30/07/2017
വിശ്വാസ പരിശീലന വാർത്തകൾ
30 ജൂലൈ, 2017
* Sunday Star പദ്ധതി ആരംഭിച്ചു. ആദ്യ Sunday Star ആയി ഒമ്പതാം ക്ലാസ് A ഡിവിഷനിൽ പഠിക്കുന്ന ലിയ പോൾ തിരഞ്ഞെടുക്കപ്പെട്ടു.
* കേളി സാഹിത്യപ്പെട്ടി
രണ്ടാം ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കുന്നതിനായി തങ്ങളുടെ രചനകൾ സമർപ്പിക്കാനായി ഒരു ശേഖരണപ്പെട്ടി സ്ഥാപിച്ചു.
* പച്ചക്കറി വിത്ത് വിതരണം
രണ്ടാം ഗ്രൂപ്പിന്റെ നേത്യത്വത്തിൽ വിശ്വാസ പരിശീലനാർത്ഥികൾക്ക് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ബഹു. ടൈറ്റസ് ഗോതുരുത്ത് ആദ്യ വിതരണം നിർവഹിച്ചു.
* രോഗീ സഹായം
മൂന്നാം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ഇടവകയിലെ ഒരു രോഗിയെ സന്ദർശിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു.
* വൃദ്ധസദനം സന്ദർശിച്ചു
ഐറിഷ് ടീച്ചറിന്റെ നേതൃത്വത്തിൽ പതിനൊന്നാം ക്ലാസിലെ വിദ്യാർത്ഥികൾ വൃദ്ധസദനം സന്ദർശിക്കുകയും, അവർ ശേഖരിച്ച ധാന്യവും മറ്റ് വസ്തുക്കളും സമ്മാനിക്കുകയും ചെയ്തു.