St. George JSOYA Thenidukku, vadakkenchery

St. George JSOYA Thenidukku, vadakkenchery Under the antioch Of pAthriarch. church is in between panniyankara toll plazha &college of applied science. Located in near vadakkenchery, palakkad Dist.

26/03/2024

വിശുദ്ധ വാരതിലേക്ക്✝️

ആഗോള സുറിയാനി സഭയുടെ പരമ മേലധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവക്ക്  തൃശ്ശൂർ ഭദ...
14/01/2024

ആഗോള സുറിയാനി സഭയുടെ പരമ മേലധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവക്ക് തൃശ്ശൂർ ഭദ്രാസനത്തിലെക്ക് സ്വാഗതം.
തൃശ്ശൂർ :: മലങ്കരയിൽ നാലാം ശ്ലൈഹീക സന്ദർശനത്തിനായി എഴുന്നുള്ളി വരുന്ന ആഗോള സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമമേലധ്യക്ഷനും ഇന്നും ഈ ആയുഷ്കാലത്തും നമ്മെ മേയിച്ചു ഭരിക്കുന്ന അന്ത്യോഖ്യ സിംഹാസനത്തിന്റെ അധിപതിയും ഇടയൻമാരുടെ ഇടയനും പിതാക്കന്മാരുടെ പിതാവുമായ പരിശുദ്ധ പത്രോസ് ശ്ലീഹായുടെ 123-മത് ശ്ലൈഹീക പിൻഗാമിയുമായ പരിശുദ്ധ മോറാൻ മോർ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാക്ക് സത്യാവിശ്വാസത്തിന്റെ പോരാട്ട ഭൂമിയായ തൃശ്ശൂരിന്റെ മണ്ണിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം......

2024 ഫെബ്രുവരി 2-ാം തിയതി വൈകിട്ട് ആറുമണിക്ക് പരിശുദ്ധ സഭയുടെ തൃശ്ശൂർ ഭദ്രാസനാസ്ഥാനമായ ചുവന്നമണ്ണ് ഗലീലിയൻ സെന്ററിൽ പരിശുദ്ധ പിതാവിന് സ്വീകരണം, തുടർന്ന് പൊതുസമ്മേളനം 2024 ഫെബ്രുവരി 3-ാം തിയതി പരിശുദ്ധ പിതാവിന്റെ മുഖ്യ-കാർമ്മികത്വത്തിൽ അഭിവന്ദ്യ. പിതാക്കന്മാരുടെ സഹ-കാർമ്മികത്വത്തിലും ആര്യംപാടം മെഡിക്കൽ കോളേജിനടുത്ത് പുതുതായി നിർമ്മിക്കുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയുടെ വി. മൂറോൻ കൂദാശയും,വി. കുർബാനയും

ത്യശ്ശൂർ ഭദ്രാസനത്തിന്റെ പുതിയ മെത്രാപ്പോലീത്തയായി കുര്യാക്കോസ് മോർ ക്ലീമീസ് തിരുമേനിയെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോ...
26/12/2019

ത്യശ്ശൂർ ഭദ്രാസനത്തിന്റെ പുതിയ മെത്രാപ്പോലീത്തയായി കുര്യാക്കോസ് മോർ ക്ലീമീസ് തിരുമേനിയെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് തിരഞ്ഞെടുത്തു. തേനിടുക്കു സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ ആശംസകൾ

01/01/2019
01/01/2019

Perunnal

 # മോർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ . # പരി. അന്ത്യോഖ്യാ സിംഹാസനത്തിനു കീഴികീഴിൽ തേനിടുക്കു സെന്റ്.ജോർജ് യാക്കോബ...
06/05/2018

# മോർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ . #
പരി. അന്ത്യോഖ്യാ സിംഹാസനത്തിനു കീഴി
കീഴിൽ തേനിടുക്കു സെന്റ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ 20l 8 മെയ് 5,6, തീയ്യതികളിലായി മഹാ പരിശുദ്ധനായ മോർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ നടത്തപ്പെട്ടു വി. മൂന്നിന്മേൽ കുർബാനയ്ക്കും പെരുന്നാൾ ശുശ്രൂഷകൾക്കും
ബഹുമാനപെട്ട വൈദികരു നേതൃത്വം നൽകി.

എല്ലാർക്കും രക്ഷാകരമായ ഉത്ഥാനപെരുനാൾ  ആശംസകൾ
01/04/2018

എല്ലാർക്കും രക്ഷാകരമായ ഉത്ഥാനപെരുനാൾ ആശംസകൾ

പള്ളിയിലെ ഇടവക ജനങ്ങളുടെയും  ഭക്തസംഘടനകളുടെയും  സംയുക്ത ഫണ്ട് ശേഖരണത്തിൽ നിന്നും നിർമിച്ച ഭവനത്തിന്റെ താക്കോൽ ദാനച്ചടങ് ...
02/01/2018

പള്ളിയിലെ ഇടവക ജനങ്ങളുടെയും ഭക്തസംഘടനകളുടെയും സംയുക്ത ഫണ്ട് ശേഖരണത്തിൽ നിന്നും നിർമിച്ച ഭവനത്തിന്റെ താക്കോൽ ദാനച്ചടങ് അഭിവന്യ തിരുമേനി നടത്തുന്നു ...

Pic courtesy :UC media

..................................... കോതമംഗലം.......................................കളകളമൊഴുകുന്ന പെരിയാറിന്റെ തലോടലേറ്...
18/09/2017

..................................... കോതമംഗലം.......................................

കളകളമൊഴുകുന്ന പെരിയാറിന്റെ തലോടലേറ്റ് ഉണരുന്ന ,,,,,,
,അതി മനോഹരമായ പ്രകൃതി ഭംഗികൊണ്ട് പ്രകൃതി തന്റെ കൈയ്യൊപ്പ്
ചാർത്തിയ മനോഹരമായ ദൈവ സൃഷ്ടി...... ഹൈറേഞ്ചിന്റെ കവാടം....

ഇവിടേക്ക് AD 1685 ൽ ദൈവികമായ നിറശോഭയോടെ
92 വയസ്സായ ഒരു പുണ്യാത്മാവ് കടന്നു വന്നു..... അതേ...... അദ്ദേഹമാണ് പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവ....... ആ വിശുദ്ധന്റെ പാദസ്പർശമേറ്റ നാൾ മുതൽ കോതമംഗലം ഒരു പുണ്യഭൂമിയായി മാറുകയായിരുന്നു..........

കേവലം 13 ദിവസം മാത്രം ഇവിടെ താമസിച്ച് AD 1685 കന്നി 19ന്
തന്റെ ഭൗതിക ശരീരം ഈ മണ്ണിലേൽപ്പിച്ച് ആ പുണ്യ പിതാവ്
ദൈവസന്നിധിയിലേക്ക് യാത്രയായി. അന്ന് മുതൽ അദ്ദേഹത്തിന്റെ കബറിടവും, ആ തൃക്കബർ സ്ഥിതി ചെയ്യുന്ന
മാർത്തോമൻ പള്ളിയും ലോകത്തിന് തന്നെ അനുഗ്രഹങ്ങളുടെ വറ്റാത്ത നീരുറവയായി ഇന്നും കോതമംഗലം പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.......

ആ വിശുദ്ധ പിതാവിന്റെ 332-മത് ഓർമ്മ പെരുന്നാൾ
(കന്നി 20 പെരുന്നാൾ) 2017 സെപ്റ്റംബർ 25 മുതൽ
ഒക്ടോബർ 4 വരെയുള്ള തിയതികളിൽ അദ്ദേഹത്തിന്റെ തൃക്കബർ സ്ഥിതി ചെയ്യുന്ന കോതമംഗലം മാർത്തോമൻ പള്ളിയിൽ ആചരിക്കുന്നു.....
കോതമംഗലം മാർ തോമ ചെറിയ പളളി✝✝✝✝✝✝ സത്യ സുറിയാനി സഭയായ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ കോട്ട. 'എൽദോ' / 'ബേസിൽ' എന്ന്
എന്ന് ഉറക്കെ വിളിച്ചാൽ അനേകം പേർ ഒരുമിച്ച് വിളികേൾക്കുന്ന സുറിയാനിക്കാരുടെ കേന്ദ്രം. ഇറാക്കിലെ മൂസലിൽ നിന്ന് തന്റെ 92 - മത്തെ വയസ്സിൽ മലങ്കരയിലേക്കു എഴുന്നുള്ളി വന്ന് ഇവിടുത്തെ മക്കളെ വിശ്വാസത്തിൽ ധീരരാക്കിയ പുണ്യവാനായ ആബൂൻ മോർ ബസ്സേലിയോസ് യൽദോ ബാവ കബറടങ്ങിയ പുണ്യ സങ്കേതം. നാനാജാതി മതസ്ഥർക്ക് ആശ്രയമായി മാറിയ സുറിയാനി സഭയുടെ കോട്ട!

കോതമംഗലത്തെ ഓരോ മണൽതരിക്കും പറയാനുള്ളത് പുണ്യവാനായ ആ പിതാവിന്റെ കഥയാണ്. എന്തിനായി ആ വിശുദ്ധൻ ഈ മണ്ണിലേക്ക് വന്നുവോ ആ വിശ്വാസം എന്നെന്നും നീണാൾ വാഴട്ടേ ...
✝✝✝✝✝✝✝✝
അന്ത്യോഖ്യാ - മലങ്കര ബന്ധം നീണാൾ വാഴട്ടെ.........

വിശുദ്ധ സ്ലീബാ പെരുന്നാൾ  സെപ്തംബർ 14     ഹെലേനി രാജ്ഞി സ്ലീബായെ വന്ദിപ്പാനായി രാജ പട്ടണമായ റോമായിൽ നിന്ന് ഊർശ്ലേം വരെ ച...
13/09/2017

വിശുദ്ധ സ്ലീബാ പെരുന്നാൾ സെപ്തംബർ 14


ഹെലേനി രാജ്ഞി സ്ലീബായെ വന്ദിപ്പാനായി രാജ പട്ടണമായ റോമായിൽ നിന്ന് ഊർശ്ലേം വരെ ചെന്നു. അവൾ എല്ലാ യഹൂദന്മാരെയും വരുത്തി സ്ലീബായുടെ സ്ഥലം നിങ്ങൾ വന്ന് എന്നെ കാണിപ്പിൻ എന്ന് അവരോടു കല്പിച്ചു. അവർ ഉത്തരമായിട്ട് ഞങ്ങൾക്ക് ഒരു വൃദ്ധനുണ്ട്;നീ അവനെ അവരുത്തിയാൽ മിശിഹായുടെ സ്ലീബാ വച്ചിരിക്കുന്ന സ്ഥലം നിന്നെ കാണിച്ചു തരും എന്ന് പറഞ്ഞു. യഹൂദാ എഴുന്നേറ്റ് ധീരതയോടെ അരകെട്ടി കുഴിക്കുകയും മൂന്നു കുരിശുകൾ ഒരുമിച്ചു വയ്ക്കപ്പെട്ടിരിക്കുന്നതായി കാണുകയും ചെയ്തു. അവയിൽ ദൈവപുത്രന്റെ സ്ലീബാ ഏതായിരുന്നു എന്ന് അറിയാത്തതുകൊണ്ട് രാജമാതാവു ദുഃഖിച്ചു. മരിച്ച ഒരാളിന്റെ മേൽ അവയിൽ ഓരോന്നും വച്ചപ്പോൾ സ്ലീബാ ! നിന്റെ ശക്തിയെ കാണിച്ച് ഞങ്ങളെ രക്ഷിക്കുക എന്ന് ജനം അട്ടഹസിച്ചു കൊണ്ടിരുന്നു.മരിച്ചവൻ പ്രകാശ സ്ലീബായെ കാണുകയും കട്ടിലിൽ നിന്ന് എഴുന്നേൽക്കുകയും ചെയ്തു. ഇതു കണ്ടവരെല്ലാവരും അവനെ ഉയിർപ്പിച്ചവനു മഹത്ത്വം കൊടുത്തു.(ശ്ഹീമ നമസ്കാരത്തിലെ വെള്ളി രാത്രി പ്രാർത്ഥനയുടെ ഒന്നാം കൗമായിൽ നിന്ന് )
സ്ലീബായാകുന്ന വലിയ ആയുധം ഞങ്ങൾ ധരിച്ചിരിക്കുന്നു. സ്ലീബായിൽ ഞങ്ങൾ എല്ലാവരും പ്രശംസിക്കുന്നു. സ്ലീബായുടെ പെരുന്നാളിൽ ഞങ്ങൾ ആനന്ദിക്കുന്നു..... കർത്താവേ നിന്റെ സ്ലീബായുടെ ചിറകുകളുടെ തണലിൽ അഭയപ്പെട്ടുകൊണ്ട്....

Address

St George JSOYA, Thenidukku
Palghat

Website

Alerts

Be the first to know and let us send you an email when St. George JSOYA Thenidukku, vadakkenchery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share