Chandanappally perunnal

Chandanappally perunnal st george orthdox church chandanappally
(1)

ആഗോള തീർത്ഥാടന കേന്ദ്രം
ചന്ദനപ്പള്ളി വലിയപള്ളി

ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ മെയ് (1-8) തീയ്യതികളിൽ..

#ആഗോള_തീർത്ഥാടന_കേന്ദ്രം
#ചന്ദനപ്പള്ളി_വലിയപള്ളി
പെരുന്നാൾ_മെയ്_ (1_8)

#ചന്ദനപ്പള്ളിചെമ്പെടുപ്പ്_മെയ്_8

09/09/2026

ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ ഒറ്റക്കൽക്കുരിശിന്റെ പെരുന്നാൾ സെപ്റ്റബംർ 14ന് നടക്കും.

സ്ലീബാ പെരുന്നാൾ ദിനമായ 14നാണ് കുരിശിന്റെ പെരുന്നാളും നടക്കുന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ സ്ഥാപിതമായി എന്ന് കരുതുന്ന കൽക്കുരിശ് പൗരാണികതയുടെയും ശില്പചാരുതയുടെയും അടയാളമാണ്. ഇത്രയും പഴക്കമുള്ള കൽക്കുരിശ് പത്തനംതിട്ട ജില്ലയിൽ ഒരിടത്തുമില്ല.

പള്ളി സ്ഥാപിക്കുന്നതിന് മുൻപ് സ്ഥാപിച്ച അപൂർവം കുരിശടികളിലൊന്നുമാണിത്, അതില്ലുപരി ഇവിടെ ആരാധന നടത്തിവന്നശേഷമാണ് ചന്ദനപ്പള്ളിയിൽ പിന്നീട് പള്ളി ഉയരുന്നത്.

നെയ്തിരി കത്തിക്കുന്നതും നേർച്ച അർപ്പിക്കുന്നതുമാണ് പ്രധാന വഴിപാടുകൾ. പ്രശസ്തമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ് കുരിശടിയോട് ചേർന്നുള്ള കുതിരപ്പുരയിലാണ് സമാപിക്കുന്നത്.

Celebrating the divine spirit of Chandanapally Kalkurishu Perunnal with faith and joy! May this festival bring blessings, peace, and happiness to all.






ഇഷ്ടമാണെങ്കിൽ Like ❤️ ചെയ്യാനും മറ്റുള്ളവരുമായി Share ചെയ്യാനും മറക്കരുതേ! 👇"
Chandanappally perunnal

ശുദ്ധിയുള്ളവളും രണ്ടാം ഹവ്വായും വാഗ്ദാന പെട്ടകവും കൃപ നിറഞ്ഞവളും  നിത്യ കന്യകയും ഭാഗ്യവതിയുമായ ആയ പരിശുദ്ധ  ദൈവമാതാവിന്റ...
08/09/2026

ശുദ്ധിയുള്ളവളും രണ്ടാം ഹവ്വായും വാഗ്ദാന പെട്ടകവും കൃപ നിറഞ്ഞവളും നിത്യ കന്യകയും ഭാഗ്യവതിയുമായ ആയ പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥത്തിൽ അഭയപ്പെട്ടു പരിശുദ്ധ സഭ ഇന്ന് ശുദ്ധിയുള്ള കന്യകമറിയാം അമ്മയുടെ ജനന പെരുന്നാൾ
ആചരിക്കുന്നു..

തന്നോട് മാധ്യസ്ഥം അപേക്ഷിക്കുന്നവരെ ലജ്ജിപ്പിക്കാത്ത പരിശുദ്ധ ദൈവമാതാവ് സ്വർഗ്ഗത്തിൽ ഇരുന്നുകൊണ്ട് ലോകത്തിന് വേണ്ടി പ്രാർത്ഥിക്കുകയാണ്.

മശിഹായെ മറിയാം - മുട്ടിന്മേലേന്തി
സ്തന്യം വിമലം സകല ജഗത് പോഷകനേക

ദൈവത്തൊട്ടു നരനെ - യോജിപ്പിച്ചോനേ
വച്ചു കീറത്തുണി ചുറ്റി - പാഴ്പുൽക്കൂട്ടിൽ..

വിശുദ്ധ മാതാവേ പ്രാർത്ഥിക്കേണമേ ഞങ്ങൾക്കായി ..

ഈ എട്ട് നോമ്പിലേക്ക് കടക്കുമ്പോൾ അതിന്റെ ചരിത്രം ഒന്ന് പരിശോധിക്കാം

ക്രിസ്തുവിന് ശേഷം എഴാം നൂറ്റാണ്ടിൽ മധ്യ ഏഷ്യയിലെ ഇറാക്കിലെ ‘ഹീറ’ എന്ന ക്രിസ്ത്യൻ നഗരം ബാഗ്ദാദ് ഖലീഫ പിടിച്ചടക്കി . ഹീറയിലെ ക്രിസ്ത്യൻ സ്ത്രീകളുടെ സൗന്ദര്യം ആ സമയങ്ങളിൽ ലോകമെങ്ങും പ്രശസ്തമായിരുന്നു .ഖലീഫ അവിടെ നിയമിച്ച കടുത്ത വർഗീയ വാദിയും കാമവെറിയനും കുപ്രസിദ്ധനുമായ മുസ്ലിം ഗവർണർ ഹീറയിലേക്ക് പുറപ്പെട്ടതായി അറിവ് കിട്ടിയ ക്രിസ്ത്യൻ സ്ത്രീകൾ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള ദൈവാലയത്തിൽ അഭയം പ്രാപിക്കുകയും തുടർന്ന് പുരോഹിതന്റെ നേത്രത്വത്തിൽ മൂന്ന് ദിവസം ജല പാനമില്ലാതെ ഉപവസിച്ചു കടുത്ത നോമ്പിലും പ്രാർത്ഥനയിലും അവർ മുഴുകുകയും ചെയ്തു .മൂന്നാം ദിവസം വിശുദ്ധ കുർബ്ബാന മദ്ധ്യേ ഖലീഫ മരിച്ചതായും മാതാവിന്റെ അരുളപ്പാടുണ്ടാകുകയും പിറ്റേദിവസം ആ വാർത്ത സത്യമാണെന്ന് മനസിലാക്കുകയും ചെയ്തു........ തുടർന്ന് ഗവർണറുടെ ഹീര നഗരത്തിലേക്കുള്ള യാത്ര തടസ്സപ്പെട്ടു താൽക്കാലികമായെങ്കിലും അവിടെയുള്ള ക്രൈസ്തവർ രക്ഷപെടുകയും അവർക്ക് അവിടെ നിന്ന് രക്ഷപ്പെടാൻ ഉള്ള സമയം ലഭിക്കുകയും പലരും അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു . അന്ന് മുതൽ ലോകമാസകലം ഉള്ള അറബ് ക്രൈസ്തവർ എട്ട് നോമ്പ് ശുദ്ധിയോടെ അനുഷ്ഠിച്ചു വരുന്നു . പക്ഷെ പിൽക്കാലത്തു ഇസ്ലാമിക് അധിനിവേശം മധ്യേഷ്യയിൽ പൂർണമായതോടെ ഈ അനുഷ്ടാനത്തിന്റെ പ്രശസ്തിക്ക് മങ്ങലേറ്റു .

ഇന്നത്തെ ഇസ്രായേൽ ,ഇറാഖ് ,സിറിയ ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങൾ അവ മുഹമ്മദിന്റെയും തുടർന്ന് വന്ന പിൻഗാമികളുടെയും അധിനിവേശത്തിന് മുൻമ്പ് ക്രിസ്ത്യൻ ജൂത ഭൂരിപക്ഷ പ്രദേശങ്ങളായിരുന്നു . എന്നാൽ ഏഴാം നൂറ്റാണ്ടിൽ സൗദിയിൽ തുടങ്ങി പന്നീട് മദ്യേഷ്യയിലേക്ക് വ്യാപിച്ച മുഹമ്മദിന്റെയും പിന്ഗാമികളുടെയും ഇസ്ലാമിക് അക്രമങ്ങളിൽ നിന്നും തങ്ങളുട ജീവനും മാനവും കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ഓടിയ അറബ് ക്രൈസ്തവരിൽ കുറച്ചുപേർ എട്ടാം നൂറ്റാണ്ടോടെ കേരളത്തിലും വന്ന് താമസം തുടങ്ങി .

മാർത്തോമാ നസ്രാണികളുടെ എട്ട് നോമ്പ് ചരിത്രം.

കേരളത്തിൽ വന്ന് താമസിച്ച അറബ് ക്രിസ്ത്യാനികൾ 8 നോമ്പ് ആചരിച്ചിരുന്നു എങ്കിലും മാർത്തോമാ നസ്രാണികൾ അവ ആചരിച്ചരുന്നില്ല. പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പുവിന്റെ പടയോട്ടക്കാലത് ടിപ്പുവിന്റെ പട മംഗലാപുരത്തും തുടർന്ന് മലബാറിലും നടത്തിയ ക്രിസ്ത്യൻ -ഹിന്ദു കൂട്ടക്കൊലകളും ,മതം മാറ്റലും ,സ്ത്രീകളെ ലൈംഗീക അടിമകളായി പിടിക്കുന്നതും വടക്കു നിന്നും രക്ഷപെട്ട ആളുകളാൽ തെക്കൻ കേരളത്തിലുള്ളവർ അറിഞ്ഞിരുന്നു . തുടർന്ന് മലബാറിന് ശേഷം തെക്കൻ കേരളത്തിലേക്ക് ടിപ്പു പടയോട്ടം നടത്തിയപ്പോൾ എട്ടാം നൂറ്റാണ്ടിലെ ഇറാഖി ക്രിസ്ത്യൻസിന്റെ പിന്തലമുറക്കാരാലും മറ്റും ഹീരയിലുള്ള തങ്ങളുടെ പൂർവികരുടെ മേൽ പരിശുദ്ധ മാതാവിന്റെ സംരക്ഷണ ഇടപെടൽ അറിഞ്ഞ തിരുവതാംകൂറിലെ ക്രിസ്ത്യൻ സ്ത്രീകൾ അവർ അനുഷ്ഠിച്ച അതേ വഴി മാതൃകയാക്കി എട്ട് നോമ്പ് ആചരണത്തിന് തുടക്കമിട്ടു . അപേഷിക്കുന്നവരെ ഉപേഷിക്കാത്തവൾ ആയ പരിശുദ്ധ ദൈവമാതാവ് പെരിയാറിന് തെക്കോട്ട് ടിപ്പുവിനെയും അവന്റെ സൈന്യങ്ങളെയും അടുപ്പിച്ചില്ല.

ചരിത്രം പറയുന്നത് .....പെരിയാറിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം മൂലം പടയും പടക്കോപ്പുകളും വലിയ രീതിയിൽ നശിച്ചുപോയ ടിപ്പുവിന് തിരുവതാംകൂർ ആക്രമിക്കാൻ കഴിയാതെ തിരിച്ചു പോവേണ്ടി വന്നു . അന്ന് മുതൽ ആണ് കേരളത്തിൽ എട്ട് നോമ്പിന് വലിയ രീതിയിൽ പ്രചാരം ലഭിക്കുന്നത്.

കരഞ്ഞു നിലവിളിച്ചു തന്റെ മാധ്യസ്ഥം അപേക്ഷിച്ച തന്റെ മക്കളെ സംരക്ഷിക്കുന്ന, പാപികളുടെ സാങ്കേതമായ പരിശുദ്ധ അമ്മയുടെ പരിപാവനമായ എട്ട് നോമ്പ് നമുക്കേവർക്കും അനുഗ്രഹദായകമാകട്ടെ.
പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

ലോകരക്ഷകനെ വഹിപ്പാൻ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധ കന്യകയായ മാതാവേ അവിടുത്തെ പ്രാർത്ഥന ഞങ്ങൾക്കു കോട്ടയായിരിക്കണമെ.. 🙏🙏

Address

St. George Orthodox Valiyapally Chandanapally P. O, Pathanamthitta
Pathanamthitta
689648

Opening Hours

Monday 6:30am - 7:30pm
Tuesday 6:30am - 7:30pm
Wednesday 6:30am - 7:30pm
Thursday 6:30am - 7:30pm
Friday 6:30am - 7:30pm
Saturday 6:30am - 7:30pm
Sunday 6:30am - 7:30pm

Telephone

+914682251246

Alerts

Be the first to know and let us send you an email when Chandanappally perunnal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Chandanappally perunnal:

Shortcuts

Share