18/05/2026
നമ്മുടെ പള്ളിയിലെ വേദപാഠ വിഭാഗത്തിൽ കഴിഞ്ഞ 10 വർഷക്കാലം പ്രധാനാധ്യാപികയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പ്രിയപ്പെട്ട ജാസ്മിൻ ടീച്ചറിന് ഇടവക സമൂഹത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി! ❤️
കുട്ടികളെ വിശ്വാസത്തിന്റെ പാതയിൽ നയിക്കാനും വേദപാഠ വിഭാഗത്തിന്റെ ഉന്നമനത്തിനുമായി ടീച്ചർ നൽകിയ ആത്മാർത്ഥമായ സേവനങ്ങൾ എന്നും സ്നേഹത്തോടെ സ്മരിക്കപ്പെടും. ടീച്ചറുടെ തുടർന്നുള്ള എല്ലാ ശുശ്രൂഷകളിലും ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
അതോടൊപ്പം തന്നെ, പുതിയ പ്രധാനാധ്യാപികയായി ചുമതലയേൽക്കുന്ന ഷെർളി ടീച്ചറിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ഈ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഷെർളി ടീച്ചറിന് ഈശോ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു. 🕊️✨