Manjinikkara Pally

Manjinikkara Pally പരിശുദ്ധ മോറാനെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ...���

13/08/2026

"പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായെ....
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ..."🙏🙏

Mor Ignatios Dayro Manjinikkara

എല്ലാ മാസവും 13-ാം തീയതി മഞ്ഞിനിക്കര ദയറായിൽ നടത്തിവരാറുള്ള പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ മാസപ്പെരുന്ന...
12/08/2026

എല്ലാ മാസവും 13-ാം തീയതി മഞ്ഞിനിക്കര ദയറായിൽ നടത്തിവരാറുള്ള പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ മാസപ്പെരുന്നാൾ 2026 ഓഗസ്റ്റ് മാസം 13-ാം തീയതി (നാളെ) കൊണ്ടാടപ്പെടുന്നു. രാവിലെ 8 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്...


Mor Ignatios Dayro Manjinikkara

13/07/2026

"പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായെ...
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ...."❤️❤️

02/07/2026

നാവാഭിഷിക്തനായാ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറാ സന്ദർശിച്ച്, പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കൽ ധൂപ പ്രാർത്ഥന നടത്തിയപ്പോൾ...

നാവാഭിഷിക്തനായാ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറാ സന്ദർശിച്ച്, പരിശ...
02/07/2026

നാവാഭിഷിക്തനായാ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറാ സന്ദർശിച്ച്, പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെയും മറ്റ് പിതാക്കന്മാരുടെയും കബറിടങ്ങളിൽ ധൂപപ്രാർത്ഥന നടത്തി. വന്ദ്യ ബേസിൽ റമ്പാൻ സമീപം...

മോർ ഒസ്താത്തിയോസ് ജോസഫ് ബന്യാമിൻ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടിമഞ്ഞിനിക്കര: മഞ്ഞിനിക്കര ദയറായുടെ  അധിപനും സിംഹാസ...
17/06/2026

മോർ ഒസ്താത്തിയോസ് ജോസഫ് ബന്യാമിൻ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടി

മഞ്ഞിനിക്കര: മഞ്ഞിനിക്കര ദയറായുടെ അധിപനും സിംഹാസനപ്പള്ളികളുടെ മെത്രാപ്പോലീത്തായും ആയിരുന്ന കാലം ചെയ്ത പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് ജോസഫ് ബന്യാമിൻ തിരുമേനിയുടെ 22 -ാമത് ഓർമ്മപ്പെരുന്നാൾ മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിൽ കൊണ്ടാടി. രാവിലെ 8 മണിക്ക് നടത്തപ്പെട്ട വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മഞ്ഞിനിക്കര ദയറായുടെ അധിപനും സിംഹാസനപ്പള്ളികളുടെ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ മോർ അത്തനാസിയോസ് ഗീവർഗീസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ റോബി ആര്യാട്ട് , ഫാ. എൽദോസ് വെള്ളരിങ്ങൽ എന്നിവർ സഹകാർമ്മികരായിരുന്നു. തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മോർ മിലീത്തിയോസ് തിരുമേനി സന്നിഹിതനായിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കലും പുണ്യശ്ലോകരായ പിതാക്കന്മാരുടെ കബറിങ്കലും ധൂപ പ്രാത്ഥനയും തുടർന്ന് നേർച്ച വിതരണം നടത്തപ്പെട്ടു...
Mor Ignatios Dayro Manjinikkara


17/06/2026

ബെന്യാമിൻ ജോസഫ് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ 22 -ാമത് ഓർമ്മപ്പെരുന്നാൾ...

ആചര്യേശാ-മശിഹാ കൂദാശകളർപ്പിച്ചോ ഈ ആചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം...🙏🙏


മോർ ഒസ്‌താത്തിയോസ് ബന്യാമിൻ തിരുമേനിയുടെ 22-ാമത് ഓർമ്മപ്പെരുന്നാൾമഞ്ഞിനിക്കര ദയറായുടെ അധിപനും സിംഹാസന പള്ളികളുടെ മെത്രാപ...
16/06/2026

മോർ ഒസ്‌താത്തിയോസ് ബന്യാമിൻ തിരുമേനിയുടെ 22-ാമത് ഓർമ്മപ്പെരുന്നാൾ

മഞ്ഞിനിക്കര ദയറായുടെ അധിപനും സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തായുമായിരുന്ന, മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ മോർ ഒസ്‌താത്തിയോസ് ജോസഫ് ബന്യാമിൻ തിരുമേനിയുടെ 22-ാമത് ഓർമ്മപ്പെരുന്നാൾ 2026 ജൂൺ 17-ാം തീയതി (ബുധനാഴ്ച) മഞ്ഞിനിക്കര ദയറായിൽ ഭക്ത്യാദരപൂർവ്വം ആചരിക്കുന്നു.

രാവിലെ 8.00 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാനയും, പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെയും പുണ്യശ്ലോകരായ പിതാക്കൻമാരുടെയും കബറിടങ്ങളിൽ ധൂപപ്രാർത്ഥനയും നടത്തപ്പെടുന്നതാണ്. തുടർന്ന് നേർച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്.
Mor Ignatios Dayro Manjinikkara


Address

Manjinikara Mathoor P. O. Omalloor
Pathanamthitta
689647

Alerts

Be the first to know and let us send you an email when Manjinikkara Pally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share