Ayyappa Temple Shekaripuram

Ayyappa Temple Shekaripuram Ayyappa temple shekaripuram

സ്വാമിയേ ശരണമയ്യപ്പകലിയുഗവരദൻ ശ്രീ അയ്യപ്പസ്വാമിയുടെയും ഗുരു കാരണവന്മാരുടെയും, ദേശ സുമനസ്സുകളുടെയും അനുഗ്രഹത്താൽ ശേഖരിപു...
28/12/2022

സ്വാമിയേ ശരണമയ്യപ്പ

കലിയുഗവരദൻ ശ്രീ അയ്യപ്പസ്വാമിയുടെയും ഗുരു കാരണവന്മാരുടെയും, ദേശ സുമനസ്സുകളുടെയും അനുഗ്രഹത്താൽ ശേഖരിപുരം അയ്യപ്പക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ദേശവാസികളുടെ കൂട്ടായ്മയിൽ അഹോരാത്രം യത്നിച്ചാണ് പൂർവ്വസൂരികൾ എക്കാലവും വറ്റാതെ നിൽക്കുന്ന ജലാശയത്തിന് മുൻവശം ഈ ക്ഷേത്ര സമൂച്ചയം പടുത്തത്. പതിനെട്ടുപടികൾക്ക് മുകളിലായി കരിങ്കല്ലിൽ കൊത്തിയെടുത്ത ശ്രീകോവിലിൽ പഞ്ചലോഹ പ്രതിഷ്ഠയിലാണ് ഭഗവാൻ കുടികൊള്ളുന്നത് ക്ഷേത്രത്തിന്റെ കുംഭാഭിഷേകത്തിനു മുന്നോടിയായാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ഘട്ടം ഘട്ടമായി നടക്കുന്ന പുനരുദ്ധാരണപ്രക്രിയയിൽ ശ്രീകോവിലിന് ചുറ്റും ചെറിയ ബലിക്കല്ലുകള്‍ വരെയുള്ള അകത്തെ പ്രദക്ഷിണ വഴി ദേവന്റെ മുഖത്തെ പ്രതിനിധാനം ചെയ്യുന്നവയും . ദിക്പാലകന്മാര്‍ മനസ്സിന്റെ അതിര്‍ത്തിദേവതകളെന്നാണ് സങ്കല്‍പ്പം ഇവയും, ശ്രീകോവിലിന്റെ മുന്‍വശത്തായി മുഖമണ്ഡപം അഥവാ ശീവേലിപ്പുര (ഇതാണ് ദേവന്റെ കഴുത്ത്) എന്നിവയും, കൈകാലുകളുടെ സ്ഥാനത്തിനെ പ്രതിനിധാനം ചെയ്യുന്ന നാലമ്പലവും, ഇതിനുപുറമേയുള്ള പ്രദക്ഷിണവഴിയാണ് ദേവന്റെ വയറായി കണക്കാക്കുന്നത് (സ്ഥലലഭ്യതകുറവ് മൂലം കിഴക്കേവശത്തുള്ള പ്രദക്ഷിണ വഴിയുടെ നിർമാണം തല്ക്കാലം നിറുത്തി വച്ചിരിക്കുന്നു).
ഇത് പൂർത്തിയാക്കലും, പുറത്തെ മതില്‍ക്കെട്ടുകളാകട്ടെ ദേവന്റെ മുട്ടുകളും കണങ്കാലുകളുമാണ്. ഗോപുരത്തെ പാദമായി സങ്കല്‍പ്പിക്കപ്പെടുന്നു ഇവയും, കാണിപ്പയ്യൂർ ശ്രീ. കൃഷ്ണൻ നമ്പൂതിരിപ്പാട് അവർകൾ ചൂണ്ടിക്കാണിച്ച അളവ് കോലുകൾ നിവർത്തിക്കലും തുടങ്ങിയവയാണ് പ്രധാനമായും പൂർത്തിയാക്കുന്നത്. ഏകമനസ്സായി കൂടെ നിൽക്കുന്ന ദേശവാസിവൃന്ദങ്ങൾ അനസ്യൂതം ഈ പ്രവൃത്തികൾക്ക് ശക്തിപകരുന്നു.

സനാതനമൂല്യങ്ങൾ സംരക്ഷിക്കാൻ നാരിശക്തി...
10/12/2022

സനാതനമൂല്യങ്ങൾ സംരക്ഷിക്കാൻ നാരിശക്തി...

ക്ഷേത്രത്തിൽ നടന്ന കാൽ ലക്ഷ ദീപ സമർപ്പണം
30/11/2022

ക്ഷേത്രത്തിൽ നടന്ന കാൽ ലക്ഷ ദീപ സമർപ്പണം

ശേഖരീപുരം അയ്യപ്പക്ഷേത്രത്തിന്റെ വാർഷിക കണക്കുകളും, തിരുവാഭരണങ്ങളും ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രീ സുരേഷ് ബാബു ഓഡിറ്റ് ചെയ്...
28/11/2022

ശേഖരീപുരം അയ്യപ്പക്ഷേത്രത്തിന്റെ വാർഷിക കണക്കുകളും, തിരുവാഭരണങ്ങളും ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രീ സുരേഷ് ബാബു ഓഡിറ്റ് ചെയ്ത് നൽകിയത് ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി ശ്രീ. അനിൽകുമാർ അവതരിപ്പിച്ചു. പ്രസിഡന്റ് ശ്രീ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. തുടർന്ന് വരും വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ശേഖരീപുരം അയ്യപ്പക്ഷേത്രം ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ശ്രീ. മധുസൂദനൻ, സെക്രട്ടറി ശ്രീ. അനിൽകുമാർ തുടങ്ങിയവർ സംസാരിക്കു...
28/11/2022

ശേഖരീപുരം അയ്യപ്പക്ഷേത്രം ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ശ്രീ. മധുസൂദനൻ, സെക്രട്ടറി ശ്രീ. അനിൽകുമാർ തുടങ്ങിയവർ സംസാരിക്കുന്നു.

27/11/2022
20/11/2022

ക്ഷേത്രകലകളും, വാദ്യമേളങ്ങളും പുതുതലമുറകൾക്ക് പകരുന്നതിനു ഗോകുൽ കാരേക്കാട്ട് പറമ്പ് ന്റെ നേതൃത്വത്തിൽ ശേഖരീപുരം അയ്യപ്പക്ഷേത്രത്തിൽ ആരംഭിച്ച ചെണ്ടമേള പഠനം പുരോഗമിക്കുന്നു.







പാലക്കാട് ശേഖരിപുരം അയ്യപ്പക്ഷേത്രത്തിലെ ദോഷ പരിഹാര പൂജാകർമ്മങ്ങൾക്ക് തുടക്കമായി. ക്ഷേത്രത്തിന്റെ ജീർണോധാരണ പുനർനിർമ്മാണ...
18/11/2022

പാലക്കാട് ശേഖരിപുരം അയ്യപ്പക്ഷേത്രത്തിലെ ദോഷ പരിഹാര പൂജാകർമ്മങ്ങൾക്ക് തുടക്കമായി. ക്ഷേത്രത്തിന്റെ ജീർണോധാരണ പുനർനിർമ്മാണ പ്രക്രിയകളുമായി ബന്ധപ്പെട്ടു കൊണ്ട് പാടൂർ കളരിക്കൽ K. മുരളീധരപണിക്കർ, K. സന്തോഷ്‌ കുമാർ പണിക്കർ, K. മഹേഷ്‌ കുമാർ പണിക്കർ എന്നിവർ ചേർന്ന് നടത്തിയിട്ടുള്ള ദേവപ്രശ്നത്തിൽ തെളിഞ്ഞ പരിഹാര മാർഗ്ഗങ്ങൾക്കായാണ് പൂജകളും പ്രത്യേക കർമ്മങ്ങളും നവംബർ 12, 13, 14 തീയതികളിൽ ആയി ക്ഷേത്രം തന്ത്രി തന്ത്ര രത്നം അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടന്നുവരുന്നത്. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, തിലഹോമം, മഹാസുദർശന ഹോമം, ഭഗവത് സേവ, കൂട്ട പ്രാർത്ഥന, സായൂജ്യ പൂജ തുടങ്ങിയവയാണ് പ്രധാന പൂജാ കർമ്മങ്ങൾ. ക്ഷേത്രം ശാന്തി ഇടക്കാനം ഇല്ലത്ത് ദാമോദരൻ നമ്പൂതിരിപ്പാട്, പാവൂട്ടി പരമേശ്വരൻ നമ്പൂതിരി, മാന്തട്ടവിഷ്ണുഹരി നമ്പൂതിരി, എർക്കര നാരായണൻ നമ്പൂതിരി, തമന്നൂർ കൃഷ്ണൻ നമ്പൂതിരി, കൊപ്പം കുട്ടൻ നമ്പൂതിരി തുടങ്ങിയവർ പരികർമികളായി.

Prathistadinam,  arratu maholsavam..  Shekaripuram ayyappa Temple
12/01/2019

Prathistadinam, arratu maholsavam..
Shekaripuram ayyappa Temple

Shekaripuram ayyappa temple Marakavilaku Agosham
15/01/2017

Shekaripuram ayyappa temple
Marakavilaku Agosham

Makara vilaku mahotsavam Innale nadathiyathu...
15/01/2017

Makara vilaku mahotsavam Innale nadathiyathu...

Address

Palakkad

Opening Hours

Monday 5:30am - 9am
5pm - 8pm
Tuesday 5:30am - 9am
5pm - 8pm
Wednesday 5:30am - 9am
5pm - 8pm
Thursday 5:30am - 9am
5pm - 8pm
Friday 5:30am - 9am
5pm - 8pm
Saturday 5:30am - 10am
5pm - 8pm
Sunday 5:30am - 9am
5pm - 8pm

Telephone

+919847894124

Website

Alerts

Be the first to know and let us send you an email when Ayyappa Temple Shekaripuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ayyappa Temple Shekaripuram:

Share