Manjinikkara Perunnal

Manjinikkara Perunnal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Manjinikkara Perunnal, Religious organisation, manjinikara, Omalloor, Pathanamthitta.

Manjanikkara Dayara is a monastery of the st Elias Ignatius third patriarchal, It is situated at the top of the hillock in Manjanikkara, Pathanamthittaa District, in South Kerala, India

Perunnal 2026
15/02/2026

Perunnal 2026

മഞ്ഞിനിക്കരയിലെത്തിയ UDF കൺവീനറും മുൻ കോന്നി എം.എൽ.എ യും, ആറ്റിങ്ങൽ എം.പിയുമായ അടൂർ പ്രകാശ് ഗീവർഗീസ് മോർ അത്താനാസ്യോസ് ത...
15/02/2026

മഞ്ഞിനിക്കരയിലെത്തിയ UDF കൺവീനറും മുൻ കോന്നി എം.എൽ.എ യും, ആറ്റിങ്ങൽ എം.പിയുമായ അടൂർ പ്രകാശ് ഗീവർഗീസ് മോർ അത്താനാസ്യോസ് തിരുമേനിയെ സന്ദർശിച്ചപ്പോൾ, മുൻ ജില്ലാ പഞ്ചായത്ത് അംഗം ജോർജ് മാമ്മൻ കൊണ്ടൂർ , ജേക്കബ് തോമസ് മാടപ്പാട്ട് കോർ എപ്പിസ് കോപ്പ , ബിനു വാഴമുട്ടം എന്നിവർ സമീപം.

Manjinikkara perunnal 2026Manorama front  Page /mathrubhumi front page news
15/02/2026

Manjinikkara perunnal 2026
Manorama front Page /mathrubhumi front page news

07/02/2026

Official Press release

മഞ്ഞിനിക്കര പെരുന്നാൾ കൊടിയേറ്റ് ഇന്ന് ; എല്ലാ പള്ളികളിലും കൊടിയേറ്റും
ഇത്തവണ വടക്കൻ മേഖല തീർത്ഥാടകരെ രാവിലെ സ്വീകരിക്കും

മഞ്ഞിനിക്കര ; പരിശുദ്ധനായ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്കീസ് ബാവായുടെ 94-ാമത് ദുഖ്റോനോ പെരുന്നാളിന് ഇന്ന് (ഞായർ ) കൊടിയേറും . രാവിലെ 8.00 മണിക്ക് മഞ്ഞിനിക്കര ദയറാ കത്തീഡ്രലില്‍ ആരംഭിക്കുന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയ്ക്ക് ശേഷം ദയറായിലും ,യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും. തുമ്പമണ്‍ ഭദ്രാസനത്തിന്‍റെ മോര്‍ മിലിത്തിയോസ് യൂഹാനോന്‍, കൊല്ലം ഭദ്രാസനത്തിന്‍റെ മോര്‍ തേവോദോസ്യോസ് മാത്യുസ്, ക്നാനായ ഭദ്രാസനത്തിന്‍റെ മോര്‍ ഗ്രീഗോറിയോസ് കുര്യാക്കോസ് എന്നീ മെത്രാപോലിത്തമാരുടെ കാര്‍മ്മികത്വത്തില്‍ മൂന്നിന്മേൽ കുർബാന നടക്കും . വൈകിട്ട് 5.30ന് വിശുദ്ധ മോറാന്‍റെ കബറിടത്തില്‍ നിന്നും ഭക്തിനിര്‍ഭരമായി കൊണ്ടുപോകുന്ന പതാക 6 മണിക്ക് ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ മഞ്ഞിനിക്കര ദയറാധിപന്‍ അഭിവന്ദ്യ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത ഉയർത്തും .

13-ാം തീയതി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകരെ രാവിലെ 6 മണിക്ക് മഞ്ഞിനിക്കര കുരിശുംതൊട്ടിയിലും, ഉച്ചകഴിഞ്ഞ് 3 മണിക്ക് ഓമല്ലൂര്‍ കുരിശിങ്കല്‍ വച്ചും അഭിവന്ദ്യ തിരുമേനിമാരും മോര്‍ സ്തേഫാനോസ് പള്ളി ഇടവകക്കാരും സമീപ ഇടവകകളും ചേര്‍ന്നു സ്വീകരിച്ച് കബറിങ്കലേക്ക് ആനയിക്കും.

ഈ വര്‍ഷത്തെ പെരുന്നാളിന് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവായും, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക ശ്ലൈഹീക പ്രതിനിധി പാത്രിയാർക്കൽ സെക്രട്ടറി ഡോ; മോർ ജോസഫ് ബാലീ മെത്രാപോലിത്തയും പങ്കെടുക്കും .
യാക്കോബായ സുറിയാനി സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും മറ്റ് രാഷ്ട്രീയ സാമൂഹിക നേതാക്കളും സംബന്ധിക്കും.

9-ാം തീയതി മുതല്‍ എല്ലാ ദിവസങ്ങളിലും രാവിലെ 5 മണിക്ക് പ്രഭാത നമസ്ക്കാരവും 7.30ന് വിശുദ്ധ കുര്‍ബ്ബാനയും 12.30ന് ഉച്ചനമസ്ക്കാരവും വൈകിട്ട് 5 മണിക്ക് സന്ധ്യാ നമസ്ക്കാരവും നടത്തും .

9-ാം തീയതി വൈകിട്ട് 6.30ന് ഗാനശുശ്രുഷയും 7 മണിക്ക് ഇടുക്കി ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്തായും തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറുമായ മോര്‍ പീലക്സീനോസ് സക്കറിയ മെത്രാപോലിത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതും തുടര്‍ന്ന് ഫാ. ബേസില്‍ പര്യാത്തുപറമ്പില്‍, കോതമംഗലം, പ്രസംഗിക്കും

10-ാം തീയതി ചൊവ്വാഴ്ച രാവിലെ 9.30ന് തുമ്പമണ്‍ ഭദ്രാസന വനിതാ സമാജം ധ്യാനയോഗം മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും . തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത മോര്‍ ക്ലീമീസ് കുര്യാക്കോസ് ധ്യാനം നയിക്കും . അന്ന് വൈകിട്ട് 6.30ന് ഗാന ശുശ്രുഷയും 7 മണിക്ക് ഫാ. സഞ്ചു മാനുവല്‍, കോട്ടയം, പ്രസംഗിക്കും

ഫെബ്രുവരി 11-ാം തീയതി ബുധനാഴ്ച വൈകിട്ട് 6 മണിക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ എസ്. ഐ.എ.എസ്. നിര്‍വ്വഹിക്കും. 94 നിര്‍ദ്ധനരായ ആളുകള്‍ക്ക് അരിയും വസ്ത്രങ്ങളും വിതരണം ചെയ്യും. അതിനു ശേഷം 7 മണിക്ക് ഗാന ശുശ്രുഷയും 7.30ന് ഫാ. ഷിബു ചെറിയാന്‍ ( എം. എസ്. ഒ. റ്റി. സെമിനാരി, മുളന്തുരുത്തി) പ്രസംഗിക്കും .
ഫെബ്രുവരി 12-ാം തീയതി വ്യാഴാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്ക്കാരം, 7.30ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 5 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, എന്നിവ ഉണ്ടായിരിക്കും.

13-ാം തീയതി വെള്ളിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്കാരവും 7.30ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തിലും പൗരസ്ത്യ സുവിശേഷം സമാജത്തിന്‍റെ മോര്‍ ക്രിസോസ്റ്റമോസ് മര്‍ക്കോസ്, ക്നാനായ ഭദ്രാസനത്തിന്‍റെ മോര്‍ ഈവാനിയോസ് കുര്യാക്കോസ് എന്നിവരുടെ സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും നടക്കും .

13-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെയും അഭിവന്ദ്യ തിരുമേനിമാരുടെയും കാര്‍മ്മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയും , . തുടര്‍ന്ന് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധി ഉദ്ഘാടനം ചെയ്യും . സമ്മേളനത്തില്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവാ അദ്ധ്യക്ഷത വഹിക്കും .

അഖില മലങ്കര അടിസ്ഥാനത്തില്‍ സണ്ടേസ്കൂളില്‍ എറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ കുട്ടിക്കുള്ള സെന്‍റ് ഏലിയാസ് ത്രിതീയന്‍ ഗോള്‍ഡ് മെഡല്‍ ദാനം ബഹുമാനപ്പെട്ട ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നൽകും .

തീര്‍ത്ഥാടക സംഘത്തിന്‍റെ അവാര്‍ഡുകള്‍ മോര്‍ ദീയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായും തുമ്പമണ്‍ ഭദ്രാസനത്തില്‍ നിന്നുള്ള അവാര്‍ഡുകള്‍ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തായും വിതരണം ചെയ്യും.

ആന്‍റോ ആന്‍റണി എം. പി., പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുമോള്‍ കോശി, ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് . ആതിര വി., സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ അത്മായ ട്രസ്റ്റി തമ്പൂ ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, തുടങ്ങിയവര്‍ പൊതുസമ്മേളനത്തില്‍ ആശംസകള്‍ പറയും . സമ്മേളനാനന്തരം തീര്‍ത്ഥയാത്ര സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ മോറാന്‍റെ കബറിങ്കല്‍ അഖണ്ഡ പ്രാര്‍ത്ഥനയും നടത്തും


14-ാം തീയതി ശനിയാഴ്ച വെളുപ്പിന് 3 മണിക്ക് മഞ്ഞിനിക്കര മോര്‍ സ്തേഫാനോസ് കത്തീഡ്രലില്‍ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, ദയറാ കത്തീഡ്രലില്‍ 5.15ന് പ്രഭാത പ്രാര്‍ത്ഥനയും, 5.45ന് മോര്‍ തീമോത്തിയോസ് തോമസ് (പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി) മോര്‍ ഒസ്ത്താത്തിയോസ് ഐസക് (മൈലാപ്പൂര്‍ ഭദ്രാസനം) മോര്‍ യൂലിയോസ് ഏലിയാസ് (അങ്കമാലി ഭദ്രാസനം, കോതമംഗലം മേഖല) എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് 8.30ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക ശ്ലൈഹീക പ്രതിനിധി മോർ ജോസഫ് ബാലിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും പരിശുദ്ധ മോറാന്‍റെ കബറിങ്കലും മോര്‍ യൂലിയോസ് യാക്കോബ്, മോര്‍ ഒസ്ത്താത്തിയോസ് ബെന്യാമീന്‍ ജോസഫ്, മോര്‍ യൂലിയോസ് കുര്യാക്കോസ് എന്നി മെത്രാപ്പോലീത്താമാരുടെ കബറിടങ്ങളിലും ധുപ പ്രാര്‍ത്ഥനയും 10.30ന് സമാപന റാസായും നേര്‍ച്ച വിളമ്പും നടക്കും .

- ബിനു വാഴമുട്ടം
മീഡിയ കൺവീനർ
9447252882

07/02/2026

മഞ്ഞനിക്കര പെരുന്നാൾ - പാത്രിയർക്ക പതാക പ്രയാണം ആരംഭിച്ചു... (Manjinikkara perunnal - 2026 )മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്...
05/02/2026

മഞ്ഞനിക്കര പെരുന്നാൾ - പാത്രിയർക്ക പതാക പ്രയാണം ആരംഭിച്ചു... (Manjinikkara perunnal - 2026 )

മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത്
ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള പാത്രിയർക്കാ പതാകാ പ്രയാണം
മീനങ്ങാടി കത്തീഡ്രലിലെ പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സീനോസ് തിരുമേനിയുടെ കബറിടത്തിൽ നിന്നും ആരംഭിച്ചു. ഹോണവാർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. യാക്കോബ് മോർ അന്തോണിയോസ് തിരുമേനി പതാക ആശീർവദിച്ച് തീർത്ഥയാത്ര സംഘത്തിന് നൽകി.

തുടർന്ന് മലങ്കരയിലെ വിവിധ ഭദ്രാസനത്തി
ലെ വിവിധ ദേവാലയങ്ങളിലെ
സ്വീകരണങ്ങൾക്ക് ശേഷം പ്രധാന
തീർത്ഥാടക സംഘത്തോട് ചേർന്ന് 13 ന്
പുണ്ണ്യ ഭൂമിയായ മഞ്ഞിനിക്കരയിലെ ശുദ്ധമുള്ള കബറിടത്തിൽ എത്തിച്ചേരും.

Manjinikkara Perunnal Official Media

മഞ്ഞിനിക്കര  ദയറായില്‍  പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവായുടെ94-ാമത് ദുഖ്റോനോ പെരുന്നാള്‍: 2026 ഫെബ്രുവരി 8 മുതല്‍ 14 വരെഫെ...
22/01/2026

മഞ്ഞിനിക്കര ദയറായില്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവായുടെ
94-ാമത് ദുഖ്റോനോ പെരുന്നാള്‍: 2026 ഫെബ്രുവരി 8 മുതല്‍ 14 വരെ

ഫെബ്രുവരി 8 ന് കൊടിയേറും


മഞ്ഞിനിക്കര മോര്‍ ഇഗ്നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ 94-ാമത് ദുഖ്റോനോ പെരുന്നാള്‍ 2026 ഫെബ്രുവരി 8 മുതല്‍ 14 വരെ മഞ്ഞിനിക്കര ദയറായില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികളായ മഞ്ഞിനിക്കര ദയറായുടെ തലവനും ദക്ഷിണ മേഖല സിംഹാസന പള്ളികളുടെ മെത്രാപ്പൊലീത്തായും പെരുന്നാള്‍ കമ്മറ്റിയുടെ ചെയര്‍മാനുമായ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ കമാണ്ടര്‍ റ്റി. യു കുരുവിള, കണ്‍വീനര്‍ ജേക്കബ്ബ് തോമസ് കോറെപ്പിസ്കോപ്പാ മാടപ്പാട്ട്, മീഡിയ പബ്ലിസിറ്റി കണ്‍വീനര്‍ ബിനു വാഴമുട്ടം എന്നിവര്‍ അറിയിച്ചു.

ഈ വര്‍ഷത്തെ പെരുന്നാളിന് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവായും, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക ശ്ലൈഹീക പ്രതിനിധിയും യാക്കോബായ സുറിയാനി സഭയിലെ എല്ലാ അഭിവന്ദ്യ തിരുമേനിമാരും മറ്റ് രാഷ്ട്രീയ സാമൂഹിക നേതാക്കളും സംബന്ധിക്കും.

ഫെബ്രുവരി 8-ാം തീയതി തുമ്പമണ്‍ ഭദ്രാസനത്തിന്‍റെ മോര്‍ മിലിത്തിയോസ് യൂഹാനോന്‍, കൊല്ലം ഭദ്രാസനത്തിന്‍റെ മോര്‍ തേവോദോസ്യോസ് മാത്യുസ്, ക്നാനായ ഭദ്രാസനത്തിന്‍റെ മോര്‍ ഗ്രീഗോറിയോസ് കുര്യാക്കോസ് എന്നീ അഭിവന്ദ്യ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ രാവിലെ 8.00 മണിക്ക് മഞ്ഞിനിക്കര ദയറാ കത്തീഡ്രലില്‍ ആരംഭിക്കുന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയ്ക്ക് ശേഷം ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും. അന്നേ ദിവസം വൈകിട്ട് 5.30ന് വിശുദ്ധ മോറാന്‍റെ കബറിടത്തില്‍ നിന്നും ഭക്തിനിര്‍ഭരമായി കൊണ്ടുപോകുന്ന പതാക 6 മണിക്ക് ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ മഞ്ഞിനിക്കര ദയറാധിപന്‍ അഭിവന്ദ്യ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത ഉയര്‍ത്തുന്നതുമാണ്.

9-ാം തീയതി മുതല്‍ എല്ലാ ദിവസങ്ങളിലും രാവിലെ 5 മണിക്ക് പ്രഭാത നമസ്ക്കാരവും 7.30ന് വിശുദ്ധ കുര്‍ബ്ബാനയും 12.30ന് ഉച്ചനമസ്ക്കാരവും വൈകിട്ട് 5 മണിക്ക് സന്ധ്യാ നമസ്ക്കാരവും ഉണ്ടായിരിക്കും.

9-ാം തീയതി വൈകിട്ട് 6.30ന് ഗാനശുശ്രുഷയും 7 മണിക്ക് ഇടുക്കി ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്തായും തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ മോര്‍ പീലക്സീനോസ് സക്കറിയ തിരുമനസുകൊണ്ട് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതും തുടര്‍ന്ന് റവ. ഫാ. ബേസില്‍ പര്യാത്തുപറമ്പില്‍, കോതമംഗലം, പ്രസംഗിക്കുന്നതുമാണ്.

10-ാം തീയതി ചൊവ്വാഴ്ച രാവിലെ 9.30ന് തുമ്പമണ്‍ ഭദ്രാസന വനിതാ സമാജം ധ്യാനയോഗം അഭിവന്ദ്യ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നതും തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോര്‍ ക്ലീമീസ് കുര്യാക്കോസ് തിരുമനസുകൊണ്ട് ധ്യാനം നയിക്കുന്നതുമാണ്. അന്ന് വൈകിട്ട് 6.30ന് ഗാന ശുശ്രുഷയും 7 മണിക്ക് റവ. ഫാ. സഞ്ചു മാനുവല്‍, കോട്ടയം, പ്രസംഗിക്കുന്നതുമാണ്.


ഫെബ്രുവരി 11-ാം തീയതി ബുധനാഴ്ച വൈകിട്ട് 6 മണിക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടര്‍ ശ്രീ. പ്രേം കൃഷ്ണന്‍ എസ്. ഐ.എ.എസ്. നിര്‍വ്വഹിക്കും. 94 നിര്‍ദ്ധനരായ ആളുകള്‍ക്ക് അരിയും വസ്ത്രങ്ങളും വിതരണം ചെയ്യും. അതിനു ശേഷം 7 മണിക്ക് ഗാന ശുശ്രുഷയും 7.30ന് റവ. ഫാ. ഷിബു ചെറിയാന്‍ ( എം. എസ്. ഒ. റ്റി. സെമിനാരി, മുളന്തുരുത്തി) പ്രസംഗിക്കുന്നതുമായിരിക്കും.

ഫെബ്രുവരി 12-ാം തീയതി വ്യാഴാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്ക്കാരം, 7.30ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 5 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, എന്നിവ ഉണ്ടായിരിക്കും.

13-ാം തീയതി വെള്ളിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്കാരവും 7.30ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവാ തിരുമനസ്സിലെ മുഖ്യ കാര്‍മ്മികത്വത്തിലും പൗരസ്ത്യ സുവിശേഷം സമാജത്തിന്‍റെ മോര്‍ ക്രിസോസ്റ്റമോസ് മര്‍ക്കോസ്, ക്നാനായ ഭദ്രാസനത്തിന്‍റെ മോര്‍ ഈവാനിയോസ് കുര്യാക്കോസ് എന്നീ അഭിവന്ദ്യ തിരുമേനിമാരുടെ സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും ഉണ്ടായിരിക്കും.

13-ാം തീയതി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകരെ രാവിലെ 6 മണിക്ക് മഞ്ഞിനിക്കര കുരിശുംതൊട്ടിയിലും ഉച്ചകഴിഞ്ഞ് 3 മണിക്ക് ഓമല്ലൂര്‍ കുരിശിങ്കല്‍ വച്ചും അഭിവന്ദ്യ തിരുമേനിമാരും മോര്‍ സ്തേഫാനോസ് പള്ളി ഇടവകക്കാരും സമീപ ഇടവകകളിലെ അംഗങ്ങളും ചേര്‍ന്നു സ്വീകരിച്ച് കബറിങ്കലേക്ക് ആനയിക്കും.

13-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെയും അഭിവന്ദ്യ തിരുമേനിമാരുടെയും കാര്‍മ്മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന ഉണ്ടായിരിക്കും. തുടര്‍ന്ന് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധി ഉദ്ഘാടനം ചെയ്യുന്നതും സമ്മേളനത്തില്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവാ തിരുമനസ്സുകൊണ്ട് അദ്ധ്യക്ഷത വഹിക്കുന്നതുമായിരിക്കും.

അഖില മലങ്കര അടിസ്ഥാനത്തില്‍ സണ്ടേസ്കൂളില്‍ എറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ കുട്ടിക്കുള്ള സെന്‍റ് ഏലിയാസ് ത്രിതീയന്‍ ഗോള്‍ഡ് മെഡല്‍ ദാനം ബഹുമാനപ്പെട്ട ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കും.

തീര്‍ത്ഥാടക സംഘത്തിന്‍റെ അവാര്‍ഡുകള്‍ മോര്‍ ദീയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായും തുമ്പമണ്‍ ഭദ്രാസനത്തില്‍ നിന്നുള്ള അവാര്‍ഡുകള്‍ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തായും വിതരണം ചെയ്യും.

ശ്രീ. ആന്‍റോ ആന്‍റണി എം. പി., പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ദീനാമ്മ റോയി, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. കൊച്ചുമോള്‍ കോശി, ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ആതിര വി., സഭാ വൈദിക ട്രസ്റ്റി ബഹുമാനപ്പെട്ട ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ അത്മായ ട്രസ്റ്റി തമ്പൂ ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ശ്രീ. ജേക്കബ് സി. മാത്യു, തുടങ്ങിയവര്‍ പൊതുസമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിക്കും. സമ്മേളനാനന്തരം തീര്‍ത്ഥയാത്ര സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ മോറാന്‍റെ കബറിങ്കല്‍ അഖണ്ഡ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.



14-ാം തീയതി ശനിയാഴ്ച വെളുപ്പിന് 3 മണിക്ക് മഞ്ഞിനിക്കര മോര്‍ സ്തേഫാനോസ് കത്തീഡ്രലില്‍ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, ദയറാ കത്തീഡ്രലില്‍ 5.15ന് പ്രഭാത പ്രാര്‍ത്ഥനയും, 5.45ന് മോര്‍ തീമോത്തിയോസ് തോമസ് (പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി) മോര്‍ ഒസ്ത്താത്തിയോസ് ഐസക് (മൈലാപ്പൂര്‍ ഭദ്രാസനം) മോര്‍ യൂലിയോസ് ഏലിയാസ് (അങ്കമാലി ഭദ്രാസനം, കോതമംഗലം മേഖല) എന്നീ അഭിവന്ദ്യ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് 8.30ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക ശ്ലൈഹീക പ്രതിനിധിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും പരിശുദ്ധ മോറാന്‍റെ കബറിങ്കലും മോര്‍ യൂലിയോസ് യാക്കോബ്, മോര്‍ ഒസ്ത്താത്തിയോസ് ബെന്യാമീന്‍ ജോസഫ്, മോര്‍ യൂലിയോസ് കുര്യാക്കോസ് എന്നി മെത്രാപ്പോലീത്താമാരുടെ കബറിടങ്ങളിലും ധുപ പ്രാര്‍ത്ഥനയും 10.30ന് സമാപന റാസായും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.

പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്നും മഞ്ഞിനിക്കരയിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി.യുടെ പ്രത്യേക ബസ് സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്. ദയറായ്ക്കു സമീപമുള്ള ഫാമിലി ഹെല്‍ത്ത് സെന്‍ററില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനവും ആംബുലന്‍സ് സര്‍വ്വീസും ലഭ്യമായിരിക്കും. ശുദ്ധജല വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ കേരള വാട്ടര്‍ അതോറിറ്റി ചെയ്യുന്നതായിരിക്കും. ദയറായ്ക്കു ചുറ്റുമുള്ള സ്ഥലങ്ങള്‍ യാചക നിരോധന മേഖലയും ഉത്സവ മേഖലയും ആയിരിക്കും. ദയറായും പരിസരവും പ്ലാസ്റ്റിക് രഹിത മേഖലയും ആയിരിക്കും.

ഫെബ്രുവരി 21-ാം തീയതി ശനിയാഴ്ച പുണ്യശ്ലോകനായ മോര്‍ യൂലിയോസ് ഏലിയാസ് ബാവായുടെ 64-ാമത് ദുഖ്റോനോ പെരുന്നാളോടുകൂടി ഈ വര്‍ഷത്തെ മഞ്ഞിനിക്കര പെരുന്നാള്‍ സമാപിക്കുന്നതാണ്.

2026 ഫെബ്രുവരി 8,13,14 തീയതികളില്‍ പെരുന്നാള്‍ പരിപാടികള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതുമാണ്.


അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത
കമാണ്ടര്‍ റ്റി.യു. കുരുവിള \
ജേക്കബ് തോമസ് കോറെപ്പിസ്കോപ്പ, മാടപ്പാട്ട്

ബിനു വാഴമുട്ടം,
ഫാ . ബെൻസി മാത്യു , ഫാ .എബി സ്റ്റീഫൻ , ഫാ . അഖിൽ മഞ്ഞിനിക്കര , കെ ടി വര്ഗീസ് എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു

പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവ , പരിശുദ്ധ ഏലിയാസ് ത്രിദ്വിയൻ ബാവായുടെ കബറിങ്കൽ ധൂപ പ്രാർത്ഥന ...
12/12/2025

പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവ , പരിശുദ്ധ ഏലിയാസ്
ത്രിദ്വിയൻ ബാവായുടെ കബറിങ്കൽ ധൂപ പ്രാർത്ഥന നടത്തുന്നു.

അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസ് ബാവ, മഞ്ഞനിക്കര ദയറ സന്ദർശിച്ചു.മഞ്ഞനിക്കര : അന്ത്യോക്യയിലെ സ...
22/09/2025

അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസ് ബാവ, മഞ്ഞനിക്കര ദയറ സന്ദർശിച്ചു.

മഞ്ഞനിക്കര : അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ സഭയുടെ തലവൻ മോർ ഇഗ്നാത്തിയോസ് ജോസഫ് മൂന്നാമൻ യൂനാൻ പാത്രിയാർക്കീസ് ബാവ, മഞ്ഞനിക്കര ദയറ സന്ദർശിച്ചു. മലങ്കര കത്തോലിക്ക സുറിയാനി സഭയുടെ പുനരൈക്യ വാർഷികത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയതായിരുന്നു പാത്രിയാർക്കീസ് ബാവ.

സെപ്റ്റംബർ 19 വെള്ളിയാഴ്ച രാവിലെ 11 മണിക്ക്‌ മഞ്ഞനിക്കര ദയറായിലെത്തിയ പാത്രിയാർക്കീസ് ബാവായേയും പ്രതിനിധി സംഘത്തെയും, തുമ്പമൺ ഭദ്രാസനാധിപൻ മോർ യുഹാനോൻ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ദയറാ കവാടത്തിൽ സ്വീകരിച്ചു. തുടർന്ന് ദയറ പള്ളിയിലും, പരിശുദ്ധ മഞ്ഞനിക്കര ബാവായുടെ കബറിടത്തിലും, മറ്റ് പിതാക്കന്മാരുടെ കബറിടത്തിലും പാത്രിയാർക്കീസ് ബാവായുടെ പ്രധാന കാർമീകത്വത്തിൽ ധൂപ പ്രാർത്ഥന നടത്തി.

സഹോദര സഭകളായ സിറിയൻ കത്തോലിക്കാ, സിറിയൻ ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധത്തെ കുറിച്ചും, ഊഷ്‌മളമായ സ്വീകരണത്തിനുള്ള നന്ദിയും, ആകമാന സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ തലവൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവായുമായുള്ള തന്റെ സ്നേഹ ബന്ധത്തെക്കുറിച്ചും, പാത്രിയാർക്കീസ് ബാവ, തന്റെ പ്രസംഗത്തിൽ പറഞ്ഞു.

നിരവധി പുരോഹിതന്മാർ, സന്യാസിമാർ, ഡീക്കന്മാർ, വിശ്വാസികൾ എന്നിവർ സ്വീകരണ പരിപാടിയിലും, പ്രാർത്ഥന ശുശ്രൂഷകളിലും സംബന്ധിച്ചു.

Manjinikara perunnal 2025 public meeting
08/02/2025

Manjinikara perunnal 2025 public meeting

മഞ്ഞിനിക്കര ദയറായിൽ പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ സഹായ വിതരണ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഐ. എ എസ് നിർവ്വ...
05/02/2025

മഞ്ഞിനിക്കര ദയറായിൽ പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ സഹായ വിതരണ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഐ. എ എസ് നിർവ്വഹിക്കുന്നു.
മോർ അത്താനാസ്യോസ് ഗീവർഗീസ് മെത്രാപ്പോലിത്ത ,
, ജേക്കബ് തോമസ് മാടപ്പാട്ട് കോർ എപ്പിസ് കോപ്പ , റ്റി. സി. ഏബ്രഹാം തേക്കാട്ടിൽ കോർഎപ്പിസ് കോപ്പാ , ഫാ. ബെൻസി മാത്യു , ബർസൗമോ റമ്പാൻ, ഫാ. ഡിൽജോ എന്നിവർ സമീപം.

Address

Manjinikara, Omalloor
Pathanamthitta

Telephone

9447252882

Website

Alerts

Be the first to know and let us send you an email when Manjinikkara Perunnal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Manjinikkara Perunnal:

Share