30/12/2022
പ്രവാസികൾ -പൈതൃകത്തിന്റെ നല്ല ഫലം പുറപ്പെടുവിക്കുന്നവർ- മാർ ജോസഫ് കല്ലറങ്ങാട്ട്..
ബിഷപ്പ് ഹൗസിൽ വച്ചു ഡിസംബർ 30ആം തീയതി നടന്ന രണ്ടാമത് പ്രവാസി കുടുംബസംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്.
പ്രവാസികൾ പാലാ രൂപതയുടെ പൈതൃകത്തോട് ചേർന്ന് നിന്ന് വേരിൽ നിന്നും പോഷകങ്ങൾ വലിച്ചെടുത്തു നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നവർ ആണെന്നും , അവർ ആയിരിക്കുന്ന നാട്ടിൽ അവിടുത്തെ സംസ്കാരത്തോട് ഇഴുകി ചേർന്ന് ഒരു 'നോബിൾഹൈബ്രിഡ്' ആയി വളരുന്നു എന്നും അഭിവന്ദ്യ പിതാവ് കൂട്ടിച്ചേർത്തു.
വികാരി ജനറാൾ വെരി റവ.ഡോ.ജോസഫ് മലേപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രവാസി അപ്പോസ്തലേറ്റിന്റെ പ്രവർത്തനങ്ങളെപ്പറ്റി ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ വിശദീകരിച്ചു.
ചേർപ്പുങ്കൽ മാർസ്ളീവ മെഡിസിറ്റിയും പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം മാർസ്ളീവ ഡയറക്ടറും പാലാ രൂപത വികാരി ജനറാളും ആയ വെരി റവ.ഡോ. ജോസഫ് കണിയോടിക്കൽ അച്ചൻ പ്രവാസി അപ്പസ്തോലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ മാണി കൊഴുപ്പൻകുറ്റി അച്ചനും ഗ്ലോബൽ കൺവീനർ ഷാജിമോൻ മങ്കുഴിക്കരിക്കും കൈമാറി.
വിവിധ രാജ്യങ്ങളുടെ കോ -ഓർഡിനേറ്റർമാർ ആശംസകൾ അറിയിച്ച സമ്മേളനത്തിൽ പ്രവാസി അപ്പോസ്തലേറ്റ് സെക്രട്ടറി ശ്രീ ഷിനോജ് മാത്യു കൈതമറ്റം നന്ദി പറഞ്ഞു..
വർണ്ണാഭമായ കലാപരിപാടികളാൽ നിറഞ്ഞ യോഗത്തിൽ സംബന്ധിച്ച എല്ലാവർക്കും രൂപതാ ചാൻസലർ വെരി റവ.ഡോ. ജോസ് കാക്കല്ലിൽ പ്രവാസി അപ്പസ്തോലേറ്റിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു.
ശ്രീ ഐജുവിന്റെ നേതൃത്വത്തിൽ ക്രിസ്മസ് കരോളും നടത്തപ്പെട്ടു.