23/03/2023
ഹരി ഓം 🙏🏻
പാലക്കാട് ശ്രീ ചിൻമയാ മിഷൻ, ശ്രീ ശ്രീ അശേഷആനന്ദ സ്വാമിജിയുടെ നേതൃത്വത്തിൽ, ഏപ്രിൽ 30 ആം തിയതി, കൽപ്പാത്തി ശ്രീ ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്ര അങ്കണത്തിൽ, രാവിലെ 7.30 മുതൽ ഉച്ചക്ക് 1.30 വരെ, മഹത്തരമായ ശ്രീമദ് ഭഗവദ് ഗീത പാരായണ മഹായജ്ഞo നടക്കാനിരിക്കുന്നു. ആയിരത്തിലേറെ ഭക്ത ജനങ്ങളെ ഉൾകൊള്ളിച്ചുകൊണ്ട് ലോക വിജ്ഞാന - ക്ഷേമ അർത്ഥം നടക്കുന്ന ഈ സംഗമത്തിൽ അണിചേരുവാൻ ഏവർക്കും സ്വാഗതം. ഭക്തിയോടെ ധർമത്തിന്റെയും ജ്ഞാനത്തിന്റെയും മാർഗങ്ങൾ, ലോക സുഖത്തിനും ശാന്തിക്കും അതിപ്രദാനം എന്ന് ഭഗവദ് വചനത്തിലൂടെ തിരിച്ചറിയുമ്പോൾ ജനങ്ങൾക്കും രാജ്യത്തിനും നന്മ ഭവിക്കുന്നു.
സർവേപി സുഖിന: സന്തു. അടുത്തിടെ ഒൻപതാം വാർഷികം പൂർത്തീകരിച്ച ഗുരുവായൂർ ഗീത സംഗമത്തിൽ നിന്ന് ശ്രദ്ധ ഉൾക്കൊണ്ട് പാലക്കാടിലേക്ക് ജ്ഞാന ദീപം തെളിയിക്കുന്നത് പാലക്കാട് ശ്രീ കാഞ്ചി കാമകോടി പീഠം ശ്രീ ശങ്കരാചാര്യ സേവാ സമിതിയുടെ, ഗീതാ ഗ്രാമം വിഭാഗമാണ്