07/11/2017
[07/11, 8:42 p.m.] +91 95395 81043: *ഭാഗം :1*
*ലീഗ് ചരിത്രം*
അറിയാത്തവര്‍ അറിയട്ടെ ..........സുഹൃത്തുക്കളെ ഷെയർ ചെയ്യു???
1906ൽ രൂപീകരിച്ച മുസ്ലീം ലീഗിന്റെ ചരിത്രം
ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഇന്ത്യയിൽ മുസ്ലിംകൾക്ക് അർഹമായ പരിഗണന കിട്ടുന്നില്ലെന്ന ചിന്തയിൽ നിന്നാണ് മുസ്ലീം ലീഗ് രൂപീകരണത്തിന്ന് തുടക്കം കുറിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടി ആയിരുന്നു മുസ്ലീം ലീഗ്. 1906-ൽ ഢാക്കയിൽ സ്ഥാപിതമായ മുസ്ലീം ലീഗ് .ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പാകിസ്താൻ എന്ന മുസ്ലീം രാജ്യം സ്ഥാപിക്കുന്നതിനു പിന്നിലെ പ്രേരകശക്തി മുസ്ലീം ലീഗ് ആയിരുന്നു. രാഷ്ട്രീയമായി മുസ്ലിംകൾ സംഘടിക്കണമെന്ന ലക്ഷ്യത്തോടെ, 1906- ഡിസ. 30ന്ന്, ആഗാഖാന്റെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കപ്പെട്ടത്. ഡാക്കയിലാണ് പ്രഥമ സമ്മേളനം നടന്നത്. പാകിസ്താനിൽ ലീഗ് രാജ്യത്തിന്റെ ആദ്യ സർക്കാർ രൂപവത്കരിച്ചെങ്കിലും 1950-കളിൽ ഒരു സൈനിക അട്ടിമറിയെ പിന്തുടർന്ന് ഛിദ്രമായി. പാകിസ്താനിൽ 1947 മുതലുള്ള മിക്ക പൊതുജന സർക്കാരുകളിലും മുസ്ലീം ലീഗിന്റെ ഘടകങ്ങൾ ഭാഗമായിരുന്നു. ബംഗ്ലാദേശിൽ പാർട്ടി 1976-ൽ പുനരുജ്ജീവിക്കപ്പെട്ടു, 1979 നിയമസഭാ തിരഞ്ഞെടുപ്പിൽ 14 സീറ്റ് നേടി. ഇതിനു ശേഷം പാർട്ടി അപ്രധാനമായി.
1906ൽ രൂപീകരിച്ച ലീഗല്ല ഇപ്പോൾ ഇന്ത്യയിൽഉള്ളത്...
പിന്നെ ഏത് ലീഗാണ് ഇന്ത്യയിൽ ഉള്ളത്..
(തുടരും )
[07/11, 8:43 p.m.] +91 95395 81043: *ഭാഗം :2*
ലീഗ് ചരിത്രം
1906ൽ രൂപീകരിച്ച ലീഗല്ല ഇപ്പോൾ ഇന്ത്യയിൽഉള്ളത്.1948മാർച്ച് 10ന് മുഹമ്മദ് ഇസ്മായിൽസാഹിബ് രുപീകരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗാണ് ഇന്ന് ഇന്ത്യയിൽ പ്രവത്തിക്കുന്നത്.
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്
ഇന്ത്യ സ്വതന്ത്രമായതിന്റെ പിറേറ വർഷം ചെന്നൈയിലെ രാജാജി ഹാളിൽ മാർച്ച് 10, 1948 നടന്ന സമ്മേളനത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സ്ഥാപിതമായി. എം. മുഹമ്മദ് ഇസ്മായിലാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപിച്ചത്.. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പ്രധാനമായും കേരളത്തിൽ വേരുകളുള്ള ഈ പാർട്ടി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് ഏതാനും സംസ്ഥാനങ്ങളിൽ മാത്രമാണ്. സ്വതന്ത്രഭാരതത്തിലെ മുസ്‌ലിം ലീഗിൻറെ ചരിത്രം ജനാധിപത്യവ്യവസ്ഥയിൽ മതേതരത്വത്തിൻറെയും മൈത്രിയുടെയും മഹാസന്ദേശമുയർത്തിപ്പിടിച്ച് ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാനുള്ള വേദിയായി അത് ക്രിയാത്മകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. രാജാജി ഹാളിൽ തന്നെയിരുന്നു 1948 ലെ രൂപവത്ക്കരണ സമ്മേളനവും. ലോകചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ സ്വാതന്ത്ര്യസമരത്തിൻറേയും സാമ്രാജ്യവിരുദ്ധ മുറേറത്തിൻറേയും രാജ്യത്തെ ചോരയിൽ കുളിപ്പിച്ച വിഭജനത്തിൻറെ മുറിവുകളുടെയും അഭയാർത്ഥി പ്രവാഹത്തിൻറേയും അന്തരീക്ഷത്തിലാണ് രാജാജി ഹാളിൽ മുസ്‌ലിം ലീഗ് പിറന്നത്.അങ്ങനെ മുസ്ലിം ലീഗിന്റെ പ്രഥമ പ്രസിഡന്റ ആയി വലിയ പണ്ഡിതനും സൂഫി വര്യനും ഒക്കെ ആയ ബഹുമാനപ്പെട്ട ഖായിദെമില്ലാത്ത ഇസ്മാഹിൽ സാഹിബ് വരികയുണ്ടായി. മുസ്ലിം ലീഗിന്റെ രൂപീകരണത്തിന് മുമ്പ് ഖായിദെമില്ലത്ത് പാക്കിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്തലിഖാനോടു ഒരു കാര്യം കർക്കശമായി പറയുന്നുണ്ട് ഏറെ ചിന്തിക്കേണ്ട, മുസ്ലിം ലീഗെന്ന മഹത്തായ പ്രസ്ഥാനത്തിന്റെ സാഹോദര്യവും, രാജ്യത്തിനോടുള്ള കൂറും, മതേതരത്വവും വിളിച്ചോതുന്ന ഉജ്വലമായ ഉടമ്പടി അത് ഇങ്ങെനെയാണ്, മിസ്റ്റർ ലിയാഖത്തലിഖാൻ നിങ്ങൾക്കു അറിയാം ഞങ്ങൾ പുതിയ മുസ്ലിം ലീഗ് ഉണ്ടാക്കുകയാണ് അത് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗാണ്, നിങ്ങൾ ജീവിക്കുന്ന പാക്കിസ്ഥാനിൽ മുസ്ലിംകളാണ് ഭൂരിപക്ഷം അത് കൊണ്ട് തന്നെ ന്യൂന പക്ഷമായ ഹിന്ദുക്കളോട് നിങ്ങൾ സഹോദര്യത്തോടെ പെരുമാറണം, അവരുടെ ആചാര അനുഷ്ടാനങ്ങളെ ബഹുമാനിക്കണം, അവർക്കു മതം അനുസരിച്ചു ജീവിക്കാനുള്ള പൂർണ്ണ സ്വാതന്ത്രം കൂടി നൽകണം, പിന്നെ ഒരു കാര്യം കൂടി ഞങ്ങളുടെ ഇന്ത്യയിൽ മുസ്ലിംകൾ ന്യൂനപക്ഷം ആണ് അത് കൊണ്ട് തന്നെ നിങ്ങൾ ഒരു കാരണവശാലും ഞങ്ങൾക്കു എന്ത് പ്രശ്നം ഉണ്ടായാലും ഇടപെടരുത് ഇത് കരാറാണ് ലംഘിക്കരുത്.. എത്ര ചിന്തിക്കേണ്ടിയിരിക്കുന്ന മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തെയും, ഖായിദെമില്ലത്ത് എന്ന പ്രതിഭയെയും...
(തുടരും )
[07/11, 8:43 p.m.] +91 95395 81043: ഭാഗം : 3
ലീഗ് ചരിത്രം
😍ഖായിദേ മില്ലത്ത്😍
1948 മാര്‍ച്ച് 10ന് ചരിത്രത്തിലെ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മദ്രാസിലെ രാജാജിഹാള്‍ മറ്റൊരു പ്രധാന സംഭവത്തിന് കൂടി സാക്ഷ്യം വഹിക്കുകയായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ രൂപീകരണം. സംഘര്‍ഷം നിറഞ്ഞ ഒരന്തരീക്ഷത്തിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്‍റെ ഒന്നാമത്തെ കൌണ്‍സില്‍ യോഗം അവിടെവെച്ച് കൂടിയത്. വിഭജനാനന്തര ഇന്ത്യയില്‍ ലീഗ് പാടില്ല എന്ന നിഗമനത്തിലായിരുന്നു ഭൂരിപക്ഷം മുസ്ലിംകളും. പ്രക്ഷുബ്ധ ഭാവിയെക്കുറിച്ചുള്ള ഭയാശങ്കകള്‍ തന്നെയായിരുന്നു അവരെ ആ നിഗമനത്തിലെത്തിച്ചത്. പ്രതികൂല സാഹചര്യങ്ങളില്‍ ലീഗ് നിലനില്‍ക്കുന്നതില്‍ പലരും ആശങ്ക പ്രകടിപ്പിച്ചു. സ്വതന്ത്ര ഭാരതത്തില്‍ ലീഗ് നിലനില്‍ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഖായിദേമില്ലത്ത് വികാരഭരിതനായി പ്രസംഗിച്ചു. ഖായിദേ മില്ലത്തിന്‍റെ ഗര്‍ജ്ജനം പലരെയും ചിന്തിപ്പിച്ചു. ജനങ്ങള്‍ വികാരഭരിതരായി. ഇന്ത്യന്‍ മുസ്ലിംകളുടെ നിലനില്‍പിനുവേണ്ടി മുസ്ലിംലീഗ് ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ തുടരാനും തീരുമാനിച്ചു.
രാഷ്ട്രീയ കര്‍മ്മപഥത്തില്‍ ഒരേകാന്ത പഥികനെപ്പോലെ മുള്‍മെത്ത വിരിച്ച നടപ്പാതയിലൂടെ നടന്നുനീങ്ങിയ ഖായിദേമില്ലത്തെന്ന മഹാനുഭാവന്‍ നവീന ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍റെ നവോത്ഥാന ശില്‍പിയായിരുന്നു.1906 ഇൽ രൂപം കൊണ്ട സർവ്വേന്ത്യാ ലീഗ് പിരിച്ചു വിട്ടതിനു ശേഷം പാക്കിസ്ഥാനിൽ നിന്നു ഇന്ത്യയിലെ കൺവീനറായി 28 നു എതിരെ 413 വോട്ടിനു ഇസ്മായിൽ സാഹിബ് വിജയിച്ചു. ഇന്ത്യയിലെ പ്രതിനിധികൾ തിരിച്ചു വരുമ്പോൾ ഒരു മാന്യദേഹം ഇസ്മായിൽ സാഹിബിനടക്കം വിരുന്നൊരുക്കി. അക്കൂട്ടത്തിലെ പ്രമുഖൻ ആയിരുന്നു പീര് സാഹിബ് അടക്കം ഉള്ളവർ.വിരുന്നിൽ പങ്കെടുത്ത പാകിസ്ഥാൻ നേതാക്കൾ ഖായിദെ മില്ലാത്തിനോട് പറഞ്ഞു നിങ്ങൾക്കു ഇവിടെ നിന്നു കൂടെ, താങ്കൾക്ക് ഒരു വിമാനം ഏർപ്പാടാക്കാം, ഈ നാട് മുഴുവൻ ചുറ്റിക്കാണൂ, എന്നിട്ട് ഇഷ്ടപ്പെട്ട സ്ഥലം തിരഞ്ഞെടുക്കൂ അവിടെ താമസമാക്കി ജീവിക്കാം, മദിരാശിയിൽ വന്നു ഞങ്ങൾ കാണാം എന്റെ കീഴിൽ 2 ലക്ഷം അണികൾ ഉണ്ട് അവരെയും കൂട്ടി വരാം. ഇത് പൂർത്തിയാകും മുമ്പ് ഖായിദെമില്ലത്തിന്റെ മുഖം മാറി, മുഖം ചുമന്നു എന്നിട്ട് പറഞ്ഞു പീര് സാഹിബ് വാക്കുകൾ സൂക്ഷിച്ചു പ്രയോഗിക്കുക നാം പണ്ട് ഒരു രാഷ്ട്രം ആയിരുന്നു എന്നാൽ ഇന്ന് അങ്ങനെയല്ല. ഒരു കരാറടിസ്ഥാനത്തിൽ നമ്മൾ രണ്ടായി വിഭജിച്ചു കരാര് പാലിക്കുക ഇസ്ലാമിക ബാധ്യതയാണ് ഈ പാഠം ഇസ്ലാം നമ്മെ പഠിപ്പിക്കുന്നുണ്ട്.നിങ്ങൾ അതിർത്തി ലംഘിച്ചു ഞങ്ങളുടെ നാട്ടിൽ ഒരടി മുന്നോട്ട് വെച്ചാൽ നിങ്ങളെ തടയുന്ന കൈകളുടെ കൂട്ടത്തിൽ ആദ്യ കൈ എന്റേതായിരിക്കും അതിനു നിങ്ങള് മദിരാശിയിൽ വരുവോളും ഞങ്ങള് കാത്തിരിക്കില്ല... ഒറ്റക്കൊടിയും, ഒറ്റ മുദ്രാവാക്യവും ആയ സമയത്ത് പറഞ്ഞതാണ് ഈ ചങ്കൂറ്റമുള്ള നിലപാട് എന്ന് ഓർക്കണം.. അത് കൊണ്ട് മുസ്ലിം ലീഗിനെ രാജ്യ സ്നേഹം നിങ്ങള് പഠിപ്പിക്കണ്ട...
ഖായിദെ മില്ലത്ത് ചരിത്രം തുടരും...
[07/11, 8:43 p.m.] +91 95395 81043: ഭാഗം : 4
ലീഗ് ചരിത്രം
*ഖായിദെ_മില്ലത്ത്..*
വിഭജനാന്തര ഇന്ത്യയിലെ അവസ്ഥ പറഞ്ഞു അറിയിക്കാൻ പറ്റാത്തതാണ് ഇന്നലെ വരെ ഒരുമിച്ചു നിന്നവർ പുതിയ രാജ്യത്തേക്ക് പോയി, കൂടെ നിന്നു പ്രവർത്തിച്ചവരും നേതാക്കളും, അണികളും പാക്കിസ്ഥാനിലായി. സംഘർഷഭരിതമായ അന്തരീക്ഷത്തിൽ മുസ്ലിംലീഗ് ഇന്ത്യയിൽ ആവിശ്യമില്ല എന്ന നിലപാടായിരുന്നു പല നേതാക്കൾക്കും ഉണ്ടായിരുന്നത്. എന്നാൽ നമ്മുടെ മുത്ത് ഖായിദെ മില്ലത്തിന്റെ വികാര നിർഭരമായ മുസ്ലിംലീഗിന്റെ ആവശ്യകതയെ കുറിച്ചുള്ള പ്രസംഗം പ്രവർത്തകരും നേതാക്കളും മുസ്ലിംകളും ശിരസ്സാ വഹിച്ചു പുതിയ പാർട്ടിക്ക് രൂപം കൊടുത്തു.. ആരായിരിന്നു ഖായിദെ മില്ലത്ത് എന്ന് നോക്കിയാൽ നമുക്ക് ശരീരം കോരിത്തരിക്കുന്ന, രോമങ്ങൾ എണീറ്റ് നിന്നു കൊണ്ട് ഞാൻ മുസ്ലിംലീഗുകാരൻ ആയതിൽ അഭിമാനം കൊള്ളുന്ന ചരിത്രങ്ങൾ വായിച്ചെടുക്കാം. പുതിയ തലമുറക്ക് പഠിക്കാനുള്ള നിരവധി ഗുണപാഠങ്ങള്‍ ഖായിദേമില്ലത്തിന്‍റെ മാതൃകാജീവിതത്തിലുണ്ട്.
1965ല്‍ ഖായിദേമില്ലത്ത് പരിശുദ്ധ ഹജ്ജിന് പോകുന്ന വേളയില്‍ അന്നത്തെ സൌദി അംബാസിഡര്‍ 'ഇന്ത്യന്‍ മുസ്ലിംകളുടെ അമീര്‍' എന്നെഴുതിയ ഒരു കത്ത് അദ്ദേഹത്തിന് നല്‍കി. പ്രത്യേക പരിഗണന ലഭിക്കാനായിരുന്നു കത്ത്. പക്ഷെ, കര്‍മ്മം കഴിയുന്നതുവരെ അദ്ദേഹം ആ കത്ത് പുറത്തെടുത്തില്ല. സാധാരണക്കാരനായി ഹജ്ജ് കര്‍മ്മം പൂര്‍ത്തീകരിക്കാനായിരുന്നു ആ ആദര്‍ശ പുരുഷന്‍ ആഗ്രഹിച്ചത്. 'ഇന്ത്യന്‍ മുസ്ലിംകളുടെ നേതാവ്' എന്ന പേരില്‍ ഒരു പ്രത്യേക ആനുകൂല്യം പറ്റാന്‍ ആ നേതാവ് ശ്രമിച്ചില്ല.
ഖായിദേമില്ലത്തിന്‍റെ ഏക പുത്രന്‍ മിയാന്‍ ഖാന്‍ എഞ്ചിനീയറിങ്ങിന് പഠിക്കാന്‍ അപേക്ഷ നല്‍കിയ വേളയിലും സമാന സംഭവമുണ്ടായി. ഖായിദേമില്ലത്ത് മദ്രാസ് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന സമയത്തായിരുന്നു ഇത്. അപേക്ഷയും ഇന്‍റര്‍വ്യൂവും കഴിഞ്ഞ് മകന് പ്രവേശനം ലഭിച്ചു. ഗിണ്ടി എഞ്ചിനീയറിങ്ങ് കോളേജിലായിരുന്നു പഠനം. ആറുമാസത്തോളമായി മകന്‍ അവിടെ പഠിച്ചു വരുന്പോള്‍ മദ്രാസ് നിയമസഭയിലെ ഒരു മന്ത്രി മകന്‍റെ പഠനത്തെക്കുറിച്ച് അന്വേഷിച്ചു. മകന്‍ അവിടെ പഠിക്കുന്നത് താങ്കള്‍ക്കെങ്ങനെ അറിയാമെന്ന് തിരിച്ചുചോദിച്ചപ്പോള്‍ താങ്കളുടെ മകനായതിനാല്‍ ഞങ്ങള്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നുവെന്ന് മറുപടി നല്‍കിയപ്പോള്‍ ആ അഡ്മിഷന്‍ പിന്‍വലിക്കാനാണ് ആവശ്യപ്പെട്ടത്. അവിഹിതമായതൊന്നും ഇസ്മയിലിന്‍റെ മകന് വേണ്ട എന്ന് പറഞ്ഞ ഖായിദേമില്ലത്ത് വീട്ടിലെത്തി കാര്യങ്ങള്‍ മകനെ ധരിപ്പിച്ചു. പിതാവിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് മിയാന്‍ഖാന്‍ അവിടത്തെ പഠനം ഉപേക്ഷിക്കുകയായിരുന്നു.
ഇന്ത്യ ചൈനയുടെ ഭീഷണി അഭിമുഖീകരിച്ച കാലത്ത് തന്‍റെ ഏക മുത്രന്‍ മിയാന്‍ ഖാനെ മാതൃരാജ്യത്തിനുവേണ്ടി പട്ടാളത്തില്‍ ചേര്‍ക്കാന്‍ ആഗ്രഹം അറിയിച്ച് നെഹ്റുവിന് കത്തെഴുതിയപ്പോള്‍ നെഹ്റു നല്‍കിയ മറുപടി 'ഇങ്ങനെയുള്ള ഒരു മകന്‍റെ പിതാവായ അങ്ങയുടെ ധീരതയില്‍ ഞാന്‍ അഭിമാനിക്കുന്നു' എന്നായിരുന്നു.ഖായിദെ മില്ലത്ത് ഒരേ സമയത്ത് വലിയ്യായിരുന്നു, പണ്ഡിതനായിരുന്നു, വാഗ്മി ആയിരുന്നു, രാഷ്ട്രീയ ചാണക്യൻ ആയിരുന്നു അങ്ങെനെയുള്ളവർ ഉണ്ടാക്കിയ ലീഗ് തീയിൽ കുതിർത്തതാണ് കോയാ... അത് ഇന്നെലെത്തെ മഴക്ക് മുളച്ചു നാളെ അസ്തമിക്കുന്ന ഇയ്യാൻ പാറ്റകൾക്ക് എങ്ങെനെ മനസ്സിലാവാനാ..
(തുടരും)
[07/11, 8:44 p.m.] +91 95395 81043: ഭാഗം :5
ലീഗ് ചരിത്രം
*നെഹ്‌റു പോലും അന്ധാളിച്ചു പോയി എന്റെ ഖായിദെ മില്ലത്തിന്റെ മുന്നിൽ..*
കറാച്ചിയിലെ സമ്മേളനം കഴിഞ്ഞു ഇന്ത്യയിൽ എത്തിയ ഇസ്മായിൽ സാഹിബിനെ കാണാൻ നെഹ്‌റു താല്പര്യം പ്രകടിപ്പിച്ചു ഗവർണ്ണർ മൌണ്ട്ബാറ്റൺ പ്രഭുവാണ് ഇക്കാര്യം ഖായിദെ മില്ലതിനെ അറിയിച്ചത്. ക്ഷണം സ്വീകരിച്ചു ഇന്ത്യൻ പ്രധാന മന്ത്രിയെ കാണാൻ ഉരുക്കു മനുഷ്യനായ ഖായിദെ മില്ലത്ത് പോവുകയുണ്ടായി. അതിഥിയെ സ്വീകരിച്ച നെഹ്‌റു ഖായിദെ മില്ലാത്തിനോട് ഇങ്ങെനെ ചോദിക്കുകയുണ്ടായി വിഭജനാനന്തര ഇന്ത്യയിൽ ഇനി മുസ്ലിം ലീഗ് വേണോ, ഇനി അതിനു പ്രസക്തിയുണ്ടോ.. ഖായിദെ മില്ലത്തിന്റ മുഖം മാറി ശേഷം പറഞ്ഞു "വേണം പണ്ഡിറ്റ്‌ജീ. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷം ആണ് ഇപ്പോഴും മുസ്ലിംകള്‍. ഒരു ബഹുസ്വര സമൂഹത്തില്‍ അവര്‍ക്ക് അവരുടേതായ പ്രശ്നങ്ങളും, പരാതികളും ഉണ്ടാകും. സ്വാഭാവികമായ അവയെല്ലാം പരിഹരിച്ചു മുസ്ലിം സമുദായത്തിന്റെ ക്ഷേമവും, സുരക്ഷിതത്വവും ഉറപ്പു വരുത്താനും, രാജ്യ പുനർ നിർമ്മാണ പ്രക്രിയയില്‍ അവരെ പങ്കാളികളാക്കാനും, രാജ്യ പുരോഗതിക്കായി അവരെ ഉപയോഗപ്പെടുത്താനും, ഇന്ത്യയില്‍ മുസ്ലിം ലീഗ് കൂടിയേ തീരൂ. ഇന്ത്യന്‍ മുസ്ലിംകളെ അച്ചടക്കവും രാജ്യ സ്നേഹവും ഉള്ള ഒരു ജനതയാക്കി മാറ്റുവാന്‍, രാജ്യത്തിന് വേണ്ടി ജീവാര്‍പ്പണം ചെയ്യാന്‍ ഒരു സംഘടന അനിവാര്യമാണ്. മുസ്ലിം ലീഗ് ഇല്ലാത്ത പക്ഷം അവര്‍ തീവ്ര വാദസംഘടനകളിലെക്ക് വഴിതെറ്റി ഒഴുകിയെക്കാം. ഈ വിപത്ത് തടയുവാന്‍ മുസ്ലിം ലീഗ് ഉണ്ടായേ തീരൂ..”ഖായിദെ മില്ലത്തിന്റെ കാമ്പുള്ള വാക്കുകൾ കാതോർത്ത നെഹ്‌റു പിന്നെ എതിർത്തൊന്നും പറഞ്ഞില്ല. അക്ഷരം പ്രതി അനുസരിച്ച നെഹ്‌റു പറഞ്ഞു എങ്കില്‍ മിസ്റ്റര്‍ ഇസ്മായീല്‍, എന്തൊക്കെയാണ് മുസ്ലിംകളുടെ പ്രശ്നങ്ങളും പരാതികളും എന്ന് ഒരു കടലാസില്‍ എഴുതിതരൂ. അവ പരിഹരിക്കാന്‍ ഞാന്‍ ശ്രമിക്കാം” ഇത് കേട്ട ഇസ്മായിൽ സാഹിബ് കൊടുത്ത ദീർഘ വീക്ഷണമുള്ള മറുപടി ഏവരിലും വല്ലാത്ത ചിന്തയിലേക്ക് കൊണ്ട് പോകും അത് ഇങ്ങെനെയാണ് പ്രിയ പണ്ഡിറ്റ്‌ജീ, ഞാനും താങ്കളും മരിക്കും. പുതിയ കാലത്ത് പുതിയ പ്രശ്നങ്ങള്‍ ആയിരിക്കും ഉണ്ടാവുക. അന്ന് അവരുടെ പ്രശ്നങ്ങളും പരാതികളും എന്തായിരിക്കും എന്ന് എനിക്കിപ്പോള്‍ എങ്ങനെയാണ് പറയാന്‍ കഴിയുക. അതിനാല്‍ അങ്ങ് പറഞ്ഞതുപ്രാകാരം എങ്ങനെയാണ് ഞാന്‍ അത് എഴുതിത്തരിക”. ഖായിദെ മില്ലത്ത് കൂട്ടിച്ചേര്‍ത്തു:
“ഭരണഘടനയില്‍ എഴുതി ചേര്‍ക്കേണ്ട ഒരു വസ്തുതയാണ് അത്. ഇന്ത്യന്‍ മുസ്ലിംകളുടെ പരിരക്ഷ ഭരണഘടനയുടെ ഭാഗമാകുമ്പോള്‍ മാത്രമേ മുസ്ലിം ന്യൂനപക്ഷത്തോടുള്ള നീതി പൂര്‍വ്വമായ സമീപനമായി അത് മാറുകയുള്ളൂ”.ഇതും കൂടി കേട്ടപ്പോൾ നെഹ്രുവിനു ആളെ മനസ്സിലായി വ്യക്തമായ ലക്ഷ്യങ്ങളോട് പ്രവർത്തിക്കുന്ന മുസ്ലിം ലീഗിന് കൃത്യമായ അജണ്ടകൾ ഉണ്ട്. അത് സമൂഹത്തിനും ന്യൂന പക്ഷങ്ങൾക്കും ഉപകരിക്കുന്നതാണ്. ഈ ചർച്ചക്ക് ശേഷം ന്യൂനപക്ഷ പരിരക്ഷ ഭരണഘടനയില്‍ എഴുതി ചേര്‍ക്കുന്നതിലേക്ക് ഭരണഘടനാ സമിതിയെ നയിക്കുന്നതിനും ഈ ചര്‍ച്ച ഹേതുവായതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഭരണ ഘടനാ പരിരക്ഷ ന്യൂനപക്ഷാവകാശങ്ങള്‍ക്ക് ലഭ്യമായത്തിനു ഖായിദെ മില്ലത്തിനോടു ഇന്ത്യന്‍ മുസ്ലിംകളുടെ കടപ്പാട് തീര്‍ത്താല്‍ തീരുമോ?.. ഈ വസ്തുതകൾ ഏക സിവിൽകോഡ് ചർച്ച ചെയ്യുന്ന സമയത്ത് വളരെ പ്രസക്തിയുണ്ട്. മുസ്ലിം ലീഗിന്റെ കുടക്കീഴിൽ ആണ് ന്യൂന പക്ഷങ്ങൾക്കു രക്ഷയുള്ള തീരുമാനം ഉണ്ടാവും എന്ന് ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാണ് ഒരു പുതിയാപ്ല ഒഴിക്കെ മറ്റുള്ളവർ ഒത്തുകൂടിയത്. അയാളുടെ ലക്ഷ്യം വേറെ ആണ് അത് പോട്ടെ. ന്യൂനപക്ഷത്തിന് ഭരണ ഘടനയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടാൽ ജനാധിപത്യത്തിന് പ്രസ്കതി ഇല്ല എന്ന് അംബേദ്‌കർ തന്നെ പറയുന്നത് സംഘികളും, മോദിമാരും വായിച്ചാൽ നല്ലത്. അംബേദ്‌കർ പറയുന്നത് ഇങ്ങെനെയാണ് “ന്യൂനപക്ഷങ്ങള്‍ സ്ഫോടക ശക്തിയുള്ളവയാണ്. അതെങ്ങാനും പൊട്ടിത്തെറിച്ചാല്‍, രാഷ്ട്രത്തിന്റെ ഊടും പാവും തകര്‍ന്നു പോകും.യൂറോപ്പിന്റെ ചരിത്രം അത് ലോകത്തോട് പറയുന്നുണ്ട്.”..
മുസ്ലിംകളുടെ അസ്തിത്വത്തിനും അവകാശത്തിനും വാദിച്ച എന്റെ ഖായിദെ മില്ലത്തിനു സ്വർഗം അല്ലാതെ മറ്റൊന്നുമില്ല എന്ന് നിസ്സംശയം പറയാം... ഖായിദെ മില്ലത്ത് ഒരു പ്രസ്ഥാനമാണ് ഇത് ഇവിടെ അവസാനിക്കുന്നില്ല. മുസ്ലിം ലീഗിന്റെ ശില്പിയെ കുറിച്ച് നമുക്ക് ശരിക്കും പഠിക്കണം
(തുടരും)
[07/11, 8:44 p.m.] +91 95395 81043: ഭാഗം :6
ലീഗ് ചരിത്രം
*തീയിൽ കുതിർത്ത ലീഗ് വെയിലത്തു വാടും എന്ന് കരുതിയവർക്ക് തെറ്റി..*
ലീഗ് ഉണ്ടാക്കിയത് സംഭവ ബഹുലമായ മുഹൂർത്തങ്ങൾ സാക്ഷ്യം വഹിച്ചാണ് എന്ന് വായിക്കുമ്പോൾ എന്റെ രോമം എണീറ്റ് നിൽക്കുന്നുണ്ടായിരുന്നു. CH പറഞ്ഞത് പോലെ ഗർഭിണിയായ സ്ത്രീയുടെ മുന്നിൽ കൂടി മുസ്ലിം ലീഗ് എന്ന് വിളിച്ചാൽ ഗർഭസ്ഥ ശിശു പോലും ഇങ്കുലാബ് വിളിക്കുന്ന ചരിത്രം.. കറാച്ചി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ കൺവൻഷൻ വിളിക്കാൻ എന്റെ ഖായിദെ മില്ലത്ത് മുന്നിട്ടിറങ്ങിയപ്പോൾ രംഗം വീണ്ടും വഷളായി. മദിരാശിയിലെ കരുത്തനായ ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയും വന്നു “മുസ്ലിം ലീഗ് കൌണ്‍സില്‍ ചേരാന്‍ രാജാജി ഹാള്‍ അനുവദിച്ചിട്ടുണ്ട്. പ്രസ്തുത യോഗത്തില്‍ മുസ്ലിം ലീഗ് എന്നെന്നേക്കുമായി പിരിച്ചു വിടപ്പെടും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.” അധികാര വർഗത്തിന്റെ ജമ്മിത്ത നിലപാടായിരുന്നു ആ പ്രസ്താവന. ഒരു ഭാഗത്ത് പാക്കിസ്ഥാൻ, ഒരു ഭാഗത്ത് ഇന്ത്യയിലെ സർവ്വേന്ത്യാ മുസ്ലിം ലീഗ് നേതാക്കൾ, മറു ഭാഗത്ത് അധികാര വർഗം ഇതൊക്കെ മറി കടന്നു പുതിയ സംഘടനാ എന്നുള്ളത് സ്വപ്നം മാത്രമാണ് എന്നാണ് എല്ലാവരും കരുതിയത്, യോഗനടപടികള്‍ മുന്‍ MLA എ.കെ ജമാലി സാഹിബിന്റെ ഖിറാഅത്തോടെ ആരംഭിച്ചു രാജ്യത്തിലെ മാധ്യമങ്ങളും, രാഷ്ട്രീയ നിരീക്ഷകരും രാജാജി ഹാളിലെ തീരുമാനങ്ങൾക്കു കാതോർക്കുമ്പോൾ എന്റെ ഖായിദെ മില്ലത്ത് 30 പേരടങ്ങുന്ന കൌൺസിൽ മീറ്റിൽ മുസ്ലിം ലീഗിന്റെ ആവശ്യകതയെ കുറിച്ചു മനസ്സിൽ തട്ടുന്ന, ഗാഭീര്യം ഉള്ള, കാതലായ ചില തീരുമാങ്ങളും, കാഴ്ചപ്പാടുകളും,കൂടിയാലോചനകളും അധ്യക്ഷ പ്രസംഗത്തിൽ പറയുകയുണ്ടായി. സ്വാതന്ത്ര ഭാരതത്തില്‍ മാറിയ പരിത സ്ഥിതിയിലും മുസ്ലിംകളുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിക്ക് മുസ്ലിം ലീഗ് തുടര്‍ന്നും പ്രവര്‍ത്തിക്കേണ്ടതാണ് എന്ന പ്രമേയം മദിരാശി (മലബാര്‍ ജില്ലയില്‍ നിന്നുള്ള) പ്രതിനിധി ആയിരുന്ന പി കെ മൊയ്ദീന്‍ കുട്ടി സാഹിബ് അവതരിപ്പിച്ചു.ഹസ്രത്ത് മൊഹാനി ചർച്ചക്ക് തുടക്കിമിട്ടു സംസാരിച്ചു ഭാരതത്തിൽ മുസ്ലിം ലീഗിന് പ്രസക്തി ഇല്ല എന്നും എന്നാൽ രാഷ്ട്രീയം ഇല്ലാത്ത sലീഗ് ആത്മാവില്ലാത്ത സംഘടനയാണ് എന്നും കൂട്ടി ചേർത്തു. അതിനു ശേഷം പൊതുരംഗത്ത് നിന്നു മാറി നിന്ന സാഹിബ് വിസ്‌മൃതിയിൽ ആണ്ടു പോയത് ഖേദകരമായിരുന്നു. സയ്യിദ് അബ്ദുല്‍ റഊഫ് ഷാ, എ.എ ഖാന്‍, ഹാജിഹസനലി പി. ഇബ്രാഹിം, ഹഫിസ്ക, ഇസ്മായീല്‍ താബീഷ്, മജീദ് ഖാന്‍, എ. എ, കെ എം സീതി സാഹിബ്, ബി പോക്കര്‍ സാഹിബ്, കെ ടി എം അഹമദ് ഇബ്രാഹീം സാഹിബ്........... തുടങ്ങി പ്രമുഖര്‍ ചര്‍ച്ചയില്‍ ഇടപെട്ടു പ്രസംഗിച്ചു. വാദ പോർമുഖങ്ങൾക്കു വേദിയായ രാജാജി ഹാളിന്റെ ചുറ്റുപാടും മുസ്ലിം ലീഗിന്റെ പിറവിയും കാത്തു ഇങ്കുലാബ് വിളിക്കാൻ ഒരു കൂട്ടം പട തന്നെ ഉണ്ടായിരുന്നു.വികാര നിർഭരമായ പ്രസംഗങ്ങളും ചർച്ചകളും ലീഗ് വേണോ വേണ്ടയോ എന്ന ചർച്ച 10 മണിക്കൂറോളം നീണ്ടു നിന്നു അവസാനം പ്രമേയം വോട്ടിനു വിട്ടു 9 നു എതിരെ 21 പേർ മുസ്ലിം ലീഗ് വേണം എന്ന് പറഞ്ഞു വോട്ട് രേഖപ്പെടുത്തി ചരിത്രത്തിന്റെ തൂവൽ സ്പർശം തുന്നിച്ചേർത്തു കൊണ്ട് സമുദായം വെള്ളം കോരികളും തോട്ടി പണി എടുക്കാതിരിക്കാനും വേണ്ടി മുസ്ലിം ലീഗ് പിറന്നു. ഹരിത പതാക മാനത്ത് പാറി കൊണ്ടിരുന്നു, ഇങ്കുലാബ് വിളിയുമായി രാജാജി ഹാളിന്റെ പരിസരം ഉത്സവാന്തരീക്ഷം ആയി. ജനാബ് ഇസ്മായീല്‍ സാഹിബ് പ്രസിഡണ്ടും, ജ: മഹമൂദ് അലി ബേഗ് ജനറല്‍ സെക്രട്ടറിയും, ഹസനലി പി. ഇബ്രാഹീം ഖജാഞ്ചിയും ആയി ആദ്യ നിര്‍വ്വാഹകസമിതി നിലവില്‍ വന്നു. ഇവര്‍ക്ക് പുറമേ 22 പേരും നിര്‍വ്വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 15 അംഗ ഭരണഘടനാ നിര്‍മ്മാണ സമിതിക്കും രൂപം നല്‍കി. സമ്മേളനം 3 പ്രമേയം പാസ്സാക്കി ഒന്നാമത്തേത് ഗാന്ധിജിയെ വധിച്ചതിന് എതിരെ, രണ്ടാമത്തെത് സംഘടന പ്രമേയം, അവസാനത്തെ പ്രമേയം മുസ്ലിം ലീഗ് എന്തിനു നിലകൊള്ളുന്നു, അതിന്റെ സാമൂഹിക സാമ്പത്തിക, രാഷ്ട്രീയ നയനിലപാടുകള്‍ എന്താകണം എന്ന് പ്രഖ്യാപിക്കുന്ന നിരവധി ഖണ്ഡികകളില്‍ നീണ്ടു കിടക്കുന്ന അതിവിശാലവും സര്‍വ്വകാല പ്രസക്തവുമായ ഒന്നാണ്.
എതിർപ്പുകൾ എത്ര തന്നെ ആയാലും, വാക്കുകൾക്കു മൂർച്ച ഉണ്ടായാലും, പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ട് മുന്നോട്ട് പോവും എന്ന് ഏക കണ്ഠമായി തീരുമാനിച്ചു സമ്മേളനം സമാപിച്ചു.
തുടരും....
[07/11, 8:44 p.m.] +91 95395 81043: ഭാഗം, :7
ലീഗ് ചരിത്രം
*തംബ്രാക്കന്മരുടെ ഭീഷണിക്കു മുന്നിൽ പതറാത്ത എന്റെ ഖായിദെ മില്ലത്ത്...*
ഖായിദെ മില്ലത്ത് കേരളത്തിൽ ലീഗുണ്ടാക്കാൻ മലപ്പുറത്ത് വരുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ, ബ്രിട്ടീഷുകാരുടെ അടി വസ്ത്രം നക്കി കൊടുത്തവരുടെ പിന്മുറക്കാർ ആയ RSS ഉം സംഘികളും സംഘടിച്ചു ചില തീരുമാനങ്ങൾ പറയുകയുണ്ടായി. അത് ഇങ്ങനെയാണ്, ഇസ്മായിൽ സാഹിബ് റയിൽവേ സ്റ്റേഷനിൽ കാലു കുത്തിയാൽ പിന്നെ രണ്ടു കാലു കൊണ്ട് തിരിച്ചു പോകില്ല . ഇതിനു വേണ്ടി ആയിരക്കണക്കിന് പ്രവർത്തകരെ സംഘടിപ്പിച്ചു റെയിൽവേ സ്റ്റേഷൻ വളയുകയുണ്ടായി. അന്നത്തെ പാണക്കാട്ടെ അസർമുല്ല കിരീടം അഴിച്ചു വെക്കത്തെ സുൽത്താൻ, പൂക്കോയ തങ്ങളുടെ നിർദേശ പ്രകാരം സ്റ്റേഷനിൽ പോയി ഇസ്മായിൽ സാഹിബിനെ സ്വീകരിക്കാൻ, ഹസ്സൻ കുട്ടി കുരിക്കളുടേയും , ബാപ്പു കുരിക്കളുടെയും നേതൃത്വത്തിൽ അഞ്ചു പേരടങ്ങുന്ന സംഘം പച്ച കള്ളി തുണിയും, പച്ച അരപ്പട്ടയും കെട്ടി ഇടയിൽ മലപ്പുറം കത്തിയും ഇറക്കി വെച്ച് റയിൽവെ സ്റ്റേഷനിൽ എത്തുകയുണ്ടായി . കബാലി പോലെയുള്ള വരവ് കണ്ടപ്പോൾ തന്നെ RSS നു കാര്യം മനസ്സിലായി.ഇവർ രണ്ടും കൽപ്പിച്ചാണ് വരവ് തടഞ്ഞാൽ കബൂറ് സീനാവും അത് കൊണ്ട് പിന്മാറണം എന്ന തീരുമാനത്തിൽ എത്തുകയും ഒരു പ്രധിഷേധ യോഗം കൂടി പിരിഞ്ഞു പോവുകയും ചെയ്തു . ഇസ്ലാമിന് വേണ്ടി എന്ന് പറഞ്ഞു പാതിരാ ക്ലാസിനു പോയി പട്ടിയെ വെട്ടി പരിശീലിച്ചു ഇരുട്ടിന്റെ മറവിൽ പിന്നാമ്പുറം കുത്തുന്ന സുഡാപ്പികൾ ഇതൊക്കെ ഒന്ന് വായിക്കണം. 5 ആൺകുട്ടികൾ നെഞ്ചും വിരിച്ചു നിന്നപ്പോൾ പകച്ചു പണ്ടാരമടങ്ങി പോയി RSS.റയിൽവെ സ്റ്റേഷനിൽ ഖായിദെ മില്ലത്ത് കാല് കുത്തുകയും പതറാതെ, തളരാതെ, മുസ്ലിം ലീഗ് രൂപീകരിക്കുകയുമുണ്ടായി എന്ന് വായിക്കുമ്പോൾ എന്തോ ഒരു കുളിരു കേറുന്നു. അല്ല കോയ നിങ്ങൾ എന്താ മനസ്സിലാക്കിയത് ഓലപ്പാമ്പു കാണിച്ചു പേടിപ്പിച്ചാൽ ഞങ്ങൾ തിരിച്ചു പോകും എന്ന് കരുതിയോ. നിങ്ങളെക്കാൾ ബല്യ അധികാര വർഗത്തിന് മുന്നിൽ മുട്ട് കുത്തിയിട്ടില്ല പിന്നെയാ നിങ്ങൾ. അല്ല ചങ്ങായി ഇത് ഏതാ പാർട്ടി എന്ന് മനസ്സിലാക്കിയോ *ലീഗ് ഡാ..*
അണമുറഞ്ഞ പ്രതിസന്ധി ഘട്ടത്തിൽ മുസ്ലിം ലീഗിന്റെ ആവിശ്യകതക്ക് വേണ്ടി സംസാരിച്ചു കൊണ്ട് തമ്പ്രാന്മാരുടെ മുന്നിൽ ആത്മാഭിമാനം പണയം വെക്കാതെ ഖായിദെ മില്ലത്ത് പടുത്തുയർത്തിയ പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. അദ്ദേഹത്തിന്റെ കാല ഘട്ടത്തിൽ എട്ട് സംസ്ഥാനത്തു ലീഗിന് ആധിപത്യം ഉണ്ടായിരുന്നു. കേരത്തിനു പുറമെ, ദൽഹി, ആസാം, മഹാരാഷ്ട്ര കർണ്ണാടക, ബംഗാൾ, തമിഴ്നാട്, യു പി തുടങ്ങിയ സംസ്ഥാങ്ങളിലെ മേയർമാരും, കൗൺസിലർമാരും, mla മാരും, മന്ത്രിമാർ വരെ മുസ്ലിം ലീഗിന്റേതായിരുന്നു. 1970 ഇൽ ബംഗാൾ മന്ത്രി സഭയിൽ ഹസനുസ്സമാന്റെ നേതൃത്വത്തിൽ 3 പ്രതിനിധികൾ ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. അതാണ് മക്കളെ ലീഗ്. മദ്രാസ് കോർപറേഷൻ മേയർ ഹബീബുല്ലാഹ് ബേഗ്, ദൽഹി മെട്രോ പോളിറ്റിന് കൗൺസിലർ മുഹമ്മദ് അഹമ്മദ് ദൽഹി മുസ്ലിം ലീഗായിരുന്നു. മലപ്പുറത്തു മാത്രമേ ലീഗ് ഉണ്ടായിട്ടുള്ളു എന്ന് പറയുന്നു എമ്പോക്കികൾ ചരിത്രത്തിന്റെ താളുകൾ മറിച്ചു നോക്കുന്നത് നല്ലതായിരിക്കും. ഇന്നലെത്തെ മഴക്ക് മുളച്ച ചില ഇമ്മിണി ബാല്യ സംഘടനാ എന്ന് പറയുന്ന വിവര ദോഷികൾ ലീഗ് എന്ന പ്രസ്ഥാനം സംഭവമാക്കിയ പദ്ധതികളിൽ കൂടി ഒന്ന് കണ്ണോടിക്കണം അപ്പോൾ നിങ്ങളിൽ ചില ചരിത്രങ്ങൾ കടന്നു വരും. സർക്കാർ സർവീസിൽ സംവരണം, മലപ്പുറം ജില്ലാ രൂപീകരണം, അറബി ഭാഷ പഠനം, മുസ്ലിം പ്രദേശങ്ങളിൽ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാർത്ഥി സ്കോളർഷിപ്പ്, സർക്കാർ കോളേജുകൾ പോലും മുസ്ലിം ലീഗ് നേതാവിന്റെ പേരിൽ, യൂണിവേഴ്സിറ്റികൾ,വ്യാവസായിക സ്ഥാപനങ്ങൾ അങ്ങനെ എണ്ണിയാൽ തീരാത്ത സംരംഭങ്ങൾ ഒരു സുപ്രഭാത്തിലെ മഴക്ക് മുളച്ചതല്ല ലീഗ് മുളപ്പിച്ചതാണ് എന്ന് ആദ്യം മനസ്സിലാക്കണം....
(തുടരും)