Evangelist Titus Edayaranmula Media Ministry

Call Directions Contact the place of worship

Evangelist Titus Edayaranmula Media Ministry I am evangelist Titus Edayaranmula , A public Figure , ministering on the word of God for the benef

കുന്നംകുളത്തെ ഉണർവും, അത്യപൂർവമായ ഒരു ശവംമാന്തലും. 🙏🙏🙏🙏🙏 കുന്നംകുളം പ്രദേശം  ആ കാലഘട്ടങ്ങളിൽ അത്യുജ്ജ്വലമായ ഒരു ആത്മീക ഉ...
05/07/2026

കുന്നംകുളത്തെ ഉണർവും, അത്യപൂർവമായ ഒരു ശവംമാന്തലും. 🙏🙏🙏🙏🙏

കുന്നംകുളം പ്രദേശം ആ കാലഘട്ടങ്ങളിൽ അത്യുജ്ജ്വലമായ ഒരു ആത്മീക ഉണർവിന് സാക്ഷ്യം കൊണ്ട് ഒരു ദേശമായിരുന്നു. അവിടുത്തെ പ്രസിദ്ധമായ മാർത്തോമാ പള്ളി ആ കാലത്ത് ഉണർവിനും നവീകരണത്തിനുമായി തുറക്കപ്പെട്ടിരുന്നു. മാർത്തോമാ പള്ളിയിലെ വളരെ ദൈവഭക്തനായ ഒരു പുരോഹിതനായിരുന്നു കാക്കിശ്ശേരി അച്ഛൻ. പ്രാവിനെപ്പോലെ മനുഷ്യർ നിഷ്കളങ്കരായിരിക്കണം എന്നൊരു പറച്ചിലുണ്ട്, ഈ പുരോഹിതനാകട്ടെ, പ്രാവിനെക്കാൾ നിഷ്കളങ്കനായിരുന്നു എന്നാണ് പറയപ്പെടുന്നത്. തികഞ്ഞ ദൈവഭക്തനും, ദേശത്തെ ഉണർവിന് ചുക്കാൻ പിടിച്ചവനുമായ കാക്കിശ്ശേരി അച്ഛൻ ഒരുപറ്റം നല്ല വിശ്വാസികളുമായി കുന്നംകുളത്തു നിന്നും വളരെ ദൂരെ സുവിശേഷ പ്രവർത്തനത്തിനായി പോയിരിക്കുകയായിരുന്നു. ഈ സമയം ആ പള്ളിയിലെ ഭക്തനായ ഒരു സഹോദരൻ മരണപ്പെട്ടു. ആ കാലം ആയതിനാൽ ആശയവിനിമയം ചെയ്യുവാനും മറ്റും വളരെ താമസമുണ്ടായി. കാക്കിശ്ശേരി അച്ഛൻ വരുന്നതിനുമുമ്പ് അവിടെയുള്ള സഹോദരന്മാർ ആ ശവശരീരം മറവ് ചെയ്തു.

ഏതാണ്ട് മൂന്ന് നാൾ കഴിഞ്ഞാണ് കാക്കിശ്ശേരി അച്ഛനും കൂട്ടരും മടങ്ങി വരുന്നത്. തീവ്ര ഭക്തിയുള്ള അച്ഛനും ആളുകളും, നമ്മുടെ സഹോദരനെ സംസ്കരിക്കാതെ ഉയർപ്പിക്കുവാൻ ശ്രമിക്കണമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. ജനങ്ങളിൽ രണ്ട് വിധ അഭിപ്രായങ്ങൾ രൂപപ്പെട്ടു. ഒരു കൂട്ടർ മരിച്ചവരുടെ പുനരുഥാനം ഇപ്പോൾ സാധ്യമല്ല എന്നും, കാക്കിശ്ശേരി അച്ഛനും കൂട്ടരും" ആമീൻ, ആമീൻ ഞാൻ നിങ്ങളോട് പറയുന്നു, ഞാൻ ചെയ്യുന്ന പ്രവർത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും, ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അതിൽ വലിയതും അവൻ ചെയ്യും(യോഹന്നാൻ 14:12) എന്നുള്ള വചനം നമുക്കുള്ളത് കൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരാണ് നാം എല്ലാവരും, ആകയാൽ മരിച്ചവനെ ഉയർപ്പിക്കണം എന്നുള്ള ചിന്ത കനത്തു. ചിലർ അതിനെ തടഞ്ഞുവെങ്കിലും, കാക്കിശ്ശേരി അച്ഛനും കൂട്ടരും, നേരെ നമ്മുടെ പ്രതിപുരുഷനെ സംസ്കരിച്ച ആർത്താട്ട് പള്ളിയിലെ സെമിത്തേരിയിലേക്ക് പോയി. സംസ്കരിച്ചവന്റെ കുഴി തുറന്നു, ശവത്തിന്റെ വലതു കൈക്ക് പിടിച്ചിട്ട് പ്രാർത്ഥിക്കുകയും, മടങ്ങി വരിക എന്ന് കൽപ്പിക്കുകയും ചെയ്തു. മൂന്നുപ്രാവശ്യം ഇങ്ങനെ ചെയ്യുകയിൽ ശവത്തിൽ നിന്ന് വലത് കരം പറിഞ്ഞു മാറി. ഇതെ തുടർന്ന് ശവക്കോട്ടയിൽ വച്ച് തന്നെ വലിയ വാക്ക് തർക്കങ്ങളും, പ്രയാസങ്ങളും ഉണ്ടായി.
എല്ലാവരുടെയും മുഖത്ത് മിസ്രയീമിൽ ഉണ്ടായതുപോലെയുള്ള ഇരുട്ട് വ്യാപിച്ചതായി ചരിത്രം പറയുന്നു. ഏതായാലും ശവം മൂടിയ ശേഷം അച്ഛനും കൂട്ടരും മടങ്ങി. എങ്കിലും സംസ്കരിച്ച ശവം സർക്കാരിന്റെ അനുമതി കൂടാതെ തുറക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായതുകൊണ്ട്, എതിർ പാർട്ടികളുടെ പ്രേരണയും, സർക്കാരിന്റെ നിലപാട് പ്രകാരവും കാക്കിശ്ശേരി അച്ഛനും കൂട്ടർക്കും എതിരെ കോടതിയിൽ കേസ് ആയി. കേസിന്റെ വിസ്താര വേളയിൽ എന്തുകൊണ്ട് മരിച്ചവരെ നിങ്ങൾ ഉയർപ്പിക്കുവാൻ തയ്യാറായി എന്ന് കോടതി ചോദിച്ചു. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ അവൻ ചെയ്തതിലും അധികം ചെയ്യും എന്ന് ദൈവവചനം പറയുന്നത് കൊണ്ടാണ് മരിച്ചവരെ ഉയർപ്പിക്കുവാൻ കഴിയും എന്ന് വിശ്വസിച്ച് ശവക്കുഴി മാന്തിയത് എന്ന് കാക്കിശ്ശേരി അച്ഛനും കൂടെയുള്ളവരും കോടതിക്ക് മൊഴി കൊടുത്തു. പിന്നെ എന്തുകൊണ്ടാണ് നിങ്ങൾക്ക് ഉയർപ്പിക്കാൻ കഴിയാതെ പോയത് എന്ന് കോടതി ചോദിച്ചപ്പോൾ, പ്രാവിനെപ്പോലെ നിഷ്കളങ്കനായ കാക്കിശ്ശേരി അച്ഛൻ രണ്ട് കാരണങ്ങൾ കോടതിയെ ബോധിപ്പിച്ചു. ആദ്യം അദ്ദേഹം പറഞ്ഞത് " ബലഹീനനായ എന്റെ ജീവിതത്തിൽ എന്തോ പരാജയമുണ്ട്, അതുകൊണ്ട് ഉയർപ്പിക്കാൻ കഴിഞ്ഞില്ല എന്നാണ്. " കൂടെയുണ്ടായിരുന്നവർ തങ്ങളോട് കൂടെ സെമിത്തേരിയിൽ വന്ന ചിലയാളുകൾ അവിശ്വാസികൾ ആയിരുന്നു എന്നും, അല്ലാത്തപക്ഷം ഉയർപ്പിക്കാൻ സാധിക്കുമായിരുന്നു എന്നും കോടതിയെ ബോധിപ്പിച്ചു. ഏതായാലും നല്ലവനായ ജഡ്ജി യോഹന്നാൻ 14:12 സംശയം കൂടാതെ വിശ്വസിച്ചത് കൊണ്ടാണ് ശവം ഉയർപ്പിക്കുവാൻ അവർ തുനിഞ്ഞത് എന്നും, തെറ്റായ ഒരു ഉദ്ദേശം അവർക്ക് ഇല്ലായിരുന്നു എന്നും വിധി ന്യായത്തിൽ എഴുതി, എല്ലാവർക്കും ചെറിയ ശിക്ഷ നൽകി പറഞ്ഞയച്ചതായാണ് സഭയുടെ ചരിത്രത്തിൽ കാണുന്നത്.
ഏതായാലും ഈ സംഭവം ഹേതുവായി രണ്ടു കാര്യങ്ങൾ സംഭവിച്ചു. അഗ്നി ജ്വാലപോലെ ഉയർന്നുവന്ന കുന്നംകുളം പരിസരങ്ങളിലെ ആത്മീയ ഉണർവിന് ഇത് വലിയൊരു വിഗ്നമായി മാറി. കൂടാതെ, ഉണർവ്വ് പ്രസ്ഥാനക്കാരായ അവിടത്തുകാർക്ക് "ശവം മാന്തികൾ" എന്ന പേരും നാട്ടുകാർ വിളിച്ചു.

ചില വേള, നമ്മുടെ അത്ഭുതകരമായ വിശ്വാസത്തിന്റെ തീവ്രത, ഉള്ള സാക്ഷ്യം കൂടെ നഷ്ടപ്പെട്ടു പോകുവാൻ കാരണമായി ഭവിക്കുന്ന ഇത്തരം അപൂർവ്വ സംഭവങ്ങളും ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്.
വളരെ ഭക്തനായിരുന്ന കാക്കിശ്ശേരി അച്ഛന് 1 കോരിന്ത്യർ 15:23 ഒരുപക്ഷേ വേണ്ടത്ര നിലയിൽ മനസ്സിലാക്കുവാൻ തന്റെ വിശ്വാസ തീവ്രത കൊണ്ട് സാധിക്കാതെ പോയതായിരിക്കാം. മരിച്ചവരുടെ ഉയർത്തെഴുന്നേൽപ്പ് സംബന്ധിച്ച് പൗലോസ് പറയുന്നത് "ആദ്യ ഫലം ക്രിസ്തു, പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ, പിന്നെ അവസാനം" എന്നാണ്. ഈ വചനഭാഗം എഴുതിയത് മുതൽ, ഈ വചനഭാഗത്തിന്റെ നിവർത്തി സംഭവിക്കുന്ന ക്രിസ്തുവിന്റെ പുനരാഗമനം വരെ മരിച്ച ഒരു വ്യക്തിയെ പോലും ഉയർപ്പിക്കാൻ ഇവിടുത്തെ ഏറ്റവും കൂടിയ ഭക്തന്മാർക്ക് പോലും സാധിക്കുകയില്ല എന്നാണ് ദൈവവചനം പറയുന്നത്.
ഏതായാലും ഈ സംഭവത്തെ തുടർന്ന്, ദീർഘകാലം വടക്കൻ ഭാഗത്തെ ഉണർവ്വ് പ്രവർത്തകരെ " ശവം മാന്തികൾ" എന്ന് ആളുകൾ പുച്ഛഭാവത്തോടെ വിളിച്ചു വന്നു.
ക്രൈസ്തവ സഭാ ചരിത്രത്തിലെ ഏറ്റവും വലിയ ശുഷ്കാന്തിയുള്ള വിദ്വാൻ കുട്ടി അച്ഛന് സംഭവിച്ചതും മേൽപ്പറഞ്ഞതിന് സമാനമായ വിശ്വാസ തീവ്രതയായിരുന്നു. യേശുക്രിസ്തു അഞ്ചര വർഷം കഴിഞ്ഞിട്ട് മടങ്ങിവരും എന്ന് പ്രഖ്യാപിച്ച വിദ്വാൻ കുട്ടിയുടെ പ്രവചനം തെറ്റിപ്പോയി. അതോടെ ഉണർവ് പ്രസ്ഥാനമായി ഉയർന്നുപൊങ്ങിയ വിദ്വാൻ കുട്ടി അച്ഛന്റെ സഭയും തകർന്ന് തരിപ്പണമായി.

EST/05/07/2026

നാല്  അർദ്ധരാത്രികൾ🙏🙏🙏🙏🙏"തിരുവട്ടാറിൻ്റെ  മാസ്റ്റർ പീസ്  പ്രസംഗം പൂർണ്ണരൂപത്തിൽ)❤️അരനൂറ്റാണ്ടായി കേരള ജനത ശ്രവിച്ച തിരുവ...
10/06/2026

നാല് അർദ്ധരാത്രികൾ🙏🙏🙏🙏🙏

"തിരുവട്ടാറിൻ്റെ മാസ്റ്റർ പീസ് പ്രസംഗം പൂർണ്ണരൂപത്തിൽ)❤️

അരനൂറ്റാണ്ടായി കേരള ജനത ശ്രവിച്ച തിരുവട്ടാറിൻ്റെ ഏറ്റവും പ്രസിദ്ധമായ "നാല് അർദ്ധരാത്രികൾ" എന്ന പ്രഭാഷണത്തിന് പകരം വയ്ക്കുവാൻ മറ്റൊരു പ്രഭാഷണവും നാളിതുവരെയായിട്ടും ഉണ്ടായിട്ടില്ല. പതിനായിരങ്ങളെ സ്വാധീനിച്ച നാല് അർദ്ധരാത്രികൾ അഭിമാനപൂർവ്വം തിരുവട്ടാറിൻ്റ ഓർമ്മയുടെ മുമ്പിൽ അനുവാചക സമക്ഷം ഞാൻ അവതരിപ്പിക്കുന്നു. തിരുവട്ടാറിൻ്റെ മാസ്റ്റർപീസ് എന്ന് ശ്രോതാക്കൾ വിശേഷിപ്പിക്കുന്ന ഈ പ്രഭാഷണം യാതൊരു കുറിപ്പുകളുമില്ലാതെ, ഓർമ്മയുടെ ചെപ്പിൽനിന്ന് അക്ഷരം പ്രതി പകർത്തിയെഴുതുക എന്ന അതീവ ശ്രമകരമായ ദൗത്യമാണ് ഇവിടെ ഞാൻ നിർവഹിച്ചിരിക്കുന്നത്.ചരിത്രത്തിൻ്റെ അർദ്ധരാത്രിയിൽ നീതിസൂര്യനായ് അവതരിച്ച്, ജീവിതത്തിൻ്റെ അർദ്ധരാത്രിയിൽ മരണവക്ത്രത്തിൽ അകപ്പെട്ടുപോയ മനുഷ്യന് പ്രത്യക്ഷപ്പെട്ട് തൻ്റെ ജീവിതത്തിന് അർത്ഥവും ആശയവും , നല്‌കി ,ദൈവസഭയുടെ അർദ്ധരാത്രിയിൽ സഭയാം കാന്തയെ വേളികഴിക്കുവാനെത്തുന്ന, ന്യായവിധിയുടെ അർദ്ധരാത്രിയിൽ മനുഷ്യൻ്റെ പ്രവൃത്തിക്കൊത്തവണ്ണം മുഖപക്ഷം കൂടാതെ അവനെ ന്യായവിധി നടത്തുവാൻ പോകുന്ന നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിനെ വ്യക്തവും ശക്തവുമായി ശ്രോതാക്കളുടെ മുമ്പിൽ അവതരിപ്പിക്കുന്ന ഈ പ്രഭാഷണം ചിലരുടെ ആത്മ രക്ഷയ്ക്ക് കാരണമായെങ്കിൽ എന്ന പ്രാർത്ഥനയോടെ അവതരിപ്പിക്കുന്നു. ഇനി തുടർന്ന് വായിക്കുക.

വേദഭാഗം ലൂക്കോസ് 11:6-8

“പിന്നെ അവൻ അവരോട് പറഞ്ഞത് നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹിതൻ ഉണ്ട് എന്നിരിക്കട്ടെ, അവൻ അർദ്ധരാത്രിയിൽ അവൻ്റെ അടുക്കൽ ചെന്ന് സ്നേഹിതാ, എനിക്ക് മൂന്നപ്പം വായ്‌പ തരേണം; എൻ്റെ ഒരു സ്നേഹിതൻ വഴിയാത്രയിൽ എൻ്റെ അടുക്കൽ വന്നു. അവന് വിളമ്പിക്കൊടുക്കുവാൻ എൻ്റെ പക്കൽ ഏതുമില്ല എന്ന് അവനോട് പറഞ്ഞാൽ എന്നെ പ്രയാസപ്പെടുത്തരുത്, കതക് അടച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു. എഴുന്നേറ്റു തരുവാൻ എനിക്ക് കഴികയില്ല എന്ന് അകത്തുനിന്ന് ഉത്തരം പറഞ്ഞാലും, അവൻ സ്നേഹിതനാകകൊണ്ട് എഴുന്നേറ്റ് അവന് കൊടുക്കയില്ലെങ്കിലും, അവൻ ലജ്ജ കൂടാതെ മുട്ടുകനിമിത്തം വേണ്ടുന്നിടത്തോളം കൊടുക്കും എന്ന് ഞാൻ നിങ്ങളോട് പറയുന്നു”.

ആമുഖം

നമ്മുടെ കർത്താവായ യേശുക്രിസ്‌തു തൻ്റെ ഐഹിക ജീവിതകാലത്ത് അരുമശിഷ്യന്മാരോട് അയവിറക്കിയ ഒരു ഉപമയാണ് ഇന്നത്തെ പ്രസംഗത്തിനാധാരമായി ഞാൻ വിശുദ്ധ ലൂക്കോസിൻ്റെ സുവിശേഷം 11-ാം അദ്ധ്യായത്തിൽനിന്നും ഉദ്ധരിച്ചു കേൾപ്പിച്ചത്. പരസ്പരനിബദ്ധരായ മൂന്ന് സ്നേഹിതന്മാരെ ഇവിടെ നാം കാണുന്നു. (1) അർദ്ധരാത്രിയിൽ ആഗതനായ അതിഥി. (2) അതിഥിക്ക് ആതിഥ്യം അരുളുവാൻ തല്പരനെങ്കിലും അത്യന്തം വിഷമതയിലായിത്തീർന്ന ആതിഥേയൻ. (3) അർദ്ധരാത്രിയിലെ അതിഥിക്കും ആതിഥേയനും മദ്ധ്യേ കരുണയുടെ അമൃതം ചൊരിയുന്ന മധ്യവർത്തിയായ സ്നേഹിതൻ. ഇങ്ങനെ പരസ്പരനിബദ്ധരായ മൂന്നു സ്നേഹിതന്മാർ, വ്യക്തികൾക്കല്ല സമയത്തിനാണിവിടെ പ്രാധന്യം. സമയം അർദ്ധരാത്രി.

ഇതുവരെയുള്ള ലിഖിതചരിതം. സുമാർ 5000 ർഷത്തെ ചരിത്രമാണ്. ഈ അയ്യായിരം വർഷത്തെ ചരിത്രത്തെ രണ്ടഗ്രങ്ങളിൽ നിന്നും തുല്യമായി അടർത്തിമാറ്റിയാൽ. നാം വന്നെത്തുന്നത് ഏതാണ്ട് ബി.സി 700 നോടുത്ത ഒരു കാലഘട്ടത്തിലാണ്. ചരിത്രത്തിൻ്റെ മഹനീമായ മദ്ധ്യാഹ്നവേളയാണിത്. ചരിത്രത്തിൻ്റെ അർദ്ധരാത്രിയെന്നിതിനെ വിളിക്കാവുന്നതാണ്.അർദ്ധരാത്രി ലോകചരിത്രത്തിൽ പല നിലകളിലും പ്രാധാന്യതയർഹിക്കുന്നു. ദിവസം ദിവസത്തിനു വഴിമാറുന്ന സമയമാണ് അർദ്ധരാത്രി. രാത്രി പകലിനു വഴിമാറിക്കൊടുക്കുന്ന സമയമാണിത്. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളൂടെയും സ്വാതന്ത്ര്യപ്രഖ്യാപനങ്ങൾ നടത്തിയിട്ടുള്ളതും ലോകനേതാക്കന്മാർ സമാധാന ഉടമ്പടികളിൽ ഒപ്പുവെയ്ക്കുകയും ഒക്കെ ചെയ്‌തിട്ടുള്ളത് അർദ്ധരാത്രിയിലാണ്. അർദ്ധരാത്രി ഇങ്ങനെ എത്രയെത്ര മഹാസംഭവങ്ങൾ ഈ ലോകത്തിൽ അരങ്ങേറിയിട്ടുണ്ട്?

അർദ്ധരാത്രിയെന്ന ശീർഷകത്തിൽ നാല് അർദ്ധരാത്രികളാണ് ഈ രാത്രിയിലെ എൻ്റെ പ്രമേയം. ആയതിലേക്ക് മാന്യശ്രോതാക്കളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുന്നു. (1) ചരിത്രത്തിൻ്റെ അർദ്ധരാത്രി (2) ജീവിതത്തിൻ്റെ അർദ്ധരാത്രി(3) ദൈവസഭയുടെ അർദ്ധരാത്രി, (4) ന്യായവിധിയുടെ അർദ്ധരാത്രി.

1. ചരിത്രത്തിൻ്റെ അർദ്ധരാത്രി.

ചരിത്രത്തിൻ്റെ അർദ്ധരാത്രിയെ വിചിന്തനം ചെയ്‌കയിൽ നാല് മണ്ഡലങ്ങൾ പ്രശസ്തമാണ്. ഒന്ന്, രാഷ്ട്രീയ മണ്ഡലം, രണ്ട്, സാംസ്‌കാരിക മണ്ഡലം, മൂന്ന് ,മതമണ്ഡലം, നാല് താത്വിക മണ്ഡലം

രാഷ്ട്രീയ മണ്ഡലം

ക്രിസ്‌തുവിൻ്റെ ജനനത്തിനു മുമ്പുള്ള ആറാം ശതകത്തെക്കുറിച്ച് പ്രാചീന ചരിത്രകാരനായ എച്ച്.ജി. വെത്സ് പറയുന്നു: ലോകചരിത്രത്തിലെ ഏറ്റവും അന്ധകാരാവൃതമായ കാലഘട്ടമാണിത്. എങ്കിലും ബി.സി. ആറാം ശതകം ചരിത്രത്തിൽ അത്യന്തം പ്രാധാന്യമർഹിക്കുന്ന ഒരു കാലഘട്ടമാണ്. നാം അതിജീവിക്കുന്ന ഈ പ്രപഞ്ചത്തെക്കുറിച്ചും, മനുഷ്യന് അതിലുള്ള സ്ഥാനത്തെപ്പറ്റിയും വ്യക്തമായ അറിവ് സമ്പാദിക്കുവാൻ ഗ്രീക്ക് തത്വജ്ഞാനികൾ സമാരംഭിക്കുകയും ഈശായ പ്രവാചകന്മാരുടെ പ്രവചനവാസനയെ അതിൻ്റെ അത്യുച്ചകോടിയിലേക്ക് ഉയർത്തപ്പെട്ട, ഇൻഡ്യയിൽ ഗൌതമബുദ്ധനും, ചൈനയിൽ കൺഫ്യൂഷ്യസും ,ലാവോസും ലോകോപദേശം ആരംഭിക്കുകയും ചെയ്‌ത ഇതുപോലൊരു കാലഘട്ടം വിശ്വചരിത്രത്തിലില്ല. ഒറ്റവാക്കിൽപ്പറഞ്ഞാൽ, ആതൻസു നഗരവീഥികൾ തൊട്ട് ശാന്തസമുദ്രാന്തങ്ങൾ വരെ മനുഷ്യമനസ്സ് തരംഗിതമായി കഴിഞ്ഞിരുന്ന ഒരു കാലഘട്ടമാണിത്.

ലോകചരിത്രത്തിലെ അതിപുരാതന സാമ്രാജ്യനാഗരികത ബി.സി. 3750 നും 2750 നും മദ്ധ്യ യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതടങ്ങ ളിൽ ആവിർഭവിച്ച് സുമാർ 1000 വർഷത്തോളം തളിർത്തുപന്തലിച്ചുനിന്ന സുമേറിയൻ രാഷ്ട്രമായിരുന്നു. ഇവിടെ നിപ്പൂർ, ഊർ, കീഷ് എന്ന നഗരരാഷ്ട്രങ്ങൾ ആവിർഭവിക്കുകയും, ബി.സി 2500 നോടടുത്ത കാലത്തുതന്നെ രാജ വാഴച സമാരംഭിക്കുകയും ചെയ്‌തതായി കാണാം. ബി.സി 2750 ൽ സെമിറ്റിക് നേതാവായ സെർഗോൺ സുമേറിയൻ സാമ്രാജ്യത്തിന്മേൽ തൻ്റെ ആധിപത്യം സ്ഥാപിച്ച് അതിനെ കീഴടക്കി അസീറിയൻ സാമ്രാജ്യം സ്ഥാപിക്കുകയുണ്ടായി. ബി.സി. 2750 മുതൽ ബി.സി. 612 ൽ അസീറിയയുടെ തലസ്ഥാനമായ നിനവയെ മേദ്യർ കീഴ്പ്പെടുത്തുംവരെ ഉജ്ജ്വലമായി ജ്വലിച്ചു പ്രകാശിച്ച അസീറിയൻ സാമ്രാജ്യത്തിൻ്റെ ഒടുവിലത്തെ ഭരണാധികാരി നെബോപോലെസരെ പരാജയപ്പെടുത്തിയതോടെ അസീറിയൻ സാമ്രാജ്യം അസ്‌തമിക്കയായി.

ഈ കാലയളവിൽ ആ മഹാസാമ്രാജ്യത്തിൻ്റെ അധികാരസീമയിൽ രംഗപ്രവേശം ചെയ്ത ഹമുറാബി, ഒന്നാം തിഗ്ളത്ത് പെലേസ്സർ, അസൂർ നസീർപാൽ, ശല്‌മനേസ്സർ, അദദ് നിരാരി, തിഗ്ലത്ത് പിലേസ്സർ 3, ശല്‌മനേസ്സർ അഞ്ചാമൻ, സെൻഹരീബ്, അസൂർ ബാനിപ്പാൽ തുടങ്ങിയ നിരവധി രാഷ്ട്രീയ അതികായന്മാരുടെ സമർത്ഥമായ ശാസനത്തിൻ്റെ കീഴിൽ വിജയശ്രീലാളിതമായിരുന്നു അസീറിയയുടെ ചരിത്രം. എങ്കിലും അത് കാലത്തിൻ്റെ കരുത്തേറിയ കാൽപ്പെരുമാറ്റത്തിൽപ്പെട്ടു തകർന്ന് വീഴുകയാണുണ്ടായത്.

ഇതേതുടർന്ന് രംഗത്തുവന്നു രണ്ടാം ബാബിലോന്യ സാമ്രാജ്യം, കേവലം എഴുപതിൽപ്പരം വർഷങ്ങൾ മാത്രം നിലനിന്ന ബാബിലോൺ സാമ്രാജ്യത്തിൽ കുറഞ്ഞത് ഏഴ് രാജാക്കന്മാർ ഭരണസാരഥ്യം വഹിക്കുകയുണ്ടായി. ബി.സി. 627-605 വരെ നോബോപോലസ്റ്റർ, 605 മുതൽ 562 വരെ നെബൂഖദ്‌നേസ്സർ, 562-560 വരെ ഏവീൽ മെറോഡക്ക്, 560-556 വരെ നെരീഗ് ലിസ്റ്റർ, 556 ൽ കേവലം 2 മാസക്കാലം ലെബാഷി മർഡുക്, 556-553 വരെ നബോണീഡസ്, 553-539 വരെ ബെൽശസ്സർ. ഈ ഏഴ് രാജാക്കന്മാരിൽ സൈന്യവിന്യാസംകൊണ്ട് ലോകസാമ്രാജ്യങ്ങളെ സടകുട വിറപ്പിച്ച സൈനിക സമ്രാട്ടായ നെബുഖദ്‌നേസ്സറിൻ്റെ കാലത്ത് ബാബേൽ സാമ്രാജ്യം ഐശ്വര്യവും, പ്രതാപവുംകൊണ്ട് രാഷ്ട്രീയമായി അതിൻ്റെ അത്യുച്ചകോടിയിലെത്തി.

നാനാ രാജ്യങ്ങളിൽ നിന്നുമായി കൊണ്ടുവരപ്പെട്ട വിവിധ ഭാഷക്കാരായ തൻ്റെ പത്നിമാർക്കുവേണ്ടി 200 ഏക്കറിൽ ആടുന്ന പൂന്തോട്ടം നിർമ്മിച്ച, ബാബിലോൺ പട്ടണം പടുത്തുയർത്തിയ ഈ നെബൂഖദ്നേസ്സർ ചരിത്രത്തിലെ അവിസ്മരണീയ കഥാപാത്രമാണ്. എന്നാൽ ബി സി 539 ൽ മേദ്യനായ ദാര്യാവേശ് ബാബേൽ സാമ്രാജ്യത്തിലെ ഒടുവിലത്തെ ഭരണാധികാരിയായിരുന്നു ബൽശസ്സറിനെ വധിച്ചതോടെ ബാബേൽ സാമ്രാജ്യതാരകവും പൊലിഞ്ഞുപോയി.
തുടർന്ന് ബിസി 331മുത. 323 വരെയുള്ള കാലഘട്ടം ഗ്രീക്ക് സാമ്രാജ്യം എന്ന പേരിൽ അറിയപ്പെട്ടു രാഷ്ട്രീയ നഭോമണ്ഡലത്തിലെ അത്യച്ച സൂര്യനായിരുന്നു മഹാനായ അലക്സാണ്ടർ .33 ആമത്തെ വയസ്സിൽ മഹാസമുദ്രത്തിൻ്റെ ഇങ്ങേ തീരംവരെ സാമ്രാജ്യ സീമകളെ അതിരില്ലാതെ വെട്ടിപ്പിടിച്ച ആ മാന്യദേഹം മഹാസമുദ്രത്തെ നോക്കിക്കൊണ്ട് ഇപ്രകാരം വിളി ച്ചുപറഞ്ഞു: "അല്ലയോ മഹാസമുദ്രമേ! നീയും വലിയൊരു ജനതതിയായായിരുന്നെങ്കിൽ ഞാൻ നിന്നെയും എൻ്റെ അധികാര സീമയിൽ ഒതുക്കുമായിരുന്നു ". എന്നാൽ യൗവനത്തിൻ്റെ തനിച്ചോരത്തിളപ്പിൽ അപ്രതീക്ഷിതമായെങ്കിലും മലമ്പനിക്കടിമപ്പെട്ട് മരണത്തിനു വഴിമാറിയ അലക്സ‌ാണ്ടറുടെ കാലശേഷം അദ്ദേഹത്തിൻ്റെ നാലു ജനറൽമാരിൽ എഫെസോസു വരെയുള്ള ഭാഗം സെലൂക്കസും, ഈജിപ്ട് ടോളമിയും, മാസിഡോണിയ ആൻ്റിഗോണസും പങ്കിട്ടെടുത്തു.ഇതോടെ രാജ്യം വിഭജിക്കപ്പെട്ടു. ഇതേ തുടർന്ന് തൻ്റെ സേനാധിപരിൽ നാലാമനായ പോംപി ബി.സി. 63 ൽ റോമാസാമ്രാജ്യത്തിനടിത്തറപാകി. ഇതാണ് ലോകസാമ്രാജ്യ ചരിത്രമെങ്കിൽ, ഇന്നത്തെ ഗർവ്വം നിറഞ്ഞ മഹാശക്തികൾ എന്നും ഇങ്ങനെയായിരിക്കുമെന്നുള്ളതിന് യാതൊരു ഉറപ്പും പ്രഖ്യാപിക്കാവുന്നതല്ല. കാലത്തിൻ്റെ മുമ്പിൽ ഏതൊരു രാഷ്ട്രീയ ശക്തിയും കാലിളകിപ്പോകയേയുള്ളൂ.

ലോക സാമ്രാജ്യങ്ങൾ ഒന്നൊന്നായി തകർന്നുവീഴവെ , സ്വന്തം വിജയങ്ങൾ കൊണ്ട് ഊറ്റം കൊണ്ടിരുന്ന സൈനീക സാമ്പ്രാട്ടായിരുന്ന ആസൂർ ബാനിപ്പാൽ ,അദ്ദേഹം കഴിഞ്ഞകാലത്തിൻ്റെ കദനകഥകൾ ഒന്നൊന്നായി എണ്ണിപ്പറയുന്ന ഒരു വലിയ കളിമൺ ശേഖരത്തിൻ്റെ ഉടമയായിരുന്നു. തൻ്റെ പ്രാർത്ഥനയ്ക്കും ലോകസമ്രാട്ടുകളുടേതായ ഒരു പ്രാതിനിധ്യമുണ്ട്
- വെളിച്ചത്തിനുവേണ്ടിയുള്ള അദ്ദേഹത്തിൻ്റെ പ്രാർത്ഥന"എൻ്റെ ദൈവമേ, നിൻ്റെ വെളിച്ചം കാണുന്നതിന് എന്നെ അനുവദിക്കണമേ" എന്നായിരുന്നു. സാമ്രാജ്യശക്തികൾക്കോ, രാഷ്ട്രീയ വിജയങ്ങൾക്കോ, മനുഷ്യമനസ്സിനെ തൃപ്തമാക്കാനോ, സമാശ്വസിപ്പിക്കാനോ, വെളിച്ചം നല്‌കി പ്രകാശത്തിലേക്കാനയിക്കുവാനോ സാധ്യമല്ലെന്നാണ് ചരിത്രത്തിൻ്റെ അർദ്ധരാത്രിയിൽ നിവർന്നുനിന്നുകൊണ്ട് ഈ രാഷ്ട്രീയ വങ്കാചാര്യന്മാർ ഉഛൈസ്‌തരം ഉദ്ഘോഷിക്കുന്നത്
E S T/ 10.06/2026
( നാളെ സാംസ്കാരിക മണ്ഢലം).

02/10/2025

ഗെറ്റ്‌ ചർച് ദുരുപദേശങ്ങൾ 04

Address

Pathanamthitta
689532

Telephone

+914682960089

Website

Alerts

Be the first to know and let us send you an email when Evangelist Titus Edayaranmula Media Ministry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Evangelist Titus Edayaranmula Media Ministry:

Shortcuts

Share