Chinmaya Sree Guruvayurappan Temple ചിന്മയ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം

  • Home
  • India
  • Palghat
  • Chinmaya Sree Guruvayurappan Temple ചിന്മയ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം

Chinmaya Sree Guruvayurappan Temple  ചിന്മയ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം Traditional Kerala Style Temple with Mural work on the wall Painting.Standing posture of Lord Guruvayurappan (Lord Krishna) in all His Splendor and Grace.

ഓണം ..... സമൃദ്ധിയുടെ , പ്രത്യാശയുടെ, ഈശ്വരസമർപ്പണത്തിൻ്റെ ഉത്സവം ...... ഭഗവദനുഗ്രഹത്താൽ ജീവിതം ആയുരാരോഗ്യ ശാന്തി സൗഖ്യ ...
05/09/2025

ഓണം ..... സമൃദ്ധിയുടെ , പ്രത്യാശയുടെ, ഈശ്വരസമർപ്പണത്തിൻ്റെ ഉത്സവം ...... ഭഗവദനുഗ്രഹത്താൽ ജീവിതം ആയുരാരോഗ്യ ശാന്തി സൗഖ്യ സമ്പൂർണമാകട്ടെ....🙏
സ്നേഹം നിറഞ്ഞ ഓണാശംസകൾ.....🌻

01/09/2025

ഹരി ഓം.

ഭഗവാന്റെ.. ജന്മാഷ്ടമിയോട് അനുബന്ധിച്ച് (14-09-2025)... ചിന്മയ ഗുരുവായൂരപ്പ സന്നിധിയിൽ... പ്രഹ്ളാദ ചരിതം..🙏

അവതരണം : പേരൂർ സദനം കഥകളി അക്കാദമി..🌻

ഏവരെയും...ചിന്മയ ശ്രീ ഗുരുവായൂരപ്പ സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു.. 🌻

01/09/2025
ചിന്മയ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രംഹരി ഓം 🙏🏻ഉത്രാടദിനത്തിൽ (04/09/2025) പുത്തരിപ്പായസത്തിനും കാഴ്ചക്കുല സമർപ്പിക്കുന്നതിന...
01/09/2025

ചിന്മയ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം

ഹരി ഓം 🙏🏻

ഉത്രാടദിനത്തിൽ (04/09/2025) പുത്തരിപ്പായസത്തിനും കാഴ്ചക്കുല സമർപ്പിക്കുന്നതിനും ക്ഷേത്രം കൗണ്ടറിൽ രസീത് ആക്കേണ്ടതാണ്

പുത്തരിപ്പായസം - 150/-
കാഴ്ചക്കുല സമർപ്പണം - 500/-

Nb:- പുത്തരി പായസത്തിന് 03/09/2025 വൈകുന്നേരത്തിനു മുൻപ് രസീത് ആക്കാൻ താല്പര്യപ്പെടുന്നു

ഹരി ഓം !ധനുമാസത്തിൽ തിരുവാതിരനാൾ ഭഗവാൻ തൻ തിരുനാളല്ലോ.ധനുമാസത്തിലെ തിരുവാതിരയും വെളുത്തവാവും ചേർന്ന നാൾ ഭഗവാൻ ശ്രീപരമേശ്...
30/12/2020

ഹരി ഓം !
ധനുമാസത്തിൽ തിരുവാതിരനാൾ ഭഗവാൻ തൻ തിരുനാളല്ലോ.
ധനുമാസത്തിലെ തിരുവാതിരയും വെളുത്തവാവും ചേർന്ന നാൾ ഭഗവാൻ ശ്രീപരമേശ്വരന്റെ തിരുനാളായി കണക്കാക്കുന്നു. പാർവതീ പരമേശ്വരന്മാരുടെ പ്രണയം സഫലമായതും തിരുവാതിര നാളിലാണെന്നാണ് വിശ്വാസം. പാലാഴി മഥന സമയത്തു വിഷം കഴിച്ച ഭഗവാന്റെ ആയുസ്സിന് വേണ്ടി ശ്രീപാർവ്വതിയും തോഴിമാരും ഉറക്കമിളച്ചു പ്രാർത്ഥിച്ചതിന്റെ ഓർമ്മക്കായി തിരുവാതിരനാളിൽ സുമംഗലിമാർ ഉറക്കമിളക്കുന്നു. നെടുമാംഗല്യത്തിനും ഭർത്താക്കന്മാരുടെ ദീർഘായുസ്സിനും ആർദ്രാജാഗരണം അതിവിശേഷമാണ്.
നമുക്ക് അനേകം വ്രതാനുഷ്ഠാനങ്ങൾ ഉണ്ടെങ്കിലും സ്ത്രീകൾക്ക് മാത്രമായി ഉള്ള ഒരേഒരു വ്രതാനുഷ്‌താനമാണ് തിരുവാതിര. മകയിരം നൊയമ്പ് മക്കൾക്ക് വേണ്ടി, തിരുവാതിര നൊയമ്പ് ഭർത്താവിനുവേണ്ടി പുണർതം നൊയമ്പ് ആങ്ങളക്കു വേണ്ടി എന്നാണു സങ്കൽപ്പം. പെൺകുട്ടികൾ ഋതുമതി ആകുമ്പോൾ തന്നെ ഈ നൊയമ്പുകൾ ആരംഭിക്കുന്നു. നല്ല ഭർത്താവിന് വേണ്ടിയുള്ള ഈ വ്രതത്തിന് പൂത്തിരുവാതിരയെന്നും വിവാഹം കഴിഞ്ഞു ആദ്യമായുള്ള തിരുവാതിരക്കു പുത്തൻതിരുവാതിര എന്നും പറയുന്നു.
മകയിരം നാൾ കരിക്കിൻ വെള്ളം സേവിച്ചു വ്രതം ആരംഭിക്കുന്നു. മകയിരം നാൾ വൈകീട്ടാണ് എട്ടങ്ങാടി നിവേദ്യം...ചേന, ചേമ്പ്, ചെറുകിഴങ്ങ്, കൂർക്ക, കാച്ചിൽ, ഏത്തക്കായ, ഏത്തപ്പഴം, എന്നിവ തീകനലിൽ ചുട്ടെടുത്ത് വൻപയർ, മുതിര, എള്ള് , ശർക്കര എന്നിവയും ചേർത്താണ് എട്ടങ്ങാടി തയ്യാറാക്കുന്നത് .മകയിരംനാൾ സ്ത്രീകൾ സന്ധ്യക്ക് എട്ടങ്ങാടി നിവേദിച്ചു പ്രാർത്ഥിച്ചു തിരുവാതിരകളിച്ചു വ്രതം തുടങ്ങുന്നു. ഗണപതിയും സരസ്വതിയും പാടിയാണ് തിരുവാതിര കളിക്കാറ്. ശേഷം എട്ടങ്ങാടി കഴിക്കുന്നു. തികച്ചും പാരമ്പര്യ രീതിയിൽ ആണ് ക്ഷേത്രത്തിൽ ഇപ്പോഴും എട്ടങ്ങാടി തയ്യാറാക്കുന്നത്.
പ്രധാന തിരുവാതിരകളി പിറ്റെന്നാൾ തിരുവാതിരനാളിലാണ് ....🙏🙏🙏

ഹരി ഓം! ചിന്മയ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം  പാലക്കാട്                                                                   ...
15/12/2020

ഹരി ഓം!
ചിന്മയ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം പാലക്കാട്
കുചേല ദിനം
********************
കുചേലന് സദ്ഗതി കിട്ടിയ ദിവസമാണ് കുചേല ദിനം. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനമായി ആചരിക്കുന്നത്. ഡിസംബർ 16ന് ആണ് കുചേലദിനം.
കുചേല ദിനത്തിൽ ഭക്തർക്ക് ഭഗവാന് അവിൽക്കിഴി സമർപ്പിക്കാവുന്നതാണ് (ക്ഷേത്രം കൗണ്ടറിൽ ബന്ധപ്പെടുക)
ശ്രീകൃഷ്ണൻറെ സതീർത്ഥ്യനായ സുദാമാവ് ദാരിദ്ര്യശമനത്തിനായി അവിൽ പൊതിയുമായി ദ്വാരകയിൽ ശ്രീകൃഷ്ണനെ കാണാനെത്തിയതിൻറെ സ്മരണക്കാണ് കുചേല ദിനം ആചരിക്കുന്നത്. സാന്ദീപനി മുനിയുടെ ഗുരുകുലത്തിൽ ഒരുമിച്ചാണ് അവർ വിദ്യ അഭ്യസിച്ചിരുന്നത്. വിദ്യാഭ്യാസത്തിനുശേഷം ശ്രീകൃഷ്ണൻ ദ്വാരകയിലേക്കും കുചേലൻ തൻറെ ദരിദ്ര ഗൃഹത്തിലേക്കും പോയിരുന്നു. ഭിക്ഷയാചിച്ച് കുടുംബം പുലർത്തിയിരുന്ന പൂർവ്വികരുടെ അതേ വഴിതന്നെ കുചേലനും പിന്തുടർന്നു.
കാലാന്തരത്തിൽ വിവാഹിതനാകുകയും സന്താനങ്ങളോടൊപ്പം കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞുപോകുകയുമായിരുന്നു. ദാരിദ്ര്യത്തിൻറെ അവശത അതിൻറെ കൊടുമുടിയിലെത്തി നിൽക്കുന്ന അവസരത്തിൽ ഒരുനാൾ ഭിക്ഷാടനം കഴിഞ്ഞ് ക്ഷീണിതനായി വന്ന് കുടിലിൽ വിശ്രമിക്കുമ്പോൾ തൻറെ പത്നിയോട് ശ്രീകൃഷ്ണനെപ്പറ്റി പറഞ്ഞു. അപ്പോൾ മാത്രമല്ല പല അവസരങ്ങളിലും ശ്രീകൃഷ്ണ ലീലകൾ കുചേലൻ ഭാര്യയോട് വിവരിക്കാറുണ്ടായിരുന്നു.
ഞാൻ പറയുന്നത് അവിവേകമാണെങ്കിൽ ക്ഷമിക്കണം. അങ്ങയുടെ സതീർത്ഥ്യനാണല്ലൊ കൃഷ്ണൻ. പലപ്പോഴും അദ്ദേഹത്തിൻറെ ലീലാവിലാസങ്ങളും കുസൃതികളും മായപ്രകടനവുമൊക്കെ അങ്ങ് വിവരിച്ചിട്ടുണ്ടല്ലോ. നമ്മുടെയീ ദാരിദ്ര്യത്തിന് ഒരറുതി വരുത്താൻ ഒന്നുപോയി കണ്ടുകൂടെ കൃഷ്ണനെ.’‘അദ്ദേഹത്തെ നമ്മുടെ ദാരിദ്ര്യം പറഞ്ഞ് കേൾപ്പിച്ച് ആ മനസുകൂടി വേദനിപ്പിക്കേണ്ടതുണ്ടോ. നമ്മുടെ ദാരിദ്ര്യം നമ്മുടെ വിധിയാണ്. ഞാൻ പോകില്ല, ഇതിനായിട്ട്. മാത്രമല്ല, ഈയുളളവനെ തിരിച്ചറിയുമോ എന്നും സംശയമാണ്.’‘നമ്മുടെ കാര്യം പോട്ടെ, കുട്ടികൾ പട്ടിണികിടന്ന് മരണാവസ്ഥയിലേക്കെത്തി യിരിക്കുന്നു. അങ്ങ് പോയി കാണൂ. നമ്മുടെ കൊടും ദാരിദ്ര്യത്തിൻറെ വിവരമെല്ലാം കൃഷ്ണനെ ധരിപ്പിക്കൂ.
’അത് …..പോകുന്നത് ശരിയാകുമോ? മറ്റൊരാളോട് നമ്മുടെ ജീവിത പരാജയം പറയുക…ശരിയാകുമോ.’‘അതിൽ തെറ്റൊന്നുമില്ല. മറ്റാരോടുമല്ലല്ലോ, തൻറെ സതീർത്ഥ്യനോടല്ലെ. അവിടുന്ന് പോകുകതന്നെ വേണം.’
ഭാര്യയുടെ നിർബന്ധത്താൽ തൻറെ കഷ്ടതകൾക്ക് ഒരു അവസാനമുണ്ടാകുവാൻ എന്തെങ്കിലും പരിഹാര മാർഗ്ഗമുണ്ടാകുമെന്നു കരുതി മനസ്സില്ലാമനസ്സോടെ കുചേലൻ ദ്വാരകയിലേക്ക് യാത്രയായി.
ഭിക്ഷ യാചിച്ചു ലഭിച്ച കല്ലുംമണ്ണും നെല്ലുമടങ്ങിയ അവിൽ ഒരു തുണിക്കിഴിയായി കയ്യിൽ കരുതിയിരുന്നു. കൃഷ്ണൻറെ സ്വഭാവം നന്നായറിയാമല്ലോ കുചേലന്. കാണുമ്പോൾ തന്നെ ”എനിക്കെന്താ കൊണ്ടുവന്നെ” എന്ന് തിരക്കും. ഇതല്ലാതെ മറ്റൊന്നുമില്ലതാനും.
ഏതായാലും കഴിയുന്നതും കൊടുക്കാതിരിക്കാമെന്നു തന്നെ ചിന്തിച്ചാണ് അവിൽ പൊതിയെടുത്തത്. ദ്വാരകയിലെത്തിയ കുചേലനെ കണ്ട് ദ്വാരകാനിവാസികൾ കളിയാക്കി.‘ഹേ, ദരിദ്ര നാരായണ, നീ ഏതു ദേശക്കാരനാണ്? നിൻറെ വേഷഭൂഷാദികൾ ഞങ്ങൾക്ക് ലജ്ജ ജനിപ്പിക്കുന്നു. നീ എന്തിനീ ദ്വാരകയിൽ വന്നു.’
പരിഹാസം കേട്ടു മുന്നോട്ടു നടന്നപ്പോൾ കൃഷ്ണൻറെ കൊട്ടാരം കണ്ട് കുചേലൻ തിരികെ പോകാനൊരുങ്ങുമ്പോൾ വിവരമറിഞ്ഞ് കൃഷ്ണൻ വഴിയിൽ പോയി കുചേലനെ ആദരിച്ച് കൂട്ടിക്കൊണ്ടു വന്നു. എല്ലാവിധ ആതിഥ്യമര്യാദയും നൽകി കൃഷ്ണൻ സഹപാഠിയായ കുചേലനെ ആദരിച്ചു.
കുശല സംഭാഷണത്തിനിടയിൽ കുചേലൻ മറച്ചുപിടിച്ചിരുന്ന അവിൽപ്പൊതി ശ്രീകൃഷ്ണൻറെ ശ്രദ്ധയിൽപ്പെടുകയും അത് നിർബന്ധപൂർവ്വം വാങ്ങി ഒരു പിടി കഴിക്കുകയും വീണ്ടും ഭക്ഷിക്കാനായി തുനിഞ്ഞപ്പോൾ രുഗ്മിണി തടഞ്ഞു. ആദ്യത്തെ പ്രാവിശ്യം ഭക്ഷിച്ചപ്പോൾ തന്നെ കുചേലന് വേണ്ടുന്ന സഹായം ലഭിച്ചുകഴിഞ്ഞിരുന്നു. വീണ്ടും ഭക്ഷിച്ചാൽ സാക്ഷാൽ മഹാലക്ഷ്മി കുചേലൻറെ വീട്ടിലെത്തും. ഇതറിയാവുന്ന രുഗ്മിണി കൃഷ്ണനെ തടയുകയായിരുന്നു.
കുചേലൻ കുശലവും വിശേഷങ്ങളും പറയുകയും ചോദിക്കുകയുമല്ലാതെ ഒരു സഹായവും ചോദിച്ചില്ല. വൈമനസ്യം കാരണവും, വന്നതെന്തിനാണെന്നുളളത് മറന്നുപോയതിനാലും കൃഷ്ണനോടൊപ്പം കഥകളും കാര്യവും പറഞ്ഞ് അവിടെ ഒരു ദിവസം താമസിച്ച് പിറ്റേന്ന് തിരിച്ച് തൻറെ വീട്ടിലേക്ക് പുറപ്പെട്ടു. നടന്നുനടന്ന് വീട്ടിനടുത്ത് എത്തിയപ്പോൾ അത്ഭുതപ്പെട്ടുപോയി. തൻറെ കുടിൽ കാണുന്നില്ല. അവിടെ ദ്വാരകാപുരിയിലെ കൊട്ടാരം നിൽക്കുന്നതായി കണ്ടു. ”താൻ വഴിതെറ്റി വീണ്ടും ദ്വാരകയിൽ തന്നെ എത്തിച്ചേർന്നോ.”
അമ്പരന്ന് കൊട്ടാര മുറ്റത്തുതന്നെ നിന്ന കുചേലനെ ഭാര്യ കണ്ടു. അവർ ഓടിച്ചെന്ന് കുചേലനെ കൈക്കുപിടിച്ച് കൂട്ടിക്കൊണ്ടു പോയി. വീട്ടിൽ എല്ലാ സൗകര്യങ്ങളും വന്നുവെന്നും ദാരിദ്ര്യം മാറിയെന്നും കുചേലൻ മനസ്സിലാക്കി.പിന്നീടുള്ള കാലം അവർ സുഖമായി ജീവിച്ചു.
ഇതാണ് കുചേല ദിനം ആചരിക്കുവാനുളള കഥാസാരമായി ഭാഗവതത്തിൽ കാണുന്നത്.ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും വിഷ്ണു ക്ഷേത്രങ്ങളിലും ഈ ദിവസം ഭക്തജനങ്ങൾ അവിൽ സമർപ്പിക്കയാണ് പ്രധാന ചടങ്ങ്. സന്ധ്യക്ക് ദീപാരാധനക്കുശേഷം നിവേദിച്ച അവിൽ പ്രസാദമായി കൊടുക്കുന്നതും കണ്ടുവരുന്നു.
ഓം നമോ നാരായണായ
ശ്രീ ഗുരുവായൂരപ്പൻ
ഓം നമോ ഭഗവതേ വാസുദേവായ...🙏

ഇന്ന്അഷ്ടമിരോഹിണിദ്വാപരയുഗനാഥൻ ശ്രീകൃഷ്ണന്റെ ജന്മാഷ്ടമിയെ വരവേൽക്കാനൊരുങ്ങി ഭക്തലോകം. ധർമ്മസംസ്ഥാപനത്തിന്റെ പാഞ്ചജന്യം ക...
10/09/2020

ഇന്ന്അഷ്ടമിരോഹിണി

ദ്വാപരയുഗനാഥൻ ശ്രീകൃഷ്ണന്റെ ജന്മാഷ്ടമിയെ വരവേൽക്കാനൊരുങ്ങി ഭക്തലോകം. ധർമ്മസംസ്ഥാപനത്തിന്റെ പാഞ്ചജന്യം കുരുക്ഷേത്ര ഭൂമിയിൽ മുഴക്കിയ ശ്രീകൃഷ്ണ പരമാത്മാവ് കംസന്റെ കൽത്തുറുങ്കിൽ പിറവി കൊണ്ടതിന്റെ വാർഷികം.
നന്മയുടെ സംരക്ഷണത്തിനായി, തിന്മയുടെ വിനാശത്തിനായി

ധർമ്മത്തിന്റെ പുനസ്ഥാപനത്തിനായി ഓരോ യുഗങ്ങളിലും ഞാൻ അവതാരമെടുക്കുന്നു…
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...🙏

ഹരി ഓം!കർക്കിടകമാസത്തിൽ നടത്തുന്ന ഒരു ആചാരമാണ് ഇല്ലംനിറ. സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിക്കാൻ വേണ്ടിയ...
13/08/2020

ഹരി ഓം!

കർക്കിടകമാസത്തിൽ നടത്തുന്ന ഒരു ആചാരമാണ് ഇല്ലംനിറ. സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിക്കാൻ വേണ്ടിയാണ് ഇത് ആചരിക്കുന്നത്. കർഷകർ മുങ്ങിക്കുളിച്ച് ഈറനണിഞ്ഞ് പാടത്തുനിന്നും ഒരുപിടി നെൽക്കതിർ അറുത്തെടുത്ത് ഒരു കറ്റ ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി കൊടുക്കും. ദേശപരദേവതയുടെ അനുഗ്രഹം കൊണ്ട് നല്ല വിളവുണ്ടാകുമെന്നും കൃഷിയിലേർപ്പെട്ടവർക്കെല്ലാം അതിൻറെ നല്ല പങ്കുലഭിക്കുമെന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം. ജന്മിക്കും പാട്ടക്കാരനും പണിയാളനും കച്ചവടക്കാരനുമെല്ലാം കാർഷികപ്രവർത്തനത്തിനിടയിൽ ഒരേ പ്രാർഥനയാണുള്ളത്. 'നിറ' യെന്നും 'പൊലി'യെനും. 'ഇല്ലം നിറ' (വീടുനിറയട്ടെ), 'വല്ലം നിറ' (കുട്ട നിറയട്ടെ). 'കൊല്ലം നിറ' (വർഷം മുഴുവൻ നിറയട്ടെ), 'പത്തായം നിറ', 'നാടുപൊലി', 'പൊലിയോപൊലി' എന്നിങ്ങനെ പോകുന്ന ആ പ്രാർഥന. ക്ഷേത്രത്തിൽ സമർപ്പിച്ച കറ്റകളിൽ നിന്ന്, നിറ നിറ, പൊലി പൊലി, എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് വരുന്ന കതിർക്കുലകൾ വീടിൻറെ മച്ചിലും ഉമ്മറത്തും പ്രത്യേക ആകൃതിയിൽ നെയ്ത് തൂക്കും. ഇത് അടുത്ത വർഷത്തെ ചടങ്ങ് നടക്കുന്നത് വരെ സ്വസ്ഥാനത്ത് നിർത്തിയിരിക്കും.

എല്ലാവർക്കും സർവ്വൈശ്വര്യങ്ങളുമുണ്ടാകട്ടെ.
ശ്രീ ഗുരുവായൂരപ്പൻ
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ.

ശ്രീ രാമ രാമാ രാമാ ശ്രീ രാമചന്ദ്രാ ജയ !ശ്രീ രാമ രാമാ രാമാ ശ്രീ രാമഭദ്രാ ജയ !ശ്രീ രാമ രാമാ രാമാ ശ്രീ സീതാഭിരാമാ ജയ !!!!
07/08/2020

ശ്രീ രാമ രാമാ രാമാ ശ്രീ രാമചന്ദ്രാ ജയ !
ശ്രീ രാമ രാമാ രാമാ ശ്രീ രാമഭദ്രാ ജയ !
ശ്രീ രാമ രാമാ രാമാ ശ്രീ സീതാഭിരാമാ ജയ !!!!

ശ്രീ രാമ രാമാ രാമാ ശ്രീ രാമചന്ദ്രാ ജയ !ശ്രീ രാമ രാമാ രാമാ ശ്രീ രാമഭദ്രാ ജയ !ശ്രീ രാമ രാമാ രാമാ ശ്രീ സീതാഭിരാമാ ജയ !!!!പാ...
07/08/2020

ശ്രീ രാമ രാമാ രാമാ ശ്രീ രാമചന്ദ്രാ ജയ !
ശ്രീ രാമ രാമാ രാമാ ശ്രീ രാമഭദ്രാ ജയ !
ശ്രീ രാമ രാമാ രാമാ ശ്രീ സീതാഭിരാമാ ജയ !!!!

പാലക്കാട് ചിന്മയ തപോവനത്തിൽ നടന്ന ശ്രീ രാമപൂജയിൽ നിന്ന്........🙏

കർക്കിടകം 1...വീണ്ടും ഒരു രാമായണ മാസം കൂടി കടന്നു വരുകയാണ്... മനസും ശരീരവും ശുദ്ധീകരിക്കാൻ നമുക്ക് ഓരോരുത്തർക്കും കിട്ടു...
16/07/2020

കർക്കിടകം 1...
വീണ്ടും ഒരു രാമായണ മാസം കൂടി കടന്നു വരുകയാണ്... മനസും ശരീരവും ശുദ്ധീകരിക്കാൻ നമുക്ക് ഓരോരുത്തർക്കും കിട്ടുന്ന പുണ്യമാസം.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ......

ശ്രീരാമ രാമ‌ രാമ ശ്രീരാമചന്ദ്ര ജയ.....!!
ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ.....!!
ശ്രീരാമ രാമ രാമ സീതാഭിരാമ ജയ.....!!
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ.....!!

കർക്കിടകം..
എത്ര പുണ്യമായ മാസം..

ദക്ഷിണായനം ആരംഭിക്കുകയായി.
കർക്കിടകം 1 മുതല്‍ ഇനിയുള്ള ആറുമാസക്കാലം സൂര്യനെ ഭൂമധ്യ രേഖയുടെ തെക്ക് ഭാഗത്തായിരിക്കും കാണുക .. കര്‍ക്കിടകത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഇത് തന്നെയാണ്..!!

ഉത്തരായനം ദേവന്മാരുടെ പകല്‍ ആണെങ്കില്‍
ദക്ഷിണായനം രാത്രിയാണ്.. ദക്ഷിണായനം പിതൃ പ്രാധാന്യമായകാലമാണ് എന്ന് ഹൈന്ദവപുരാണം പറയുന്നു.. പിതൃലോകത്തെ സായംസന്ധ്യ
കര്‍ക്കിടമാസത്തിലെ കറുത്തവാവ് ആണെന്ന് ഗരുഢപുരാണത്തില്‍ പറയുന്നുണ്ട്.. സൂര്യൻ ഭൂമിയില്‍ നിന്നും ഏറ്റവും അകലത്തില്‍ നില്‍ക്കുന്ന മാസമായാണ് കര്‍ക്കിടകം അറിയപ്പെടുന്നത്.. അതിവര്‍ഷവും പ്രളയവും ഈ മാസത്തിന്റെ പ്രത്യേകതകളാകുന്നത് അതുകൊണ്ടാണ്..! വിപരീതമായ കാലാവസ്ഥയില്‍ രോഗങ്ങളും, ദുരിതങ്ങളും മുന്‍കൂട്ടികണ്ട്.., പഴയ തലമുറ ചികിത്സാ പ്രധാനമായ മാസമായി കര്‍ക്കിടകത്തെ കരുതിപ്പോന്നിരുന്നു.. ഒപ്പം ഭക്തിക്കും പ്രാധാന്യം കൊടുത്തു.. ജ്യോതിഷപ്രകാരം വിഷ്ണുപ്രധാനമായ
മാസം ആയതിനാല്‍ വിഷ്ണുവിനോ, അവതാരങ്ങള്‍ക്കോ പ്രാധാന്യം വന്നു
കേരളത്തില്‍ ഇത് രാമായണമാസമായി ആചരിച്ചു പോരുന്നു..!

മാ നിഷാദാ..! 'അരുതേ കാട്ടാളാ'..

ലോകത്തിലെ ആദ്യത്തെ ഇതിഹാസത്തിന് കാരണമായ വാക്കാണിത് .. തമസാ നദിയുടെ തീരത്ത്‌, കാട്ടാള ശരമേറ്റ് വീണ ക്രൌഞ്ചപക്ഷിയുടെ മരണ വിലാപവും ഇണപ്പക്ഷിയുടെ വിയോഗദുഖവും ആദികവിയുടെ ഹൃദയത്തില്‍ ഉണ്ടാക്കിയ സഹാനുഭൂതിയില്‍നിന്നും രാമായണം എന്ന മഹാകാവ്യം രൂപംകൊണ്ടു എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്..!
എല്ലാ മാനുഷര്‍ക്കും മാതൃകയായ ഒരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന്‌ നാരദനോട്‌ വാല്‍മീകി മഹര്‍ഷിയുടെ ചോദ്യത്തിനുത്തരമായി ഇക്ഷ്വാകു പരമ്പരയില്‍പ്പെട്ട ശ്രീരാമന്റെ ചരിത്രം നാരദമഹര്‍ഷി വാല്‍മീകിക്ക്‌ പറഞ്ഞു കൊടുക്കുന്നു.
ശ്രീരാമന്റെ സമകാലികനായിരുന്ന വാല്‍മീകി ഗാനരൂപത്തില്‍ രാമായണം കുശലവന്മാരെ പഠിപ്പിക്കുന്നു.
രാമായണത്തിന്റെ ഉല്‍പ്പത്തിയെ പറ്റി പ്രചാരത്തിലുള്ള കഥകൂടി മനസിലാക്കണം. വാത്മീകി മഹര്‍ഷി ഒരുദിവസം ഉച്ച സമയത്ത് തന്‍റെ
ആശ്രമത്തില്‍ നിന്ന് പുറത്തു പോകുമ്പോള്‍ ഒരു മരക്കൊമ്പില്‍ ഇരുന്ന് രണ്ടു പക്ഷികള്‍ നര്‍മ്മസല്ലാപം നടത്തുകയായിരുന്നു ..
അതില്‍ ഒന്നിനെ റാഞ്ചാന്‍ ഒരു കഴുകന്‍ ആകാശത്ത്‌ വട്ടമിട്ടു പറക്കുന്നു.
വൃക്ഷത്തിനടിയില്‍ ഒരു കാട്ടാളന്‍ ഒന്നിനെ ലകഷ്യമാക്കി ശരം തോടുക്കുവാനും
ഭാവിക്കുന്നു ..! ഈ സമയത്താണ് മഹര്‍ഷി .. അരുതേ കാട്ടാളാ .. എന്ന് പറയുന്നത്. ശാപം പോലെ വാത്മീകിയുടെ ഈ വാക്കുകള്‍ കാട്ടാളനെ ചകിതനാക്കി. കാട്ടാളന്‍റെ കാല്‍ ഒരു പുറ്റില്‍ തട്ടി.
അതില്‍ ഉണ്ടായിരുന്ന സര്‍പ്പം തല്‍ക്ഷണം കാട്ടാളനെ കടിച്ചു. അമ്പ് ലക്‌ഷ്യം തെറ്റി പക്ഷിയെ റാഞ്ചാന്‍ വട്ടമിട്ടു പറന്നിരുന്ന പരുന്തിനാണ്
കൊണ്ടത്‌.അങ്ങനെ കാട്ടാളനും പരുന്തും മരണമടഞ്ഞു.
ഇണപ്പക്ഷികളാകട്ടെ മഹര്‍ഷിയുടെ അനുഗ്രഹത്താല്‍ രക്ഷയും പ്രാപിച്ചു. ഈ കഥ രാമായണവുമായി ബന്ധപ്പെടുത്തി പ്രചുര പ്രചാരത്തില്‍ ഉള്ളതാണ്.
മനുഷ്യ കുലത്തിലുള്ള ഉത്തമപുരുഷന്റെയും ഉത്തമസ്ത്രീയുടെയും ജീവിത - കര്‍മ്മ - ധര്‍മ്മങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടെ ഓരോത്തരുടെയും ജീവിതത്തിലേക്ക്‌ ഉള്‍കൊള്ളുവാന്‍ വീണ്ടം കിട്ടിയ ഒരവവസരംകൂടിയാണിത്...!
ഐശ്വര്യവും, സമാധാനവും
സന്തോഷഭരിതവുമായ രാമായണമാസാത്തെ നമ്മള്‍ക്ക് ഹാര്‍ദ്ദമായി വരവേല്‍ക്കാം..
കര്‍ക്കടമാസം മലയാളികള്‍ക്കു
രാമായണമാസമാണ്. ഇനി തുഞ്ചന്റെ കിളിമകളെ ഭക്ത്യാദര പൂര്‍വ്വം കേള്‍ക്കുന്നതിനുള്ള സമയമാണ്. ഇനി വരാൻ പോകുന്നത് ...ഭക്തഗൃഹങ്ങളില്‍ വിശുദ്ധിയുടെ ശോഭയാണ്. രാമകഥാമൃതം ഈണത്തില്‍
നിറയുന്ന..വേള.ഉമ്മറത്തിണ്ണകളില്‍...കോസലവും...മിഥിലയും...പുനര്‍ജനിക്കുന്നു...........ശ്രീരാമ.കഥകള്‍കൊണ്ട്കര്‍ക്കിടകമാസത്തെ.ഭക്തിസാന്ദ്രമാക്കാന്‍ .. അക്ഷയപാത്രം സനാതന ധർമ്മക്കൂട്ടായ്മയും നിങ്ങൾക്കൊപ്പം........
രാമകഥകൾ...നിങ്ങളുടെമുന്നിലോട്ട്.........ഇനിയുള്ള..നാളുകളിൽചുണ്ടുകളിൽ...രാമായണം.....മുഴങ്ങട്ടെ......🙏🙏🙏

ഹരി ഓം!കർക്കടകം ഒന്നും ഏകാദശിയും ഒന്നിച്ചുവരുന്നുവ്രതം അനുഷ്ഠിക്കുന്നവർക്ക് നാലിരട്ടി ഫലം༺ঔ════ •⊰❂⊱• ════ ঔ༻ജൂലൈ 16 വ്യ...
15/07/2020

ഹരി ഓം!

കർക്കടകം ഒന്നും ഏകാദശിയും ഒന്നിച്ചുവരുന്നു
വ്രതം അനുഷ്ഠിക്കുന്നവർക്ക് നാലിരട്ടി ഫലം
༺ঔ════ •⊰❂⊱• ════ ঔ༻

ജൂലൈ 16 വ്യാഴാഴ്ചയാണ് കർക്കടകം ഒന്ന്. രാമായണമാസാരംഭം. അന്ന് തന്നെയാണ് വിഷ്ണു ഭഗവാന് ഏറ്റവും പ്രധാനമായ ഏകാദശിയും വരുന്നത്. വ്യാഴാഴ്ചകളിലെ വിഷ്ണുഭജനം അതിവിശിഷ്ടമാണ് . അപൂർവമായാണ് കർക്കടകം ഒന്നും മുപ്പെട്ട് വ്യാഴവും ഏകാദശിയും ഒന്നിച്ചു വരുന്നത്. ഈ സവിശേഷദിനത്തിൽ വ്രതാനുഷ്ഠാനത്തോടെ ഭഗവാനെ ഭജിക്കുന്നത് നാലിരട്ടി ഫലം നൽകും എന്നാണ് വിശ്വാസം. ഏകാദശി വ്രത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. വ്യാഴദോഷമനുഭവിക്കുന്നവർക്കു ദോഷപരിഹാരമാണ് ഈ വ്രതം.

ശംഖു ചക്ര ഗദാധാരിയായ മഹാവിഷ്ണുവിനെയാണ് ഏകാദശിദിനത്തിൽ ഭജിക്കേണ്ടത്. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ ഹരിവാസരസമയത്ത് അഖണ്ഡനാമം ജപിക്കണം എന്നാണ് ചിട്ട. നിശ്ചിത സമയത്തു മുടങ്ങാതെയുള്ള നാമജപത്തിനാണ് അഖണ്ഡനാമം എന്ന് പറയുന്നത്. ഈ ജപത്തിൽ ഭഗവാന്റെ മൂലമന്ത്രമായ 'ഓം നമോ നാരായണായ, കലിദോഷനിവാരണമന്ത്രം എന്നിവ ഉൾപ്പെടുത്തുന്നത് അത്യുത്തമം. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് നന്ന്.

കുടുംബൈശ്വര്യത്തിനായി സ്ത്രീപുരുഷഭേദമെന്യേ അനുഷ്ഠിക്കുന്ന വ്രതമാണിത്. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കൽ എടുക്കണം. ഏകാദശിദിനത്തിൽ അതിരാവിലെ ഉണർന്നു കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷം നിലവിളക്കു കൊളുത്തി വിഷ്ണുഗായത്രി, ഭാഗ്യസൂക്തം എന്നിവ ജപിക്കാം. ഈ ദിനം മുഴുവൻ പൂർണ ഉപവാസമാണ് അഭികാമ്യം. അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന സമർപ്പിക്കുക . അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക, ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക.

ഏകാദശിദിനത്തിൽ ഏറ്റവും പ്രധാനം തുളസീ പൂജയാണ്. പ്രഭാതത്തിൽ തുളസിച്ചെടിയെ മൂന്നുതവണ പ്രദക്ഷിണം വച്ച് നനയ്ക്കുക. പ്രദക്ഷിണം വയ്ക്കുമ്പോൾ

'പ്രസീദ തുളസീദേവി
പ്രസീദ ഹരിവല്ലഭേ

ക്ഷീരോദമഥനോ‌ദ്ഭുതേ
തുള‌സീ ത്വം നമാമ്യഹം '

എന്ന് ജപിക്കുക. അന്നേദിവസം തുളസിയില നുള്ളരുത്.

ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ച് പാരണ വിടുക.

🕉️ വിഷ്ണുഗായത്രി

ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു: പ്രചോദയാത്.

ഹരേ കൃഷ്ണാ...🌷🕉️🌹

Address

Chinmaya Mission Palakkad, Chinmaya Tapovanam
Palghat
678001

Alerts

Be the first to know and let us send you an email when Chinmaya Sree Guruvayurappan Temple ചിന്മയ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Chinmaya Sree Guruvayurappan Temple ചിന്മയ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം:

Share

Category