഗീവർഗീസ് സഹദായോടുള്ള മധ്യസ്ഥപ്രാർത്ഥന
ആശിർവാദം
നേർച്ച കഞ്ഞി

on 2026 August 7th, at 9 : 00 AM in

Watch Live On : NILACKAL VOICE HD

```For Photography &
Videography / Live Streaming Booking - NILACKAL VOICE HD 🎥

📞 : +917034491301,
+91 97472 10575

Subscribe to our Channel for Live Updates 🔔

06/08/2026

റാന്നി പെരുനാട് ശബരിമല ഇടത്താവളത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം പരിശുദ്ധ കാതോലിക്കാ ബാവാ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം

06/08/2026

ചേർത്തുപിടിച്ച് മോറാൻ❣️

റാന്നി പെരുനാട് ശബരിമല ഇടത്താവളത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് പരിശുദ്ധ കാതോലിക്കാ ബാവാ.

06/08/2026

തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ക്രമീകരിച്ച കള്ക്ഷൻ പോയിന്റ് മലങ്കര സഭയുടെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലിമ്മീസ് തിരുമേനി സന്ദർശിച്ചപ്പോൾ. OCYM Thumpamon Diocese

04/08/2026

റാന്നിയിൽ യുവജന പ്രസ്ഥാനം നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ

03/08/2026

പരിശുദ്ധ പരുമല തിരുമേനിയോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന.....

പരിശുദ്ധനായ പരുമല തിരുമേനി അപ്പച്ചാ, ബലഹീനനായ അടിയന്റെ ജീവിതത്തില് ഈ നിമിഷം വരെയും തന്ന എല്ലാ അനുഗ്രഹങ്ങള്ക്കും അടിയന് അങ്ങയോടു നന്ദി പറയുന്നു. അപ്പച്ചാ,ഭാരങ്ങളാലും പ്രയാസങ്ങളാലും വലയുന്ന അടിയങ്ങളുടെ യാചനകളെ കേട്ട് അടിയങ്ങള്ക്കു വേണ്ടി തമ്പുരാനോട് പ്രാര്ത്ഥിക്കേണമേ. അടിയങ്ങളുടെ മാതാപിതാക്കളെ, സഹോദരങ്ങളെ, ജീവിത പങ്കാളിയെ, മക്കളെ, വിദ്യാഭ്യാസത്തെ ഞങ്ങളുടെ കൃഷികളെ, ജോലിയെ, ജീവിത മാര്ഗങ്ങളെ, ഞങ്ങളുടെ ഇടവകയെ, സഭയെ, ദേശത്തെ എല്ലാം സമര്പ്പിക്കുന്നു. അനുഗ്രഹിക്കേണമേ. അപ്പച്ചാ, അടിയങ്ങളുടെ രോഗങ്ങളെ, സാമ്പത്തിക പ്രയാസങ്ങളെ, മാനസിക പ്രയാസങ്ങളെ, ഒക്കെയും സമര്പ്പിക്കുന്നു. അടിയങ്ങള്ക്കു വേണ്ടി തമ്പുരാനോട് പ്രാര്ത്ഥിക്കേണമേ. അപ്പച്ചാ, എന്നും അങ്ങയുടെ അനുഗ്രഹമുള്ള മക്കളായി ജീവിക്കുവാന് അനുഗ്രഹിക്കേണമേ.അടിയങ്ങളെ കൈവിടരുതേ

ആമേൻ

02/08/2026

"സഭ എന്നത് പരിശുദ്ധ ബാവ തിരുമേനിയും മെത്രാന്മാരും ആണെന്നാണ് പലരുടെയും വിചാരം"
ഇടുക്കി ഭദ്രാസന അധിപൻ അഭി. സഖറിയ മാർ സേവേറിയോസ് തിരുമനസ്സ്❤️

Address

St Gregorious Orthodox Church Seethathodu
Pathanamthitta
689667

Alerts

Be the first to know and let us send you an email when St.Gregorious Orthodox Church Seethathodu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Gregorious Orthodox Church Seethathodu:

Shortcuts

Share