Anointingfiremediaministry

Anointingfiremediaministry Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Anointingfiremediaministry, Religious organisation, dpo Road, Palghat.

29/04/2026
പ്രിയപ്പെട്ട സഹോദരങ്ങളെ  PDM മൊണാസ്ട്രിയിലും സെഹിയോൻ ധ്യാനകേന്ദ്രത്തിലും വർഷങ്ങളായി ഗാനശുശ്രൂഷ ചെയ്ത് വരുന്ന സിനു കുര്യൻ...
17/04/2026

പ്രിയപ്പെട്ട സഹോദരങ്ങളെ PDM മൊണാസ്ട്രിയിലും സെഹിയോൻ ധ്യാനകേന്ദ്രത്തിലും വർഷങ്ങളായി ഗാനശുശ്രൂഷ ചെയ്ത് വരുന്ന സിനു കുര്യൻ ബ്രദറിന്റെ പപ്പ കുര്യൻ മഠത്തിക്കുന്നേൽ (76 ) നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മൃതസംസ്കാര ശുശ്രൂഷകൾ (21/04/2026) ചൊവ്വാഴ്ച രാവിലെ 10.30ന് മണ്ണാർക്കാട് കണ്ടമംഗത്തു ള്ള ഭവനത്തിൽ ആരംഭിച്ച്, കണ്ടമംഗലം ക്രിസ്തുരാജ പള്ളിയിൽ സംസ്കരിക്കുന്നതാണ്. അപ്പച്ചന്റെ ആത്മാവിന് വേണ്ടി പ്രത്യേകം പ്രാർഥിക്കണെ.

ക്രിസ്തു മരിച്ചു, ഉത്ഥാനം ചെയ്തു,വീണ്ടും വരും....!ഏവർക്കും ഈസ്റ്റർ ആശംസകൾ.ഈസ്റ്റർ എന്നത് ലോകരക്ഷകനും കർത്താവും ദൈവവുമായ ...
04/04/2026

ക്രിസ്തു മരിച്ചു, ഉത്ഥാനം ചെയ്തു,
വീണ്ടും വരും....!
ഏവർക്കും ഈസ്റ്റർ ആശംസകൾ.

ഈസ്റ്റർ എന്നത് ലോകരക്ഷകനും കർത്താവും ദൈവവുമായ യേശുക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ ഓർമ്മയാണ്. ഈസ്റ്ററിന്റെ യഥാർത്ഥ സത്യം മറയ്ക്കാൻ ശ്രമം നടക്കുന്ന പശ്ചാത്തലത്തിൽ ഉത്ഥിതനായ ഈശോയെ നമ്മുക്ക് പ്രഘോഷിക്കാം. അതിനാൽ "നമ്മുടെ ഈസ്റ്റർ ആശംസകൾ ഉത്ഥിതനായ യേശുക്രിസ്തുവിന്റെ ചിത്രങ്ങളും വാക്കുകളും കൊണ്ട്" നിറയട്ടെ.

 #ദുഃഖവെള്ളിആ മുപ്പത്തിമൂന്നുകാരൻ തച്ചന്റെ ഹൃദയം നിറയെ സ്നേഹമായിരുന്നു...അവൻ തന്റെ ചങ്കുകൂട്ടുകാരോടു പറഞ്ഞതും ആ സ്നേഹത്ത...
02/04/2026

#ദുഃഖവെള്ളി

ആ മുപ്പത്തിമൂന്നുകാരൻ തച്ചന്റെ ഹൃദയം നിറയെ സ്നേഹമായിരുന്നു...
അവൻ തന്റെ ചങ്കുകൂട്ടുകാരോടു പറഞ്ഞതും ആ സ്നേഹത്തെ പറ്റിയായിരുന്നു....
ആ സ്നേഹത്തിനു വല്ലാത്ത ആഴവും പരപ്പും ഉണ്ടായിരുന്നുവെന്ന് ഈ ലോകം തിരിച്ചറിഞ്ഞത് പക്ഷേ ഒരു വെള്ളിയാഴ്ചയായിരുന്നു. സ്നേഹിതർക്കു വേണ്ടി ജീവൻ അർപ്പിക്കുന്നവനാണ് യഥാർത്ഥ സ്നേഹിതൻ എന്ന് അവൻ പഠിപ്പിച്ചത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നത് കണ്ടു നിന്ന അവന്റെ സ്നേഹിതർ അന്നാദ്യമായി യഥാർത്ഥ സ്നേഹം എന്തെന്ന് ഹൃദയം നുറുങ്ങുന്ന വേദനയോടെ തിരിച്ചറിഞ്ഞു...
സ്നേഹം സഹനമാണെന്നു ഈ ലോകത്തോട് വിളിച്ചുപറയാൻ തച്ചന്റെ മകന് ഒരു മരക്കുരിശു ധാരാളം മതിയായിരുന്നു....

സ്നേഹം, സ്നേഹിക്കുന്നവർക്ക് വേണ്ടി മുറിയപ്പെടാനുള്ളതാണെന്നു ഈ ലോകത്തിനു വെളിപ്പെടുത്താൻ കാൽവരിയിലെ ബലിക്കല്ലിലേക്കുള്ള അവന്റെ യാത്രയും ധാരാളമായിരുന്നു....

പ്രിയപ്പെട്ട നസ്രായാ, യഥാർത്ഥ സ്നേഹം എന്തെന്ന് നിന്നിൽ നിന്നും കണ്ടു പഠിക്കാൻ എന്നെ അനുഗ്രഹിക്കണമേ.

വിശുദ്ധീകരിക്കുന്ന ദുഃഖവെള്ളിയനുഭവത്തിലേക്ക് എന്നെയും നയിക്കണമേ. സ്നേഹിക്കുന്നവർക്ക് വേണ്ടി സ്വയം എരിഞ്ഞു തീരാനുള്ളത് കൂടിയാണ് എന്റെ ജീവിതം എന്നുള്ള ആഴമായ ബോധ്യം എനിക്ക് നല്കണമേ....

ഞാൻ സ്നേഹിക്കുന്നവരുടെ കുറവുകളെ നിറവുകളാക്കി മാറ്റാൻ സഹായിക്കാൻ തക്ക വിധത്തിൽ എന്റെ ഹൃദയത്തെ ഒരുക്കണമേ.. ഒപ്പം ചേർന്ന് നടക്കുന്നതിനേക്കാൾ ഉപരി സ്നേഹിതർക്കു വേണ്ടി ജീവനും ജീവിതവും മാറ്റി വയ്ക്കാൻ, വഴിയും സത്യവും ജീവനുമായവനെ എന്നെ സഹായിക്കണമേ... ഒരു നിമിഷം നമുക്ക് ആത്മപരിശോധന ചെയ്യാം... നിന്നെയും എന്നെയും നെഞ്ചോട് ചേർത്ത് പിടിച്ച, അളവില്ലാതെ സ്നേഹിച്ച നസ്രായനെ, നാം ഇന്നും കുരിശിൽ തറയ്ക്കുന്നുണ്ടോ എന്ന്...

ഗത്സമേനി മുതൽ കാൽവരിയോളം അവനേറ്റ പീഢകൾ ഇന്നും നാം സമ്മാനിക്കുന്നുണ്ടോ എന്ന്....ഉണ്ടെങ്കിൽ, ഈ ദുഃഖവെള്ളി തീരും മുൻപേ, നമുക്കും ഒരു തീരുമാനമെടുക്കാം, ഇനിയൊരു കുഞ്ഞുപാപം പോലും ചെയ്ത് ആ നസ്രായനെ ഒരിക്കലും വേദനിപ്പിക്കില്ലെന്ന്...

ഇന്ന് നാമുയർത്തുന്ന പ്രാർത്ഥനകളിലൂടെ നമ്മെ പൂർണ്ണമായും അവന് വിട്ടുകൊടുക്കാം...
1 സ്വർഗ. 1 നന്മ. 1ത്രിത്വസ്തുതി

ഇന്ന് (2/03/2026) പെസഹാ വ്യാഴം. അന്ത്യ അത്താഴവേളയിൽ അപ്പവും വീഞ്ഞും പകുത്തു നൽകി യേശുക്രിസ്തു വിശുദ്ധകുർബാന സ്ഥാപിച്ച സ്...
02/04/2026

ഇന്ന് (2/03/2026) പെസഹാ വ്യാഴം.
അന്ത്യ അത്താഴവേളയിൽ അപ്പവും വീഞ്ഞും പകുത്തു നൽകി യേശുക്രിസ്തു വിശുദ്ധകുർബാന സ്ഥാപിച്ച സ്മരണയിൽ ലോകത്തെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാ‍ഴം ആചരിക്കുന്നു. പെസഹ എന്ന വാക്കി​ന്റെ അർത്ഥം ‘കടന്നുപോക്ക്’ എന്നാ‍ണ്. അന്ത്യ അത്താഴവേളയിൽ യേശുക്രിസ്തു ശിഷ്യൻമാരുടെ പാദങ്ങൾ കഴുകി, ചുംബിച്ചതി​ന്റെ ഓർമ്മപുതുക്കി എല്ലാ പള്ളികളിലും കാലുകഴുകൽ ശിശ്രൂഷയും ഇന്ന് നടക്കും. ദേവാലയങ്ങളിലും വീടുകളിലും വൈകിട്ട് അപ്പം മുറിക്കൽ ചടങ്ങും ഉണ്ടാകും.

ഏവർക്കും പെസഹാ തിരുനാൾ ആശംസകൾ

അനുഗ്രഹത്തിന്റെ  അഭിഷേകമായി തൊടുപുഴ അഭിഷേകാഗ്നി കൺവെൻഷൻ രണ്ടാം ദിനത്തിലേക്ക്തൊടുപുഴ: ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നയിക്കു...
25/03/2026

അനുഗ്രഹത്തിന്റെ അഭിഷേകമായി തൊടുപുഴ അഭിഷേകാഗ്നി കൺവെൻഷൻ രണ്ടാം ദിനത്തിലേക്ക്

തൊടുപുഴ: ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2026 മാർച്ച് 24) തൊടുപുഴ ഡിവൈൻ മേഴ്‌സി ഷ്റൈനിൽ ആരംഭിച്ചു. നാല് ദിനം നീണ്ടുനിൽക്കുന്ന കൺവെൻഷൻ മാർച്ച് 27 വെള്ളിയാഴ്ച ആണ് സമാപിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 4:00 മണിയോടെ കൺവെൻഷൻ ആരംഭിച്ചു. അഭിവന്ദ്യ ബിഷപ്പ് എമരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി. തുടർന്ന് തിരി തെളിയിച്ച് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ ശുശ്രൂഷകൾ നയിച്ചു. രാത്രി 09:00 മണിയ്ക്ക് ആരാധനയോടെ ആദ്യ ദിനത്തിലെ ശുശ്രൂഷകൾ സമാപിച്ചു.

റവ. ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന ദൈവകരുണാനുഭവ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ തൊടുപുഴ ഡിവൈൻ മേഴ്സി ഷ്റൈനിൽ 2026 മാർച്ച് 2...
24/03/2026

റവ. ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന ദൈവകരുണാനുഭവ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ തൊടുപുഴ ഡിവൈൻ മേഴ്സി ഷ്റൈനിൽ 2026 മാർച്ച് 24 ചൊവ്വ മുതൽ 27 വെള്ളി വരെ നടത്തപ്പെടുന്നു. വൈകിട്ട് 4 മണി മുതൽ രാത്രി 9 മണി വരെ.
👉 ദൈവകരുണാനുഭവ അഭിഷേകാഗ്നി കൺവെൻഷൻ ഈ വരുന്ന മാർച്ച്‌ 24 മുതൽ 27 വരെയുള്ള തീയതികളിൽ നടത്തപ്പെടുന്ന കാര്യം സ്നേഹപൂർവ്വം അറിയിക്കുന്നു.
👉കൺവെൻഷന്റെ അവസാന 3 ദിവസങ്ങളിൽ (25,26,27) കൗൺസിലിംഗ് സൗകര്യം ഉണ്ടായിരിക്കും. കൗൺസിലിംഗ് ആവശ്യമുള്ളവർ ഷ്റൈൻ ഓഫീസിൽ നേരിട്ട് പേര് നൽകേണ്ടതാണ്.
👉ഫോൺ ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല.
👉കൺവെൻഷന് ഒരുക്കമായുള്ള പ്രാർത്ഥന കാർഡ് ഷ്റൈനിൽ ലഭ്യമാണ്. കാർഡിലുള്ള പ്രാർത്ഥന ചൊല്ലി ആത്മീയമായി ഒരുങ്ങാൻ പരിശ്രമിക്കുമല്ലോ.
👉 കൺവെൻഷനിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

Click Here to Watch: https://www.youtube.com/ഹോളി സ്പിരിറ്റ് ഇവനിംഗ് RM Tv എന്ന യൂട്യൂബ് ചാനലിൽമറക്കാതെ കാണുക...HOLY SPI...
18/03/2026

Click Here to Watch: https://www.youtube.com/
ഹോളി സ്പിരിറ്റ് ഇവനിംഗ് RM Tv എന്ന യൂട്യൂബ് ചാനലിൽ
മറക്കാതെ കാണുക...

HOLY SPIRIT EVENING (ഓൺലൈൻ) സായാഹ്ന ഏകദിന ബൈബിൾ കൺവെൻഷൻ വൈകുന്നേരം 6:30 മുതൽ 9:30 വരെ. വചനപ്രഘോഷണം, സ്തുതി ആരാധന, വിടുതൽ ശുശ്രൂഷകൾ, സൗഖ്യ ആരാധന എന്നീ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

എല്ലാ ബുധനാഴ്ചകളിലും 6.30 PM to 9.30 PM വരെ, എ.എഫ്.സി.എം മീഡിയാ ടീമിന്റെ നേതൃത്വത്തിൽ ഈ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ദൈവജനങ്ങളെയും ഈ വചന ശുശ്രൂഷയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു...

ശുശ്രൂഷകൾക്ക് ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM, ഫാ. സാംസൺ ക്രിസ്റ്റി PDM, ബ്ര. സാബു കാസർകോഡ് എന്നിവർ നേതൃത്വം കൊടുക്കുന്നു.

04/03/2026

Address

Dpo Road
Palghat
678014

Telephone

917994692067

Website

Alerts

Be the first to know and let us send you an email when Anointingfiremediaministry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Anointingfiremediaministry:

Share