Carmel Yuvajanasakhyam Vadaserikara

Carmel Yuvajanasakhyam Vadaserikara Carmel Yuvajanasakhyam Vadaserikara

28/05/2015
24/06/2013
23/06/2013
ഡെങ്കിപ്പനിയുടെ ചികിത്സയില്‍ പിഴവ് പറ്റുന്നതായി ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇത് മരണനിരക്ക് ഉയരുന്നതിന് കാരണമാകുന്നത...
13/06/2013

ഡെങ്കിപ്പനിയുടെ ചികിത്സയില്‍ പിഴവ് പറ്റുന്നതായി ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇത് മരണനിരക്ക് ഉയരുന്നതിന് കാരണമാകുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ഇത് തടയുന്നതിനായി ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ബോധവത്ക്കരണം നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പ്രൊഫസര്‍ ഡോക്ടര്‍ അശ്വിനി കുമാറിനാണ് ബോധവത്കരണ പരിപാടികളുടെ ചുമതല നല്‍കുക.

ഇപ്പോള്‍ എല്ലാത്തരം വൈറല്‍ പനിക്കും പ്ലേറ്റ്ലറ്റ് കുറയുന്നതായി കാണുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ പുറമേനിന്നും പ്ലേറ്റ്ലറ്റ് കൊടുക്കാം എങ്കിലും അത് ചിലര്‍ക്കെങ്കിലും സൈഡ് ഇഫക്റ്റ് ഉണ്ടാക്കുന്ന ഒരു ചികിത്സാ രീതിയാണ്. ഇതാ മരുന്നില്ലാതെ പ്രകൃതിയില്‍ നിന്നും പ്ലേറ്റ്ലറ്റ് കൂട്ടാന്‍ 7 ഒറ്റമൂലികള്‍ ഈ ലിങ്ക് http://ethnichealthcourt.com/2013/02/18/home-remedies-to-increase-platelet-count ക്ലിക്ക് ചെയ്തു വായിക്കുക

കഴിഞ്ഞ ദിവസം ചേര്‍ന്ന ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഡെങ്കി പനിയുടെ ചികിത്സ സംബന്ധിച്ചവിലയിരുത്തല്‍ ഉണ്ടായത്. സംസ്ഥാനത്ത് ഡെങ്കി പനി മരണങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നടത്തിയപഠനത്തിലാണ് ചികിത്സ സംബന്ധിച്ച പോരായ്മ വ്യകതമായത്.മെഡിക്കല്‍ കോളേജുകളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളില്‍ മരണ നിരക്ക് കൂടുതലാണ്. ഇതിന് പ്രധാന കാരണം ചികിത്സാ പ്രോട്ടോക്കോള്‍ പാലിക്കാത്തതാണ്. ഡെങ്കി പനിയ്ക്ക് സാധാരണ പനിയ്ക്ക് നല്‍കുന്ന ചികിത്സയാണ്നല്‍കുന്നതെങ്കില്‍ അത് മരണത്തിന് വരെ കാരണമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.

ഡെങ്കി പനിയുണ്ടായാല്‍ സാധാരണ ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയുകയാണ് ചെയ്യുക. പനിയുടെ അണുക്കള്‍ ശരീരത്തില്‍ നിന്നും വെള്ളത്തെ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വലിച്ചെടുക്കുന്ന ജലാംശം മൂന്നോ നാലോ ദിവസത്തിന് ശേഷം ഇത് തിരിച്ച് വരികയും ചെയ്യുന്നു. ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കുന്ന സമയത്ത് ശരീരത്തില്‍ ഗ്ലൂക്കോസ് പോലുള്ള ഡ്രിപ്പുകള്‍ നല്‍കുന്നതോടെകൂടുതല്‍ ശ്വാസ തടസ്സം ഉണ്ടാവുകയും ഇതു സംബന്ധിച്ച് നെഞ്ചില്‍ നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. ഇത്മരണത്തില്‍ കലാശിക്കുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തല്‍.

എന്നാല്‍ ഗ്രാമീണ മേഖലകളില്‍ പനിയ്ക്കുള്ള പ്രധാന പ്രതിവിധിയായാണ് ഡ്രിപ്പ് നല്‍കുന്നത്. ഡെങ്കിപനിയെ
തിരിച്ചറിയാതെയുള്ള ഇത്തരം നീക്കമാണ് മരണത്തില്‍ കലാശിക്കുന്നത്. ഈ സാഹചര്യത്തില്‍ ഗ്രാമീണരെ കൃത്യമായ ബോധവത്കരണം നടത്തി പനിയെ ശരിയായ രീതിയില്‍ പ്രതിരോധിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരം ബോധവത്കരണ പരിപാടികള്‍ ഉണ്ടായിട്ടില്ല.

Episcopal Diamond Jubilee Celebration of Most. Rev. Dr. Philipose Mar Chrisostom Mar Thoma Valiya Metropolitan.PRAYERS N...
23/05/2013

Episcopal Diamond Jubilee Celebration of Most. Rev. Dr. Philipose Mar Chrisostom Mar Thoma Valiya Metropolitan.
PRAYERS N WISHES

Address

Carmel Yuvajanasakhyam Vadaserikara
Pathanamthitta
689662

Website

Alerts

Be the first to know and let us send you an email when Carmel Yuvajanasakhyam Vadaserikara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share