Kaikunnathu Vadakkum Nadha Temple

Kaikunnathu Vadakkum Nadha Temple കൈക്കുന്നത്ത്‌ വടക്കുംനാഥ ക്ഷേത്രം, വടശ്ശേരിക്കര റാന്നി

Permanently closed.
വസു’ വില്‍ തുടങ്ങിയാല്‍ ‘പഞ്ചകം’ എന്നാണ്‌ വസു പഞ്ചകത്തിന്‍റെ അര്‍ത്ഥം. അവിട്ടം മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളെയാണ്‌ വ...
14/11/2021

വസു’ വില്‍ തുടങ്ങിയാല്‍ ‘പഞ്ചകം’ എന്നാണ്‌ വസു പഞ്ചകത്തിന്‍റെ അര്‍ത്ഥം. അവിട്ടം മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളെയാണ്‌ വസുപഞ്ചകം എന്ന്‌ പറയുന്നത്‌. പുരാണത്തില്‍ പറയുന്ന അഷ്ടവസുക്കള്‍ ആണ്‌ അവിട്ടം നക്ഷത്രത്തിന്‍റെ ദേവത.

അവിട്ടം നാളില്‍ മരണം നടന്നാല്‍ ആ വീട്ടില്‍ ഉടന്‍ തന്നെ ഒരു മരണവും.

ചതയം നാളിലാണെങ്കില്‍ രണ്ട് മരണവും.

പൂയത്തിലാണെങ്കില്‍ മൂന്നു മരണവും.

ഉതൃട്ടാതിയിലാണെങ്കില്‍ നാലും രേവതിയിലാണെങ്കില്‍ അഞ്ചും മരണം നടക്കുമെന്നാണ് ഗരുഡ പുരാണത്തില്‍ പറയുന്നത്.

വസു പഞ്ചക ദോഷം മനുഷ്യരെ മാത്രമല്ല ബാധിക്കുന്നത്‌. മരണം നടന്ന കുടുംബത്തിൽ വളര്‍ത്തുന്ന മൃഗങ്ങളുടെ മരണവും വസുപഞ്ചക ദോഷത്തില്‍ പെടും.

വസുപഞ്ചക ദോഷം നിശ്ചയിക്കുന്നത് മരണം നടന്ന നക്ഷത്രം, തിഥി, ലഗ്നം ദിവസം എന്നിവ കണക്കാക്കിയാണ്..........

* അവിട്ടം നക്ഷത്രവും, ചൊവ്വാഴ്ചയും ഏകാദശിയും വൃശ്ചിക ലഗ്നവും ഒത്തു വന്നാൽ അവിട്ടം നക്ഷത്രത്തിൽ ഉണ്ടായ മരണത്തിനാൽ കുടുംബത്തിൽ വസുപഞ്ചക ദോഷം എന്ന് പറയുന്നു.

* ചതയം നക്ഷത്രം, ബുധനാഴ്ചയും ദ്വാദശിയും ധനു ലഗ്നവും ഒന്നിച്ചു വന്നാലും വസുപഞ്ചക ദോഷം.

* പൂരുരുട്ടാതി നക്ഷത്രവും വ്യാഴാഴ്ചയും ത്രയോദശിയും മകര ലഗ്നവും ഒന്നിക്കുന്ന സമയത്ത്‌ മരണം നടന്നാലും വസുപഞ്ചകം.

* ഉത്രുട്ടാതി നക്ഷത്രവും, വെള്ളിയാഴ്ചയും ചതുർദശിയും കുംഭലഗ്നവും ഒന്നിച്ചു നിൽകുമ്പോൾ മരിച്ചാലും വസുപഞ്ചക ദോഷം ബാധിക്കുന്നു.

* രേവതി നക്ഷത്രവും,ശനിയാഴ്ച ദിവസവും, വാവും, മീനലഗ്നവും ഒന്നിച്ചു വരുമ്പോൾ മരണം നടന്നാലും വസുപഞ്ചക ദോഷം ഫലം.

മുകളിൽ പറയുന്ന നക്ഷത്രത്തിൽ മരിച്ചു എന്ന കാരണം കൊണ്ട് മാത്രം വസുപഞ്ചക ദോഷം ബാധിക്കില്ല എന്ന് ഉറപ്പ്.

ഇതെല്ലാം നമ്മുടെ ഗ്രന്ഥങ്ങൾ നമുക്ക് നൽകുന്ന അറിവുകളാണ്.. അറിഞ്ഞിരിക്കണം...

നല്ലത് മാത്രം സംഭവിക്കാൻ പ്രാർഥിച്ചു കൊണ്ട്.. നല്ലൊരു ദിവസം നേർന്നു കൊണ്ട് ആശംസകൾ

ഗുരുവായൂർ തന്ത്രിമുഖ്യൻ സ്ഥാനമുള്ള പുഴക്കര ചെന്നാസ് മനയിലെ മൂത്തകാരണവർ ചെന്നാസ് നാരായണൻ നമ്പുതിരിപ്പാട് അന്തരിച്ചു.ഗുരുവ...
26/10/2021

ഗുരുവായൂർ തന്ത്രിമുഖ്യൻ സ്ഥാനമുള്ള പുഴക്കര ചെന്നാസ് മനയിലെ മൂത്തകാരണവർ ചെന്നാസ് നാരായണൻ നമ്പുതിരിപ്പാട് അന്തരിച്ചു.

ഗുരുവായൂർ ക്ഷേത്രം തന്ത്രിമുഖ്യൻ സ്ഥാനം ഏറ്റെടുക്കുന്നത് 2014 ഫെബ്രുവരി 20 മുതലാണ് മുൻപ് നെടുങ്ങാടി ബാങ്കിലായിരുന്നു ജോലി.
തൃശൂർ പുഴക്കര ചെന്നാസ് മന കുടുംബത്തിനാണ് ഗുരുവായൂരിലെ തന്ത്രിമുഖ്യൻ സ്ഥാനം. പിതാവ് ചെന്നാസ് പരമേശ്വരൻ നമ്മുതിരിപ്പാട്, മാതാവ് ശ്രീദേവി അന്തർജ്ജനം.
ചെങ്ങന്നൂർ മിത്രമഠത്തിലെ സുചിത്ര അന്തർജ്ജനമാണ് ഭാര്യ, പുത്രൻ ചെന്നാസ് ശ്രീകാന്ത് നമ്പുതിരിപ്പാട്.

ആദരാജ്ഞലികൾ
വടക്കുംനാഥൻ facebook പേജ് Admin

21/10/2021

വടക്കുംനാഥൻ അനുഗ്രഹിക്കട്ടെ

14/10/2021

എല്ലാ ഭക്തജനങ്ങൾക്കും വിജയദശമി ആശംസകൾ

ഉത്തമം, മധ്യമം, പ്രാകൃതം ഇങ്ങനെ ഭക്തി മൂന്ന് തരമെന്ന് ശ്രീകൃഷ്ണ ഭഗവാൻ ആർജ്ജുനന് ഉപദേശിച്ചു.ദേവന്മാരെ ആരാധിക്കുന്നവർ തപസ്...
09/10/2021

ഉത്തമം, മധ്യമം, പ്രാകൃതം ഇങ്ങനെ ഭക്തി മൂന്ന് തരമെന്ന് ശ്രീകൃഷ്ണ ഭഗവാൻ ആർജ്ജുനന് ഉപദേശിച്ചു.

ദേവന്മാരെ ആരാധിക്കുന്നവർ തപസ്സ്, ദാനം വൃതങ്ങൾ എല്ലാം അനുഷ്ഠിക്കുന്നു എങ്കിലും ഇന്ന ഫലം ലഭിക്കണമെന്ന പ്രതീക്ഷ ഉണ്ടായിരിക്കയാൽ അവർക്ക് മനസ്സിന്റെ കാമന നീങ്ങിയിട്ടില്ല അത്തരക്കാർ മധ്യമ ഭക്തരാണ്. അവർ ദേവന്മാരെ, അല്ലെങ്കിൽ ആരാധനാ മൂർത്തീകളെ പ്രാപിക്കുന്നു.

ഇനി പിതൃക്കളെയും, ഭൂതങ്ങളെയും ശ്രാദ്ധ ബലി ഹോമാദികൾ കൊണ്ട് കൊണ്ട് പൂജിച്ചു പോരുന്നവരെ പ്രാകൃത ഭക്തന്മാരെന്നു വിളിക്കുന്നു. ഇവർ പിതൃക്കളെയും ഭൂതങ്ങളെയും പ്രാപിക്കുന്നു.

എന്നെ ആരാധിക്കുന്നവർ ( അയം ആത്മാ ബ്രഹ്മ ) ആത്മാവാകുന്ന ബ്രഹ്മത്തെ ഉപാസിക്കുന്നവർ പരമാത്മാവിൽ വന്നു ചേരുന്നു ഇവരാണ് ഉത്തമ ഭക്തന്മാർ എന്ന് ഭഗവാൻ ഗീതയിൽ വിവരിക്കുന്നു.. ഇതിൽ ഏതു വേണമെങ്കിലും നമുക്ക് സ്വീകരിക്കാം.

ദേവവൃതന്മാർ = ദേവന്മാരിൽ വൃതത്തോട് കൂടിയവർ, ദേവന്മാരെ ആരാധിക്കുന്നവർ എന്ന് അർഥം ( ദേവേഷു വൃതം യസ്യ ). ശിവൻ വിഷ്ണു ബ്രഹ്മാവ് ശാസ്താവ്, ഗണപതി മുരുഗൻ തുടങ്ങിയവരെ ദേവന്മാർ എന്ന് വിളിക്കുന്നു (ദിവ്യതി ഇതി ) പ്രകാശിക്കുന്നവൻ എന്ന് അർഥം. പിതൃവൃതന്മാർ = പിതൃക്കളിൽ വൃതത്തോട് കൂടിയവർ, പിതൃക്കളെ പൂജിക്കുന്നവർ ( പിതൃഷു വൃതം യസ്യ ). പിതൃക്കളിൽ ശ്രാദ്ധാദിരൂപമായ വൃതത്തോട് കൂടിയവർ. ഭൂതേജ്യന്മാർ = ഭൂതങ്ങളെ ആരാധിക്കുന്നവർ ( ഭൂതാനി യജതി ഇതി ) ഭൂതങ്ങളെ യജിക്കുന്നവർ. മദ്യാജികൾ = എന്നെ പൂജിക്കുന്നവർ ( മാം യജതി ഇതി ). എന്നെ യജിക്കുന്നവൻ, യാനം ചെയ്യുക = പ്രാപിക്കുക, എത്തുക.

09/10/2021

ഓം നമഃ ശിവായ.. വടക്കും നാഥൻ അനുഗ്രഹിക്കട്ടെ

30/09/2021

സർപ്പങ്ങൾ ജനിച്ച കന്നി മാസത്തിലെ ആയില്യം ഒക്ടോബർ 2 ശനിയാഴ്ച

27/09/2021

ശ്രീമഹാദേവൻ വടക്കുംനാഥൻ അനുഗ്രഹിക്കട്ടെ

സന്താപ നാശകരായ നമോ നമഃഅന്തകാരാന്ദകരായ നമോ നമഃചിന്താമണെ ചിദാനന്തായ തെ നമഃനീഹാര നാശകരായ നമോ നമഃമോഹവിനാശകരായ നമോ നമഃ ശാന്താ...
23/09/2021

സന്താപ നാശകരായ നമോ നമഃ

അന്തകാരാന്ദകരായ നമോ നമഃ

ചിന്താമണെ ചിദാനന്തായ തെ നമഃ

നീഹാര നാശകരായ നമോ നമഃ

മോഹവിനാശകരായ നമോ നമഃ

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ

കാന്തിമതാം കാന്തിരൂപായ തെ നമഃ

സ്ഥാവര ജംഗമാചര്യതെ നമഃ

ദേവായ വിശ്വയ്ക സാക്ഷിണ തെ നമഃ

സത്വപ്രധാനായ സത്വായതെ നമഃ

സത്യസ്വരൂപായ നിത്യം നമോ നമഃ

Address

Pathanamthitta
689664

Website

Alerts

Be the first to know and let us send you an email when Kaikunnathu Vadakkum Nadha Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category