26/08/2026
ഉളനാട് ഉണ്ണിക്കണ്ണന് തിരുവോണസദ്യയും ആയി കുരമ്പാല ഇടയാണത്ത് ഇല്ലം മനോജ് നമ്പൂതിരിയും കുടുംബവും...ആചാരപെരുമയിൽ ഉളനാട്ടിലെ ഉണ്ണിക്കണ്ണന് തിരുവോണ സദ്യ....വിളമ്പി..
ദക്ഷിണ ഗുരുവായൂർ എന്ന് കീർത്തി കേട്ട ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തിരുവോണ ദിവസം ഭാഗവാന് തിരുവോണ സദ്യ വിളമ്പുന്നത് കുരമ്പാല ഇടയാണിത്ത് ഇല്ലത്ത് മനോജ് നമ്പൂതിരിയും കുടുംബവും ആണ്......
ആചാരപ്പെരുമക്ക് മാറ്റമില്ലാതെ
വിശ്വാസത്തിൽ അടിയുറച്ച് ചിങ്ങത്തിലെ തിരുവോണം നാളിൽ കുടുംബ പരദേവതക്ക് പൂജകൾ ചെയ്ത് അനുഗ്രഹം വാങ്ങിയാണ് മനോജ് നമ്പൂതിരിയുടെ കുടുംബത്ത് സദ്യവട്ടങ്ങൾ ഒരുക്കുന്നത് അന്നേദിവസം എല്ലാ കുടുംബാംഗങ്ങളും കുടുംബത്ത് എത്തിച്ചേരും.....
അച്ചാറും, തൊടുകറികളും, ഉപ്പേരിയും, നാലു തരം പായസം പിന്നെ ഓലൻ, കാളൻ അങ്ങനെ പോകുന്നു വിഭവങ്ങൾ.. മനോജ് നമ്പൂതിരിയും കുടുംബവും ഉളനാട്ടിലെ ഉണ്ണിക്കണ്ണന് ഓണസദ്യക്കായി ഒരുക്കുന്നത്....
തിരുവോണ ദിവസം ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തർക്കും വിശേഷൽ പായസം പ്രസാദമായി രാവിലെ 6.30 മുതൽ കൊടുത്തു ....