02/04/2024
ഖെൻചെൻ ത്സെവാങ് ഗ്യാത്സോ റിംപോച്ചെ
ബോധിക്ഷേത്ര ബുദ്ധവിഹാരത്തിൽ
=============================
- ഈ ആഴ്ചയിലെ പ്രത്യേക പരിപാടികൾ
ഏപ്രിൽ 4, 5, 6, 7 തീയതികളിൽ
നാംഡ്രോളിങ് ബുദ്ധവിഹാരത്തിലെ (Golden Temple near Coorg) പ്രധാന ആചാര്യന്മാരിൽ ഒരാളായ ഖെൻചെൻ ത്സെവാങ് ഗ്യാത്സോ റിംപോച്ചെ (ഖെൻചെൻ ഗുരു) ഈ ആഴ്ച ബോധിക്ഷേത്ര ബുദ്ധവിഹാരത്തിൽ വസിച്ച്, ധർമോപദേശങ്ങൾ നൽകുന്നതായിരിക്കും. ഈ ആഴ്ചയിലുള്ള പ്രത്യേക പരിപാടികൾ താഴെക്കൊടുക്കുന്നു.
ഏപ്രിൽ 4, 5 തീയതികളിൽ 4:00 pm - 5:30 pm
മഹാകാരുണിക ഷടാക്ഷരീ മന്ത്രത്തെ കുറിച്ചുള്ള ക്ലാസ്സ്
ഏപ്രിൽ 6 10:00 am - 12:30 pm
(i) അമിതായുസ് ബുദ്ധന്റെ അഭിഷേകവും (initiation)
(ii) ഉഷ്ണീഷവിജയ ധാരണീമന്ത്രത്തിന്റെ ആഗമവും (mantra transmission)
ഏപ്രിൽ 7 10:00 am - 12:30 pm വരെ
(i) പ്രഭാഷണം -തിബറ്റൻ ബുദ്ധിസം - മാർഗങ്ങളും ലക്ഷ്യങ്ങളും
(ii) ചില മഹായാന മന്ത്രങ്ങളുടെ ആഗമം (mantra transmissions)
ഇതിനു പുറമെ, ഏപ്രിൽ 3ന് റിംപോച്ചെ മാവേലിക്കര, കരുമാടിക്കുട്ടൻ എന്നിവടങ്ങളിലെ പുരാതന ബുദ്ധശിലകൾ സന്ദർശിച്ച് പ്രണിധാനങ്ങൾ (aspiration prayers) ചൊല്ലുന്നുണ്ട്. ആ സ്ഥലങ്ങള്ക്കടുത്ത് റിംപോച്ചെയെ കാണാനും ആശീർവാദം സ്വീകരിക്കാനും താല്പര്യമുള്ളവർക്ക് അവിടെ വരാവുന്നതാണ്.
വിവരണം
=======
ഏപ്രിൽ 4, 5 തീയതികളിൽ വൈകുന്നേരം 4:00 pm മുതൽ 5:30 pm വരെ
മഹാകാരുണിക ഷടാക്ഷരീ മന്ത്രത്തെ കുറിച്ചുള്ള ക്ലാസ്സ്
മഹാകാരുണിക ഷടാക്ഷരീ മന്ത്രം ദർശനം-ധ്യാനം-ചര്യ (പ്രജ്ഞാ-സമാധി-ശീലം) എന്നിവയുമായി ബന്ധപ്പെട്ട് എങ്ങനെ ജപിക്കാമെന്നും, എങ്ങനെ ഈ മന്ത്രം വഴി മുന്നോട്ട് പോകാമെന്നുമുള്ളതിനെ കുറിച്ച് പാട്രുൾ റിംപോച്ചെ രചിച്ച കൃതിയുടെ ആഗമവും, അതിനെക്കുറിച്ചുള്ള വിശദീകരണവും.
-----------------
ഏപ്രിൽ 6 രാവിലെ 10:00 am മുതൽ 12:30 pm വരെ
(i) അമിതായുസ് ബുദ്ധന്റെ അഭിഷേകവും (initiation)
(ii) ഉഷ്ണീഷവിജയ ധാരണീമന്ത്രത്തിന്റെ ആഗമവും (mantra transmission)
വജ്രയാനത്തിലെ ദീർഘായു സാധനയ്ക്കുള്ള ധ്യാനദേവതയാണ് അമിതായുസ് ബുദ്ധൻ. ആയുസംബന്ധമായ തടസ്സങ്ങൾ നീക്കുന്നതിനും, അങ്ങനെ, ഈ മനുഷ്യജന്മം നിർവാണമാർഗ്ഗത്തിലേക്ക് ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നതിനും അമിതായുസ് ബുദ്ധന്റെ ദീർഘായു അഭിഷേകം സഹായിക്കുന്നു. ആയുസ്സും പഞ്ചഭൂതങ്ങളുടെ സാരവും ഈ ശരീരത്തിൽ നിന്ന് പല കാരണങ്ങളാൽ ചോർന്നുപോയത് തിരികെ സമാഹരിക്കുന്ന ക്രിയാവിധിയാണ് ദീർഘായു അഭിഷേകം.
സർവ്വദുർഗതിപരിശോധന ഉഷ്ണീഷവിജയ ധാരണി ജപിക്കുന്നത് ദുർഗതി തടയുന്നതിനും, കർമ്മഫലമായ തടസ്സങ്ങൾ ശുദ്ധീകരിക്കുന്നതിനും ഐശ്വര്യത്തിനും ദീർഘായുസ്സിനും ഉത്തമമാണ്. ഈ ധാരണി ജപിക്കുന്നതിനുള്ള ആഗമവും ഈ ദിവസം നൽകുന്നതായിരിക്കും.
------------
ഏപ്രിൽ 7 രാവിലെ 10:00 am മുതൽ 12:30 pm വരെ
(i) പ്രഭാഷണം -തിബറ്റൻ ബുദ്ധിസം - മാർഗങ്ങളും ലക്ഷ്യങ്ങളും
(ii) ചില മഹായാന മന്ത്രങ്ങളുടെ ആഗമം (mantra transmissions)
------------
കൂടുതൽ വിവരങ്ങൾക്ക് 98863 01090 എന്ന നമ്പറിൽ ബന്ധപ്പെടുക.