Ayyappa Seva Sangam

Ayyappa Seva Sangam A page for lord swami ayyappa describing events news n updates from sabarimala.information for Sabari

അയ്യപ്പനെ ക‌ണ്ട് തൊഴുതു; ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള 36 അംഗ സംഘം. തോമസ് പൈഫര്‍ എന്ന അയ്യപ്പന്റെ നേത്യത്വത്തില്‍ 22...
05/01/2020

അയ്യപ്പനെ ക‌ണ്ട് തൊഴുതു; ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള 36 അംഗ സംഘം. തോമസ് പൈഫര്‍ എന്ന അയ്യപ്പന്റെ നേത്യത്വത്തില്‍ 22 മാളികപ്പുറങ്ങളും 14 അയ്യപ്പന്മാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

സ്വാമി ശരണം.

Hon. President of India, Ramnath Govind, will visit Sabarimala Temple on 06 Jan 2020, Monday.Security Tightened!! Swami ...
31/12/2019

Hon. President of India, Ramnath Govind, will visit Sabarimala Temple on 06 Jan 2020, Monday.
Security Tightened!!


Swami Saranam.

മകരവിളക്ക് മഹോത്സവത്തിന് നടതുറക്കുന്ന ദിനം മേല്‍ശാന്തിക്ക് പിറന്നാള്‍; മഹാഭാഗ്യമെന്ന് ബ്രഹ്മശ്രീ അരീക്കര സുധീര്‍ നമ്ബൂതി...
31/12/2019

മകരവിളക്ക് മഹോത്സവത്തിന് നടതുറക്കുന്ന ദിനം മേല്‍ശാന്തിക്ക് പിറന്നാള്‍; മഹാഭാഗ്യമെന്ന് ബ്രഹ്മശ്രീ അരീക്കര സുധീര്‍ നമ്ബൂതിരി

പത്തനംതിട്ട: ചൊവ്വാഴ്ച മുതല്‍ ജനുവരി പതിനെട്ടുവരെ കുള്ളാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിനാല്‍ പമ്ബാ നദിയ...
31/12/2019

പത്തനംതിട്ട: ചൊവ്വാഴ്ച മുതല്‍ ജനുവരി പതിനെട്ടുവരെ കുള്ളാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിനാല്‍ പമ്ബാ നദിയുടെ തീരപ്രദേശത്തുള്ളവരും ശബരിമല തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല അയ്യപ്പ ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മ...
30/12/2019

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല അയ്യപ്പ ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്ബൂതിരി നട തുറക്കും. ആഴി തെളിച്ചതിന് ശേഷം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കും. നാളെ രാവിലെ മുതല്‍ നെയ്യഭിഷേകവും പൂജകളും തുടങ്ങും.

ജനുവരി 15നാണ് മകരവിളക്ക്. 19 വരെ നെയ്യഭിഷേകവും 20-ാം തിയതി വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താനുള്ള അവസരവും ഉണ്ട്.തീര്‍ഥാടനത്തിനു സമാപനം കുറിച്ച്‌ 21 ന് രാവിലെ 6.30ന് നട അടയ്ക്കും.

ശബരിമലനാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് സമാപനം കുറിച്ച‌് നടന്ന മണ്ഡലപൂജ തൊഴുത് ആയിരങ്ങള്‍ മലയിറങ്ങി. രാ...
29/12/2019

ശബരിമല
നാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് സമാപനം കുറിച്ച‌് നടന്ന മണ്ഡലപൂജ തൊഴുത് ആയിരങ്ങള്‍ മലയിറങ്ങി. രാവിലെ 10നും 11.40നും ഇടയ്ക്കുള്ള കുംഭം രാശിയിലായിരുന്നു തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. തുടര്‍ന്ന‌് രാത്രി 10ന‌് ഹരിവരാസനം പാടി നട അടച്ചു.

മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും. ജനുവരി 15നാണ് മകരവിളക്ക്. മണ്ഡലപൂജ ദിവസമായ വെള്ളിയാഴ‌്ച 9.30 വരെ മാത്രമായിരുന്നു നെയ്യഭിഷേകം. കലശപൂജയോടെയും കളഭാഭിഷേകത്തോടെയുമായിരുന്നു മണ്ഡലപൂജയ്ക്ക് തുടക്കംകുറിച്ചത്. പൂജകള്‍ക്ക് തന്ത്രി കണ്ഠരര് മഹേഷ‌് മോഹനരര‌്, മേല്‍ശാന്തി അരീക്കര സുധീര്‍ നമ്ബൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

പന്തളം കൊട്ടാരം കുടുംബാംഗം മംഗലതമ്പുരാട്ടി യുടെ നിര്യാണത്തിൽ ആശൂലമായതിനാൽ പന്തളം വലിയ കോയിക്കൽ ക്ഷേത്രനടയടച്ചു .2020 ജനു...
27/12/2019

പന്തളം കൊട്ടാരം കുടുംബാംഗം മംഗലതമ്പുരാട്ടി യുടെ നിര്യാണത്തിൽ ആശൂലമായതിനാൽ പന്തളം വലിയ കോയിക്കൽ ക്ഷേത്രനടയടച്ചു .
2020 ജനുവരി 5വരെ തിരുവാഭരണ ദർശനം ഉണ്ടായിരിക്കുന്നതല്ല.
ശുദ്ധിക്രിയകൾക്ക് ശേഷം
6 .1.2020 രാവിലെ 5.30ന്
നടതുറക്കും .

ഇന്ന് നടത്താനിരുന്ന
ആഴിയും പടുക്കയും
6 ആം തീയതി നടക്കും...

സ്വാമിയേ ശരണം അയ്യപ്പ

കോടതി പരാമര്‍ശമുണ്ടെങ്കിലും യുവതികള്‍ എത്തുന്നുണ്ടോയെന്ന് അറിയാന്‍ നിലയ്ക്കലിലും പമ്ബയിലും നിരീക്ഷണം; ഒരാഴ്ചയ്ക്കിടെ മാത...
24/12/2019

കോടതി പരാമര്‍ശമുണ്ടെങ്കിലും യുവതികള്‍ എത്തുന്നുണ്ടോയെന്ന് അറിയാന്‍ നിലയ്ക്കലിലും പമ്ബയിലും നിരീക്ഷണം; ഒരാഴ്ചയ്ക്കിടെ മാത്രം ദര്‍ശനം നടത്തിയത് 10 ലക്ഷത്തോടടുത്ത് തീര്‍ത്ഥാടകര്‍; ദര്‍ശനത്തിന് എട്ട് മണിക്കൂര്‍ വരെ നീളുന്ന ക്യൂ; മണ്ഡല പൂജ അടുത്തതോടെ സന്നിധാനം ഭക്തിസാന്ദ്രം; ആശങ്ക ഒഴിഞ്ഞ തീര്‍ത്ഥാടനത്തില്‍ ശബരിമലയില്‍ എങ്ങും ശരണം വിളികള്

41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലക്കാലത്തിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. ഇതേ തുടര...
24/12/2019

41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലക്കാലത്തിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. ഇതേ തുടര്‍ന്ന് ക്ഷേത്ര പരിസരത്തും പമ്ബയിലും നിലയ്ക്കലിലുമെല്ലാം ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കലില്‍ തടഞ്ഞു. നിലയ്ക്കലില്‍ നിന്ന് പമ്ബയിലേക്കുളള കെഎസ്‌ആര്‍ടിസി ബസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു വിവിധ ഇടത്താവളങ്ങളിലും വാഹനങ്ങള്‍ പൊലീസ് തടയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

​മണ്ഡ​ല​പൂ​ജ 27ന് ​ന​ട​ക്കു​ന്ന​തി​നാ​ല്‍ വരും ദിവസങ്ങളിലും തീ​ര്‍​ത്ഥാടകരുടെ തിരക്കേറും.

ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം;അയ്യനെ കാണാന്‍ കാത്തുനില്‍കേണ്ടി വന്നത് 18 മണിക്കൂര്
19/12/2019

ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം;അയ്യനെ കാണാന്‍ കാത്തുനില്‍കേണ്ടി വന്നത് 18 മണിക്കൂര്

അയ്യനെ കാണാന്‍ പുഷ്‌പരഥത്തില്‍  പതിനഞ്ചംഗ സംഘംതിരുവനന്തപുരം : കാട്ടാക്കടയിലെ കുറ്റിച്ചല്‍ പച്ചക്കാട്‌ നിന്ന്‌ വിവിധ മേഖല...
19/12/2019

അയ്യനെ കാണാന്‍ പുഷ്‌പരഥത്തില്‍ പതിനഞ്ചംഗ സംഘം

തിരുവനന്തപുരം : കാട്ടാക്കടയിലെ കുറ്റിച്ചല്‍ പച്ചക്കാട്‌ നിന്ന്‌ വിവിധ മേഖലയില്‍ ജോലി നോക്കുന്നവരും വിദ്യാര്‍ത്ഥികളും ഉള്‍ പ്പെടെ വിവിധ പ്രായത്തിലെ പതിനഞ്ച്‌ അംഗ സംഘം പുഷ്‌പരഥത്തില്‍ അയ്യനെ കാണാന്‍ ശബരിമലയിലേക്ക്‌. കഴിഞ്ഞ അഞ്ചു വര്‍ഷമായി അയ്യപ്പസ്വാമി സംഘം അരുണിന്റെ നേതൃത്വത്തില്‍ തോവാളയില്‍ നിന്നും എത്തിക്കുന്ന അരളിയും റോസയും താമര പൂവ്‌ ഉള്‍പ്പടെ ചേര്‍ത്തു അയ്യന്റെ മനോഹര രൂപം വാഹനത്തിനു മുകളിലായി നിര്‍മ്മിക്കും പുറമെ കരിക്കിന്‍കുല, കാമുകിന്‍ കുല, വാഴക്കുല, എന്നിവയും വാഹനത്തിന്റെ ഇരുവശവും അയ്യപ്പന്റെ വിഗ്രഹവും വച്ചു വാഹനത്തെ അലങ്കരിച്ചാണ്‌ രഥം ഒരുക്കുന്നത്‌. ഒരുമാസം മുന്‍പേ വ്രതംനോറ്റ്‌ യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും.

Address

Palghat

Website

Alerts

Be the first to know and let us send you an email when Ayyappa Seva Sangam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share