15/04/2026
🙏 നന്ദി പൂർവ്വം .... 🙏
ഡൽഹി ഭദ്രാസനത്തിൽ മയൂർ വിഹാർ സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവകയുടെ വികാരിയും തുമ്പമൺ ഭദ്രാസനത്തിൽ മണ്ണാറക്കുളഞ്ഞി മാർ ബസേലിയോസ് ഗ്രീഗോറിയോസ് വലിയപള്ളി ഇടവക അംഗവുമായ തെക്കേ പുരയിടത്തിൽ ബഹു. റ്റി.ജെ .ജോൺസൺ അച്ചന്റെ സംസ്കാര ശുശ്രൂഷ ഏറ്റവും അനുഗ്രഹത്തോടെ നിർവഹിക്കുവാനായി സാധിച്ചതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു.
ബഹു.അച്ചന്റെ വിയോഗസമയം മുതൽ ഡൽഹിയിലും മണ്ണാറക്കുളഞ്ഞിയിലും എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകുകയും കുടുംബത്തോടൊപ്പം പൂർണ്ണ സമയം ചേർന്ന് നിന്ന് ആശ്വസിപ്പിക്കുയും ബലപ്പെടുത്തുകയും ഭദ്രാസനം എന്നും ഒപ്പം ഉണ്ടെന്ന് ധൈര്യപ്പെടുത്തുകയും ചെയ്ത ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ ദിമത്രിയോസ് തിരുമേനിയോടുള്ള നന്ദിയും സ്നേഹവും വാക്കുകൾക്ക് അതീതമാണ്. ഡൽഹിയിലെ ശുശ്രൂഷ ക്രമീകരണങ്ങളും ഭൗതികശരീരം നാട്ടിൽ കൊണ്ടുവരുന്നതിനും നാട്ടിലെ ക്രമീകരണങ്ങൾ ഭംഗിയായി നിർവഹിക്കുന്നതിനും ഡൽഹി ഭദ്രാസന സെക്രട്ടറി ബഹു.സജി എബ്രഹാം അച്ചൻ ചെയ്ത എല്ലാ സേവനങ്ങളെയും നന്ദിയോടെ നന്ദിയോടെ സ്മരിക്കുന്നു.എല്ലാ കാര്യങ്ങളും ഒരു കുറവും കൂടാതെ,കൃത്യമായി നടക്കുവാൻ യഥാസമയങ്ങളിൽ ഡൽഹി ഭദ്രാസനത്തിലെ ശ്രേഷ്ഠരായ വൈദികർനൽകിയ അനുഗ്രഹീത നേതൃത്വത്തെ നന്ദിയോടെ സ്മരിക്കുന്നു. പ്രത്യേകിച്ച് ഭൗതിക ശരീരം നാട്ടിൽ കൊണ്ടുവരുന്നതിന് അഭിവന്ദ്യ തിരുമേനി ചുമതലപ്പെടുത്തിയ ബഹു. പത്രോസ് ജോയി അച്ചൻ ബഹു .സുമോദ് അച്ചൻ, മയൂർ വിഹാർ ഇടവക മുൻ ട്രസ്റ്റി പ്രിയപ്പെട്ട പി.കെ.തങ്കച്ചൻ അവറുകൾ എന്നിവരോടുള്ള നന്ദി നിസീമമാണ്. ഡൽഹി ഭദ്രാസന കൗൺസിൽ അംഗങ്ങൾ സഭ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ബഹു .അച്ചൻ വികാരിയായി സേവനം അനുഷ്ഠിച്ചു കൊണ്ടിരുന്ന മയൂർ വിഹാർ സെന്റ് ജോൺസ് ഇടവക, വൈസ് ചെയർമാൻ, ട്രസ്റ്റി, സെക്രട്ടറി മാനേജിങ് കമ്മിറ്റി അംഗങ്ങൾ അനുബന്ധ സ്ഥാപനങ്ങൾ അദ്ധ്യാത്മിക പ്രസ്ഥാനങ്ങൾ ഇടവക ജനങ്ങൾ എന്നിവർ നൽകിയ ശുശ്രൂഷ ക്രമീകരണങ്ങൾക്കും എല്ലാ തരത്തിലുമുള്ള ചേർത്തു പിടിക്കലിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ബഹു അച്ചൻ സേവനം അനുഷ്ഠിച്ചിട്ടുള്ള ഡൽഹി ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലെ വികാരിമാർ, വൈസ് ചെയർമാന്മാർ ഭരണസമിതി അംഗങ്ങൾ, വിശ്വാസികൾ, അച്ചൻ ചുമതല നിർവഹിച്ചിട്ടുള്ള സ്കൂളുകൾ, അധ്യാത്മിക പ്രസ്ഥാനങ്ങൾ എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.
അച്ചന്റെ രോഗാവസ്ഥയിൽ അച്ചനെ ശുശ്രൂഷിച്ച ഹോസ്പിറ്റൽ , ഡോക്ടേഴ്സ്, സ്റ്റാഫ് പ്രിയപ്പെട്ടവർ പ്രത്യേകിച്ച് ശ്രീ ജോൺ പിന്റോയോടുമുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു
ബഹു. അച്ചന്റെ മാതൃ ഇടവകയായ മണ്ണാറക്കുളഞ്ഞി മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഇടവകയിൽ സംസ്കാര ശുശ്രൂഷകൾ നിർവഹിക്കുന്നതിന് വേണ്ടതായ എല്ലാ ക്രമീകരണങ്ങൾക്കും നിർദ്ദേശം നൽകുകയും ഭവനത്തിലെത്തി പ്രാർത്ഥിക്കുകയും ഭൗതികശരീരം കൊണ്ടുവന്നപ്പോൾ മുതൽ ഒപ്പം നിന്ന് ബലപ്പെടുത്തുകയും ശുശ്രൂഷയ്ക്കും ശുശ്രൂഷ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്ത തുമ്പമൺഭദ്രാസന മെത്രാപ്പോലീത്ത അഭി .ഡോ .എബ്രഹാം മാർ സെറാഫിo തിരുമേനിയോടുള്ള നന്ദിയും സ്നേഹവും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു.
മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവാ തിരുമേനി 13 -ാം തീയതി തിങ്കളാഴ്ച വൈകിട്ട് ഭവനത്തിൽ എത്തി സംസ്കാര ശുശ്രൂഷ നിർവഹിക്കുകയും ആശ്വാസ വാക്കുകൾകൊണ്ട് ബലപ്പെടുത്തുകയും സഭയുടെ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. പരിശുദ്ധ പിതാവിനോടുള്ള കുടുംബത്തിനുള്ള നന്ദി തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. ഡൽഹി ഭദ്രാസനാധിപൻ ഡോ. യുഹാനോൻ മാർ ദിമിത്രിയോസ് തിരുമേനി, തുമ്പമൺ ഭദ്രാസനാധിപൻ അഭി. ഡോ. ഏബ്രഹാം മാർ സെറാഫിo തിരുമേനി എന്നിവരോടൊപ്പം ഭവനത്തിലും ദേവാലയത്തിലും ആയി സംസ്കാര ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ച അഭി.കുറിയാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത, ബോംബെ ഭദ്രാസനാധിപൻ അഭി. ഗീവർഗീസ് മാർ കൂ റിലോസ് തിരുമേനി, അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡന്റ് അഭി. മാത്യൂസ് മാർ ദേവോദോസിയോസ് തിരുമേനി, ചെങ്ങന്നൂർ ഭദ്രാസനാധിപനും അഖില മലങ്കര വൈദിക സംഘo പ്രസിഡൻറുമായ അഭി. മാത്യുസ് മാർ തീമോത്തിയോസ് തിരുമേനി. കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് തിരുമേനി, നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനി, തിരുവനന്തപുരം മുൻ ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി, അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനി, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. തോമസ് മാർ ഈവാനിയോസ് തിരുമേനി, അഹമ്മദാബാദ് ഭദ്രാസനാധിപനും സഹപാഠിയുമായ അഭി. ഗീവർഗീസ് മാർ തേയോഫിലോസ് തിരുമേനി, മദ്രാസ് ഭദ്രാസനാധിപൻ അഭി.ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനി, സുൽത്താൻബത്തേരി ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗീസ് മാർ ബർണബാസ് തിരുമേനി, ഇടുക്കി ഭദ്രാസനാധിപൻ അഭി സക്കറിയാസ് മാർ സേവേറിയോസ് തിരുമേനി എന്നീ പിതാക്കന്മാരോടുള്ള ഹൃദയപൂർവ്വമായ നന്ദി തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു.
മലങ്കര സഭയുടെ അല്മായ ട്രസ്റ്റി ശ്രീ.റോണി വർഗീസ്, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ ,തുമ്പമൺ ഭദ്രാസന സെക്രട്ടറി വന്ദ്യ ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, മലങ്കര സഭയിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള കോർ എപ്പിസ്കോപ്പമാർ, റമ്പാൻമാർ , വൈദിക ശ്രേഷ്ഠർ പ്രത്യേകിച്ച് ഡൽഹിയിലെയും തുമ്പമൺ ഭദ്രാസനത്തിലെയും വൈദിക ശ്രേഷ്ഠർ, 1997- 2001 സെമിനാരി ബാച്ചിലെ വൈദിക സഹോദരങ്ങൾ, ശെമ്മാശൻമാർ, ബഹു സിസ്റ്റേഴ്സ്, സെമിനാരി വിദ്യാർത്ഥികൾ, കോന്നി എംഎൽഎ അഡ്വ. ജനീഷ് കുമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീനാമ റോയ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രതിനിധികൾ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. സമീപ ദേവാലയങ്ങളായ മണ്ണാറക്കുളഞ്ഞി മലങ്കര സെന്റ് ജോൺസ് മലങ്കര കത്തോലിക്ക ഇടവക, മലയാലപ്പുഴ സെൻ്റ് തോമസ് മാർത്തോമാ ഇടവക എന്നിവിടങ്ങളിലെ വികാരിമാർ ഉൾപ്പെടെയുള്ള ഇടവക ജനങ്ങൾ, കുടുംബയോഗ അംഗങ്ങൾ, സമീപവാസികൾ ,ബന്ധുമിത്രാദികൾ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. ബഹു. അച്ചൻ്റെ സഹ ധർമ്മിണി സ്‌മിത കൊച്ചമ്മയുടെ മാതൃ ഇടവകയായ പഴകുളം മാർ ഗ്രീഗോറിയോസ് ഇടവകയുടെ വികാരി, ഭരണസമിതി അംഗങ്ങൾ , ഇടവക അംഗങ്ങൾ എന്നിവരോടുമുള്ള സ്‌നേഹവും നന്ദിയും അറിയിക്കുന്നു.
ബഹു. അച്ചന്റെ മാതൃ ഇടവകയായ മണ്ണാറക്കുളഞ്ഞി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഇടവക, ഒരു ഇടവക പട്ടക്കാരന്റെ സംസ്കാര ശുശ്രൂഷകൾ ഏറ്റവും യോഗ്യമായും ഭംഗിയായും നിർവഹിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുകയുണ്ടായി. അതിനായി ആരംഭം മുതൽ പ്രയത്നിച്ച ഇടവക വികാരി ബഹു. ഷിജു ജോൺ അച്ചനോടും ഇടവക ട്രസ്റ്റി ശ്രീ.ഫിലിപ്സ് കെ. ജോർജ് കല്ലിൽ, , സെക്രട്ടറി ശ്രീ.ബിജു ശമുവേൽ എന്നിവരോടും മാനേജിംഗ് കമ്മിറ്റി അംഗങ്ങളോടും സംഘടനാ പ്രവർത്തകരോടും എല്ലാ ഇടവക ജനങ്ങളോടും പ്രധാന ശുശ്രൂഷകൻ, കെയർടെക്കർ. എന്നിവരോടും അഡിഷണൽ പാർക്കിങ്ങിന് ക്രമീകരണം ചെയ്ത പ്രിയപ്പെട്ട ലൈജുവിനോടും ഉള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു. കൂടാതെ അനുബന്ധ ക്രമീകരണങ്ങളിൽ സഹായിച്ച( ലൈവ് ടെലികാസ്റ്റ്, ക്വയർ, സൗണ്ട് സിസ്റ്റം ഫോട്ടോ, പന്തൽ, ഫുഡ്,സെക്യൂരിറ്റി etc) എല്ലാവരോടുമുള്ള നന്ദിയും അറിയിക്കുന്നു.
ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കണമേ.
ബഹു. അച്ചനെ തുടർന്നും നമ്മുടെ പ്രാർത്ഥനയിൽ ഓർക്കണമേ. അച്ചൻ്റെ കുടുംബത്തിനു വേണ്ടിയും സഹോദര കുടുംബങ്ങൾക്കു വേണ്ടിയും തുടർന്നും എല്ലാവരും പ്രാർത്ഥിക്കണമേ.
കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥനാപൂർവ്വം,
ബിജു മാത്യൂസ് അച്ചൻ .
മണ്ണാറക്കുളഞ്ഞി