07/05/2026
ഓം ശ്രീ രക്തകണ്ഠായ നമഃ
**************************
ഓമല്ലൂര്‍ ദേശനാഥനായ ശ്രീ രക്തകണ്ഠസ്വാമിയുടെ തന്നാണ്ടത്തെ തിരുഃവുത്സത്തിനു സമാപനം കുറിച്ചിരിക്കുകയാണ്.
ഭഗവാന്റെ തിരുഃവാഭരണം കണ്ടു തൊഴുത് വലിയ കാണിക്കയും അർപ്പിച്ച് ആറാട്ട് ഇറക്കി എഴുന്നെള്ളിച്ചതോടെ അടുത്ത വര്‍ഷത്തെ തിരുഃവുത്സവത്തിനായുള്ള കാത്തിരിപ്പ് തുടങ്ങുകയായി.
ഭക്തി സാന്ദ്രമായ ഭഗവാന്റെ തിരുഃവുത്സ കാഴ്ചകള്‍ കഴിയാവുന്ന വിദത്തില്‍ തത്സമയം തന്നെ എല്ലാ ഭക്തരിലേക്കും എത്തിക്കുവാന്‍ പരമാവധി പരിശ്രമിച്ചു. എങ്കിലും സ്ഥലത്ത് ഇല്ലാത്ത കാരണത്താലും വ്യക്തി പരമായ ജോലി തിരക്കു കാരണവും ആദ്യ ദിന തിരുഃവുത്സവ കാഴ്ചകൾ ഉൾപ്പെടെ പൂര്‍ണ്ണതയില്‍ എത്തിക്കുവാൻ സാധിച്ചിട്ടില്ല എന്ന വസ്തുതയും വിസ്മരിക്കുവാന്‍ ആഗ്രഹിക്കുന്നില്ല.
ശ്രീ രക്തകണ്ഠസ്വാമി ഭക്തരായ നിങ്ങള്‍ ഓരോരുത്തരും നല്‍കിയ പിന്തുണക്ക് ഹൃദയത്തില്‍ നിന്നും ഞാൻ നന്ദി രേഖപ്പെടുത്തികൊള്ളട്ടെ. തുടര്‍ന്നും എല്ലാ പിന്തുണയും ഉണ്ടാകണമേ എന്ന് ശ്രീ രക്തകണ്ഠസ്വാമിയുടെ നാമത്തില്‍ പ്രാര്‍ത്ഥിക്കുകയുമാണ്.
സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഷോർട്ടുകൾക്കും റീലുകൾക്കും പ്രിയമേറുന്ന ഈ കാലത്തും ഫേസ്ബുക്ക് ജനറേറ്റ് ചെയ്തു നല്‍കിയ (24 മണിക്കൂർ മുൻപ്) കണക്ക് അനുസരിച്ച് ഏകദേശം മൂന്നു ലക്ഷത്തി എഴുപത്തി അയ്യായിരത്തിൽ അധികം വ്യൂസ് ജനറേറ്റ് ചെയ്ത് തിരുഃവുത്സ വിശേഷങ്ങള്‍ മാറ്റു ചോരാതെ തന്നെ പതിനേഴു വർഷം മുൻപ് ഭഗവാന്റെ നാമത്തിൽ തന്നെ സൃഷ്ടിച്ച പേജിലൂടെ കാഴ്ചക്കാരിലേക്ക് എത്തിക്കുവാന്‍ കഴിഞ്ഞു എന്നതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു.
ഫേസ്ബുക് ലൈവ് പോളിസിയില്‍ വന്ന മാറ്റം കാരണം ലൈവ് വീഡിയോകള്‍ 30 ദിവസത്തിനുള്ളില്‍ ഡിലീറ്റ് ആകുന്ന വിവരവും ഏവർക്കും അറിയാമല്ലോ.
വരും വർഷങ്ങളിൽ ലൈവ് എപ്രകാരം പബ്ലിഷ് ചെയ്യും എന്നത് പരിശോധിക്കുകയും സാധ്യമെങ്കിൽ മുൻപ് സൃഷ്ടിച്ച യൂട്യൂബ് ചാനലിലൂടെ (https://www.youtube.com/) പബ്ലിഷ് ചെയ്യുകയോ അല്ലെങ്കിൽ ഫേസ്ബുക് ലൈവ് റി അപ്‌ലോഡ് ചെയ്തോ അല്ലെങ്കിൽ തിരുഃവുത്സവ കാഴ്ചകളുടെ ഹൈലൈറ്റുകൾ ഇൻസ്റ്റാഗ്രാം മുഖേനയോ പബ്ലിഷ് ചെയ്യുന്നതിന് ആത്മാർത്ഥമായ പരിശ്രമം നടത്തുമെന്നും ഈ അവസരത്തിൽ അറിയിച്ചു കൊള്ളട്ടെ.
ഒരിക്കൽ കൂടി ഏവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി.
ഓമല്ലൂർ ദേശനാഥൻ ഏവർക്കും സർവ്വ ഐശ്വര്യം പ്രദാനം ചെയ്യുമാറാകട്ടെ.
"ക്ഷേത്രം നാടിന്റെ ഐശ്വര്യം ക്ഷേത്ര ദര്‍ശനം നമ്മുക്ക് ഐശ്വര്യം"
ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി മഹാക്ഷേത്രത്തിലെ വിശേഷങ്ങള്‍ അറിയുവാനും ആസ്വദിക്കുവാനും Sree Rakthakanda Swami Temple എന്ന പേജ് ലൈക് ചെയ്തു സബ്സ്ക്രൈബ് ചെയ്യൂ.
Sree Rakthakanda Swami Temple
instagram.com/sree_rakthakanda_swami
youtube.com/
പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയുന്ന പുരാതന ക്ഷേത്രമാണ് ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്ര.....