തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രം

  • Home
  • India
  • Palghat
  • തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രം

തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രം, Hindu temple, Thachampara P. O, Palakkad D. T, Palghat.

കേരളത്തിലെ പാലക്കാട് ജില്ലയിലെ തച്ചമ്പാറ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ, ഏകദേശം 730 വർഷം പഴക്കമുള്ള ഒരു ഹിന്ദു ക്ഷേത്രമാണ് തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രം.

🕉️ തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രം 🕉️*ശാസ്താ മഹോത്സവം - 2027**നവീകരണ സഹസ്രകലശ പുനഃപ്രതിഷ്ഠയും ധ്വജപ്രതിഷ്ഠയും**പുനഃപ്രതി...
03/09/2026

🕉️ തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രം 🕉️

*ശാസ്താ മഹോത്സവം - 2027*

*നവീകരണ സഹസ്രകലശ പുനഃപ്രതിഷ്ഠയും ധ്വജപ്രതിഷ്ഠയും*

*പുനഃപ്രതിഷ്ഠ ദിനം: 2027 മെയ് 17*❤️

തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ *11 ദിവസം നീണ്ടു നിൽക്കുന്ന നവീകരണ സഹസ്രകലശ പുനഃപ്രതിഷ്ഠയും ധ്വജപ്രതിഷ്ഠയും 2027 മെയ് 10 മുതൽ 20-ാം തീയതി വരെ* നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും ഭക്തിപൂർവ്വം അറിയിച്ചുകൊള്ളുന്നു.

ഇതോടൊപ്പം, ക്ഷേത്ര സമുച്ചയത്തിലെ *ശ്രീ ഭദ്രകാളി ശ്രീകോവിലിൽ പുതിയ ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠയും, മറ്റ് ഉപദേവതകളുടെ പുനഃപ്രതിഷ്ഠകളും* ഈ മഹോത്സവ കാലയളവിൽ നടത്തപ്പെടുന്നതാണ്.

നവീകരണ സഹസ്രകലശത്തിന്റെ വിജയത്തിനായി എല്ലാ ഭക്തജനങ്ങളുടെയും പ്രാർത്ഥനയും സഹകരണവും സാന്നിധ്യവും ഭക്തിപൂർവ്വം അഭ്യർത്ഥിക്കുന്നു.

ശ്രീ അയ്യപ്പസ്വാമിയുടെ കൃപാകടാക്ഷം ഏവരിലും ഉണ്ടാകട്ടെ.

🙏 സ്വാമിയേ ശരണം അയ്യപ്പാ 🙏

തച്ചമ്പാറ പഞ്ചായത്ത് മൂർക്കോത്ത് വീട്ടിൽ ദേവദാസൻ മകൾ ദീപ്തി, കടമ്പഴിപ്പുറം അഴിയന്നൂർ  ചോലേങ്ങാട്ടിൽ വീട്ടിൽ വേണുഗോപാലൻ മ...
31/08/2026

തച്ചമ്പാറ പഞ്ചായത്ത് മൂർക്കോത്ത് വീട്ടിൽ ദേവദാസൻ മകൾ ദീപ്തി, കടമ്പഴിപ്പുറം അഴിയന്നൂർ ചോലേങ്ങാട്ടിൽ വീട്ടിൽ വേണുഗോപാലൻ മകൻ അഭിജിത്ത് എന്നിവർ തമ്മിലുള്ള വിവാഹം

🌼 സ്വാമിയേ ശരണം അയ്യപ്പാ 🌼എല്ലാ അയ്യപ്പ ഭക്തജനങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌸ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സന്...
25/08/2026

🌼 സ്വാമിയേ ശരണം അയ്യപ്പാ 🌼

എല്ലാ അയ്യപ്പ ഭക്തജനങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌸

ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഈ ഓണക്കാലം നിങ്ങൾക്കും കുടുംബത്തിനും അനുഗ്രഹപൂർണ്ണമാകട്ടെ.

🙏 ശ്രീ അയ്യപ്പസ്വാമിയുടെ കൃപാകടാക്ഷം എല്ലാവർക്കും ഉണ്ടാകട്ടെ.

🌼 ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌼

സ്വാമിയേ ശരണം അയ്യപ്പാ 🙏

സ്വാമിയേ ശരണം അയ്യപ്പാ 🙏തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ *കൊടിമരം എണ്ണത്തോണി സമർപ്പണത്തിൽ* പങ്കാളികളാകണമെന്ന് എല്ലാ ...
22/08/2026

സ്വാമിയേ ശരണം അയ്യപ്പാ 🙏

തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ *കൊടിമരം എണ്ണത്തോണി സമർപ്പണത്തിൽ* പങ്കാളികളാകണമെന്ന് എല്ലാ ഭക്തജനങ്ങളോടും വിനീതമായി അഭ്യർത്ഥിക്കുന്നു.

ഈ വർഷം *ചുറ്റുവിളക്കിന് പകരമായി കൊടിമരം എണ്ണ സമർപ്പണം* നടത്തുന്നതിനായി *₹3,500/-* ആണ് വഴിപാടായി നിശ്ചയിച്ചിരിക്കുന്നത്.

താൽപര്യമുള്ള ഭക്തജനങ്ങൾ ഈ പുണ്യകർമ്മത്തിൽ പങ്കാളികളായി *കൊടിമരം എണ്ണ സമർപ്പണം* വിജയിപ്പിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

സ്വാമിയേ ശരണം അയ്യപ്പാ 🙏

സ്വാമിയേ ശരണം അയ്യപ്പാ 🙏ക്ഷേത്ര ആർക്കിടെക്റ്റ് *ശ്രീ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്* ക്ഷേത്രത്തിലെത്തി, നിലവിൽ പൂ...
21/08/2026

സ്വാമിയേ ശരണം അയ്യപ്പാ 🙏

ക്ഷേത്ര ആർക്കിടെക്റ്റ് *ശ്രീ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്* ക്ഷേത്രത്തിലെത്തി, നിലവിൽ പൂർത്തീകരിച്ചിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ സ്ഥിതിഗതികൾ വിലയിരുത്തി. ക്ഷേത്ര നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതിയും അദ്ദേഹം നേരിട്ട് പരിശോധിച്ചു. 


സ്വാമിയേ ശരണം അയ്യപ്പ 🙏തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ മൂലപ്രതിഷ്ഠയായ അയ്യപ്പസ്വാമിയുടെ ശ്രീകോവിലിന്റെയും ഭദ്രകാളി ...
20/08/2026

സ്വാമിയേ ശരണം അയ്യപ്പ 🙏

തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ മൂലപ്രതിഷ്ഠയായ അയ്യപ്പസ്വാമിയുടെ ശ്രീകോവിലിന്റെയും ഭദ്രകാളി ശ്രീകോവിലിന്റെയും ഉത്തരവെപ്പ് ചടങ്ങുകൾ, ക്ഷേത്രം തന്ത്രി ശ്രീ അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ, ഇന്ന് രാവിലെ 9:30-ന് ക്ഷേത്രത്തിൽ വച്ച് ഭക്തിനിർഭരമായി നടന്നു.

**************************************
ശ്രീ അയ്യപ്പസ്വാമിയുടെ ശ്രീകോവിലിന്റെ മേൽക്കൂരയ്ക്കാവശ്യമായ മരങ്ങൾ സ്പോൺസർ ചെയ്ത ശ്രീ വിമൽ വിജയനും ശ്രീമതി സ്വപ്ന വിമലും, (D/o ഡോ. കെ. സി. ഉപേന്ദ്ര മേനോൻ), അതുപോലെ ശ്രീ ഭദ്രകാളി ശ്രീകോവിലിന്റെ മേൽക്കൂരയ്ക്കാവശ്യമായ മരങ്ങൾ സ്പോൺസർ ചെയ്ത ശ്രീ ബാലൻ പുത്തൻവീട്, മുതുകുറുശ്ശി( ബ്രദർ-ഇൻ-ലോ ബാലകൃഷ്ണൻ മുള്ളത്ത്) എന്നിവർക്കും,

ഈ മഹത്തായ സദുദ്യമത്തിന് നൽകിയ ഉദാരമായ സംഭാവനകൾക്ക് ക്ഷേത്ര കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ശ്രീ അയ്യപ്പസ്വാമിയുടെ നാമത്തിൽ, തച്ചമ്പാറയിലെ മുഴുവൻ ഭക്തജനങ്ങളുടെയും പേരിൽ, ഈ ഭക്തജനങ്ങൾക്ക് പ്രത്യേകം നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

**************************************

സ്വാമിയേ ശരണം അയ്യപ്പ 🙏




🇮🇳 Happy Independence Day 2026 🇮🇳സ്വാതന്ത്ര്യദിനാശംസകൾജയ് ഹിന്ദ്! 🇮🇳
15/08/2026

🇮🇳 Happy Independence Day 2026 🇮🇳

സ്വാതന്ത്ര്യദിനാശംസകൾ
ജയ് ഹിന്ദ്! 🇮🇳

🕉️ സമ്പൂർണ രാമായണം പാരായണം 🕉️തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽരാമായണ മാസത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നസമ്പൂർണ രാമായ...
12/08/2026

🕉️ സമ്പൂർണ രാമായണം പാരായണം 🕉️

തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ
രാമായണ മാസത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന

സമ്പൂർണ രാമായണം പാരായണം

📅 ഓഗസ്റ്റ് 16, 2026 ഞായറാഴ്ച
⏰ രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ

ഈ പുണ്യകർമ്മത്തോടനുബന്ധിച്ച് അന്നദാനം നടത്തുന്നതാണ്.

അന്നദാനത്തിലേക്ക് എല്ലാ ഭക്തജനങ്ങളുടെയും ഉദാരമായ സംഭാവനകൾ പ്രതീക്ഷിക്കുന്നു.

സ്വാമിയേ ശരണം അയ്യപ്പാ 🙏

സ്വാമിയേ ശരണം അയ്യപ്പ 🙏തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ അയ്യപ്പ ശ്രീകോവിലിന്റെ കട്ടിളവെപ്പ് ചടങ്ങ് വരുന്ന ശനിയാഴ്ച, ...
12/08/2026

സ്വാമിയേ ശരണം അയ്യപ്പ 🙏

തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ അയ്യപ്പ ശ്രീകോവിലിന്റെ കട്ടിളവെപ്പ് ചടങ്ങ് വരുന്ന ശനിയാഴ്ച, ഓഗസ്റ്റ് 15, 2026-ന്, രാവിലെ 10.30നും 11.30നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ✨✨✨ ഉത്രം നക്ഷത്രം ✨✨✨ തുലാരാശിയിൽ നടത്തപ്പെടുന്നതാണ്.

ഈ പുണ്യചടങ്ങിലേക്ക് എല്ലാ ഭക്തജനങ്ങളെയും ഭക്തിപൂർവ്വം സ്വാമി അയ്യപ്പന്റെ നാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.

എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യവും പങ്കാളിത്തവും ഈ മഹാചടങ്ങിൽ ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഈ മഹാചടങ്ങിലേക്ക് എല്ലാ ഭക്തജനങ്ങളെയും ഒരിക്കൽ കൂടി സാദരം ക്ഷണിച്ചുകൊണ്ട്,

🙏 സ്വാമിയേ ശരണം അയ്യപ്പ 🙏

തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ കൊടിമരം തേക്ക് സമർപ്പണ ഘട്ടത്തിൽ പങ്കാളികളായ ഭക്തജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി.സ്വാ...
07/08/2026

തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ കൊടിമരം തേക്ക് സമർപ്പണ ഘട്ടത്തിൽ പങ്കാളികളായ ഭക്തജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി.

സ്വാമിയേ ശരണം അയ്യപ്പാ 🙏

Address

Thachampara P. O, Palakkad D. T
Palghat
678593

Opening Hours

Monday 5:30am - 9am
5:30pm - 7pm
Tuesday 5:30am - 9am
5:30pm - 7pm
Wednesday 5:30am - 9am
5:30pm - 7pm
Thursday 5:30am - 9am
5:30pm - 7pm
Friday 5:30am - 9am
5:30pm - 7pm
Saturday 5:30am - 9am
5:30pm - 7pm
Sunday 5:30am - 9am
5:30pm - 7pm

Alerts

Be the first to know and let us send you an email when തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category