IMSRA Thrithala Assembly

IMSRA Thrithala Assembly Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IMSRA Thrithala Assembly, Assemblies of God, Palakkadu, Palghat.

08/04/2018

ഏതൊരു ഈർക്കിളി പാർട്ടി ഹർത്താൽ നടത്തുമ്പോഴും പഞ്ചപുച്ഛമടക്കി സഹകരിക്കുന്ന കേരളത്തിൽ

#ദളിത് സംഘടനകളുടെ ഹർത്താലിനെതിരെ ഉയരുന്ന ഭീഷണി ഉണ്ടല്ലോ
കടകൾ തുറക്കുമെന്നും ബസ്സുകൾ നിരത്തിലിറക്കുമെന്നും പറയുന്ന ധൈര്യം,
മറ്റുള്ളവരുടെ മുന്നിൽ work out ആവാത്ത ധൈര്യം

ആ #ഫ്യൂഡലിസം കൈകാര്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്

ഈ #ഹർത്താലിനൊപ്പം_പൂർണ്ണ_പിന്തുണ

27/01/2018

*രാഹുൽ ഗാന്ധി ഗുജറാത്ത് റാലിയിൽ നടത്തിയ പ്രസംഗത്തിൽ നിന്നും*

60 കൊല്ലം കോണ്ഗ്രസ്‌ ഭരിച്ചിട്ടു എന്തു ഗുണമാണ് ഇന്ത്യക്ക് ഉണ്ടായതു എന്ന് പല പ്രസംഗത്തിലും മോഡിജി ചോദിക്കാറുണ്ട്. ഇപ്പോള്‍ സാധാരണ ബിജെപി പ്രവർത്തകരും ഈ ചോദ്യം ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അവർക്കുള്ള മറുപടിയാണ് ഇത്
ഞാന്‍ കോണ്‍ഗ്രസിന്‌ വേണ്ടി മറുപടി പറയുകയല്ല. ഒരു പൌരന്‍ എന്ന നിലക്ക് ഇതിന് മറുപടി പറയണം എന്ന് തോന്നി, അതുകൊണ്ട് പറയുകയാണ്.
മോഡിജി, വെറുതേ കഴിഞ്ഞ 60 കൊല്ലം എന്ന് നിലവിളിച്ചിട്ടു കാര്യമില്ല, ജനങ്ങള്‍ വിഡ്ഢികളാണെന്നു അങ്ങ് കരുതരുത്. 300 കൊല്ലം ബ്രിട്ടിഷുകാരുടെ അടിമ ആയിരുന്ന ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് താങ്കള്‍. 1947 ല്‍ ബ്രിട്ടിഷുകാര്‍ ചവച്ചു തുപ്പിയ ചണ്ടിയാണ് കോണ്ഗ്രസ്സിനു ഭരിക്കാന്‍ കിട്ടിയത്. അന്ന് ഇന്ത്യയില്‍ ഒരു മൊട്ടുസൂചി പോലും ഉത്പാദിപ്പിക്കാന്‍ ഉള്ള വിഭവശേഷി ഇല്ല . രാജ്യം മുഴുവന്‍ നാട്ടുരാജാക്കന്മാര്‍ തമ്മില്‍ തല്ലി പരസ്പരം കൊമ്പു കോർത്തു് ശിഥിലമായി കിടക്കുകയായിരുന്നു. വൈദ്യുതി ഉണ്ടായിരുന്നത് ആകെ 50 ഗ്രാമങ്ങളില്‍. 20 രാജാക്കന്മാര്ക്ക് മാത്രമേ ഫോണ്‍ ഉണ്ടായിരുന്നുള്ളു. കുടി വെള്ള വിതരണം ഇല്ല. രാജ്യത്ത് മൊത്തം 10 ചെറുകിട അണക്കെട്ടുകള്‍ മാത്രം. ആശുപത്രികള്‍ ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ല. കൃഷി ചെയ്യാന്‍ വിത്തില്ല വളമില്ല ജലസേചന സൌകര്യമില്ല. തൊഴില്‍ ഇല്ല.സര്‍വത്ര പട്ടിണി, ശിശുമരണങ്ങള്‍,പകര്‍ച്ച വ്യാധി
അതിര്ത്തി യില്‍ കുറച്ചു സൈനികര്‍, 4 ഡക്കോട്ട വിമാനങ്ങള്‍, 20 ടാങ്ക്, നാലു വശത്തും തുറന്ന് കിടക്കുന്ന അതിര്ത്തി . പാലങ്ങളും റോഡുകളും നാമമാത്രം. കാലിയായ ഖജനാവ്. ഈ ദുരവസ്ഥയിലാണ് ഇന്ത്യാ മഹാരാജ്യം കൊണ്ഗ്രസ്സിനു കിട്ടിയത്.

60 കൊല്ലത്തിനു ശേഷം ഇന്നത്തെ ഇന്ത്യ എന്താണ് ?
ലോകത്തിലെ ഏറ്റവും വലിയ സേന. ആയിരക്കണക്കിന് വിമാനങ്ങള്‍,ടാങ്ക്, കപ്പലുകള്‍, ലക്ഷ കണക്കിന് ഫാക്ടറികള്‍, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി. നുറുകണക്കിന് ജലവൈദ്യുത പദ്ധതികള്‍.
ലക്ഷ കണക്കിന് കിലോമിറ്റര്‍ നാഷണല്‍ ഹൈവേ, പാലങ്ങള്‍, ഓവര്‍ ബ്രിട്ജുകള്‍, പുതിയ റെയില്പാളങ്ങള്‍,വിമാനത്താവളങ്ങള്‍.സ്റ്റേഡിയങ്ങള്‍. SUPER SPECIALTY HOSPITALS
എല്ലാ വീട്ടിലും T V , എല്ലാവര്ക്കും ഫോണ്‍ , കാറ്, ബസ്സ്‌ , എല്ലാ യാത്രാ സൌകര്യങ്ങള്‍. വിദേശത്തും സ്വദേശത്തും ജോലി ചെയ്യാനുള്ള എല്ലാവിധ INFRASTRUCTURE. ബാങ്കുകള്‍, യുനിവേര്സിററ്റി, AIMS , IIT , IIMS ,അന്തര്‍വാഹിനി, അണുബോംബ്, ആണവനിലയങ്ങള്‍, ISRO. നെഹ്രുവിന്റെ നവരത്ന കമ്പനികള്‍.
വര്‍ഷങ്ങള്‍ക്കു മുന്പ് ഇന്ത്യന്‍ സേന ലാഹോര്‍ വരെ ഇടിച്ചു കേറിയില്ലെ? പാകിസ്ഥാനെ രണ്ടു കഷണമാക്കി ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയില്ലേ ? പാക്കിസ്ഥാന്‍ ഒരു ലക്ഷം സൈനികരും കമ്മാണ്ടമാരടക്കം ഇന്ത്യന്‍ പട്ടാളത്തിനു മുന്പി്ല്‍ കീഴടങ്ങിയില്ലേ ?
ധവളവിപ്ലവം ഇന്ത്യക്ക് പുതുജീവന്‍ നല്കിിയില്ലേ ?
ഭക്ഷ്യധാന്യങ്ങളും, ധാതുക്കളും മറ്റും കയറ്റുമതി തുടങ്ങിയില്ലേ ?
ഇന്ദിരാഗാന്ധി ബാങ്കുകള്‍ ദേശസാല്‍കരിച്ചില്ലെ?
രാജിവ്ഗാന്ധി SUPER COMPUTOR INTRODUCE ചെയ്തില്ലേ ?
ആ INFORMATION TECHNOLOGY യുടെ ബലത്തില്‍ അല്ലെ താങ്കള്‍ PRIMEMINISTER ആയത്
താങ്കള്‍ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് ഏറ്റവും അധികം വിദേശനാണ്യ ശേഖരമുള്ള ലോകത്തെ 10 രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരുന്നു.
ഇത് കുടാതെ ചന്ദ്രയാന്‍, മംഗള്യായാന്‍, GSLV, MONORAIL, METRORAIL, INTERNATIONAL AIRPORT, PRITHVI, AGNI, NAAG, NUCLEAR SUBMARINE, വിമാനവാഹിനി, INS VIKRANTH എന്നിവ താങ്കള്‍ PM ആവുന്നതിനു മുന്പേവ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ഇനിയും പറയാന്‍ ധാരാളം ഉണ്ട്. ചുരുക്കുന്നു.

ദയവ് ചെയ്ത് 60 കൊല്ലം കോണ്‍ഗ്രസ് ഭരിച്ചിട്ടു എന്തു നേടി എന്നും ചോദിച്ച് ജനങ്ങളുടെ മുന്പില്‍ വരരുത്.
3 കൊല്ലം കൊണ്ട് BJP എന്ത് നേടി തന്നു എന്ന് മാത്രം പറയുക

ജയ്ഹിന്ദ്

24/01/2018
09/01/2018

*AKG ഇന്ത്യയുടെ വികാരമാണ്, കേരളത്തിന്റെ വികാരമാണ്, ഞങ്ങൾ സഖാക്കളുടെ വികാരമാണ്, ആ ഞങ്ങളുടെ വികാരത്തയാണ് ബൽറാം MLA അപമാനിച്ചത് എന്നൊക്കെയാണ് സഖാക്കൾ ആഞ്ഞുതള്ളുന്നതു*

ബൽറാമിനെ തെറിവിളിക്കുന്ന അന്തംകമ്മികളോട് ആരാണ് ഈ AKG എന്നുചോദിച്ചാൽ അന്തംകമ്മികളിൽ നല്ലൊരു ശതമാനവും കണ്ടംവഴിയോടും.
തെറിവിളിക്കുന്ന അന്തംകമ്മികൾക്കു AKG ആരാണെന്നറിയില്ല. അപ്പോൾ പിന്നെ ആകെ അറിയാവുന്ന കാര്യം പൂരപ്പാട്ടണല്ലോ!
അതാണവരിപ്പോൾ ചെയ്യുന്നത്.

സിപിഎം നേതാക്കൾപോലും മറന്ന, cpm ന്റെ പരിപാടികളിൽ ഫോട്ടോ പോലും സാധാരണ കാണാത്ത AKG യെകുറിച്ചാണ് ഇപ്പോൾ സഖാക്കൾ ആവേശം കൊള്ളുന്നത്.

സിപിഎം നേതാക്കൾ ഇപ്പോൾ ആരാധിക്കുന്നത് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനെയൊക്കെയാണ്‌. അർജന്റീനക്കാരൻ ചെഗുവേര വരെ ഇപ്പോൾ പുറത്തായിക്കഴിഞ്ഞു.

എന്തായാലും ബൽറാം എം ൽ എ യുടെ ട്രാപ്പിൽ വീണ സൈബർ ഗുണ്ടകളുടെ അവസ്ഥ പരമ ദയനീയം തന്നെ.

തെറിവിളിക്കാനല്ലാതെ എന്തുപറഞ്ഞു മറുപടി കൊടുക്കുമെന്ന് സൈബർ സഖാക്കൾക്കറിയില്ല.

മൂത്ത സഖാക്കളാണ് പെട്ടുപോയിരിക്കുന്നതു. പണ്ടൊക്കെ CITU മാധ്യമങ്ങളെ ഉപയോഗിച്ച് ഇത്തരം വാർത്തകൾ മുക്കാമായിരുന്നു, ഇപ്പോൾ അത് നടക്കുന്നില്ല.

പഴയകഥകൾ ഓരോന്നും പുറത്തുവരാൻ തുടങ്ങിയാൽ നാറും.

പാർട്ടിയിലെ മറ്റൊരു 'പാവങ്ങളുടെ പടത്തലവനായ' വിജയൻ സഖാവിന്റെ മകളുടെ അമൃതയിൽ മാനേജ്മെന്റ് സീറ്റിലെ പഠനത്തിന്റ വിപ്ലവാത്മകമായ കാര്യങ്ങൾ വിവരിക്കുന്ന ഇടത് ചിന്തകൻ ബെർലിൻ കുഞ്ഞനന്തൻ നായരുടെ 'ഒളികാമറകൾ പറയാത്തത്' എന്ന പുസ്തകം അപ്രഖ്യാപിത വിലക്ക് നേരിടുകയാണ്.

അതിപ്പോൾ കേരളത്തിൽ എങ്ങും ലഭ്യമല്ല എന്നാണ് പലരും പറഞ്ഞുകേട്ടതു.

ബൽറാമിനെ പിന്തുണച്ചെത്തിയ സിവിക് ചന്ദ്രൻ എന്ന അറിയപ്പെടുന്ന എഴുത്തുകാരനെയും സൈബർ സഖാപ്പികൾ വെറുതെ വിട്ടില്ല. ആ പേജ് റിപ്പോർട്ട്‌ ചെയ്തു പൂട്ടിച്ചു.

ആവിഷ്ക്കാരസ്വാതന്ത്ര്യം !

സൈബർ ഗുണ്ടകൾ തുറന്നുവിട്ട ഭൂതം സിപിഎം ന് ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. തെളിവുകളുമായി
കൂടുതൽ ആളുകൾ രംഗത്തുവന്നാൽ കെട്ടിപ്പൊക്കിയ പല ബിംബങ്ങളും തകർന്നു വീഴും എന്ന് സിപിഎംനറിയാം.അതാണ് സിവിക് ചന്ദ്രനോട് കാട്ടിയ അസഹിഷ്ണുതയുടെ യഥാർത്ഥ കാരണം.

ഇന്ത്യയുടേയും കേരളത്തിന്റെയും ചരിത്രം സിപിഎം പറയുന്നതേ ആകാവൂ എന്നതാണ് അന്തംകമ്മികളുടെയും സിപിഎം നേതാക്കളുടെയും ഉള്ളിരിപ്പ്.

അതിനെതിരെ ആരെങ്കിലും രംഗത്തുവന്നാൽ അവർക്ക് ഭ്രാന്തിളകും. സഹിഷ്ണുത പ്രസംഗിക്കുന്ന സിപിഎം ആയുധമെടുത്തു എതിർപ്പുകളെ ഇല്ലാതാക്കും.

പക്ഷെ കാലം മാറിയകാര്യം ഇവർ മറന്നുപോകുന്നു. തിരഞ്ഞെടുപ്പിൽ സീറ്റും, കുറച്ച് അവാർഡുകളും, വിദേശത്ത് ചുറ്റിക്കറങ്ങലിനു അവസരവും കൊടുത്താൽ കാലുനക്കുന്ന CITU മാധ്യമങ്ങളെ ഉപയോഗിച്ച് ഇനി മുന്നോട്ടുപോകാനാകില്ല എന്ന് തിരിച്ചറിയുന്നത് നല്ലതാണ്.

വളച്ചൊടിച്ചു സൃഷ്ടിക്കപ്പെട്ട ചരിത്രത്തിനു ആയുസ്സില്ല, അത് മാറ്റപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
തങ്ങൾ പറയുന്ന തങ്ങളുടെ നേതാവിന്റെ ചരിത്രം അതേപടി മറ്റുള്ളവർ വിഴുങ്ങണം എന്ന തിട്ടൂരം ഇന്ത്യയിൽ വേണ്ട.

നേതാവ് ഉത്തരവിടുമ്പോൾ ചിരിക്കുകയും കരയുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ്‌ ഏകാധിപതിയുടെ നാട്ടിൽ പോലും ഇത്തരം വളച്ചൊടിച്ച ചരിത്രങ്ങൾ മാറ്റിയെഴുതിയിട്ടുണ്ട്.

പല യാഥാർഥ്യങ്ങളും പുറത്തുവരാൻ തുടങ്ങുന്നതേ ഉള്ളൂ. അതാണീ അങ്കലാപ്പ്.

ഒരുകാര്യം ചോദിക്കട്ടെ, ബൽറാമിനെ തെറിവിളിക്കുന്ന സൈബർ സഖാക്കളും, CITU മാധ്യമങ്ങളും എന്തുകൊണ്ട് ബൽറാമിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നില്ല ?

കേരളം ഭരിക്കുന്നത്‌ സിപിഎം അല്ലേ ? നിങ്ങളുടെ പരമോന്നതമായ നേതാവിനെക്കുറിച്ചു ഇത്രയും മോശമായ ഒരു ആരോപണം ഉയർത്തിയിട്ടും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാതെ തെറിവിളി മാത്രമായിരിക്കുന്നു എന്ത് ചേതോവികാരത്തിന്റെ അടിസ്ഥാനത്തിലാണ് ?

കാര്യം ഇത്രേ ഉള്ളൂ. ബൽറാം ഉയർത്തിയ ആരോപണങ്ങൾക്ക് കുറെ കവലപ്രസംഗങ്ങൾ അല്ലാതെ
നിങ്ങൾക്ക് മറുപടി ഇല്ല. കേസായാൽ കൂടുതൽ നാറും എന്നുനിങ്ങൾ ഭയക്കുന്നു.

മടിയിൽ കനമില്ലാത്തവൻ എന്തിന് ഭയക്കുന്നു ?

16/07/2017
08/04/2017

ഇപ്പൊ ഉമ്മൻ ചാണ്ടി ആയിരുന്നു മുഖ്യമന്ത്രി എങ്കിൽ SFI പൊളിച്ചേനെ...
കല്ലെറിയലും കത്തിക്കലും അടിയും പിടിയും സമരവും.. ഹോ... ഓർക്കുമ്പോളേ രോമാഞ്ചം വരുന്നു.

പാവങ്ങൾ ഇപ്പോ എന്ത് ചെയ്യാൻ പറ്റും...
സ്വന്തം സർക്കാർ.. സ്വന്തം പോലീസ്...

കൂട്ടത്തിൽ ഒരുത്തനെ കൊലക്ക് കൊടുത്തവർക്ക് എതിരെ മിണ്ടാൻ പോലും ആവാതെ വാലും ചുരുട്ടി ഇരിക്കുന്ന SFI ക്കാരുടെ അവസ്ഥ ശത്രുക്കൾക്ക് പോലും വരുത്തല്ലേ ഭഗവാനേ...

ഇടക്കിടക്ക് ഓരോ സിനിമ ഇറങ്ങുന്നത് ഭാഗ്യം.. തിയറ്ററിൽ കൊടിയും പിടിച്ചു മുദ്രാവാക്യം വിളിക്കുന്നത് കൊണ്ട് 5 കൊല്ലം കഴിയുമ്പോ മുദ്രാവാക്യം മറന്നു പോകുമെന്നുള്ള പേടി വേണ്ട.. കൊടി പൊടി പിടിച്ച് പോവുകയുമില്ല.

അടുത്ത സർക്കാർ വരട്ടെ... SFI ക്കാർ കാണിച്ച് തരും, ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളെ പിടിക്കാൻ എങ്ങനെയാണ് സമരം ചെയ്യേണ്ടതെന്ന്.. അത് വരെ പ്ളീസ്.. വെറുതെ വിടണം പാവങ്ങളെ.. വിശ്രമിച്ചോട്ടെ.. അടുത്ത 5 കൊല്ലം സമരം ചെയ്യാനുള്ളതല്ലേ...

06/04/2017

രോഹിതിന്റെ അമ്മയ്ക്കും നജീബിന്റെ ഉമ്മക്കും കിട്ടിയ പിന്തുണ ജിഷ്ണുവിന്റെ അമ്മക്ക് കിട്ടില്ല... അതാണ് മലയാളി... ഇനിയും ഉറങ്ങാം.. നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞു. ജിഷ്ണുവിന്റെ അമ്മ ചെയ്ത നിയമ ലംഘനം ഘോര ഘോരം ചർച്ച ചെയ്യാം.

ഒരു മുതലാളിയുടെ എച്ചിൽ കഷ്ണത്തിന് വേണ്ടി പാർട്ടിയും ഭരണകൂടവും പോലീസും വാലാട്ടി നിന്ന് പല്ലിളിച്ചു കാണിക്കുമ്പോൾ, ഒരു ജനത മുഴുവൻ മരവിച്ചു നിസ്സംഗരായി നിൽക്കുന്ന കാഴച...

😥😥😥😥😞😞😞

Address

Palakkadu
Palghat
695017

Telephone

8129968874

Website

Alerts

Be the first to know and let us send you an email when IMSRA Thrithala Assembly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share