തത്തമംഗലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

  • Home
  • India
  • Palghat
  • തത്തമംഗലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

തത്തമംഗലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം Sri Dharma Sastha in Chinmaya Mudra, Abhaya Hastham, Karunya Moorthy posture, wearing Rudraksha..

ഇന്ന് വൈശാഖമാസം തുടങ്ങുന്നു.വിഷ്ണു പ്രീതിയുടെ പുണ്യ ദിനങ്ങൾഈശ്വരാരാധനയ്ക്ക് പ്രത്യേകിച്ച്  മഹാവിഷ്ണു ആരാധനയ്ക്ക് ശ്രേഷ്ഠ...
18/04/2026

ഇന്ന് വൈശാഖമാസം തുടങ്ങുന്നു.

വിഷ്ണു പ്രീതിയുടെ പുണ്യ ദിനങ്ങൾ

ഈശ്വരാരാധനയ്ക്ക് പ്രത്യേകിച്ച് മഹാവിഷ്ണു ആരാധനയ്ക്ക് ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാര്‍ത്തികം എന്നിവ. ശകവർഷത്തിലെ ഈ മൂന്നുമാസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം വൈശാഖമാണ്. 2026 ഏപ്രിൽ 18 മുതൽ മേയ് 16 വരെയാണ് ഇക്കുറി വൈശാഖമാസം സര്‍വ്വ വിദ്യകളിലും ശ്രേഷ്ഠമായത് വേദം. സര്‍വ്വ മന്ത്രങ്ങളിലും ശ്രേഷ്ഠം പ്രണവം. സര്‍വ്വ വൃക്ഷങ്ങളിലും മഹത്തായത് കല്പവൃക്ഷം. സര്‍വ്വ പക്ഷികളിലും ശ്രേഷ്ഠം ഗരുഡൻ. സര്‍വ്വ നദികളിലും ദിവ്യം ഗംഗ. സർവ്വ രത്‌നങ്ങളിലും ശ്രേഷ്ഠം കൗസ്തുഭം. സര്‍വ്വ മാസങ്ങളിലും ശ്രേഷ്ഠം വൈശാഖം - ഇങ്ങനെയാണ് വിശ്വാസം. വൈശാഖത്തിലാണ് ഭഗവാൻ നരസിംഹമായതും പരശുരാമനായതും ബലരാമനായതും. പരശുരാമ, ബലരാമ അവതാരങ്ങൾ അക്ഷയതൃതീയയിലും നരംസിംഹാവതാരം വെളുത്തപക്ഷ ചതുര്‍ദ്ദശിയിലും നടന്നതായി പുരാണങ്ങൾ പറയുന്നു. അതിനാൽ വിഷ്ണുവിനെ ഭജിച്ച് പാപങ്ങളകറ്റി പുണ്യം നേടാൻ ഏറ്റവും അനുയോജ്യമായ കാലമാണ് വൈശാഖം. ഈ മാസം മുഴുവൻ പ്രഭാതത്തിലും സന്ധ്യയ്ക്കും നിലവിളക്കു കൊളുത്തി വിഷ്ണു സഹസ്രനാമം ജപിക്കുന്നത് അത്യുത്തമമാണ്. അഷ്ടാക്ഷരീ മന്ത്രമായ ഓം നമോ നാരായണായ ദ്വാദശാക്ഷരീ മന്ത്രമായ ഓം നമോ ഭഗവതേ വാസുദേവായ എന്നിവ വൈശാഖമാസത്തിൽ നിത്യവും ജപിക്കുന്നത് പുണ്യകരമാണ്.
ജന്മ ജന്മാന്തര കർമ്മദോഷങ്ങൾ തീർക്കുന്നതിനും ഈ ജന്മത്തിൽ കർമ്മദോഷങ്ങൾ കൂടുതലായി വന്നു ചേരാതിരിക്കാനും ശനി ദോഷങ്ങളാകുന്നകലിദോഷങ്ങൾ ബാധിക്കാതിരിക്കാനും വൈശാഖമാസത്തിൽ നിസ്വാർത്ഥ ഭക്തിയോടെ കലിസന്തരണ മന്ത്രം ജപിക്കണം :
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
എന്ന കലിസന്തരണ മന്ത്രം എന്നും 9 തവണ വീതം ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ പ്രകാശിക്കും. ഭഗവദ്‌ഗീതയിൽ വിഭൂതി യോഗത്തിൽ ശ്രീകൃഷ്ണ ഭഗവാൻ പറയുന്നുണ്ട് : കാലപ്രവാഹത്തിലെ കാലവും, ഋതുക്കളിലെ വസന്ത ഋതുവും ഞാനാകുന്നു. അതിനാൽ മാധവമാസം എന്നും വൈശാഖമാസം അറിയപ്പെടുന്നു. വൈശാഖ വ്രതം കൊണ്ട്‌ വിശുദ്ധമാക്കാൻ കഴിയാത്തതായി ഒന്നുമില്ല. രാത്രി ഭക്ഷണം കഴിക്കരുത്; ശരീരം മുഴുവൻ എണ്ണ തേച്ചു കുളിക്കുരുത്; ആസുരിക ഭക്ഷണം - തണുത്തത്, വീണ്ടും ചുടാക്കിയത്, പഴകിയത്, മത്സ്യ മാംസാദികൾ, മദ്യം ഇവയെല്ലാം ഈ വ്രതകാലത്ത്‌ നിഷിദ്ധങ്ങളാണ്‌. വൈശാഖമാസത്തിൽ നമ്മുടെ ഓരോരോ പ്രവർത്തിയും ചിന്തയും വളരെ ശ്രദ്ധാപൂർവ്വം വേണം. കാരണം ഇക്കാലത്ത് സൽക്കർമ്മങ്ങളും സത്ചിന്തകളും കൊണ്ട് അക്ഷയമായ പുണ്യം വന്നു ചേരുന്നത് പോലെ ദുർചിന്തകളും ദുഷ്പ്രവൃത്തികളും കൊണ്ട് കണക്കില്ലാത്ത ദുരിതങ്ങളും വന്നു ചേരും. അതിനാൽ മനസും വാക്കും കർമ്മവും കൊണ്ട് ഒരു തെറ്റു പോലും സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വൈശാഖത്തില്‍ പ്രഭാത സ്‌നാനത്തിനു വളരെ പ്രാധാന്യമുണ്ട്. വിഷ്‌ണു പ്രീതി നേടാന്‍ ഇതു തന്നെ ധാരാളമത്രെ. അതുപോലെ ദാനധര്‍മ്മങ്ങള്‍ക്ക് അത്യുത്തമമായ മാസവുമാണിത്. വൈശാഖ ദാനങ്ങളില്‍ ഏറ്റവും പ്രധാനം ദാഹജല ദാനമാണ്. ദാഹിച്ചു വലയുന്ന മനുഷ്യർക്ക് മാത്രമല്ല പക്ഷി മൃഗങ്ങൾക്കും, വൃക്ഷലതാദികൾക്കും ജലം നല്കുന്നത് പോലെ ശ്രേഷ്ഠമായ ദാനം വേറെയില്ല. ഇത് കൂടാതെ അന്നവും വസ്ത്രവുമെല്ലാം വൈശാഖത്തിൽ ദാനം ചെയ്യുന്നത് പുണ്യപ്രദമാണ്.

സർവ്വം കൃഷ്ണർപ്പണമസ്തു :

നാഗേന്ദ്രഹാരായ ത്രിലോചനായഭസ്മാംഗരാഗായ മഹേശ്വരായനിത്യായ ശുദ്ധായ ദിഗംബരായതസ്മൈ നകാരായ നമഃ ശിവായമന്ദാകിനീസലില ചന്ദന ചർച്ചിത...
15/02/2026

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായ

മന്ദാകിനീസലില ചന്ദന ചർച്ചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മകാരായ നമഃ ശിവായ

ശിവായ ഗൗരീവദനാരവിന്ദ-
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലക്ണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃ ശിവായ

വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ-
മുനീന്ദ്ര ദേവാർ‌ച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശ്വാനരലോചനായ
തസ്മൈ വകാരായ നമഃ ശിവായ

യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യകാരായ നമഃ ശിവായ

03/01/2026

തിരുവാതിര പുണ്യ ദിനത്തിൽ ഋഷഭ വാഹനത്തിൽ ശ്രീ കാക്കുറിശ്ശിയപ്പൻ
ഓം നമ: ശിവായ

31/12/2025

"ആരംഭ ശൂരത്വം" ആകരുത് പുതിയവർഷ പ്രവർത്തികൾ....

അതായത് തുടക്കം ഗംഭീരമാക്കി പിന്നീട് ഒന്നും ചെയ്യാതെ ആരംഭത്തിൽ മാത്രം ഒതുങ്ങരുത് ഒരു പ്രവർത്തികളും.
ഉയരട്ടെ നമ്മുടെ പ്രതീക്ഷകളും സ്വപ്നങ്ങളും വാനോളം......
നല്ല പ്രവർത്തികൾ, നല്ല ചിന്തകൾ നമ്മെ ഉയർത്തും ഈ ധ്വജ പ്രയാണം പോലെ ....
ഇന്ന് ഈ വർഷത്തെ അവസാന ദിനം..... കഴിഞ്ഞതെല്ലാം നന്മകൾ ആണെങ്കിൽ എല്ലാം ഇനിയും മുന്നോട്ട് തുടരട്ടെ എന്ന് പ്രാർത്ഥിക്കാം...
പുതിയ വർഷത്തിൽ പുതിയ തുടക്കം കുറിക്കാം....
നല്ല ചിന്തകൾക്കും നല്ല പ്രവർത്തികൾക്കും വേണ്ടി ആകട്ടെ 2026 ....
ഈ വർഷത്തെ പ്രതിജ്ഞ അതാകട്ടെ....

നന്മ ചെയ്യുക ....
നല്ലതു പ്രവർത്തിക്കുക ...
പരോപകാരമേ പുണ്യം.....

സ്വാമി ശരണം...

Theppam (kulather) - 82nd Ayyappan festival
29/12/2025

Theppam (kulather) - 82nd Ayyappan festival

Morning Garuda vahanam procession starts at 06.15 a.m. from Srikrishna Temple.Hare Krishna
29/12/2025

Morning Garuda vahanam procession starts at 06.15 a.m. from Srikrishna Temple.
Hare Krishna

25/12/2025
23/12/2025

82nd Tattamangalam Sasthapreethi and Ratholsavam

Panchavadyam by Sri Kodunthirapully Manoj and Sri Kallekulagara Babu from 5pm onwards.

We wholeheartedly welcome you all and be a part of the event 🙏

Address

Western Village, Tattamangalam, Palakkad Dt
Palghat
678102

Opening Hours

Monday 5:30am - 9:30am
5:30pm - 7:30pm
Tuesday 5:30am - 9:30am
5:30pm - 7:30pm
Wednesday 5:30am - 9:30am
5:30pm - 7:30pm
Thursday 5:30am - 9:30am
5:30pm - 7:30pm
Friday 5:30am - 9:30am
5:30pm - 7:30pm
Saturday 5:30am - 9:30am
5:30pm - 7:30pm
Sunday 5:30am - 9:30am
5:30pm - 7:30pm

Alerts

Be the first to know and let us send you an email when തത്തമംഗലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share