Seethathodu Temple

Seethathodu Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Seethathodu Temple, Hindu temple, seethathodu, Pathanamthitta.

11/08/2026

ആയുഃ പ്രജാം ധനം വിദ്യാം
സ്വർഗം മോക്ഷം സുഖാനി ച
പ്രയച്ഛതി തഥാ രാജ്യം
പ്രീത്യാ നിത്യം പിതാമഹഃ'

ദീർഘായുസ്സ്, സന്താനഗുണം, ധനം, വിദ്യാ, സ്വർഗം, മോക്ഷം, സുഖം മുതലായ ഗുണഫലങ്ങൾ പിതൃകർമത്തിലൂടെ ലഭിക്കുമെന്നു പറയുന്നു. കർമം ചെയ്യാതെ വരുമ്പോൾ ഫലം വിപരീതവുമായിരിക്കും.

കർക്കിടക വാവുബലി ഭക്തജനങ്ങളെ,സീതത്തോട് ശ്രീമഹാദേവി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ കര്‍ക്കിടക വാവുബലി തര്‍പ്പണം 2026 ആഗസ്റ്റ്...
11/08/2026

കർക്കിടക വാവുബലി

ഭക്തജനങ്ങളെ,

സീതത്തോട് ശ്രീമഹാദേവി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ കര്‍ക്കിടക വാവുബലി തര്‍പ്പണം 2026 ആഗസ്റ്റ് 12 ന് പുലര്‍ച്ചെ 5 മുതല്‍ ക്ഷേത്രം ആറാട്ട് കടവില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുകയാണ്. നമ്മുടെ പിതൃക്കളുടെ ആത്മശാന്തിക്കായി കര്‍ക്കിടക വാവുബലി ദിവസം നടത്തുന്ന ശ്രാദ്ധമൂട്ട് ഏറ്റവും ശ്രേഷ്ഠമായൊരു പുണ്യകര്‍മ്മമെന്നാണ് വിശ്വാസം.

ബലിതര്‍പ്പണം സുഗമമായി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ആറാട്ടുകടവിലെ പ്രത്യേക വേദിയില്‍ സജ്ജമാക്കിയിട്ടുണ്ട്. ബലി തര്‍പ്പണത്തിനുള്ള കൂപ്പണുകള്‍ മുന്‍കൂട്ടി ക്ഷേത്രം ദേവസ്വം ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. കൂപ്പണ്‍ ഒന്നിന് 150 രൂപയാണ് നിരക്ക്. ബലിതര്‍പ്പണം നടത്താനാഗ്രഹിക്കുന്ന എല്ലാ ഭക്തജനങ്ങള്‍ളും ക്ഷേത്രം ആറാട്ടുകടവില്‍ എത്തിച്ചേരണമെന്ന് ദേവീനാമത്തില്‍ അറിയിക്കുന്നു

🕉️ക്ഷേത്ര റൂഫ് ബീമിൻ്റെ കോൺക്രീറ്റ് ജോലികൾ പുരോഗമിക്കുന്നു....
04/06/2026

🕉️ക്ഷേത്ര റൂഫ് ബീമിൻ്റെ കോൺക്രീറ്റ് ജോലികൾ പുരോഗമിക്കുന്നു....

02/05/2026

അമ്മയുടെ നടയിൽ നിന്നും ഒരു അനുഗ്രഹ കാഴ്ച്ച 🙏

അണ്ണാൻ കുഞ്ഞും തന്നാലായത് സീതക്കുഴി ശ്രീകൃഷ്ണ ബാലഗോകുലത്തിലെ കുഞ്ഞുങ്ങൾ തങ്ങൾക്ക് വിഷു കൈനീട്ടമായി ലഭിച്ച 7001/ രൂപ സീതത...
23/04/2026

അണ്ണാൻ കുഞ്ഞും തന്നാലായത്

സീതക്കുഴി ശ്രീകൃഷ്ണ ബാലഗോകുലത്തിലെ കുഞ്ഞുങ്ങൾ തങ്ങൾക്ക് വിഷു കൈനീട്ടമായി ലഭിച്ച 7001/ രൂപ സീതത്തോട് ശ്രീ മഹാദേവി ക്ഷേത്ര പുനരുദ്ധാരണ ഫണ്ടിലേക്ക് സംഭാവനയായി നൽകി.

അമ്മേ ശരണം ദേവീ ശരണം.....

*സീതത്തോട്‌ ശ്രിമഹാദേവി ക്ഷേത്രം പുണര്‍തം തിരുനാള്‍ മഹോല്‍സവം**2026 ഏപ്രില്‍ 23 വ്യാഴം. 1201 മേടം 10*ഭക്തജനങ്ങളെ,സീതത്തോ...
17/04/2026

*സീതത്തോട്‌ ശ്രിമഹാദേവി ക്ഷേത്രം പുണര്‍തം തിരുനാള്‍ മഹോല്‍സവം*

*2026 ഏപ്രില്‍ 23 വ്യാഴം. 1201 മേടം 10*

ഭക്തജനങ്ങളെ,

സീതത്തോട്‌ ശ്രീമഹാദേവി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പുണര്‍തം തിരുനാള്‍ മഹോല്‍സവം 2026 ഏപ്രില്‍ 23-ന്‌(1201മേടം 10) പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്‌. നമ്മുടെ പുതിയ ക്ഷേത്രത്തിന്റെ പണികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇത്തവണ സപ്‌താഹവും,മറ്റ്‌ കലാപരിപാടികളും ഒഴിവാക്കിയിരിക്കുകയാണ്‌. ഈ പരിപാടികള്‍ക്ക്‌ വേണ്ടി വരുന്ന ഭാരിച്ച സാമ്പത്തികചെലവുകളും, ക്ഷേത്രം പണി നടക്കുന്ന ഈ അവസരത്തിലും നമ്മുടെ നാട്ടിലെ ഭക്തജനങ്ങളില്‍ നിന്ന്‌ തന്നെ കണ്ടെത്തേണ്ടിവരുമെന്നതിനാലാണ്‌ ഇത്തവണ ഇങ്ങനെ ഒരു മാറ്റം വരുത്തുവാന്‍ ക്ഷേത്ര പൊതുയോഗം തീരുമാനിച്ചത്‌.

തിരു ഉല്‍സവ ദിനത്തില്‍ യാതൊരു ലോഭവും വരുത്താതെ പതിവു പോലെ എല്ലാ കര്‍മ്മങ്ങളും നടത്തുന്നുണ്ട്‌. രാവിലെ തന്ത്രിയുടെ സാന്നിധ്യത്തില്‍ കലശപൂജ, പിന്നീട്‌ പറയിടീല്‍, അന്നദാനം തുടങ്ങിയ പരിപാടികളും,. തുടര്‍ന്ന്‌ ക്ഷേത്രത്തില്‍ വിശേഷാല്‍ ദീപാരാധനയും, പുഷ്‌പാഭിഷേകവും നടക്കും.

എത്രയും വേഗം നമ്മുടെ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കി ദേവിയെ യഥാസ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കുക എന്നതാണ്‌ നമ്മുടെ മുമ്പിലുള്ള ഏറ്റവും വലിയ ദൗത്യം. ക്ഷേത്രത്തിന്റെ പണികള്‍ അതിവേഗം പുരോഗമിച്ചു വരികയാണ്‌. ഇതുവരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട്‌ നല്‍കാന്‍ യാതൊരു തടസവുമില്ലാതെ ഭക്തജനങ്ങളുടെ ഭാഗത്ത്‌ നിന്ന്‌ സഹായം ലഭിച്ചിരുന്നു. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ തുക ആവശ്യമായ ഘട്ടത്തിലേക്കാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നത്‌.

ഇത്തവണ ഉല്‍സവ സംഭാവനയെന്നത്‌ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള പരമാവധി ധനസഹായമായി കരുതി ഭക്തജനങ്ങള്‍ അമ്മയ്‌ക്ക്‌ സമര്‍പ്പിക്കണമെന്ന്‌ ക്ഷേത്ര ഭരണ സമിതി ഏവരോടും ആവശ്യപ്പെടുകയാണ്‌.

അടുത്ത വര്‍ഷത്തെ തിരു ഉല്‍സവപരിപാടികള്‍ നമ്മുടെ പുതിയ ക്ഷേത്ര സന്നിധിയില്‍ വച്ച്‌ നടത്താനാകും വിധം പണി പൂര്‍ത്തികരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും നിര്‍ലോഭമായ സഹായ സഹകരണം ഉണ്ടാകണമെന്ന്‌ ദേവി നാമത്തില്‍ ഏവരോടും അപേക്ഷിക്കുന്നു.

ക്ഷേത്രസംബന്ധമായ വിവരങ്ങൾക്കും അറിവുകൾക്കുമായി ഈ പേജ് ഫോളോ ചെയ്യുക

https://www.facebook.com/share/1YiEFLGpY9/

04/03/2026

പ്രകൃതി രമണീയമായ സീതത്തോട്…
പച്ചപ്പിന്റെ ചിറകുകളിൽ പ്രഭാതസൂര്യൻ മുത്തമിടുന്ന സീതത്തോട്…
ആത്മീയ ചൈതന്യം നിറഞ്ഞ ഭക്തിയുടെ നാട് — സീതത്തോട്…

ഈ പുണ്യഭൂമിയുടെ ആത്മീയ അഭിമാനമായ സീതത്തോട് ശ്രീ മഹാദേവി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ക്ഷേത്ര ശ്രീകോവിലിന്റെ കട്ടിള വയ്പ്പ് കർമ്മം മാർച്ച്‌ 4-ാം തീയതി ഇന്ന് ക്ഷേത്രങ്കണത്തിൽ വച്ച് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടത്തപ്പെടുന്നതാണ്.

നമ്മുടെ ഗ്രാമത്തിന്റെ ആത്മീയ പുരോഗതിയുടെ പുതിയ അധ്യായത്തിന് തുടക്കമാകുന്ന ഈ പുണ്യവേളയിൽ അതിന് സാക്ഷ്യം വഹിക്കുവാൻ, എല്ലാ ഭക്തജനങ്ങളും കുടുംബസമേതം എത്തി ദേവിയുടെ കൃപാകടാക്ഷം പ്രാപിക്കണമെന്നു സ്നേഹപൂർവ്വം അറിയിക്കുന്നു.

മാർച്ച്‌ 4 ബുധനാഴ്ച്ച പകൽ 12 മണി 10 മിനിറ്റ് ആ പുണ്യ മുഹൂർത്തം എത്തുകയായി.

ഭക്തിയോടെ കൈകൂപ്പി നമിക്കാം…
ഈ പുണ്യനിമിഷത്തിന് നമുക്ക് ഓരോരുത്തർക്കും സാക്ഷികളാകാം…


゚viralシfypシ゚viralシalシ

സീതത്തോട് ശ്രീ മഹാദേവി ക്ഷേത്രത്തിലെ പുണർതം തിരുനാർ മഹോത്സവം ഏപ്രിൽ 23(1201 മേടം 10 തീയതി)അമ്മേ ശരണം...... ദേവീ ശരണം.......
28/02/2026

സീതത്തോട് ശ്രീ മഹാദേവി ക്ഷേത്രത്തിലെ പുണർതം തിരുനാർ മഹോത്സവം ഏപ്രിൽ 23(1201 മേടം 10 തീയതി)

അമ്മേ ശരണം......
ദേവീ ശരണം.........
സീതത്തോട് ശ്രീ മഹാദേവി ശരണം.....

Address

Seethathodu
Pathanamthitta
689667

Website

Alerts

Be the first to know and let us send you an email when Seethathodu Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category