25/06/2026
നമസ്കാരം..
പുതുപ്പരിയാരം നായർ സമാജം ഹാളിൽ വെച്ച് പുതുപ്പരിയാരം നായർ സമാജത്തിന്റെയും KMNM ക്ലബ്ബിന്റെയും DHK ഡോണേഴ്സ് ഹബ് കേരളയുടെയും നേതൃത്വത്തിൽ ജൂലൈ 12 ഞായറാഴ്ച സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിലും, രക്തദാന ക്യാമ്പിലും എല്ലാ അംഗങ്ങളും, അംഗങ്ങളുടെ ബന്ധുമിത്രാദികളും പങ്കെടുത്ത് ഈ സുവർണാവസരം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഇങ്ങനെയുള്ള സൗജന്യ ക്യാമ്പുകളുടെ വിജയം ജനപങ്കാളിത്തമാണ്.
ജൂലൈ 12ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണിവരെയാണ് സമയം. പങ്കെടുക്കാൻ താല്പര്യമുള്ള എല്ലാവരും കൃത്യ സമയത്ത് തന്നെ എത്താൻ താല്പര്യപ്പെട്ടുകൊള്ളുന്നു.