Vallicode Thrikkovil Temple തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി മഹാക്ഷേത്രം

  • Home
  • India
  • Pathanamthitta
  • Vallicode Thrikkovil Temple തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി മഹാക്ഷേത്രം

Vallicode Thrikkovil Temple തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി മഹാക്ഷേത്രം ॐॐॐ വള്ളിക്കോട് തൃക്കോവില്‍ ശ്രീ പത്മനാഭസ്വാമി മഹാക്ഷേത്രം ॐॐॐ

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു ശേഷം ഇതേ ഗണത്തിൽ ഉൾപ്പെടുന്ന രണ്ടാമത്‌ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം.വൈഷ്ണവ-ശൈവ ചൈതന്യങ്ങളുടെ സംഗമ ഭൂമി.

പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂരിൽ നിന്നും രണ്ടര കിലോമീറ്റർ അകലെയായി പന്തളം - കോന്നി പാതയ്ക്ക് സമീപം വള്ളിക്കോട് ഗ്രാമ പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ചതുർബാഹുവായ ശ്രീ പത്മനാഭസ്വാമി പ്രധാന പ്രതിഷ്ഠയായ ക്ഷേത്രത്തിൽ, പ്രധാന പ്രതിഷ്ഠയ്ക്ക് തുല്യമായ പ്രാധാന്യത്തോടെ ശങ്കരമുകുന്ദവും, ഗണപതി, ദേവി, നാഗരാജാവ്-നാഗയക്ഷി, ബ്രഹ്മരക്ഷസ്, മാടസ്വാമി തുടങ്ങിയ ഉപപ്രതിഷ്ഠകളുമുണ്ട്.

ഐതിഹ്യം
----------------
ക്ഷേത്രോൽപ്പത്തിയെ പറ്റി കൃത്യമായ കാലഗണനയില്ലെങ്കിലും ശിലാഖണ്ഡങ്ങളിലുള്ള ശില്പങ്ങൾ ക്ഷേത്രത്തിന്റെ പഴമ വിളിച്ചോതുന്നു. ഗുരുവായൂരപ്പന്റെ അതീവ ഭക്തനായ വില്വമംഗലം സ്വാമിയാർ അനന്തൻകാട് തേടിയുള്ള മാർഗമദ്ധ്യേ വള്ളിക്കോട് ദേശത്തെത്തുകയും, വിശ്രമിക്കാനായി പ്രദേശത്തെ ഒരു തറവാട്ടിൽ തങ്ങുകയും ചെയ്തു. അന്നു രാത്രിയിൽ വില്വമംഗലം സ്വാമിയാർക്ക് സ്വപ്നത്തിൽ ദർശനമുണ്ടാകുകയും അതിൻ പ്രകാരം ഇപ്പോൾ ക്ഷേത്രം കുടികൊള്ളുന്ന സ്ഥലത്ത് ഗുരുവായൂരപ്പ ചൈതന്യത്തോട് കൂടി ശ്രീ പത്മനാഭ പ്രതിഷ്ഠ നടത്തുകയും ചെയ്തു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നു വിശേഷിപ്പിക്കപ്പെടുന്ന ശങ്കര മുകുന്ദ പ്രതിഷ്ഠയാണ് ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ശൈവ-വൈഷ്ണവ ചൈതന്യങ്ങളുടെ സംഗമ ഭൂമിയായ ഈ ക്ഷേത്രത്തിന്, തൊട്ടടുത്തുള്ള തൃപ്പാറ മഹാദേവ ക്ഷേത്രവുമായി അഭേദ്യമായ ബന്ധമാണുള്ളത്.

അൻപതോളം ശ്രീമദ് ഭാഗവത സപ്താഹ യജ്ഞങ്ങൾ നടന്ന പെരുമ വള്ളിക്കോട് തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് അവകാശപ്പെടാനുണ്ട്. എല്ലാ വർഷവും ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടത്തിവരാറുള്ള ദശാവതാര ചാർത്താണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകളിലൊന്ന്. The temple is situated near Mayalil junction. 2.5 K.m away from kaipattoor in Pandalam-Konni Road.

24/08/2026

ഇന്നലെ തൃക്കോവിൽ ഏകാദശി ദിവസം നടന്ന മഹാആരതി

#തൃക്കോവിൽ_ഏകാദശി

Vallicode Thrikkovil Sree Padmanabha Swami Temple Pathanamthitta

thrikkoviltemple

ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായുളള നോട്ടീസ് ഇന്ന് രാവിലെ തൃക്കോവിൽ ക്ഷേത്ര നടയിൽ പൂജിച്ചപ്പോൾ #ജന്മാഷ്ടമി...
23/08/2026

ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായുളള നോട്ടീസ് ഇന്ന് രാവിലെ തൃക്കോവിൽ ക്ഷേത്ര നടയിൽ പൂജിച്ചപ്പോൾ

#ജന്മാഷ്ടമി_തൃക്കോവിൽ

Vallicode Thrikkovil Sree Padmanabha Swami Temple Pathanamthitta

thrikkoviltemple

ശ്രീകൃഷ്ണ ജയന്തി ആഘോഷം , തൃക്കോവിൽ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി  ത്യക്കോവിലെ  ആഘോഷപ്രമുഖ് ആയി നിതിൻ ക...
19/08/2026

ശ്രീകൃഷ്ണ ജയന്തി ആഘോഷം , തൃക്കോവിൽ

ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ത്യക്കോവിലെ ആഘോഷപ്രമുഖ് ആയി നിതിൻ കോയിപ്പുറത്ത് , സഹ ആഘോഷ പ്രമുഖ് സവിൻ , മരൂരേത്ത് , രക്ഷാധികാരി : ഗോപിനാഥൻ , രാജീവ് സദനം , ഖജാൻജി : ബാലചന്ദ്രൻ നായർ , ആദർശ് ഭവൻ എന്നിവരെ തീരുമാനിച്ചു...

#ജന്മാഷ്ടമി_തൃക്കോവിൽ

Vallicode Thrikkovil Sree Padmanabha Swami Temple Pathanamthitta

thrikkoviltemple

തൃക്കോവിൽ ക്ഷേത്ര സന്നിധിയിൽ  ഇന്ന്  ചിങ്ങ പുലരിയിൽ നടന്ന  അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമവും,  ഭഗവാന് നെൽപറ സമർപ്പണവുംVallico...
17/08/2026

തൃക്കോവിൽ ക്ഷേത്ര സന്നിധിയിൽ ഇന്ന് ചിങ്ങ പുലരിയിൽ നടന്ന അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമവും, ഭഗവാന് നെൽപറ സമർപ്പണവും

Vallicode Thrikkovil Sree Padmanabha Swami Temple Pathanamthitta

thrikkovil

ചിങ്ങം ഒന്ന് തിങ്കളാഴ്ച രാവിലെ 6.30 മുതൽ കൊടിമരച്ചുവട്ടിൽ നെൽപ്പറ സമർപ്പണത്തിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്നെൽപ്പറ ഒന്നി...
14/08/2026

ചിങ്ങം ഒന്ന് തിങ്കളാഴ്ച രാവിലെ 6.30 മുതൽ കൊടിമരച്ചുവട്ടിൽ നെൽപ്പറ സമർപ്പണത്തിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്

നെൽപ്പറ ഒന്നിന് 160 രൂപ ദേവസ്വം കൗണ്ടറിൽ നിന്നും രസീത് വാങേണ്ടതാണ്

Vallicode Thrikkovil Temple തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി മഹാക്ഷേത്രം

തൃക്കോവിൽ മഹാ ഏകാദശിആഗസ്റ്റ് 23 ഞായറാഴ്ച മഹാഏകാദശി വിളക്ക് തെളിയിക്കാൻ പ്രശസ്ത പ്രഭാഷകൻ ശ്രീ വ്യാസൻ വൈകുന്നേരം 5 മണിക്ക്...
13/08/2026

തൃക്കോവിൽ മഹാ ഏകാദശി

ആഗസ്റ്റ് 23 ഞായറാഴ്ച

മഹാഏകാദശി വിളക്ക് തെളിയിക്കാൻ പ്രശസ്ത പ്രഭാഷകൻ ശ്രീ വ്യാസൻ വൈകുന്നേരം 5 മണിക്ക് തൃക്കോവിൽ ക്ഷേത്രത്തിൽ എത്തുന്നു

#തൃക്കോവിൽ_ഏകാദശി

Vallicode Thrikkovil Sree Padmanabha Swami Temple Pathanamthitta

thrikkoviltemple

Address

Thrikkovil Sree Padmanabha Swami Kshetram , Vallicode P. O ( Kaipattor ( Via) ) , Pathanamthitta. .
Pathanamthitta

Opening Hours

Monday 4:30am - 10:30am
5:30pm - 7:30pm
Tuesday 4:30am - 10:30am
5:30pm - 7:30pm
Wednesday 4:30am - 10:30am
5:30pm - 7:30pm
Thursday 4:30am - 10:30am
5:30pm - 7:30pm
Friday 4:30am - 10:30am
5:30pm - 7:30pm
Saturday 4:30am - 10:30am
5:30pm - 7:30pm
Sunday 4:30am - 10:30am
5:30pm - 7:30pm

Website

Alerts

Be the first to know and let us send you an email when Vallicode Thrikkovil Temple തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി മഹാക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category