Saint Antony's Pravasi Koottayma, Thannithodu

Saint Antony's Pravasi Koottayma, Thannithodu Fraternity, Service and Consolation

ഇന്ന് വിവാഹിതരാകുന്ന ഒലിച്ചിറക്കൽ ജെഫിനും നിജിക്കും സെന്റ് ആന്റണീസ് വലിയപള്ളി പ്രവാസി കൂട്ടായ്മയുടെ എല്ലാവിധ ആശംസകളും പ്...
25/05/2026

ഇന്ന് വിവാഹിതരാകുന്ന ഒലിച്ചിറക്കൽ ജെഫിനും നിജിക്കും സെന്റ് ആന്റണീസ് വലിയപള്ളി പ്രവാസി കൂട്ടായ്മയുടെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.
ഒന്നിച്ച് കോർത്തുപിടിച്ച കൈകളുമായി സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും ഒരു പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുന്ന ഈ സുദിനത്തിൽ ദൈവം തമ്പുരാൻ സമർത്ഥമായി നിങ്ങളെ അനുഗ്രഹിക്കട്ടെ...

✨ സെയിൻ്റ് ആൻ്റണീസ് പ്രവാസി കൂട്ടായ്മ ✨
🔹 തണ്ണിത്തോട് 🔹

പ്രിയമുള്ളവരെ,നമ്മുടെ ഇടവകാംഗം മരുതൂർ പുത്തൻവീട് ജോമോന്റെ ശെമ്മാശപ്പട്ടം നാളെ (മെയ് 15, വെള്ളി) നടക്കുകയാണ്.അനുഗൃഹീത പാത...
14/05/2026

പ്രിയമുള്ളവരെ,

നമ്മുടെ ഇടവകാംഗം മരുതൂർ പുത്തൻവീട് ജോമോന്റെ ശെമ്മാശപ്പട്ടം നാളെ (മെയ് 15, വെള്ളി) നടക്കുകയാണ്.

അനുഗൃഹീത പാതയിലൂടെ പുതിയൊരു ശുശ്രൂഷാ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന പ്രിയ ജോമോന് നമ്മുടെ ഗ്രൂപ്പിന്റെയും ഏവരുടെയും പേരിൽ ഹൃദയം നിറഞ്ഞ മംഗളാശംസകൾ നേരുന്നു.

എല്ലാവരുടെയും സജീവമായ പങ്കാളിത്തം ഉണ്ടാകണമെന്നും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു

✨ സെയിൻ്റ് ആൻ്റണീസ് പ്രവാസി കൂട്ടായ്മ ✨
🔹 തണ്ണിത്തോട് 🔹

നമ്മുടെ കൂട്ടായ്മയുടെ അംഗമായ ഡാനിയേൽ പാലത്തുംപാട്ടിന്റെ ഭാര്യ സൗമ്യ ഡാനിയേൽ (38) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ശനിയാഴ്...
01/05/2026

നമ്മുടെ കൂട്ടായ്മയുടെ അംഗമായ ഡാനിയേൽ പാലത്തുംപാട്ടിന്റെ ഭാര്യ സൗമ്യ ഡാനിയേൽ (38) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ശനിയാഴ്ച (02-05-26) രാവിലെ 9ന് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും, ഉച്ചക്ക് 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 2 മണിക്ക് സെന്റ് ആന്റണീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വച്ച് സംസ്കാര ശുശ്രൂഷയും നടത്തപ്പെടുന്നു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട്

🙏സെയിന്റ് ആന്റണീസ് പ്രവാസി കൂട്ടായ്മയുടെ എല്ലാ ആദരാഞ്ജലികളും നേരുന്നു 🙏🌹🌹

നമ്മുടെ കൂട്ടായ്മയിലെ പ്രിയ അംഗം ബിജുവിന്റെയും, പരേതനായ ബിനുവിന്റെയും പിതാവ് സി. ഡി. സ്കറിയ (74), ചാരുനിൽക്കുന്നതിൽ നിര്...
22/04/2026

നമ്മുടെ കൂട്ടായ്മയിലെ പ്രിയ അംഗം ബിജുവിന്റെയും, പരേതനായ ബിനുവിന്റെയും പിതാവ് സി. ഡി. സ്കറിയ (74), ചാരുനിൽക്കുന്നതിൽ നിര്യാതനായ വിവരം സങ്കടപൂർവ്വം അറിയിക്കുന്നു. 🥲🙏🏻

വാർദ്ധക്യസഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്ന അദ്ദേഹം, കുടുംബാംഗങ്ങളുടെ സ്നേഹപൂർവ്വമായ പരിചരണങ്ങൾ ഏറ്റുവാങ്ങി സമാധാനപരമായി നിത്യതയിലേക്ക് യാത്രയായി.
പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതിനൊപ്പം, വേർപാടിൽ ദുഃഖിക്കുന്ന കുടുംബത്തിന്റെ പ്രാർത്ഥനകളിൽ പങ്കുചേരുന്നു.

സംസ്കാര ചടങ്ങുകൾ പിന്നീട് അറിയിക്കുന്നതാണ്.

🙏സെയിന്റ് ആന്റണീസ് പ്രവാസി കൂട്ടായ്മയുടെ എല്ലാ ആദരാഞ്ജലികളും നേരുന്നു 🙏🌹🌹

നമ്മുടെ കൂട്ടായ്മയുടെ അംഗമായ സിജു ജേക്കബ് പടുവേലിന്റെ  മാതാവ് ലീലാമ്മ ജേക്കബ് (65) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക...
23/03/2026

നമ്മുടെ കൂട്ടായ്മയുടെ അംഗമായ സിജു ജേക്കബ് പടുവേലിന്റെ മാതാവ് ലീലാമ്മ ജേക്കബ് (65) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ(25-03-26) രാവിലെ 10.45ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12.45ന് സെന്റ് ആന്റണീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വച്ച് സംസ്കാര ശുശ്രൂഷയും നടത്തപ്പെടുന്നു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട്

🙏സെയിന്റ് ആന്റണീസ് പ്രവാസി കൂട്ടായ്മയുടെ എല്ലാ ആദരാഞ്ജലികളും നേരുന്നു 🙏🌹🌹

Saint Antony’s Pravasi കൂട്ടായ്മയുടെ “കൂടൊരുക്കാം” പദ്ധതിക്ക് തുടക്കം കുറിക്കുന്നു.. സഹജീവികളെ കരുതാം നമുക്ക്. .. പ്രാർത...
06/03/2026

Saint Antony’s Pravasi കൂട്ടായ്മയുടെ “കൂടൊരുക്കാം” പദ്ധതിക്ക് തുടക്കം കുറിക്കുന്നു.. സഹജീവികളെ കരുതാം നമുക്ക്. ..
പ്രാർത്ഥനയോടെ 🙏

വലിയ നോമ്പ് 2026​"മാലാഖമാരുടെ പ്രഭയോടെ, ആത്മീയ ചിറകുകളാൽ നമുക്ക് ഉയരങ്ങളിലേക്ക് പറന്നുയരാം..."​ഈ പുണ്യകാലം നമ്മുടെ ജീവിത...
16/02/2026

വലിയ നോമ്പ് 2026

​"മാലാഖമാരുടെ പ്രഭയോടെ, ആത്മീയ ചിറകുകളാൽ നമുക്ക് ഉയരങ്ങളിലേക്ക് പറന്നുയരാം..."
​ഈ പുണ്യകാലം നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കട്ടെ. വിനയത്തോടും പ്രാർത്ഥനയോടും കൂടെ നമുക്ക് ക്രൂശിതനായ കർത്താവിനെ അനുഗമിക്കാം.

​✨ സെയിൻ്റ് ആൻ്റണീസ് പ്രവാസി കൂട്ടായ്മ, തണ്ണിത്തോട് ✨

26/01/2026

അഭിമാനത്തോടെ പതാക ഉയർത്തി, നമുക്കൊപ്പം നാടും... 🇮🇳
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഓഫീസിൽ നടന്ന പതാക ഉയർത്തൽ

✨ സെയിൻ്റ് ആൻ്റണീസ് പ്രവാസി കൂട്ടായ്മ ✨
🔹 തണ്ണിത്തോട് 🔹

ഭാരതം.. നമ്മുടെ അഭിമാനം! ജനാധിപത്യത്തിൻ്റെ കരുത്തും ഭരണഘടനയുടെ തണലും ആഘോഷിക്കുന്ന ഈ പുണ്യദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ...
26/01/2026

ഭാരതം.. നമ്മുടെ അഭിമാനം! ജനാധിപത്യത്തിൻ്റെ കരുത്തും ഭരണഘടനയുടെ തണലും ആഘോഷിക്കുന്ന ഈ പുണ്യദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നു. ❤️
​സെയിൻ്റ് ആൻ്റണീസ് പ്രവാസി കൂട്ടായ്മ🤍🕊️

ശുദ്ധമുള്ള മൂന്ന് നോമ്പ്(നിനുവേ നോമ്പ്)ഒന്നാം ദിവസം...കരുണയുള്ളവനേ  നിനുവാക്കാരെപ്പോലെ നിന്നെ ഞങ്ങള്‍ വിളിക്കുന്നു. കര്‍...
26/01/2026

ശുദ്ധമുള്ള മൂന്ന് നോമ്പ്
(നിനുവേ നോമ്പ്)

ഒന്നാം ദിവസം...

കരുണയുള്ളവനേ നിനുവാക്കാരെപ്പോലെ നിന്നെ ഞങ്ങള്‍ വിളിക്കുന്നു. കര്‍ത്താവേ ഞങ്ങളില്‍ നിന്നും ശിക്ഷകളും അരിശത്തിന്റെ വടികളും നീക്കികളയണമേ. നിന്റെ കൃപയാല്‍ പാപികളായ ഞങ്ങളോടു കരുണചെയ്യണമേ!! ആമ്മേന്‍.

സെയിൻ്റ് ആൻ്റണീസ് പ്രവാസി കൂട്ടായ്മ 🤍🕊️

Address

Saint Antony's Pravasi Koottayma, Thannithodu
Pathanamthitta
689699

Website

Alerts

Be the first to know and let us send you an email when Saint Antony's Pravasi Koottayma, Thannithodu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category