ദൈവസ്നേഹം മിനിസ്ട്രി

ദൈവസ്നേഹം  മിനിസ്ട്രി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ദൈവസ്നേഹം മിനിസ്ട്രി, Religious organisation, Kandamperoor, Pathanamthitta.

24/7 This is a prayer group that prays for many people..നിങ്ങളുടെ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ അറിയിച്ചാൽ അത് മിനിസ്റ്ററി യുടെ വാട്സപ്പിലോ messanger യിൽ ലോ കമ്മിൻസിലോ അറിയിച്ചാൽ മതി നമുക്കൊന്നിച്ച് പ്രാർത്ഥിക്കാം ദൈവം അനുഗ്രഹിക്കട്ടെ

24/08/2026

#ഹൃദയസ്പർശിയായഅനുഭവസാക്ഷ്യം #

"അവസാന നിമിഷത്തിൽ യേശു എന്റെ ജീവിതം മാറ്റി..."

ഞാൻ ഒരിക്കലും മറക്കാത്ത ഒരു ദിവസം. ജീവിതത്തിൽ എല്ലാ വാതിലുകളും അടഞ്ഞുപോയതുപോലെ തോന്നിയ സമയം. കടബാധ്യത, കണ്ണീർ, ഉറക്കമില്ലാത്ത രാത്രികൾ... പ്രാർത്ഥിക്കാനുള്ള ശക്തി പോലും നഷ്ടപ്പെട്ടിരുന്നു.
അങ്ങനെയിരിക്കുമ്പോൾ എനിക്ക് മിനിസ്റ്ററിയുടെ വാട്സപ്പ് നമ്പർ കിട്ടി അതിൽ പ്രാർത്ഥനാ വിഷയങ്ങൾ അയക്കുവാനും. പ്രിയ saju ബ്രദറുമായി സംസാരിക്കുവാൻ അവസരം ഉണ്ടായി എനിക്കുവേണ്ടി ഫോണിൽ പ്രാർത്ഥിച്ചു അന്നുമുതൽ ജീവിതത്തിൽ മാറ്റങ്ങൾ കാണുവാൻ തുടങ്ങി

അങ്ങനെയാണ് മിനിസ്ട്രിയുടെ പ്രാർത്ഥനയിൽ ഞാൻ പങ്കെടുത്തത്. ഒരു വാക്ക് എന്റെ ഹൃദയത്തിൽ തട്ടി: "ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെ ഉണ്ട്."

ആ ദിവസം മുതൽ ഞാൻ എല്ലാ ദിവസവും വിശ്വാസത്തോടെ പ്രാർത്ഥിച്ചു. മനുഷ്യർക്ക് അസാധ്യമായ കാര്യം ദൈവം സാധ്യമാക്കി. മാസങ്ങളായി അടഞ്ഞുകിടന്ന ഒരു ജോലി ലഭിച്ചു. തീരില്ലെന്ന് കരുതിയ കടങ്ങൾ അടയ്ക്കാൻ വഴികൾ തുറന്നു. വീട്ടിൽ സമാധാനവും സന്തോഷവും തിരികെ വന്നു.

ഇന്ന് ഞാൻ ഉറപ്പോടെ പറയാം: യേശുക്രിസ്തു ഇന്നും അത്ഭുതങ്ങൾ ചെയ്യുന്ന ജീവനുള്ള ദൈവമാണ്. അവനിൽ വിശ്വസിച്ച് പ്രാർത്ഥിക്കുന്നവരെ അവൻ കൈവിടുന്നില്ല.

പ്രാർത്ഥന: "കർത്താവേ, ഈ സാക്ഷ്യം വായിക്കുന്ന ഓരോരുത്തരുടെയും ജീവിതത്തിലും നീ അത്ഭുതകരമായ വാതിലുകൾ തുറക്കണമേ. കണ്ണീർ സന്തോഷമാക്കി മാറ്റണമേ. യേശുവിന്റെ നാമത്തിൽ, ആമേൻ."

“ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല.” ( ലൂക്കോസ് 1:37)

ജോൺസൻ

If you believe, a miracle will happen in your life.Today: നീ ഒന്ന് വിശ്വസിക്കാൻ തയ്യാറായാൽ പ്രിയ സഹോദരാ സഹോദരി ദൈവ പ്രവർ...
24/08/2026

If you believe, a miracle will happen in your life.Today: നീ ഒന്ന് വിശ്വസിക്കാൻ തയ്യാറായാൽ പ്രിയ സഹോദരാ സഹോദരി ദൈവ പ്രവർത്തി വെളിപ്പെടും. നിന്റെ ഭവനത്തിനുള്ളിൽ

അനേകരിൽ സുവിശേഷം എത്തിക്കുന്നതിന്റെ ഭാഗമായി മിനിസ്റ്ററുടെ പോസ്റ്റുകൾ ഷെയർ ചെയ്യാൻ മറക്കരുത്



23/08/2026

Pehu Debosmita

22/08/2026

Prise the Lord.. പ്രിയ സഹോദരങ്ങളെ ഞാൻ ഈ പറയുന്നത് നിങ്ങൾ ഒന്ന് രണ്ടുപ്രാവശ്യം പരീക്ഷിച്ചുനോക്കൂ. നിങ്ങളൊക്കെ താമസിക്കുന്ന വീടിന്റെ പരിസരത്ത് അല്ലെങ്കിൽ നിങ്ങൾ കൂടുന്ന ഒരുചർച്ചിൽ അല്ലെങ്കിൽ നിങ്ങൾ വിശ്വസിക്കുന്ന പ്രാർത്ഥന കൂട്ടം. അത് ഏത് സമുദായത്തിൽ ആയാലും. ബൈബിൾ പറയുന്നത് പത്തിലൊന്ന് ദശാംശം കർത്താവിനു കൊടുക്കണം.നമ്മുടെ വരുമാനത്തിൽ. അതിന്റെ അനേകായിരം മടങ്ങ് കർത്താവ് നമുക്ക് തിരിച്ചു തരും അതിനുള്ള വഴികളും മുഖാന്തരങ്ങളും ഒരുക്കി തരും. ഒന്നു പരീക്ഷിച്ചു നോക്കൂ പ്രിയ മക്കളെ നിങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു പാവപ്പെട്ട ദൈവദാസൻ. അല്ലെങ്കിൽ ദൈവവേല ചെയ്യുന്നവരെ, അതുമല്ലെങ്കിൽ ജീവിതമാർഗം മുന്നോട്ടില്ലാതെ വലയുന്ന ഒരു കുടുംബം, ആശുപത്രിയിൽ പോകാൻ മുന്നോട്ട് ജീവിക്കാൻ പൈസ ഇല്ലാതെ വിഷമിക്കുന്നത് കുടുംബങ്ങൾ. പഠിക്കാൻ ബുദ്ധിമുട്ടുന്ന സ്കൂളിൽ പോവാൻ മാർഗം ഇല്ലാത്ത കുഞ്ഞുങ്ങൾ ഉള്ള വീടുകൾ. നമ്മുടെ വരുമാനത്തിന്റെ ഒരംശം ഞാൻ ഈ പറഞ്ഞ ആർക്കെങ്കിലും കൊടുത്ത് ഒന്ന് സഹായിച്ചു നോക്കൂ അതിന്റെ ആയിരക്കണക്കിന് മടങ്ങ് കർത്താവ് നമുക്ക് തരും നമ്മളു പോലും അറിയാതെ ദൈവത്തിന്റെ പ്രവർത്തി നമുക്കുവേണ്ടി ചെയ്യും. നമ്മുടെ ഭവനത്തിൽ അനുഗ്രഹം വരും. ഇതൊക്കെ അനുഭവത്തിൽ നിന്ന് പറയുന്നു. ഞാൻ ആദ്യമേ പറയാം ഞാൻ പൈസയ്ക്ക് വേണ്ടി പോസ്റ്റ് ഇടുന്നതല്ല നിങ്ങളുടെ വീടും പരിസരമുള്ളവരെ സഹായിക്കുക. അത് നിങ്ങടെ കുടുംബത്തിന് നിങ്ങടെ കുഞ്ഞുങ്ങൾക്കും ഒരു അനുഗ്രഹമായിരിക്കും. ഒത്തിരി പാവപ്പെട്ട ദൈവശാസന്മാര് കഷ്ടത അനുഭവിക്കുന്നുണ്ട്. അതെനിക്ക് തന്നെ അറിയാം ഓരോ ദിവസവും എങ്ങനെ തള്ളി നീക്കുന്നതെന്ന്. പിന്നെ ദൈവം നടത്തുന്നു ഓരോ ദിവസവും. വേദപുസ്തകത്തിൽ ധാരാളം എടുത്തു പറയുന്നുണ്ട് ദശാംശത്തിനെ പറ്റി സഹായിക്കുന്നതിനെപ്പറ്റിയും എല്ലാം. അങ്ങനെ നിങ്ങൾക്ക് ആർക്കെങ്കിലും എന്തെങ്കിലും എവിടെയെങ്കിലും ഒരു സഹായം ചെയ്യാൻ തോന്നിയാൽ അത് രഹസ്യമായിരിക്കണം വീഡിയോ എടുത്ത് പബ്ലിസിറ്റി ചെയ്യരുത്. കർത്താവ് പറയുന്നത് ഇടംകൈ ചെയ്യുന്നത് വലംകൈ അറിയരുത്. നമ്മൾ ഒരു വീഡിയോ എടുത്തു പബ്ലിസിറ്റി കൊടുത്താൽ അത് അവരെ അപമാനിക്കുന്നതിനും ഒക്കെ തുല്യമാണ് ഒന്ന് പരീക്ഷിച്ചു നോക്ക് പ്രിയ ദൈവമക്കളെ. കാര്യം നമുക്ക് ബുദ്ധിമുട്ടും പ്രയാസൊക്കെയുണ്ട് നമുക്ക് തികഞ്ഞിട്ട് ഒന്നും നടക്കത്തില്ല ദൈവത്തിനു കൊടുത്താൽ ദൈവം പടിമടങ്ങു നിനക്ക് തരും അത് ബൈബിൾ പറയുന്ന ഞാൻ പറയുന്നതല്ല എന്റെ പേര് സജു ഞാൻ പറയുന്നതല്ല. ധാരാളം ആളുകൾ ചികിത്സയ്ക്കു വേണ്ടി ആശുപത്രിയിൽ പോകാൻ എന്നോട് വിളിച്ചുപറയും ബ്രദറെ പ്രാർത്ഥിക്കണം നോർമൽ ആകാൻ പ്രാർത്ഥിക്കണം ഞാൻ പ്രാർത്ഥിക്കും ദൈവം കുഞ്ഞുങ്ങൾക്ക് ഒക്കെ വിടുതല് കൊടുക്കും. എന്റെ മിടുക്കല്ല ദൈവത്തിന്റെ നാമത്തിൽ നടക്കുന്ന ഒരു അത്ഭുത പ്രവർത്തിയാണ്. ഞാൻ പറയുന്നതുപോലെ ചെയ്താൽ നമ്മുടെ പൈസ അനാമത്ത് ആയിട്ട് പോകാൻ കർത്താവ് അനുവദിക്കുന്നില്ല. ദൈവദാസനെയും ദൈവസഭയെ ഒക്കെ സഹായിച്ചിട്ടുള്ള പല കുടുംബങ്ങളും ഉണ്ട്. അവരുടെയൊക്കെ കുഞ്ഞുങ്ങൾ ഇ ന്ന് ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട പല പല രാജ്യങ്ങളിലും ആയിരിക്കുക അവിടെയൊക്കെ വീട്ടിൽ സന്തോഷം സമാധാനം ഉണ്ട് ഇന്ന് പരീക്ഷിച്ചു നോക്ക്. ഒരു രണ്ടുപ്രാവശ്യം ഒന്ന് പരീക്ഷിച്ചു നോക്കൂ ദൈവം അനുഗ്രഹിക്കട്ടെ


Big shout out to my new rising fans! Prince Cheeramban Kochu Devassy, Manju Kc
22/08/2026

Big shout out to my new rising fans! Prince Cheeramban Kochu Devassy, Manju Kc

God with You : ചില കാര്യങ്ങൾ പുറകോട്ട് ഒന്ന് ആലോചിച്ചു നോക്കിയാൽ. ദൈവം തമ്പുരാൻ നമ്മളെ ചേർത്ത് നിർത്തി പല അവസരങ്ങൾ ഉണ്ട്...
21/08/2026

God with You : ചില കാര്യങ്ങൾ പുറകോട്ട് ഒന്ന് ആലോചിച്ചു നോക്കിയാൽ. ദൈവം തമ്പുരാൻ നമ്മളെ ചേർത്ത് നിർത്തി പല അവസരങ്ങൾ ഉണ്ട് അല്ലേ?(If you look back on some things, there are many opportunities that God has placed in our lives, right?)
അനേകരിൽ ദൈവവചനം എത്തിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റുകൾ ഷെയർ ചെയ്യാനും മനുഷ്യ ഫോളോ ചെയ്യാനും മറന്നു പോകരുത്



18/08/2026

എന്റെ ജീവിതം ദൈവം മാറ്റിമറിച്ചത് ❤️

ചില സമയങ്ങളിൽ ജീവിതം മുന്നോട്ട് പോകാൻ ഒരു വഴിയും കാണാത്ത അവസ്ഥ നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ടാകും.

എനിക്കും അങ്ങനെ ഒരു കാലമുണ്ടായിരുന്നു. പ്രശ്നങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി വന്നു. പ്രാർത്ഥിച്ചിട്ടും മറുപടി ലഭിക്കുന്നില്ലെന്ന് തോന്നി. കണ്ണുനീർ മാത്രമായിരുന്നു കൂട്ടായി.

ഒരു ദിവസം ഞാൻ ദൈവത്തിന്റെ മുമ്പിൽ മുട്ടുകുത്തി ഒരേയൊരു കാര്യം പറഞ്ഞു:

“ദൈവമേ, എന്റെ ഈ അവസ്ഥയിൽ നിന്ന് എന്നെ കൈപിടിച്ച് ഉയർത്തണമേ…”

അന്ന് എനിക്ക് വലിയൊരു അത്ഭുതം സംഭവിച്ചില്ല. പക്ഷേ എന്റെ ഉള്ളിൽ ഒരു സമാധാനം വന്നു.

ദൈവവചനം തുറന്നപ്പോൾ എന്റെ കണ്ണിൽപ്പെട്ടത് യിരെമ്യാവ് 29:11 ആയിരുന്നു:

“നിങ്ങളെക്കുറിച്ചുള്ള എന്റെ ആലോചനകൾ സമാധാനത്തിന്റേതും പ്രത്യാശയുടേതുമാണ്.”

ആ വാക്കുകൾ എന്റെ ഹൃദയത്തിൽ പതിഞ്ഞു.

ദിവസങ്ങൾ കടന്നുപോയി. പതുക്കെ എന്റെ ജീവിതത്തിലെ അടഞ്ഞ വാതിലുകൾ തുറക്കാൻ തുടങ്ങി. പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഹായം ലഭിച്ചു. തകർന്നുപോയ മനസ്സിന് വീണ്ടും സന്തോഷം ലഭിച്ചു.

അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്—

ദൈവം എന്റെ പ്രാർത്ഥന കേൾക്കാതിരുന്നതല്ല…
എനിക്ക് ഏറ്റവും നല്ല സമയത്തിനായി അവൻ കാത്തിരിക്കുകയായിരുന്നു.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ കരഞ്ഞ ദിവസങ്ങൾ പോലും ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് മനസ്സിലാകുന്നു.





നിങ്ങളും ഇപ്പോൾ ഒരു പ്രയാസത്തിലൂടെയാണോ കടന്നുപോകുന്നത്?

തളരരുത്.
പ്രാർത്ഥന നിർത്തരുത്.
ദൈവത്തിലുള്ള പ്രത്യാശ ഉപേക്ഷിക്കരുത്.

നമുക്ക് കാണാൻ കഴിയാത്ത വഴിയിലും ദൈവം പ്രവർത്തിക്കുന്നുണ്ട്. 🙏❤️

“കർത്താവിൽ നിന്റെ നന്മ വരും; അവന്റെ വിശ്വസ്തത നിന്നെ കാത്തുകൊള്ളും.”

— ദൈവസ്നേഹം മിനിസ്ട്രി ❤️

God is great : വിശ്വസിച്ചു ഏറ്റെടുത്തു പ്രാർത്ഥിക്കുവാൻ തുടങ്ങിക്കോളൂ അനുഗ്രഹം ഉറപ്പാണ്. നിന്റെ ഭവനത്തിൽ ദൈവപ്രവർത്തി വെ...
18/08/2026

God is great : വിശ്വസിച്ചു ഏറ്റെടുത്തു പ്രാർത്ഥിക്കുവാൻ തുടങ്ങിക്കോളൂ അനുഗ്രഹം ഉറപ്പാണ്. നിന്റെ ഭവനത്തിൽ ദൈവപ്രവർത്തി വെളിപ്പെടും.


17/08/2026

I got over 8,500 reactions on my posts last week! Thanks everyone for your support! 🎉

17/08/2026

God bless : ദൈവം അനുഗ്രഹിക്കട്ടെ. നമ്മുടെ ജീവിതത്തിൽ നമ്മൾ നെഗറ്റീവ് വാക്കുകൾ ഉപയോഗിക്കാതിരിക്കുക എന്റെ കടബാധ്യതകൾ തീർന്നുപോയി ദൈവത്താൽ ഞാൻ അനുഗ്രഹിക്കപ്പെട്ടു എന്റെ കുഞ്ഞുങ്ങൾ അനുഗ്രഹിക്കപ്പെട്ടു ഇങ്ങനെ പറയുക



Address

Kandamperoor
Pathanamthitta

Website

Alerts

Be the first to know and let us send you an email when ദൈവസ്നേഹം മിനിസ്ട്രി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share