30/08/2026
എട്ടു നോമ്പ് പെരുന്നാളിന്റെ തുടക്കം കുറിച്ച് കൊണ്ടുള്ള കോടിയേറ്റ് ഇന്ന് വി. കുർബാനക്ക് ശേഷം ഇടവക വികാരി ലൈജു മാത്യു നിർവഹിച്ചു.
സെപ്റ്റംബർ 1 മുതൽ 8 വരെ എല്ലാ ദിവസവും സന്ധ്യാനമസ്കാരവും, വി. കുർബ്ബാനയും ഉണ്ടായിരിക്കും.
മറിയം രണ്ടാം സ്വര്‍ഗം ദൈവം വസിക്കുന്നിടം സ്വര്‍ഗമാണ്. ദൈവപുത്രന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങി കന്യക മറിയാമില്‍ വന്നു വസിച്ചതുകൊണ്ട് അവളെ രണ്ടാമത്തെ സ്വര്‍ഗമായി സഭാപിതാക്കന്മാര്‍ കരുതുന്നു .
വി. കുര്‍ബാനയില്‍ ക്രിസ്തുവിനെ നാം ഉള്‍ക്കൊള്ളുമ്പോള്‍ ക്രിസ്തു യഥാര്‍ത്ഥമായി നമ്മില്‍ വസിക്കുന്നു എന്നും നമ്മുടെ അന്തരംഗം സ്വര്‍ഗമായിത്തീരുന്നു എന്നും പറയാവുന്നതാണ്. നാമും ക്രിസ്തുവാഹകരായിത്തീരുന്നു. നമ്മുടെ പൗരത്വം സ്വര്‍ഗത്തില്‍ ആണെന്നുള്ള ആഴമായ ബോധത്തില്‍ ഈ ലോകത്തിലെ ധര്‍മ്മവും കര്‍മ്മവും അനുഷ്ഠിക്കുന്നവര്‍ ഭൂമിയില്‍ വച്ചുതന്നെ സ്വര്‍ഗം രുചിച്ചറിയുന്നവരാണ്. സ്വര്‍ഗത്തിന്‍റെ പ്രതീകമായി വിശ്വാസ തീര്‍ത്ഥാടനം നടത്തിയ ദൈവമാതാവ് നമുക്ക് തുണയായിരിക്കട്ടെ.🙏🙏
#എട്ട്‌നോമ്പ്
#മാതാവിൻ്റെതിരുനാൾ #നോമ്പുംപ്രാർത്ഥനയും #വിശുദ്ധമറിയം
#മലങ്കരസഭ