KPMS ചേരിക്കൽ

KPMS ചേരിക്കൽ KPMS

10/06/2022
Malabar Sangamam💙💚💙💚
10/06/2022

Malabar Sangamam💙💚💙💚

വില്ലുവണ്ടി പ്രകമ്പനം കൊള്ളിച്ച തിരുവനന്തപുരത്തിൻ്റെ വിരിമാറിൽസംഗ്രാമ ധീരതയുടെ പുതിയ ചരിത്രം രചിക്കപ്പെടുന്നു.ഭൂതകാലത്തി...
08/11/2021

വില്ലുവണ്ടി പ്രകമ്പനം കൊള്ളിച്ച തിരുവനന്തപുരത്തിൻ്റെ വിരിമാറിൽ
സംഗ്രാമ ധീരതയുടെ പുതിയ ചരിത്രം രചിക്കപ്പെടുന്നു.
ഭൂതകാലത്തിൻ്റെ ഭിന്നിപ്പുകളെ മായ്ച്ചുകളഞ്ഞ് അരികുവത്കരിക്കപ്പെട്ടവരുടെ സാമൂഹ്യമുന്നേറ്റങ്ങളുടെ വഴിത്താരയിൽ പ്രബലധാരകളുടെ ഐക്യകാഹളം.

മഹാത്മ അയ്യൻകാളിയുടെ ശ്രീമൂലം പ്രജാസഭയിലെ ഓർമ്മകൾ ജ്വലിച്ചു നിൽക്കുന്ന തിരുവനന്തപുരത്തെ അയ്യൻകാളി ഹാളിൽ നടന്ന K P M S ലയനസമ്മേളനം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

K P M S അടൂർ യൂണിയൻ കൗൺസിലും പ്രതിഭാ സംഗമവും 7 - 11 - 2021 അടൂർ ഗവ: എംപ്ലോയീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി...
08/11/2021

K P M S അടൂർ യൂണിയൻ കൗൺസിലും പ്രതിഭാ സംഗമവും 7 - 11 - 2021 അടൂർ ഗവ: എംപ്ലോയീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി .
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ.അനിൽ ബഞ്ചമിൻപാറ ഉദ്ഘാടനം ചെയ്യ്തു.
LLB ഫസ്റ്റ് ക്ലാസ്സ് നേടിയ വിദ്യാർഥിനിയേയും, എസ്.എസ്.എൽ.സി,പ്ലസ്ടു, പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർഥികളെയും ആദരിച്ചു.

Congratulations ❤️❤️❤️❤️
05/11/2021

Congratulations ❤️❤️❤️❤️

KPMS 1418 ചേരിക്കൽ ശാഖ പരിസ്ഥിതി ദിനാചരണ ബോധവൽക്കരണത്തോടൊപ്പം ശാഖയിലെ കോവിഡ് രോഗികൾക്കും , കോറന്റയിനിൽ കഴിയുന്നവർക്കും ,...
13/06/2021

KPMS 1418 ചേരിക്കൽ ശാഖ പരിസ്ഥിതി ദിനാചരണ ബോധവൽക്കരണത്തോടൊപ്പം ശാഖയിലെ കോവിഡ് രോഗികൾക്കും , കോറന്റയിനിൽ കഴിയുന്നവർക്കും , ലോക് ഡൗൺ മൂലം ജോലിയ്ക്കു പോകാനാവാതെ വിഷമിക്കന്ന കുടുംബങ്ങൾക്കും കോവിഡ് മാനദണ്ഡം അനുസരിച്ച് *ഭക്ഷ്യക്കിറ്റ്* വിതരണം ചെയ്തു.
പരിസ്ഥിതിദിന സന്ദേശം KPMS സംസ്ഥാന ഖജാൻജി ശ്രീ. PK രാജൻ അവർകൾ നടത്തി.
ഭക്ഷ്യക്കിറ്റ് വിതരണോൽഘാടനം ശ്രീ. PK രാജശേഘരൻ തമ്പി നിർവ്വഹിച്ചു. ശാഖയുടെ പ്രസിഡന്റ് ശ്രീ.PK രാധാകൃഷ്ണൻ , സെക്രട്ടറി ശ്രീ. പ്രവീൺ ബാബു, ഖജാൻജി ശ്രീ. MC ആനന്ദൻ , യൂണിയൻ കമ്മറ്റി അംഗങ്ങളായ ശ്രീ. KN അച്ചുതൻ ,ശ്രീ C കൃഷ്ണൻ കുട്ടി, മീഡിയ കോഡിനേറ്റർ ശ്രീ രാഹുൽ രാജ്, ശാഖാ ജോ.സെക്രട്ടറിമാരായ ശ്രീ സുനേഷ്, ശ്രീ. മിഥുൻ മോഹൻ , കമ്മറ്റി അംഗങ്ങളായ ശ്രീ ,PK രഞ്ജൻ , ശ്രീ.ബിനീഷ് മോഡിയിൽ എന്നിവരും പങ്കെടുത്തു

പ്രണാമം
06/12/2020

പ്രണാമം

കോവിഡ് രോഗബാധിതയായ പെൺകുട്ടിക്കെതിരെയുള്ള പീഢനം - കുറ്റക്കാർക്കെതിരെ നടപടി വേണം............................................
07/09/2020

കോവിഡ് രോഗബാധിതയായ പെൺകുട്ടിക്കെതിരെയുള്ള പീഢനം - കുറ്റക്കാർക്കെതിരെ നടപടി വേണം................................................................

കോവിഡ് രോഗബാധിതയായ പെൺകുട്ടി സർക്കാർ ആംബുലൻസിൽ പീഢിപ്പിക്കപ്പെട്ട സംഭവം ഉത്തരവാദികൾക്കെതിരെ കർശന നടപടിയും, പീഢനത്തിനരായ കുട്ടിയുടെ കുടുംബത്തിന് മതിയായ സംരക്ഷണവും സർക്കാർ ഉറപ്പു വരുത്തണം. അടൂർ താലൂക്ക് ആശുപത്രിയിൽ നിന്നും പന്തളത്തെ കോവിഡ് കെയർ സെന്ററിൽ എത്തിക്കേണ്ടിയിരുന്ന പെൺകുട്ടിയെ കൂടെയുണ്ടായിരുന്ന വീട്ടമ്മയെ കോഴഞ്ചേരിയിൽ ഇറക്കിയ ശേഷം ആറൻമുളയിലെ വിജനമായ സ്ഥലത്തു വച്ചാണ് പീഢനത്തിന് ഇരയാക്കിയത്. അർദ്ധരാത്രിക്കു ശേഷം ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ഒരു സർക്കാർ ആശുപത്രിയിൽ നിന്നും 19- ഉം, 48-ഉം വയസ്സുളള രോഗബാധിതരായ രണ്ടു സ്ത്രീകളെ വ്യത്യസ്ത കേന്ദ്രങ്ങളിലെത്തിക്കാൻ ആംബുലൻസിൽ അയക്കുമ്പോൾ സ്വീകരിക്കേണ്ടിയിരുന്ന സുരക്ഷാ മുൻകരുതലുകളും, ജാഗ്രതയും പാലിക്കപ്പെട്ടില്ല എന്നത് ഗൗരവമുളള കാര്യമാണ്.പെൺകുട്ടിയെ പ്രവേശിപ്പിക്കേണ്ടിയിരുന്ന പന്തളത്തെ കോവിഡ് കെയർ സെന്ററിന് മുമ്പിലൂടെ വാഹനം കടന്നു പോയിട്ടും അവിടെ ഇറക്കാതിരുന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. പെൺകുട്ടിയെ ഇറക്കേണ്ടിയിരുന്ന കേന്ദ്രത്തിൽ നിന്നും ഏതാണ്ട് നാൽപത് കി.മി മാറി സഞ്ചരിക്കുകയും രണ്ടര മണിക്കൂറിലധികം വൈകിയെത്തുകയും ചെയ്തിട്ടും നിരീക്ഷിക്കാതിരുന്നത് സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയാണ്. സർക്കാരിന്റെ അധീനതയിലുള്ള 108 ആംബുലൻസുകളിലെല്ലാം ജി.പി.എസ് ,ഡ്രൈവർമാരുടെ ഫോൺ ട്രാക്കിംഗ് സംവിധാനങ്ങളുണ്ടായിരുന്നിട്ടും ഇത് കണ്ടെത്താൻ കഴിയാതിരുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. കോവിഡ് - 19 വ്യാപനത്തിന്റെ തോത് വർദ്ധനയുടെ പശ്ചാത്തലത്തിൽ ചുമതലയേറ്റെടുത്ത പോലീസ് സംവിധാനവും ,ആരോഗ്യ വകുപ്പും കടുത്ത വീഴ്ചയാണ് ഈ കാര്യത്തിൽ വരുത്തിയിട്ടുള്ളത്. രോഗബാധിതയായ നിർദ്ധനയും പട്ടിക വിഭാഗത്തിൽപ്പെട്ടതുമായ ഒരു പെൺകുട്ടിക്കെതിരെയുണ്ടായ ഹീനമായ ഈ അതിക്രമം കേരളത്തിന്റെ യശ്ശ:സിനെ ഇല്ലാതാക്കുന്നതാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ച് പീഢനത്തിനിരയായ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തി സർക്കാർ മാതൃക കാട്ടണം.

കോവിഡ് രോഗബാധിതയായ പെൺകുട്ടിക്കെതിരെയുള്ള പീഢനം - കുറ്റക്കാർക്കെതിരെ നടപടി വേണം -                                   :- പ...
06/09/2020

കോവിഡ് രോഗബാധിതയായ പെൺകുട്ടിക്കെതിരെയുള്ള പീഢനം - കുറ്റക്കാർക്കെതിരെ നടപടി വേണം -
:- പുന്നല ശ്രീകുമാർ................................................................

കോവിഡ് രോഗബാധിതയായ പെൺകുട്ടി സർക്കാർ ആംബുലൻസിൽ പീഢിപ്പിക്കപ്പെട്ട സംഭവം ഉത്തരവാദികൾക്കെതിരെ കർശന നടപടിയും, പീഢനത്തിനരായ കുട്ടിയുടെ കുടുംബത്തിന് മതിയായ സംരക്ഷണവും സർക്കാർ ഉറപ്പു വരുത്തണം. അടൂർ താലൂക്ക് ആശുപത്രിയിൽ നിന്നും പന്തളത്തെ കോവിഡ് കെയർ സെന്ററിൽ എത്തിക്കേണ്ടിയിരുന്ന പെൺകുട്ടിയെ കൂടെയുണ്ടായിരുന്ന വീട്ടമ്മയെ കോഴഞ്ചേരിയിൽ ഇറക്കിയ ശേഷം ആറൻമുളയിലെ വിജനമായ സ്ഥലത്തു വച്ചാണ് പീഢനത്തിന് ഇരയാക്കിയത്. അർദ്ധരാത്രിക്കു ശേഷം ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ഒരു സർക്കാർ ആശുപത്രിയിൽ നിന്നും 19- ഉം, 48-ഉം വയസ്സുളള രോഗബാധിതരായ രണ്ടു സ്ത്രീകളെ വ്യത്യസ്ത കേന്ദ്രങ്ങളിലെത്തിക്കാൻ ആംബുലൻസിൽ അയക്കുമ്പോൾ സ്വീകരിക്കേണ്ടിയിരുന്ന സുരക്ഷാ മുൻകരുതലുകളും, ജാഗ്രതയും പാലിക്കപ്പെട്ടില്ല എന്നത് ഗൗരവമുളള കാര്യമാണ്.പെൺകുട്ടിയെ പ്രവേശിപ്പിക്കേണ്ടിയിരുന്ന പന്തളത്തെ കോവിഡ് കെയർ സെന്ററിന് മുമ്പിലൂടെ വാഹനം കടന്നു പോയിട്ടും അവിടെ ഇറക്കാതിരുന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. പെൺകുട്ടിയെ ഇറക്കേണ്ടിയിരുന്ന കേന്ദ്രത്തിൽ നിന്നും ഏതാണ്ട് നാൽപത് കി.മി മാറി സഞ്ചരിക്കുകയും രണ്ടര മണിക്കൂറിലധികം വൈകിയെത്തുകയും ചെയ്തിട്ടും നിരീക്ഷിക്കാതിരുന്നത് സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയാണ്. സർക്കാരിന്റെ അധീനതയിലുള്ള 108 ആംബുലൻസുകളിലെല്ലാം ജി.പി.എസ് ,ഡ്രൈവർമാരുടെ ഫോൺ ട്രാക്കിംഗ് സംവിധാനങ്ങളുണ്ടായിരുന്നിട്ടും ഇത് കണ്ടെത്താൻ കഴിയാതിരുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. കോവിഡ് - 19 വ്യാപനത്തിന്റെ തോത് വർദ്ധനയുടെ പശ്ചാത്തലത്തിൽ ചുമതലയേറ്റെടുത്ത പോലീസ് സംവിധാനവും ,ആരോഗ്യ വകുപ്പും കടുത്ത വീഴ്ചയാണ് ഈ കാര്യത്തിൽ വരുത്തിയിട്ടുള്ളത്. രോഗബാധിതയായ നിർദ്ധനയും പട്ടിക വിഭാഗത്തിൽപ്പെട്ടതുമായ ഒരു പെൺകുട്ടിക്കെതിരെയുണ്ടായ ഹീനമായ ഈ അതിക്രമം കേരളത്തിന്റെ യശ്ശ:സിനെ ഇല്ലാതാക്കുന്നതാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ച് പീഢനത്തിനിരയായ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തി സർക്കാർ മാതൃക കാട്ടണം.

02/09/2020

158- മത് അവിട്ടാഘോഷം

Address

Pandalam
689501

Website

Alerts

Be the first to know and let us send you an email when KPMS ചേരിക്കൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share