Hindu Devotional Online Friends

Hindu Devotional Online Friends ലോകാ സമസ്താ സുഖിനോ ഭവന്തു

 #സന്ധ്യാ   #നാമജപംഈ  നാമജപത്തിൽ പങ്കെടുക്കൂ കലിയുഗത്തിൽ മോക്ഷപ്രാപ്തിക്കും പാപപരിഹാരത്തിനും ഉത്തമം നാമജപം പ്രാർത്ഥിച്ച്...
07/08/2024

#സന്ധ്യാ #നാമജപം

ഈ നാമജപത്തിൽ പങ്കെടുക്കൂ
കലിയുഗത്തിൽ മോക്ഷപ്രാപ്തിക്കും പാപപരിഹാരത്തിനും ഉത്തമം നാമജപം പ്രാർത്ഥിച്ച് എഴുതൂ

ഓം നമ ശിവായ

07/08/2024

ന്റെ കൃഷ്ണാ

07/08/2024

വിനകളൊഴിക്കും ഗണപതി ഭഗവാനെ വിഘ്നങ്ങളൊക്കെ തീർക്കണേ
ഓം വിഘ്നേശ്വരായ നമ

ഓം നമോ നാരായണായ
06/08/2024

ഓം നമോ നാരായണായ

വന്ദേ വിനായകം ശുഭചിന്ത...താന്‍ നേടാനാഗ്രഹിക്കുന്ന ലക്ഷ്യത്തെ കുറിച്ചുള്ള അറിവും അതിന്റെ പൂര്‍ണമായ ചിത്രവും വിജയം വരിക്കു...
06/08/2024

വന്ദേ വിനായകം

ശുഭചിന്ത...

താന്‍ നേടാനാഗ്രഹിക്കുന്ന ലക്ഷ്യത്തെ കുറിച്ചുള്ള അറിവും അതിന്റെ പൂര്‍ണമായ ചിത്രവും വിജയം വരിക്കുന്നതില്‍ പ്രധാനമാണ്.......

വിജയത്തിന്റെ പാത പൂക്കള്‍ വിരിച്ചതല്ല. മുള്ളുകള്‍ നിറഞ്ഞതാണ്..
തേനീച്ചയുടെ കുത്തേല്‍ക്കാതെ തേനെടുക്കാനാവാത്തത് പോലെ പ്രയാസങ്ങളെ മറികടക്കാതെ ലക്ഷ്യത്തിലെത്താനാവില്ല........

വിജയത്തിന് പദ്ധതിയൊരുക്കാത്തവന്‍ പരാജയത്തിനുള്ള പദ്ധതിയൊരുക്കുന്നവനാണ്....

ലക്ഷ്യമുണ്ടായിരിക്കുക, പ്രലോഭനങ്ങളില്‍ വഴുതിവീഴാതിരിക്കുക, ലക്ഷ്യത്തെ കുറിച്ച അറിവും അതിനുള്ള പ്രായോഗിക പദ്ധതിയും ഉണ്ടായിരിക്കുക.................

05/08/2024

മഞ്ഞളിന്റെ ഹൃദ്യഗന്ധം നിറഞ്ഞ ഭക്തി സാന്ദ്രമായ ആയില്യ സന്ധ്യ

സന്താനങ്ങളുടെ ശ്രേയസിന് നാഗ ദൈവങ്ങളെ നിത്യവും ഭജിക്കുന്നത് അത്യുത്തമം

നാഗരാജാവേ ശരണം
നാഗയക്ഷിയമ്മേ ശരണം

05/08/2024

നാളെ ചൊവ്വാഴ്ച #സുബ്രഹ്മണ്യ ഭജനത്തിന് ഉത്തമം
#ശ്രീമുരുകജനനം

ശിവ പാർവ്വതിമാർ സന്തോഷത്തോടെ കൈലാസത്തിൽ വസിച്ചു. എന്നാൽ വളരെ കാലമായിട്ടും ശിവപുത്രൻ അവതരിച്ചില്ല. അതിനാൽ ദേവന്മാർ വീണ്ടും ശിവ-പാർവ്വതിമാരെ കാണാൻ കൈലാസത്തിൽ എത്തി അവരെ സ്തുതിച്ചു. ശിവ-പാർവ്വതി പുത്രനായി സ്കന്ദന് ജന്മം നൽകി ദേവാദികളുടെ ദുഃഖത്തിന് ശമനമുണ്ടാകണമെന്ന് ബ്രഹ്മാവ് വിഷ്ണു തുടങ്ങിയവർ ശ്രീ പരമേശ്വരനോട് അഭ്യർത്ഥിച്ചു.

തുടർന്നു ഭഗവാൻ പഞ്ചമുഖരൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങ്ങളിൽ നിന്നും അഞ്ചു ദിവ്യജ്യോതിസ്സുകളും പാർവ്വതീദേവിയുടെ മുഖത്ത് നിന്നും ഒരു ദിവ്യജ്യോതിസ്സും വരികയും ചെയ്തു. ആ ദിവ്യജ്യോതിസ്സുകളെ ശിവനും പാർവ്വതിദേവിയും ചേർന്ന് അഗ്നിദേവനു നൽകി.

അഗ്നിദേവൻ ദിവ്യജ്യോതിസിനെ ഗംഗാദേവിക്ക് നൽകുവാൻ യാത്രയായി. വഴിമദ്ധ്യ അഗ്നിദേവന് ഈ ദിവ്യജ്യോതിസിന്റെ താപം താങ്ങാൻ കഴിയാതെ വായുദേവനെ ഏൽപ്പിച്ചു. വായുദേവനും ഏതാനും നാഴിക പിന്നിട്ടപ്പോൾ തളർന്നു. പിന്നെ അഗ്നിദേവന് ഇതു കൈമാറി. അങ്ങനെ അഗ്നിദേവനും വായൂദേവനും ചേർന്ന് ഈ ദിവ്യജ്യോതിയെ ഗംഗയിൽ നിക്ഷേപിക്കുകയും ചെയ്തു.

ഗംഗാദേവിക്കും ഈ തേജസ്സിനെ അതികനേരം വഹിക്കുവാൻ കഴിഞ്ഞില്ല. പിന്നീട് ബ്രഹ്മദേവന്റെ നിർദേശപ്രകാരം ഗംഗ ഈ തേജസ്സിനെ ശരവണ പൊയ്കയിൽ എത്തിച്ചു. നാളുകൾ കടന്നു നീങ്ങി. അങ്ങനെ ഒരു നാൾ ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ബാലസൂര്യനു തുല്യമായ ശരീര കാന്തിയോടു കൂടി ഒരു ആൺകുട്ടി പിറന്നു. ആ കുട്ടിയാണ് ശ്രീ സുബ്രഹ്മണ്യൻ.

ശരവണത്തിൽ പിറന്ന ആ ദിവ്യ സായുജ്യത്തിൽ എല്ലാവരും ആനന്ദിച്ചു. ആ ദിവ്യാവതാരത്തെ ഒരു നോക്കു കാണാനായി ബ്രഹ്മവിഷ്ണുവും ദേവേന്ദ്രനും ദേവന്മാരും മാമുനിമാരും ശരവണപ്പൊയ്കയുടെ തീരത്തെത്തി. വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം കാർത്തിക നക്ഷത്രത്തിന്റെ അധിദേവതമാരയ ആറു ദേവിമാർ സുബ്രഹ്മണ്യനെ മുല കൊടുത്ത് വളർത്തുവാൻ എത്തി.

അവർ ആ ശിശുവിനെ വാരിപ്പുണർന്ന് പാലൂട്ടാൻ വെമ്പൽപൂകി. അവർ പരസ്പരം മത്സരിച്ചു. ഇതുകണ്ട ആ ബാലൻ ആറുപേർക്കും മുന്നിൽ ആറു ബാലനായി തീർന്നു. അങ്ങനെ ശരവണപ്പൊയ്ക ശ്രീകുമാരന്റെ അത്ഭുത ലീലകൾ കൊണ്ട് പ്രകാശമയമായി. ശ്രീകുമാരനെ ദർശിക്കുവാൻ വന്ന ദേവന്മാർ കുമാരനെ പല നാമങ്ങളും നൽകി.

അതിശ്രേഷ്ഠമായ ബ്രഹ്മത്തില്‍ നിന്ന് ഉത്ഭവിച്ചതിനാൽ ശ്രീ സുബ്രഹ്മണ്യൻ

വൈശാഖ മാസത്തിലെ വിശാഖ നക്ഷത്രത്തിൽ ജനിച്ചതിനാൽ വൈശാഖന്‍ന്‍ന്‍ന്‍‍, വിശാഖദത്തൻ.

ഉയര്‍ന്ന കാന്തിയോട് കൂടിയവനായി ജനിച്ചതിനാൽ ശ്രീകുമരൻ

അഗ്നിയിൽ നിന്നും പിറവിയെടുത്തതിനാൽ ബാഹുലേയൻ.

വായു വഹിച്ചതിനാൽ വായുവാഹനൻ

ഗംഗയുടെ മകനായതിനാൽ ഗംഗേയൻ, കാങ്കേയൻ

ശരവണപ്പൊയ്കയിൽ ജനിച്ചതിനാൽ ശരവണഭവൻ, ശരവണന്‍

കാർത്തികമാർ പാലൂട്ടി താരാട്ടു പാടിയതിനാൽ കാർത്തികേയൻ

കാർത്തികമാർക്ക് പാലൂട്ടാൻ വേണ്ടി ആറുരൂപം കൈകൊണ്ടതിനാൽ ആറുമുഖൻ, ഷണ്മുഖൻ

അങ്ങനെ ആറു ശിശുകളായി പിറവിയെടുത്ത ശ്രീകുമാരനും ശ്രീശങ്കരനും രണ്ടല്ല, ഒന്നാണ് എന്ന ഓങ്കാരസത്യം മനസ്സിലാക്കിയ ദേവവാസികൾ ഹരഹരോ ഹരഹരാ.. യെന്ന് ചൊല്ലി ശ്രീകുമരനെ സ്തുതിച്ചു.

അങ്ങനെ ഒരു നാൾ ശിവശങ്കരനും ശ്രീ പാർവ്വതി ദേവിയും ഋഷവാഹനാരൂഢരായി ശരവണപ്പൊയ്കയിൽ എത്തി. ശ്രീ പാർവ്വതിദേവി മാതൃഹൃദയത്തിന്റെ താരാട്ടു പാട്ടുമായി ശിശുക്കളെ ലാളിക്കാൻ വെമ്പൽ കൊണ്ടു. അങ്ങനെ ലോകജനനി ആറ് കുമാരന്മാരെ ഒന്നായ രൂപമാക്കി മാറ്റി, ആറുമുഖങ്ങളുള്ള ആറുമുഖദേവനായി അനുഗ്രഹിച്ചു.

ആറു രൂപത്തെ ഒന്നായി കണ്ട്, ഈ വിശ്വലോകം ഒന്നാണെന്ന സന്ദേശം ലോകത്തിന് അരുൾ ചെയ്തു. അങ്ങനെ ശ്രീകുമാരനെ ലോകമാതാവായ ശ്രീ പാർവ്വതി അനുഗ്രഹിച്ചപ്പോൾ ശ്രീകുമാരൻ ഏകരൂപനായി, സ്കന്ദദേവനായി ഭവിച്ചു. ആ ധന്യമുഹൂർത്തത്തിന് എല്ലാ ദേവന്മാരും സാക്ഷ്യംവഹിച്ചു.

ശക്തിയാല്‍ ചേര്‍ക്കപ്പെട്ടതിനാലും ശിവനിൽ നിന്ന് സ്കലിച്ചതിനാലും സ്കന്ദദേവനൻ എന്നും പേരുവന്നു.

അങ്ങനെ ശ്രീകുമാരനെയും കൊണ്ട് ശിവ- പാർവ്വതിമാർ കൈലാസത്തിൽ പോയി. ശിവഭഗവാൻ പത്നിയോടും പുത്രനോടും ഒന്നിച്ച് സുവർണ്ണക്ഷേത്രത്തിലെ രത്നസിംഹാസനത്തിൽ ഉപവിഷ്ടനായി. മദ്ധ്യത്തിൽ ശ്രീകുമാരനും, വാമഭാഗത്തായി പാർവ്വതി ദേവിയും ഉപവിഷ്ടയായി.

അതുവരെ നിശ്ശബ്ദമായിരുന്ന കൈലാസാദ്രി ശൃഗങ്ങൾ അന്നുമുതൽ അനക്കം വച്ചു തുടങ്ങി. പിന്നീട് ബ്രഹ്മലോകത്തിൽ നിന്ന് യുദ്ധവിദ്യയും, അസ്ത്രവിദ്യയും, സകല ശാസ്ത്രവിദ്യയും ശ്രീകുമാരൻ നേടിയെടുത്തു.

അങ്ങനെ ആ നാൾ വന്നെത്തി. ബ്രഹ്മവിഷ്ണുമഹേശ്വരാദികൾ കുമാരനെയും കൊണ്ട് കുരുക്ഷേത്രത്തിലെ സരസ്വതി തീർത്ഥത്തിൽ പോയി. അവിടെ വച്ച് ത്രിമൂർത്തികൾ ശ്രീകുമാരനെ ദേവന്മാരുടെ സേനാപതിയായി അഭിഷേകം ചെയ്തു.

അങ്ങനെ ദേവന്മാരുടെ സേനാപതിയെ ദേവസേനാപതി എന്നു വിളിച്ചു.

ശ്രീ മുരുകൻ അഭിഷേകം ചെയ്യപ്പെട്ടതിനു ശേഷം ദേവകൾ ആ സേനാപതിക്ക് പരാക്രമികളായ സേനകളെ സംഭാവന ചെയ്തു. ഘണ്ടാകർണ്ണൻ, ലോഹിതാക്ഷൻ, കമുദമാലി, സ്ഥാണു, സംക്രമൻ, വിക്രമൻ എന്ന് തുടങ്ങി നൂറ്റിയെട്ട് സേനാനായകന്മാരെ കിട്ടി.

ഇതിനു പുറമേ ഗരുഡൻ അതിവേഗത്തിൽ പറക്കുന്ന സ്വപുത്രനായ മയിലിനേയും, അരുണൻ സ്വപുത്രനായ കോഴിയേയും നൽകി. അഗ്നി ശക്തിവേലും, ബൃഹസ്പതി ദണ്ഡും കടില കമണ്ഡലവും വിഷ്ണു മാലയും ശിവൻ പതക്കവും നൽകി.

വേല്‍ ആയുധമാക്കിയതിനാൽ വേലായുധൻ

മയൂരത്തെ വാഹനം ആക്കിയതിനാൽ മയൂരവാഹനൻ

കടമ്പമാല അണിഞ്ഞതിനാൽ കടമ്പന്‍‍

സുബ്രഹ്മണ്യനെ സേനാപതിയായി അഭിഷേകം ചെയ്യപ്പെട്ടതോടു കൂടി ദേവന്മാർക്ക് ഒരു ഉണർവ്വുണ്ടായി. അങ്ങനെ വീണ്ടും ദേവാസുരയുധത്തിന് തുടക്കമായി. പോർക്കളത്തിലേക്ക് സർവ്വായുധധാരിയായി ശ്രീ സുബ്രഹ്മണ്യനും എണ്ണിയാൽ ഒടുങ്ങാത്ത ഭൂതഗണങ്ങളും ശിവഗണങ്ങളും നൂറ്റിയെട്ട് സേനാനായകന്മാരും എത്തി.

തുടർന്ന് സ്കന്ദൻ ഘോരയുദ്ധം ചെയ്ത് താരകാസുരനെയും സിംഹവക്രതനെയും വധിച്ചു. അതിനു ശേഷം അവരുടെ ജ്യേഷ്ഠനായ ശൂരപദ്മാസുരനുമായി സ്കന്ദൻ അനേക കാലം യുദ്ധം ചെയ്തു. മായാവിയായ ശൂരപദ്മാസുരൻ തന്റെ മായ കൊണ്ട് സ്കന്ദനെ മറച്ചു കളഞ്ഞു.
ഇതുകണ്ട ദേവന്മാരും പാർവ്വതീ ദേവിയും വളരെയധികം ദുഃഖിതരായി.

അവർ കഠിനമായ വ്രതനിഷ്ഠയോടെ ഷഷ്ഠിവ്രതം അനുഷ്ഠിക്കുകയും അതിന്റെ ഫലമായി സ്കന്ദൻ ശൂരപദ്മാസുരന്റെ മായയെ ഇല്ലാതാക്കി അവനെ വധിക്കുകയും ചെയ്തു. അങ്ങനെ ദേവന്മാരും പാർവതിദേവിയും എടുത്ത ഈ ഷഷ്ഠിവ്രതമാണ് സ്കന്ദഷഷ്ഠി യെന്നു പറയുന്നത്.

അസുരന്മാരെ വധിച്ച് ദേവന്മാർക്ക് ദേവലോകം തിരിച്ചുനൽകിയ ശ്രീ സുബ്രഹ്മണ്യൻ കൈലാസത്തിലേക്ക് തിരിച്ചു പോയി.

അങ്ങനെ അസുരന്മാരെ പരാജയപ്പെടുത്തി ജയത്തോടെ തിരിച്ചു വന്നതിനാൽ
വേലൻ എന്നും പേരുവന്നു.

ശ്രീ വേലായുധന്റെ മാഹാത്മ്യ കഥകൾ ഇവിടെ അവസാനിക്കുന്നില്ല. ശ്രീ സുബ്രഹ്മണ്യസ്വാമിക്ക് ഒരോ മഹാത്മ്യ കഥകളിൽ നിന്നും ഒരോ നാമങ്ങൾ ലഭിച്ചിട്ടുള്ളതായി കാണാൻ സാധിക്കും.

അതിന് ഉദാഹരണമാണ് ഗുഹൻ, ആണ്ടവൻ, വള്ളിമണാളൻ, സ്വാമിനാഥൻ തുടങ്ങിയ നാമങ്ങൾ.

 #പാമ്പുമേക്കാട് അറിയാത്തവർ ആരും ഉണ്ടാവില്ല. ഇത് തൃശൂർ ജില്ലയിലാണ് പണ്ട് ഈ ഇല്ലത്തിന്റെ പേര് മേക്കാട് എന്നായിരുന്നു പിന്...
05/08/2024

#പാമ്പുമേക്കാട് അറിയാത്തവർ ആരും ഉണ്ടാവില്ല. ഇത് തൃശൂർ ജില്ലയിലാണ് പണ്ട് ഈ ഇല്ലത്തിന്റെ പേര് മേക്കാട് എന്നായിരുന്നു പിന്നെയിതെങ്ങനെ പാമ്പ് മേക്കാടായി. ആ കഥയാണ് ഇന്ന് വിവരിക്കുന്നത്.ഈ ഇല്ലത്തുള്ളവർ വലിയ ഈശ്വവിശ്വസം ഉള്ളവരായിരുന്നു പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം ഈ ഇല്ലത്ത് വല്ലാത്ത ദാരിദ്ര്യം ആയിരുന്നു ദുഃഖിതനായ മേക്കാട് നമ്പൂതിരി.. പ്രസിദ്ധ ക്ഷേത്രമായ.തിരുവഞ്ചി കുളത്ത് പോയി പന്ത്രണ്ട് വർഷക്കാലം കുളിച്ച് തൊഴുതു പ്രാർത്ഥിച്ചിരുന്നു.

അങ്ങനെ ഒരു ദിവസം പുലർച്ചേ കുളക്കടവിൽ ചെന്നപ്പോൾ അവിടെ അതിതേജസ്വിയായ ഒരാൾ നിൽക്കുന്നു. മേക്കാട് ചോദിച്ചു. അങ്ങാരാണ് ഇവിടെ ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ?... ആളറിഞ്ഞിട്ട് മേക്കാടിന് എന്തു വേണം.. ഇദ്ദേഹം ഒരു സാധാരണ മനുഷ്യല്ലന്ന് തോന്നുകയാൽ അദ്ദേഹത്തിനെ തന്നെ നോക്കി നിന്നു പോയി.പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ കൈയിൽ അതിതേജസോട് കൂടി തിളങ്ങുന്ന എന്തോ ഒന്ന് പ്രത്യക്ഷപ്പെട്ടു മേക്കാട് ചോദിച്ചു അങ്ങയുടെ കൈയ്യിലിരിക്കുന്നതെന്താണന്ന് പറയാമോ?..

ആഗതൻ.മേക്കാട് മാണിക്ക്യകല്ല് കട്ടിട്ടുണ്ടോ? മാണിക്ക്യക്കല്ല് കാണാൻ ആഗ്രഹം ഉണ്ടോ? നമ്പൂതിരി ഇല്ല കാണാൻ വളരെ മോഹമുണ്ടെന്ന് പറഞ്ഞ് കൈനീട്ടി. ഇതിന് മുമ്പ് പലരും പറഞ്ഞ് കേട്ട മാണിക്ക്യം കൈയ്യിൽ വന്നപ്പോൾ മേക്കാടിന് വല്ലാത്തൊരു അനൂ ഭൂതി തോന്നി. എന്നിട്ട് ഇങ്ങനെ പറഞ്ഞു. കൊടുങ്ങല്ലൂരിലെ തമ്പുരാൻ എന്റെ ഉറ്റ ചങ്ങാതിയാണ് എനിക്കിത് അദ്ദേഹത്തേ ഒന്നു കാണിച്ചാൽ കൊള്ളാമെന്നുണ്ട് അങ്ങ് ഇത് അദ്ദേഹത്തേ കാണിക്കാൻ അനുവദിക്കണം... ആഗതൻ ശരി വേഗം തിരിച്ച് കൊണ്ട് വരുമെങ്കിൽ കൊണ്ട് പോയ്ക്കോളു.

എനിക്ക് ഇവിടെ നിന്ന് വേഗം തിരിച്ച് പോകണം. മേക്കാട് വേഗം മാണിക്ക്യവുമായി തമ്പുരാന്റെ അടുത്തേക്ക് പോയി അത് അദ്ദേഹത്തെ കാണിച്ചു. അദ്ദേഹത്തിന് ആ ദിവ്യരത്നം കണ്ടിട്ട് മടക്കി കൊടുക്കാൻ തോന്നിയില്ല. ഇതിന് പകരം എന്തു വില വേണമെങ്കിലും നാം കൊടുക്കാം ഇതു നമുക്ക് വേണമെന്ന് തമ്പുരാൻ പറഞ്ഞു.. അയ്യോ തമ്പുരാനെ ഞാൻ ഇത് മsക്കി കൊടുക്കാമെന്ന് സത്യം ചെയ്തതാണ് അതു കൊണ്ട് മടക്കി കൊടുത്തേപറ്റു മേക്കാട് നിർബന്ധപൂർവ്വം പറഞ്ഞതിനാൽ തമ്പുരാനതു തിരിച്ചു കൊടുത്തു.

നമ്പൂതിരി അത് വേഗം ദിവ്യനു തിരിച്ച് കൊടുത്തു അദ്ദേഹം അതു വാങ്ങി അദൃശ്യനായി.... അന്നു രാത്രിയിൽ മേക്കാടിന് ഉറക്കം വന്നില്ല താൻ എന്തൊരു മണ്ടത്തരാകാണിച്ച്ത് അദ്ദേഹം ആരാണന്നും എവിടെനിന്ന് വന്നെന്നും ചോദിച്ചില്ല അദ്ദേഹമൊരു മനുഷ്യനല്ല.. അങ്ങനെ കുറച്ച് നേരം കഴിഞ്ഞപ്പോൾ അദ്ദേഹം ഉറങ്ങി താമസിക്കാതെ തന്നെ ഉണർന്നു നേരം വെളുക്കാറായന്ന് കരുതി കുളിക്കാനായി കുളക്കടവിലെക്ക് പോയി. അവിടെയെത്തിയപ്പോഴതാ അവിടെ ഒരാൾ നിൽക്കുന്നു. മേപ്പാട് ചോദിച്ചു ആരാ അവിടെ നിൽക്കുന്നത്..

ആഗതൻ അറിഞ്ഞിട്ടെത്തുവേണമെന്ന് ചോദിച്ചു.മേക്കാട് ആശബ്ദം പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു ഇന്നലെ വന്ന അതേ ദിവ്യൻ തന്നെയാണിത്.നമ്പൂതിരി വേഗം ചെന്ന് അദ്ദേഹത്തിന്റെ പാദത്തിൽ വീണു നമസ്ക്കരിച്ചു കൊണ്ട് പറഞ്ഞു അങ്ങാരാണന്ന് പറയാൻ കനിവുണ്ടാവണം.ഇങ്ങനെ പലതവണ മേക്കാട് അപേക്ഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

ഞാൻ ശ്രി മഹാദേവന്റെ കഴുത്തിൽ കിടക്കുന്ന വാസുകിയാണന്ന് പറഞ്ഞു.. നമ്പൂരി എനിക്ക് അങ്ങയുടെ സാക്ഷാൽ സ്വരുപം കാണിച്ചു - തരണമെന്നപേക്ഷിച്ചു... വാസുകി അത് വേണ്ട അങ്ങതുകണ്ടാൽ ഭയപ്പെടും. എന്നു പറഞ്ഞിട്ട് സമ്മതിക്കാതെ മേക്കാട് വീണ്ടും പറഞ്ഞതിനാൽ വാസുകി തന്റെ ശരിരം വളരെ ചെറുതാക്കി ശ്രി പരമേശ്വരന്റെ കൈവിരലിൽ കിടക്കുന്ന മോതിരത്തോളമാക്കി കാണിച്ചു കൊടുത്തു ഇതു കണ്ടപ്പോഴെക്കും മേക്കാട് ഭയന്നു വിറച്ച് ബോധംകെട്ട് വീണു അൽപസമയം കഴിഞ്ഞപ്പോൾ ബോധം വന്നു.

വാസുകി പറഞ്ഞു അങ്ങയുടെ സത്യസന്ധതയിൽ ഞാൻ സന്തുഷ്ടനാണ് എന്ത് വരം വേണമെന്ന് ചോദിച്ചോളൂ...' മേക്കാട്. അങ്ങയുടെ സാന്നിദ്ധ്യം എപ്പോഴും എന്റെ ഇല്ലത്തുണ്ടായിരിക്കണം ഞാൻ ദാരിദ്ര്യദുഃഖത്തിലാണ്ടുകിടക്കുകയാണ് ആ ദു:ഖം തീർത്തു തരികയും വേണം... വാസുകി ശരി അങ്ങനെ തന്നെയാവട്ടെ അങ്ങ് ഇല്ലത്തേക്ക് മടങ്ങി കൊള്ളു അപ്പോഴെക്കും ഞാൻ മഹാദേവന്റെ അനുവാദം വാങ്ങി കൊണ്ട് അവിടെ വരാം..

അങ്ങനെ മേക്കാട് അവിടെ നിന്ന് തിരിച്ച് ഇല്ലത്തെത്തി തന്റെ ഓല കുട ഒരു സ്ഥലത്ത് വെച്ചിട്ട് കുളിയും മറ്റ് കർമ്മങ്ങളും കഴിച്ചിട്ട് തിരിച്ച് വന്ന് ഓലക്കുടയെടുത്തപ്പോൾ അതിന്റെയുള്ളിൽ ഒരു പാമ്പിനെ കണ്ടു പാമ്പ് പെട്ടന്ന് നേരത്തെകണ്ട ആ ദിവ്യപുരുഷന്റെ രുപം ധരിച്ചിട്ട് പറഞ്ഞു മേക്കാട് ഭയപെടണ്ട ഞാൻ വാസുകിയാണ്.

അങ്ങയുടെ അചഞ്ചലമായ ഭക്തിയിൽ ശ്രി പരമേശ്വരൻ അങ്ങേയറ്റം പ്രസാദിച്ചിരിക്കുന്നു. ശ്രി മഹാദേവനാണ് എന്നെ ഇങ്ങോട്ട് അയച്ചത്. ഇതാ ഈ മാണിക്ക്യകല്ല് ഇവിടെത്തന്നെ ഇരിക്കട്ടെ ഇതിരിക്കുന്നിടത്ത് ദാരിദ്ര ദു:ഖം ഒരിക്കലും ഉണ്ടാവില്ല.. ഇനി ഇവിടെ ഒരു നാഗയക്ഷി കൂടി വന്നു ചേരും. അൽപസമയത്തിനുള്ളിൽ ഒരു പാമ്പ് കൂടി അങ്ങോട്ട് ഇഴഞ്ഞ് വന്നു അത് അവരുടെ അടുത്തെത്തിയതും ഒരു സുന്ദരി യുടെ രൂപം ധരിച്ചു വാസുകിയെ വണങ്ങി.

വാസുകി മേക്കാടിനോട് പറഞ്ഞു. അങ്ങ് ഞങ്ങൾക്ക് രണ്ടു പേർക്കും പ്രതിമകൾ ഉണ്ടാക്കി ഇവിടെ പ്രതിഷ്ടിക്കുക എന്നിട്ട് നിത്യവും പുജിച്ച് കൊള്ളുക ഇനിയും ഒരുപാട് പാമ്പുകൾ ഇവിടെ വരും അവയെല്ലാം യഥേഷ്ടം ഇവിടെ എവിടെയെങ്കിലും വസിച്ചു കൊള്ളും.

ഈ പാമ്പുകൾക്ക് പ്രത്യേകം പ്രതിഷ്ഠ വേണമെന്നില്ല ഈ ഇല്ലവും ഇല്ല പറമ്പും സർപ്പങ്ങളുടെ വാസസ്ഥലമായി സങ്കൽപിച്ചാൽ മതി ഇവിടെയിനി ഒരിക്കലും മലമൂത്ര വിസർജനംചെയ്യാൻ പാടില്ല ഇവിടെ തുപ്പാനും എച്ചിൽ കഴുകാനും മറ്റു അശുദ്ധിയാവുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ല അതുപോലെ തന്നെ മുറ്റത്തും പറമ്പിലും തീ കത്തിക്കാനോ?പറമ്പ് കിളക്കാനോ? കുഴി എടുക്കാനോ പാടില്ല. ഇവിടെ പലയിടത്തും പാമ്പുകളെ കാണും അവയെകണ്ട് ഭയപെടണ്ട അവ കടിച്ചാലും ഈ ഇല്ലത്തുള്ളവർക്ക് വിഷമേൽക്കില്ല. അന്യരെ പാമ്പ് കടിച്ചാൽ ഇവിടെയുള്ളവർ വിഷമിറക്കരുത്.പകരം സർപ്പകോപം നിമിത്തമുണ്ടാകുന്ന രോഗങ്ങൾക്കും സന്താനഭാഗ്യത്തിനും പ്രതിവിധികൾ ഇവിടെ ചെയ്താൽ അവർക്ക് അതിൽ നിന്ന് മോചനം കിട്ടും.

ഞങ്ങളെ പ്രതിഷ്ഠിക്കുന്ന കിഴക്കിനിയിൽ എപ്പോഴും കത്തികൊണ്ടിരിക്കുന്ന രണ്ട് വിളക്ക് ഉണ്ടായിരിക്കണം ആ വിളക്കിൽ നിന്ന് വരുന്ന കരി... ... മഷിയും അതിലെ എണ്ണയും സർപ്പശാപത്താൽ ശരീരത്തിലുണ്ടാവുന്ന വ്രണങ്ങൾക്ക് അത്യുത്തമമാണ്.ഇവിടെ പറഞ്ഞ കാര്യങ്ങൾ എല്ലാ തലമുറയും അറിഞ്ഞിരിക്കേണ്ടതിനാൽ എല്ലാവരും അവരവരുടെ മക്കൾക്ക് ഈ കാര്യങ്ങളെല്ലാം പറഞ്ഞ് കൊടുക്കണം ഇത്രയും കാര്യങ്ങൾ വിധിപോലെ അനുഷ്ഠിക്കുകയാണങ്കിൽ ഇവിടെ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവും.ഇത്രയും പറഞ്ഞ് വാസുകിയും നാഗയക്ഷിയും അവിടെ നിന്ന് മറഞ്ഞു....

ഇങ്ങനെ മേക്കാട് പാമ്പുമേക്കാടായി..... ഇവിടുത്തെ ഐതിഹത്യത്തിൽ ഒരു പാട് മാരാരോഗങ്ങൾ മാറിയ ചരിത്രമുണ്ട് കേരളത്തിലെ ഒട്ടുമിക്ക സർപ്പകാവുകളിൽ ഇവരാണ് പ്രതിഷ്ഠാകർമ്മങ്ങൾ നിർവ്വഹിക്കുന്നത്.....
കടപ്പാട്....

#ഷെയർ

05/08/2024

#മണ്ണാറശാല #നാഗരാജ #ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജാ ക്ഷേത്രമായ മണ്ണാറശാല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന മൂര്‍ത്തി ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ്. നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്.

മഞ്ഞളിന്‍റെ ഹൃദ്യഗന്ധവും പുള്ളുവന്‍ പാട്ടിന്‍റെ ഈണവും നിറഞ്ഞുനില്‍ക്കുന്നതാണ് മണ്ണാറശാല ക്ഷേത്ര പരിസരം.ഹരിപ്പാട് ബസ് സ്റ്റേഷനില്‍ നിന്നും റയില്‍‌വേ സ്റ്റേഷനില്‍ നിന്നും ഏതാണ്ട് മൂന്നര കിലോമീറ്റര്‍ അകലെയാണ് നാഗരാജാ ക്ഷേത്രം.
തുലാത്തിലെ ആയില്യമാണ് ഇവിടത്തെ പ്രധാന ആഘോഷം. മണ്ണാറശ്ശാല ആയില്യം എന്ന പേരില്‍ ഇത് പ്രസിദ്ധമാണ്.അന്നു ഉച്ചയ്ക്ക് നാഗരാജാവിഗ്രഹവുമായി വലിയമ്മ നടത്തുന്ന പ്രദക്ഷിണമാണ് പ്രധാന ചടങ്ങ്.

ഏതാണ്ട് മുപ്പത് ഏക്കറിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിന്‍റെ ഭൂരിഭാഗവും കാവാണ്. മണ്ണാറശാല ഇല്ലം വകയാണ് ക്ഷേത്രം. കിഴക്കോട്ടാണ് ദര്‍ശനം. പീഠത്തിലുള്ള വിഗ്രഹത്തിന് അഞ്ചടി ഉയരം. പൂജ ഒരുനേരമെയുള്ളു. ശാസ്താവ്, ഭദ്രകാളി, ശിവന്‍, ഗണപതി, ദുര്‍ഗ്ഗ എന്നിവര്‍ ഉപദേവതമാര്‍.
ഒരു ലക്ഷത്തിലധികം നാഗരൂപങ്ങള്‍

ക്ഷേത്രത്തിനകത്ത് ഒരുലക്ഷത്തിലധികം നാഗരൂപങ്ങളുണ്ട്. സ്ത്രീകളാണ് ഇവിടത്തെ പൂജാരിമാര്‍. പ്രധാന പൂജ അവരും ഉപപൂജകള്‍ പുരുഷന്മാരുമാണ് നടത്തുന്നത്. ക്ഷേത്ര മതിലിനു പുറത്ത് വലിയമ്മയുടെ തേവാരപ്പുര കാണാം. പടിഞ്ഞാറായി ഒരു കൂവളത്തറയും.
കുഴിക്കുളങ്ങര ഭദ്രകാളിയുടേയും കുര്യം‌കുളങ്ങര ധര്‍മ്മശാസ്താവിന്‍റെയും പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. കുഷ്ഠം, വെള്ളപ്പാണ്ട്, കണ്ണ് രോഗങ്ങള്‍, സന്താനദുരിതം എന്നിവയ്ക്കായി ഇവിടെ നൂറും പാലും നേദിക്കും. പാമ്പ് കടിച്ചാല്‍ ഇവിടത്തെ പാലും പഴനേദ്യവും കൊടുത്താല്‍ വിഷം ഛര്‍ദ്ദിക്കും.

മലയാള മാസം ഒന്നാം തീയതി, പൂയം നാള്‍, മാഘമാസത്തിലെ തുടക്കം മുതല്‍ ശിവരാത്രിയുടെ തലേന്നു വരെ, ചിങ്ങത്തിലെ തിരുവോണം, കന്നി, തുലാം മാസങ്ങളില്‍ ആയില്യത്തിനു മുമ്പ് 12 ദിവസം എന്നിവ വലിയമ്മ നടത്തുന്ന പൂജകളാണ്.
എല്ലാ മാസവും ആയില്യത്തിന് നിലവറയ്ക്കകത്ത് നൂറും പാലും, ശിവരാത്രി ദിവസത്തെ സര്‍പ്പബലി, പിറ്റേന്ന് അപ്പൂപ്പന്‍ കാവില്‍ നൂറും പാലും എന്നിവയും മണ്ണാറശാല അമ്മയുടെ പൂജയാണ്.

ഉരുളി കമിഴ്ത്തല്‍

മണ്ണാറശാല ക്ഷേത്രത്തിലെ പ്രധാന വഴിപാട് ഉരുളി കമിഴ്ത്തലാണ്. കുഞ്ഞുങ്ങളില്ലാതെ ദു:ഖിക്കുന്നവര്‍ ക്ഷേത്രത്തില്‍ ഉരുളി കമിഴ്ത്തിയാല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവും എന്നാണ് വിശ്വാസം. കുഞ്ഞുണ്ടായി ആറു മാസത്തിനകം ക്ഷേത്രത്തില്‍ എത്തി കമിഴ്ത്തിവച്ച ഉരുളി നിവര്‍ത്തി പായസം വച്ച് സര്‍പ്പങ്ങള്‍ക്ക് നിവേദിക്കുന്നു.
മണ്ണാറശാല ആയില്യത്തിന് എഴുന്നള്ളത്തിനോട് അനുബന്ധിച്ച് സദ്യയും കലാപരിപാടികളും ഉണ്ടാവാറുണ്ട്. പഴം, പാല്‍, പാല്‍പ്പായസം, പുറ്റും മുട്ടയും, ഉപ്പ്, മഞ്ഞള്‍, സര്‍പ്പ വിഗ്രഹങ്ങള്‍, ആള്‍ രൂപങ്ങള്‍ എന്നിവ നടയിലെ വഴിപാടുകളാണ്.

ശിവരാത്രിക്ക് മാത്രമേ ഇവിടെ സന്ധ്യയ്ക്ക് ദീപാരാധനയുള്ളു. അന്ന് മറ്റ് പൂജകളും അത്താഴപൂജയും ഉണ്ടാവും.

Address

Palakkad
Palghat
678001

Alerts

Be the first to know and let us send you an email when Hindu Devotional Online Friends posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share