22/07/2024
ॐ नमः शिवाय
#ഓർമകൾക്ക്മുന്നിൽപിതൃതർപ്പണം #
***കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്ര കടവിലെ കർക്കിടക വാവുബലി
ബലി(പിതൃതർപ്പണം) 2024 ആഗസ്റ്റ് 3ന് ***
പാലാ : കർക്കിടകവാവിനോട നുബന്ധിച്ച് പിതൃതർപ്പണത്തിനൊരുങ്ങി കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രം. ഇതിനായി വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രക്കടവിൽ ഒരുങ്ങുന്നത്. പതിനയ്യായിരത്തിലധികം പേർ ബലിതർപ്പണത്തിനായി എത്തുമെന്നാണ് ദേവസ്വം ഭരണസമിതിയുടെ പ്രതീക്ഷ.
കർക്കടകവാവും പിതൃതർപ്പണവും വിശ്വാസികൾക്ക് ഒഴിച്ചുകൂടാനാവത്തവയാണ്. ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കർക്കടകവാവ്. ഈ സമയം സൂര്യൻ പിതൃലോകത്തേക്ക് കടക്കുമെന്നും പിതൃയാനത്തിനുള്ള പ്രവേശന കവാടമാണ് കർക്കടകവാവെന്നം വിശ്വാസമുണ്ട്. അതിനാലാണ് സാധാരണ ശ്രാദ്ധത്തിൽ നിന്നും വ്യത്യസ്തമായി പ്രധാന തീർത്ഥഘട്ടങ്ങളിൽ ബലിതർപ്പണത്തിനായി ഭക്തർ ഒത്ത് കൂടുന്നത്. കടപ്പാട്ടൂരിൽ അത് മീനച്ചിലാറാണ് (കവണാർ ) . ഈ വർഷാന ചടങ്ങുകൾ
2024 ആഗസ്റ്റ് 3-ാംതീയതി ശനിയാഴ്ച നടക്കും. പിതൃതർപ്പണ ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 5മണിക്ക് ക്ഷേത്ര കടവിൽ ആരംഭിക്കും. ക്ഷേത്രക്കടവിലെ ബലിതർപ്പണച്ചടങ്ങുകൾക്ക് കീച്ചേരിൽ നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
രാവിലെ 9 മുതൽ പ്രസാദ ഊട്ടും ഉണ്ടായിരിക്കും.
വാവുബലി ദിനത്തിൽ ക്ഷേത്രത്തിൽ നമസ്കാരം, കൂട്ടനമസ്കാരം, തുടങ്ങിയ വഴിപാടുകൾ,
നടത്തുന്നതിനും, മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും സൗകര്യം ഏർപ്പെടുത്തിയതായും ദേവസ്വം പ്രസിഡന്റ് പി.എസ് ഷാജികുമാർ പയനാൽ, സെക്രട്ടറി വി.എസ്. ശശികുമാർ, ഖജാൻജി കെ. ആർ. ബാബുഎന്നിവർ അറിയിച്ചു.
ഫോൺ നമ്പർ
04822-201449
9188 015 448,
ദേവസ്വം ഓഫീസ്
04822-212448,
8330068377