02/02/2026
*ശുശ്രൂഷാ ക്രമീകരണങ്ങൾ*
പുലമൺ ബഥേൽ മാർത്തോമ്മാ ഇടവകയിൽ *A ഭാഗം പ്രാർത്ഥനാകൂട്ടത്തിൽ ചരുവിള പുത്തെൻ വീട്ടിൽ വന്ദ്യ ദിവ്യശ്രീ കെ. വൈ. ജേക്കബ് കശ്ലീശ (66 വയസ്സ്)* കത്തൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടല്ലോ. സഭയുടെ ക്രമീകരണമനുസരിച്ച് ശുശ്രൂഷാ ക്രമീകരണങ്ങൾ താഴേ പറയുന്ന പ്രകാരം നടത്തപ്പെടുന്നതാണ്. ഭൗതിക ശരീരം *04/02/2026 ബുധനാഴ്ച രാവിലെ 7 മണിക്ക് പുലമൺ തമ്പുരാൻ നഗറിലെ ഭവനത്തിൽ* കൊണ്ടുവരുന്നതും രാവിലെ 8 മണിക്ക് ഒന്നാം ഭാഗം ശുശ്രൂഷ നടത്തപ്പെടുന്നതുമാണ്. തുടർന്ന് *രാവിലെ 9 മണി മുതൽ 4 വരെ സമയത്ത് ജൂബിലി മന്ദിരം ചാപ്പലിൽ പൊതുദർശനവും, യഥാക്രമം 2,3,4 ഭാഗം ശുശ്രുഷകളും* നടത്തപ്പെടും. അതിന് ശേഷം *ഭൗതീക ശരീരം വൈകുന്നേരം 4:30 ന് പുലമൺ ബഥേൽ മാർത്തോമ്മാ കൊണ്ടുവന്ന്* ശുശ്രൂഷകൾ എല്ലാം പൂർത്തീകരിച്ചതിന് ശേഷം *പുലമൺ ബഥേൽ മാർത്തോമ്മാ പള്ളിയുടെ സെമിത്തേരിയിൽ അടക്കം* ചെയ്യുന്നതുമാണ്. ദുഃഖത്തിലായിരിക്കുന്ന കുടുംബ അംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കാം. ദൈവം സ്വർഗ്ഗീയ സമാധാനത്താൽ നിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
*👉 03/02/2026 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ വച്ച് പ്രത്യേക പ്രാർത്ഥന ക്രമീകരിച്ചിട്ടുണ്ട്..*
സ്‌കറിയാ തോമസ് അച്ചൻ