The India Full Gospel Church - Ifgc Vazhamuttom East

The India Full Gospel Church - Ifgc Vazhamuttom East Reg no: 635/99
The church is situated in Vazhamuttom east
Ph:+91 89 43 30 93 78
We invite all of you in the worship of our church. Please contact us...

17/05/2022
ദൈവ നമ്മത്തിന് മഹത്തും,          ഈ വരുന്ന ശെനിയാഴ്ച (07-05-2022), ദി ഇന്ത്യ ഫുൾ ഗോസ്പിൽ ചർച്ചിൽ ഒരു  ദിന ചിൽഡ്രൻസ് ഫെസ്റ...
05/05/2022

ദൈവ നമ്മത്തിന് മഹത്തും,
ഈ വരുന്ന ശെനിയാഴ്ച (07-05-2022), ദി ഇന്ത്യ ഫുൾ ഗോസ്പിൽ ചർച്ചിൽ ഒരു ദിന ചിൽഡ്രൻസ് ഫെസ്റ്റ് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.

ഈ കുടിവരവ്വ് അനുഗ്രഹം ആയിത്തീരാൻ നിങ്ങളുടെ പ്രാർത്ഥന ചോദിക്കുന്നു.

ദൈവം എല്ലാവരേയും ആനുഗ്രഹിക്കട്ടെ.

One Day Childrens Fest
Date: 07/05/2022
Time: 09.00 AM- 04.00 PM

11/09/2021
08/07/2021

*🫐താങ്കളെ ആവശ്യമുണ്ട് !🍒*
➖➖➖➖➖➖➖➖➖
*മനുഷ്യജീവന്റെ* നിലനിൽപ്പിന് വായു, ഭക്ഷണം, വെളളം മുതലായവ ആവശ്യമാണ്. വിദഗ്ധ തൊഴിലാളികളെ ഫാക്ടറികൾക്ക് ആവശ്യം തന്നെ. ദാനശീലനായ നീതിമാനെ എലാവർക്കും വേണം. എന്നാൽ ഒരു പാപിയെ ആർക്കുവേണം? അക്രമിയെ, മോഷ്ടാവിനെ ആർക്കാണാവശ്യം? “ഞാൻ നീതിമാന്മാരെയല്ല പാപികളെ അത്രേ വിളിക്കാൻ വന്നത് എന്ന് യേശു അരുളിച്ചെയ്തു *{മത്തായി 9:13 / ലൂക്കോസ് 5:32}* പാപിയായ മനുഷ്യനെ യേശുവിന് ആവശ്യമുണ്ട്. യേശു പാപിയുടെ രക്ഷയ്ക്ക് സ്വന്തം ജീവനെ തരുവാൻ വന്നു. *{1 തിമൊഥെയൊസ് 1:15}* നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് ക്രൂശിന്മേൽ കയറി. പാപത്തിന്റെ ശമ്പളം മരണം, എല്ലാവർക്കും വേണ്ടി യേശു മരിച്ചു. ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു, ശത്രുക്കളായിരിക്കുമ്പോൾ തന്നെ നമുക്ക് ദൈവത്തിന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം യേശുവിന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും. *{റോമർ 5:6,8,10}* ഈ തിരുവചനം വിശ്വസിച്ചുകൊണ്ട് യേശുക്രിസ്തുവിലേക്കുനോക്കുന്ന, അനുതപിക്കുന്ന പാപിയെ യേശുക്രിസ്തുവിന് ആവശ്യമുണ്ട്.

*🔸രോഗികളെ ആവശ്യമുണ്ട് !*
*-------------------------------------*
യേശുക്രിസ്തു രോഗികളെ കണ്ടു മനസ്സലിഞ്ഞു അവരെ സൗഖ്യമാക്കി. വൈദ്യശാസ്ത്രത്തിന് അതിന്റേതായ പരിമിതികളുമുണ്ട്. ചികിത്സിച്ചിട്ടും സൗഖ്യം വരാതാകുമ്പോൾ, തീരാവ്യാധികൾ പിടിപെടുമ്പോൾ ആർക്കും ആവശ്യമില്ല എന്ന നിലയിൽ ചിലർ എത്തുന്നു. എങ്കിലും സൃഷ്ടാവായ പരമവൈദ്യനായ യേശുവിന് ഏതുവിധ രോഗികളെയും ആവശ്യമുണ്ട്. വിശ്വാസത്തോടുകൂടി പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും. *{യാക്കോബ് 5:16}* പക്ഷെ ഇൗ രോഗത്തിനു കാരണം താങ്കളുടെ ജീവിതത്തിലെ രഹസമോ, പരസ്യമോ ആയ പാപമായിരിക്കാം. രോഗകാരണം രോഗാണുക്കൾ മാത്രമല്ല, മദ്യപാനം, പുകവലി, വെറ്റിലമുറുക്ക്, ലഹരിവസ്തുക്കൾ എന്നീ ദുശ്ശീലങ്ങളും രോഗങ്ങളുടെ ഉറവിടമത്രേ. ഇവകളൊക്കെയും വിട്ടുകളഞ്ഞു പാപം ഏറ്റു പറഞ്ഞു എന്നെന്നേക്കും ഉപേക്ഷിക്കുക. അപ്പോൾ “യേശുക്രിസ്തു നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു. നിന്റെ സകല രോഗങ്ങളെയും സൗഖ്യമാക്കുന്നു” *{സങ്കീർത്തനം: 103:3}* സൗഖ്യമാക്കപ്പെട്ട ശരീരംകൊണ്ട് ദൈവഇഷ്ടം ചെയ്യുക, അധികം തിന്മയായതു ഭവിക്കാതിരിക്കാൻ ഇനി പാപം ചെയ്യരുത്. *{യോഹന്നാൻ 5:14}*

*🔹നിരാശരായോടിരിക്കുന്നവരെ ആവശ്യമുണ്ട് !*
*----------------------------------------------*
ഭയത്തിന്റെയും ദുഃഖത്തിന്റെയും ഹൃദയം നീറിയുള്ള ജീവിതത്തിന്റെയും പരിഹാരം ആത്മഹത്യയിലൂടെ കണ്ടെത്താം എന്ന് ചിന്തിക്കുന്ന പ്രീയ സ്നേഹിത, താങ്കളുടെ ജീവിതം അങ്ങനെ നശിപ്പിക്കാനുള്ളതല്ല. ആത്മഹത്യ ഒന്നിനും പരിഹാരം ആകുന്നതല്ല. മറിച്ച് ഈ ലോകത്തിലെ താല്ക്കാലിക ദുരിതങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ഇങ്ങനെയുള്ളവരുടെ അവസാനം നരകത്തിലെ നിത്യദണ്ഡനത്തിന്റെ ആരംഭം മാത്രമാണ്. ആത്മഹത്യാ ശ്രമം ഇവിടെ നിയമവിരുദ്ധമെങ്കിൽ ദൈവം നല്കുന്ന ശിക്ഷ നിത്യദണ്ഡനമാണ്. സ്വയം മരിക്കുന്നതും, കൊലപാതകം തന്നെ. മനുഷ്യൻ ഒരു ജന്തു അല്ല, വെറും മാംസപിണ്ഡമല്ല. മനുഷ്യന്റെ ഉള്ളിൽ വിലയേറിയ ഒരാത്മാവുണ്ട്. അതിന്റെ വിലയറിയുന്ന യേശു ഓരോ മനുഷ്യാത്മാവിന്റെയും നിത്യജീവനുവേണ്ടി ക്രൂശുമരണം വരിച്ച് നീചവും ശപിക്കപ്പെട്ടതുമായ ശിക്ഷ നമുക്കുവേണ്ടി സഹിച്ചു മരിച്ചു അടക്കപ്പെട്ട് മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റ യേശു ഇന്നും ജീവിക്കുന്നു *(JESUS IS ALIVE)* സ്വാഭാവികമായ മരണാനന്തരം ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകുന്നു. *{സഭാപ്രസംഗി 12:7 / ലൂക്കോസ് 16:22,23}* ദൈവത്തോടുകൂടെ ആയിരിക്കണമെങ്കിൽ താങ്കൾ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു ദൈവപൈതലായിത്തീരുക *{യോഹന്നാൻ 1:12}* ആത്മഹത്യയ്ക്കായുള്ള ആ പ്രേരണ പിശാചിന്റേതാണ്. യേശു താങ്കളെ സ്നേഹിക്കുന്നു. *(JESUS LOVES YOU)* പാപജീവിതം ഒരിക്കലും സ്വസ്ഥതയില്ലാത്തതാണ്. യേശുവിന്റെ അടുക്കലേയ്ക്ക് വരിക നിത്യ സമാധാനവും, സന്തോഷവും, സ്വസ്ഥതയും അനുഭവിക്കുക. ഇത് അനേകായിരങ്ങളുടെ അനുഭവമാണ്. താങ്കൾക്കും ഇപ്പോൾ സ്വന്തമാക്കാം. സ്നേഹിതാ. താങ്കൾക്കുതന്നെ ഒരു ദോഷവും ചെയ്യരുത്. തകർന്ന കുടുംബബന്ധങ്ങളെ നന്നാക്കുവാൻ ദൈവത്തിന് കഴിയും. താങ്കൾ ദൈവ പൈതലായിത്തീരുമെങ്കിൽ ദൈവം അതു ചെയ്യും. ഒരു ഉപജീവനമാർഗ്ഗം തുറക്കുവാനും ദൈവം ശക്തൻ തന്നെ. താങ്കളുടെ അവസ്ഥ എങ്ങനെയുള്ളതുമാകട്ടെ യേശുക്രിസ്തുവിന് താങ്കളെ ആവശ്യമുണ്ട്. കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുബവും രക്ഷപ്രാപിക്കും *{അപ്പൊ:പ്രവർത്തി 16:31}*

*🔸സത്യാന്വേഷികളെ ആവശ്യമുണ്ട്!*
*------------------------------------------*
മനുഷ്യ ചരിത്രത്തോളം പ്രായം ഉണ്ട് മനുഷ്യന്റെ ദൈവാന്വേഷണത്തിന്. മനുഷ്യർ ദൈവത്തെ കാണുവാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. സത്യാന്വേഷികളായ പലരും ദൈവത്തെ തിരക്കി എവിടെയെല്ലാം പോകുന്നു ആദ്യമായി ബഹിരാകാശ പ്രയാണം നടത്തി തിരികെവന്ന റഷ്യൻ ശാസ്തർക്ക് അഭിമുഖീകരിക്കേണ്ടി വന്ന ചോദ്യമിങ്ങനെ ദൈവത്തെ നിങ്ങൾ അവിടെ എവിടെയെങ്കിലും കണ്ടോ? പ്രപഞ്ചാതീതനായ ദൈവത്തെ പ്രപഞ്ചത്തിൽ അന്വേഷിക്കുന്നത് കുശവനെ കുശവൻ ഉണ്ടാക്കിയ കുടത്തിൽ അന്വേഷിക്കുന്നതുപോലെയത്, ദൈവം പ്രപഞ്ചാതീതൻ അത്രേ. എങ്ങനെയും സ്വർഗ്ഗരാജ്യം പ്രാപിക്കാൻ കഷ്ടപ്പെടുന്ന ജനലക്ഷങ്ങളെ സത്യദൈവവും നിത്യ ജീവനുമായ യേശു സ്വാഗതം ചെയ്യുന്നു. ഒരു സാന്മാർഗ്ഗിക ജീവിതത്തിനുവേണ്ടി അദ്ധ്വാനിച്ച് പാപഭാരവുമായി അലയുന്നവരെ യേശുക്രിസ്തു വിളിക്കുന്നു: അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായള്ളോരെ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും *{മത്തായി 11:28}.* എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളയുകയില്ല. *{യോഹന്നാൻ, 6:37}* സകല ഭൂസിമവാസികളും ആയുള്ളാരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ *{യെശയ്യാവ് 45:22 / അപ്പൊ:പ്രവർത്തി 4:12}*

*പ്രീയമുള്ളവരെ !* യേശുക്രിസ്തുവിന് താങ്കളെ ആവശ്യമുണ്ട്, താങ്കൾക്ക് യേശുക്രിസ്തുവിനെ ആവശ്യമുണ്ടോ? *JESUS NEEDS YOU. DO YOU NEED JESUS...???* വിശ്വാസത്തോടെ പ്രാർത്ഥിക്കുമോ? യേശു കർത്താവേ ഞാൻ ഒരു പാപിയാണ്. എന്റെ പാപങ്ങൾ ക്ഷമിക്കണെ എന്റെ പാപപരിഹാരത്തിനായി അങ്ങ് കാൽവറിക്രൂശിൽ മരിച്ചടക്കപ്പെട്ടു. മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു ജീവിക്കുന്നു എന്നു ഞാൻ ഹ്യദയംകൊണ്ടു വിശ്വസിക്കുന്നു. അങ്ങയെ ഞാൻ എന്റെ കർത്താവും, രക്ഷിതാവും, ദൈവവുമായി സ്വീകരിക്കുന്നു തുടർന്നുള്ള ഈ ലോകജീവിതം അങ്ങയെ മാത്രം ആശ്രയിച്ചു ജീവിക്കുവാൻ ഞാൻ തീരുമാനിക്കുന്നു. പ്രാർത്ഥന കേട്ടതിനാൽ സ്തോത്രം. യേശുക്രിസ്തുവിന്റെ നാമത്തിൽ ആമേൻ. ദൈവം എല്ലാ വിധ നന്മകളാലും സമൃദ്ധിയായി അനുഗ്രഹിക്കുകയും വഴിനടത്തുകയും ചെയ്യുമാറാകട്ടെ. ഞങ്ങൾ താങ്കളെ സന്ദർശിക്കുവാനും താങ്കൾക്കായി പ്രാർത്ഥിക്കുവാനും, പ്രാർത്ഥനാവശ്യങ്ങൾ ഞങ്ങളെ അറിയിക്കുവാനും ആഗ്രഹിക്കുന്നുവെങ്കിൽ ആത്മാവിലും സത്യത്തിലും ജീവനുള്ള ദൈവത്തെ ആരാധിക്കുന്ന ദൈവസഭയുമായി ബന്ധപ്പെടുക. *സർവ്വശക്തനായ ദൈവം തമ്പുരാൻ നമ്മെ ഏവരെയും സമൃദ്ധിയായി 🙌അനുഗ്രഹിച്ചു കാക്കുമാറാകട്ടെ. ആമേൻ !*amen

▪️▪️▪️▪️▪️▪️▪️▪️▪️▪️

12/04/2021

Address

Pathanamthitta
689646

Telephone

8943309378

Website

Alerts

Be the first to know and let us send you an email when The India Full Gospel Church - Ifgc Vazhamuttom East posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share