Balasamajam - Thumpamon Diocese

Balasamajam - Thumpamon Diocese Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Balasamajam - Thumpamon Diocese, Religious organisation, Mylapra, Pathanamthitta.

വിജയകരമായി പൂർത്തീകരിച്ച ഉത്തരവാദിത്വങ്ങളുടെ ലിസ്റ്റിൽ ഒന്ന് കൂടി.
13/07/2024

വിജയകരമായി പൂർത്തീകരിച്ച ഉത്തരവാദിത്വങ്ങളുടെ ലിസ്റ്റിൽ ഒന്ന് കൂടി.

ചരിത്രം കുറിച്ചു കൊണ്ട് “ബാലസംഗമം”പര്യവസാനിച്ചു. മാക്കാംകുന്ന് കണവൻഷനോട്‌ അനുബന്ധിച്ചു സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ മൈതാന...
29/01/2023

ചരിത്രം കുറിച്ചു കൊണ്ട് “ബാലസംഗമം”പര്യവസാനിച്ചു.

മാക്കാംകുന്ന് കണവൻഷനോട്‌ അനുബന്ധിച്ചു സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ മൈതാനിയിൽ വച്ച് January 29 നു 1416
കുട്ടികൾ രെജിസ്റ്റർ ചെയ്തു
നടത്തപ്പെട്ട ബാലസംഗമം തുമ്പമൺ ഭദ്രാസനത്തിലെ
സൺഡേസ്‌കൂൾ, ബാലസമാജം പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഗമവേദിയായി മാറി. മാക്കാംകുന്ന്
പള്ളിയിൽ നിന്നു തുടക്കം കുറിച്ച ബാലസമാജം അതിന്റെ എൺപതു വർഷങ്ങൾ ഇന്ന്‌ പൂർത്തീകരിച്ചു. ഈ മഹാസംഗമം ഉത്‌ഘാടനം ചെയ്ത പത്തനംതിട്ട കളക്ടർ Dr. Divya S Iyer കുട്ടികളിൽ ഒരാളായി കഥകൾ, അനുഭവങ്ങൾ ഒക്കെ പങ്കുവച്ചു പ്രോട്ടോകോൾ മാറ്റിവച്ചു അവർക്കിടയിലേക്ക് ഇറങ്ങി ചെന്നു നേരിട്ട് സംവദിച്ചത് കുട്ടികൾക്കെല്ലാം വ്യത്യസ്ത അനുഭവം ആയി മാറി.
ഇന്ത്യയിലെ ഏറ്റവും മികച്ച കളക്ടറിനുള്ള അഗീകാരം ലഭിച്ച Dr Divya S Iyer നു കത്തീഡ്രൽ പുരസ്‌കാരം നൽകി ആദരിച്ചു.
ബഹു. യോഹന്നാൻ ശങ്കരത്തിൽ അച്ചൻ കളക്ടറുടെ പ്രസംഗത്തെ കുറിച്ചെഴുതിയ
"നിമിഷ കവിത" വേദിയിൽ അവതരിപ്പിക്കുകയും കളക്ടർക്ക് അത് സമ്മാനിക്കുകയും ചെയ്തു.

കുഞ്ഞു മാലാഖക്കൂട്ടം: ഈ ബാലസംഗമത്തിന്റെ ക്ലാസുകൾ കുഞ്ഞു മാലാഖക്കൂട്ടം എന്ന പേരിൽ ബ്രിൻസ് അച്ചനും, ജിത്തു അച്ചനും നേതൃത്വം വഹിച്ച ടീം ആണ് നയിച്ചത്. ക്രിസ്തുവിന്റെ ജനനം തുടങ്ങി ക്രൂശു മരണം , കൂദാശകൾ, സന്മാർഗ്ഗ പാഠങ്ങൾ, ലഹരിക്കെതിരെ ഉള്ള ബോധവൽക്കരണം എന്നിവയെല്ലാം കോർത്തിണക്കിയ ക്‌ളാസ്
പാട്ടുകൾ, ടാബ്ലോ, role play, കഥകൾ, മാജിക്, PowerPoint presentation, തമാശകൾ എന്നിവയുടെ അകമ്പടിയോടെ
ഏറ്റവും ആകർഷണീയമാക്കി. ഇത് കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാൻ കുട്ടികളെ സഹായിച്ചു. തുമ്പമൺ ഭദ്രാസനത്തിലെ വിലയേറിയ മുത്തുകൾ (Gems) ആണ് ഈ രണ്ടു വൈദീകരുമെന്ന് നിസ്സംശയം പറയാം.

സെറാഫിം തിരുമേനിയും കളക്ടറുടെ വഴി സ്വീകരിച്ചു കൊണ്ട് cordless മൈക്കുമായി കുട്ടികൾക്കിടയിലേക്ക് ഇറങ്ങി.
അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം ആയിട്ടായിരുന്നു തിരുമേനി സംസാരിച്ചത്. ലഹരിക്കെതിരെ ശക്തമായി കുട്ടികളെ ബോധവൽക്കരിച്ച തിരുമേനി ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

പതിനൊന്ന് മണിയോടെ
സൺഡേസ്കൂൾ ഭദ്രാസന ഡയറക്ടർ Prof. Babu Varghese sir സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച
ബാലസംഗമം നാലുമണിക്ക് ബാലസമാജം സെക്രട്ടറി Moncy Samuel നന്ദി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുമ്പോൾ തുമ്പമൺ ഭദ്രാസനത്തിലെ ബാലസമാജം 80 വർഷം പൂർത്തിയാക്കി ഒരു പുതു ചരിത്രത്തിലേക്ക്
നടന്നു കയറി.
ഈ പ്രസ്ഥാനങ്ങളുടെ വളർച്ചക്കും ഉയർച്ചക്കും പിന്നിൽ ആദ്യ നാൾ മുതൽ ഇന്നുവരെ നിസ്വാർത്ഥരായി പ്രവർത്തിച്ചു മണ്മറഞ്ഞവർ, വിശ്രമിക്കുന്നവർ, ഇപ്പോൾ പ്രവർത്തിക്കുന്നവർ എല്ലാം ഈ വിജയത്തിന്‌ കരണഭൂതരാണ്.

വേദി ഒരുക്കിയ മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ വികാരിമാർക്കും, ഭാരവാഹികൾക്കും നന്ദി.

God’s Path to Salvation ( GPS) Dear Sunday School students and teachers, A study class is being held on 6 September 2022...
31/08/2022

God’s Path to Salvation ( GPS)

Dear Sunday School students and teachers,

A study class is being held on 6 September 2022 based on the theme of God’s Path to Salvation ( GPS). This class aims to enable our children to stand firm in their faith and values ​​and to face the challenges of modern times with courage.

HG Dr Abraham Mar Seraphim , Fr John K Samuel, Fr Brince Mathews and Fr Jithu Thomas will lead the class sessions at this program .This is for our children all around the world to participate which is done both in English and Malayalam

There will be a live telecast in Facebook and YouTube. We humbly request all the
students and parents to
take advantage of this special opportunity for your spiritual enrichment.

പ്രിയപ്പെട്ട ബാലസമാജം പ്രവർത്തകരെ/ വിദ്യാർത്ഥി സുഹൃത്തുക്കളേ,ഈ വരുന്ന ഓണാവധിക്കാലത്തു കുടുംബത്തോടും ബന്ധു  മിത്രാദികളോടു...
26/08/2022

പ്രിയപ്പെട്ട ബാലസമാജം പ്രവർത്തകരെ/ വിദ്യാർത്ഥി സുഹൃത്തുക്കളേ,
ഈ വരുന്ന ഓണാവധിക്കാലത്തു കുടുംബത്തോടും ബന്ധു മിത്രാദികളോടുമൊപ്പം‌ ഓണം ആഘോഷിക്കാനിരിക്കുന്ന നിങ്ങൾക്ക് എല്ലാവർക്കും ഹൃദ്യമായ ഓണാശംസകൾ നേരുന്നു. ഒരു ദിവസം നമുക്ക് യേശുവിനോട്‌
ചേർന്ന്‌ ഈ വർഷത്തെ ഓണം അവിസ്മരണീയം ആക്കിയാലോ ?

2022 സെപ്റ്റംബർ 6 ചൊവ്വാഴ്ച രാവിലെ 9 മണിമുതൽ മൈലപ്ര മാർ കുറിയാക്കോസ് ആശ്രമത്തിൽ വച്ച് വി. മത്തായി 7:14 അടിസ്ഥാനമാക്കി
അഭിവന്ദ്യ ഡോ: എബ്രഹാം മാർ സെറാഫിം തിരുമേനിയുടെ നേതൃത്വത്തിൽ വളരെ വിജ്ഞാനപ്രദവും എന്നാൽ കുട്ടികൾക്ക് ഇഷ്ടമാകുന്ന രീതിയിൽ പാട്ടും, കളികളും, പ്രാർത്ഥനയും, കുമ്പസാരവും, കൗൺസിലിംഗും എല്ലാം ചേർത്ത് ഒരു പ്രോഗ്രാം (GPS) നടത്തുകയാണ്. ഫാ: ജോൺ കെ സാമുവൽ, ഫാ: ബ്രിൻസ് മാത്യൂസ്, ഫാ: ജിത്തു തോമസ് എന്നിവർ അഭിവന്ദ്യ തിരുമേനിക്കൊപ്പം ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. ലോകം എമ്പാടുമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഇതിൽ പങ്കു ചേരുവാൻ
ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ആണ് ക്‌ളാസ്സുകൾ നടത്തുന്നത്. ഫേസ്ബുക്, യൂട്യൂബ്
ലൈവ് ടെലികാസ്റ്റിംഗ് ഉള്ളതിനാൽ വിദ്യാർത്ഥികൾക്കൊപ്പം മാതാപിതാക്കൾക്കും
ഈ അവസരം പ്രയോജനപ്പെടുത്താം.
ആധുനിക കാലത്തെ വെല്ലുവിളികൾ നേരിടുവാനും, സഭയുടെ വിശ്വാസങ്ങളും, മൂല്യങ്ങളും നമ്മുടെ കുട്ടികളെ പഠിപ്പിക്കാനുമാണ് GPS കൊണ്ട് ലക്ഷ്യം വെക്കുന്നത്.

മൗനത്തിന്റെ സൗന്ദര്യം (Beauty of silence )തുമ്പമൺ ഭദ്രാസന ബാലസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഭാഗ്യ സ്മരണാർഹരായ പരി ബസേലിയോസ് ...
31/08/2021

മൗനത്തിന്റെ സൗന്ദര്യം
(Beauty of silence )

തുമ്പമൺ ഭദ്രാസന ബാലസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഭാഗ്യ സ്മരണാർഹരായ പരി ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ ബാവയും,
പൗലോസ് ദ്വിതീയൻ ബാവയും, പാമ്പാടി തിരുമേനിയും, ഈവാനിയോസ് തിരുമേനിയും, മാത്യൂസ് റമ്പാച്ചനും അനുഷ്ഠിച്ച "മൗനവൃതത്തിന്റെ" മഹത്വവും, സൗന്ദര്യവും അനുസ്മരിച്ചുകൊണ്ട് മൈലപ്ര മാർ കുരിയാക്കോസ് ആശ്രമാചാപ്പലിൽ സെപ്റ്റംബർ മൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ 10 (Indian time)
മുതൽ ഉച്ചനമസ്കാരത്തോടെ അവസാനിക്കുന്ന മൗനധ്യാനം നടത്തുന്നു.
ഓൺലൈൻ ആയി സംപ്രേഷണം ക്രമീകരിച്ചിട്ടുള്ളത്‌ കൊണ്ട് ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും വിശ്വാസികൾക്ക് ഈ മൗന ധ്യാനത്തിൽ പങ്കെടുക്കാം. ഫാ ഡോ ജോൺ തോമസ് കരിങ്ങാട്ടിൽ, ഫാ ഡോ വർഗീസ് ജോഷ്വ, ഫാ ജിത്തു തോമസ് എന്നിവർ നേതൃത്വം നൽകുന്നു.

അഖില മലങ്കര ബാലസമാജം 2020 ഡിസംബർ  12  ന് നടത്തിയ 38 മത്വാർഷിക കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തിയത് അമേരിക്കൻ White House ല...
03/02/2021

അഖില മലങ്കര ബാലസമാജം 2020 ഡിസംബർ 12 ന് നടത്തിയ 38 മത്
വാർഷിക കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തിയത് അമേരിക്കൻ White House ലെ സീനിയർ എക്സിക്യൂട്ടീവും ഓർത്തോഡോക്സ് സഭയിലെ സീനിയർ വൈദീകനുമായ ബഹു. അലക്‌സാണ്ടർ കുരിയൻ അച്ചൻ ആയിരുന്നു. Coping with COVID-19 through the lens of faith എന്ന വിഷയത്തിൽ അച്ചൻ നടത്തിയ ക്ലാസ് കേൾക്കുകയും
അതിനെ സംബന്ധിച്ച് ഉപന്യാസം
തയ്യാറാക്കുകയും ചെയ്യുന്ന കുട്ടികൾക് അച്ചൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. അവരുടെ പേര് വിവരങ്ങൾ അലക്സാണ്ടർ അച്ചന്റെ മെസേജിനൊപ്പം ചുവടെ ചേർക്കുന്നു. സമ്മാനം ലഭിച്ച എല്ലാ കുഞ്ഞുങ്ങളെയും ബാലസമാജം കേന്ദ്ര കമ്മിറ്റി അഭിനന്ദിക്കുന്നു. ബഹു. അച്ചനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം തന്റെ പ്രവർത്തന മേഖലയിൽ കൂടുതൽ ശോഭിക്കാൻ ദൈവം ഇടയാക്കട്ടെ എന്ന് ആശംസിക്കുന്നു.

My most beloved and revered H. G. Dr.Joshua Mar Nicodimos Metropolitan, respected Nathanael Rembachen, Balasamjam Executive Committee, and my loving Balasamajam children, good morning from Washington DC. I was so humbled and blessed by the invitation by His Grace to give the Keynote address at the 38th Balasamajam Annual Conference. My heartfelt apologies for the delay in completing the review and scoring of the Essays you have submitted. Life in Washington has been a bit hectic in recent weeks, including the transfer of Power from President Trump to the newly elected President Biden. Again, please forgive me as you have been eagerly awaiting for me to announce the results. I have received a total of 152 essays. Each one of you have done a super fantastic job listening to my speech and writing the summary essay on the topic of “Copying with COVID-19 through the Lens of Faith”. Your extraordinary work made it very tough for me to grade them. In some instances, I had to read a second and third time for fairly grading them. The criteria I used for grading was: 1) 30 points for Understanding/Age of the student; 2) 30 marks for Presentation of the theme; 3) 20 marks for organization and Format; 4) 10 marks for the writing style, clarity, and conciseness; and, 5) 10 marks for conclusion of the Essay - for a total of 100 marks. Initially, my plan was to ONLY award 10 “first prizes”. However, since there was a tie, I have decided to award 11 first prizes. Each will receive 2,500 rupees each from me, with a Certificate, and a memento from the White House to be cherished for a lifetime. In addition, since you have done a superb job listening and writing the essay, I have decided to award 5 “honorable mention” prizes. They will also receive a Certificate and a memento from the White House. I will, with the permission from His Grace, deposit the cash prize for 11 winners directly into your bank account. I will email everyone the Certificates. And, when I can visit Kerala after COVID-19 crisis, I will personally meet each one of you to award the memento from the White House. Please be very patient as we are coordinating everything in a very challenging COVID-19 environment from Washington DC. Again, please forgive me for the delay. It has been an honor and blessing for me to talk to you and witness about the power of our strong faith in Jesus. Never let go of this faith! �
If I can ever be of assistance and provide guidance for your future plans, you can always reach out to me at [email protected]. Love you and always praying for you and your family. You are very dear to my heart and I have added your names to my prayer list. Please pray for me and my family. God bless and please stay safe. I am very active on FB and Instagram.

Sincerely,
Alexander Kurien Achen

Fr. Alexander J. Kurien
Senior Executive Services (SES I)
Deputy Associate Administrator &
Executive Director of FRPC
Office of Government-wide Policy
United States Government
Washington DC

അഖില മലങ്കര ബാലസമാജത്തിന്റെ 2020 വർഷത്തെ വാർഷിക സമ്മേളനം ഡിസംബർ 12 ശനിയാഴ്ച നടത്തുന്നു. പ്രസ്തുത മീറ്റിംഗിൽ ബഹു. അലക്സാണ...
10/12/2020

അഖില മലങ്കര ബാലസമാജത്തിന്റെ 2020 വർഷത്തെ വാർഷിക സമ്മേളനം ഡിസംബർ 12 ശനിയാഴ്ച നടത്തുന്നു.
പ്രസ്തുത മീറ്റിംഗിൽ ബഹു. അലക്സാണ്ടർ കുര്യൻ അച്ചൻ( അമേരിക്ക) മുഖ്യ പ്രഭാഷണം നടത്തുന്നു.

വിഷയം: Coping with Covid-19 through the lens of faith

മലങ്കര ഓർത്തോഡോക്സ് സഭയിലെ സീനിയർ വൈദീകനും, അമേരിക്കൻ പ്രസിഡണ്ട് Mr. ഡൊണാൾഡ് ട്രംപ് ന്റെ ഓഫീസ് ആയ വൈറ്റ്ഹൗസ് ലെ സീനിയർ എക്സിക്യൂട്ടീവ് സ്റ്റാഫ് ആയും പ്രവർത്തിക്കുന്നു.

വിദ്യാർത്ഥികളോടൊപ്പം അധ്യാപകർക്കും മാതാപിതാക്കൾക്കും ഓൺലൈനായി ഈ പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്.

4 days to go...തുമ്പമൺ ഭദ്രാസന ബാലസമാജത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 25 ഞായാറാഴ്ച 9:30 am മുതൽ ഓൺലൈൻ കോൺഫറൻസ് നടത്തുന്നു....
20/10/2020

4 days to go...

തുമ്പമൺ ഭദ്രാസന ബാലസമാജത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 25 ഞായാറാഴ്ച 9:30 am മുതൽ ഓൺലൈൻ കോൺഫറൻസ് നടത്തുന്നു.
*മലങ്കരയുടെ കാതോലിക്കേറ്റ്, സ്ഥാപനവും ചരിത്രവും* എന്ന വിഷയത്തിൽ സഭയുടെ വൈദീക ട്രസ്റ്റിയും സഭാചരിത്ര പണ്ഡിതനുമായ Rev Prof Dr M O John ക്ലാസ് നയിക്കുന്നു.
ഈ കോൺഫറൻസ്ൽ സൺഡേസ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകർക്കും, മാതാപിതാക്കൾക്കും പങ്കെടുക്കാം. Zoom, YouTube, Facebook എന്നിവയിൽ കൂടി തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

5 days to go... തുമ്പമൺ ഭദ്രാസനത്തിലെ ബാലസമാജത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 25 ന് നടത്തുന്ന ഓൺലൈൻ കോൺഫറൻസിൽ  ആറന്മുള MLA ...
19/10/2020

5 days to go...

തുമ്പമൺ ഭദ്രാസനത്തിലെ ബാലസമാജത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 25 ന് നടത്തുന്ന ഓൺലൈൻ കോൺഫറൻസിൽ ആറന്മുള MLA ശ്രീമതി വീണാ ജോർജ് മുഖ്യ പ്രഭാഷണം നടത്തുന്നു. വിഷയം: കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ മാധ്യമങ്ങളുടെ പങ്ക്.

Zoom , Facebook എന്നിവയിൽ കൂടി തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

Address

Mylapra
Pathanamthitta
689671

Website

Alerts

Be the first to know and let us send you an email when Balasamajam - Thumpamon Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Balasamajam - Thumpamon Diocese:

Share