Niranam St. Thomas MarThoma church

Niranam St. Thomas MarThoma church കാട്ടുനിലം മാർത്തോമ്മാ പള്ളി
സ്ഥാപിതം :1892

വിശ്വാസ യാത്രയുടെ 130 വർഷങ്ങൾ... K .

മലങ്കര മാർത്തോമ സുറീയാനി സഭയിലെ പുരാതന ഇടവകകളിൽ ഒന്നാണ് നിരണം-മാരാമണ്‍ ഭദ്രാസനത്തിലെ 'കാട്ടുനിലം പള്ളി' എന്ന് അറിയപെടുന്ന നിരണം സെൻറ് തോമസ്‌ മാർത്തോമ ഇടവക. മലങ്കര സഭയിൽ ഉണ്ടായ നവീകരണത്തിന്റെ ആദ്യ കാലഘട്ടത്തിൽ രൂപപ്പെട്ട ഇടവകകളിൽ ഒന്നാണ് ഇത്.. വിശ്വാസ യാത്രയിൽ ഈ ഇടവക 128 വർഷങ്ങൾ പൂർത്തികരിക്കുന്നു. 1892 ൽ സ്ഥാപികപെട്ട ദൈവലയമാണ് ഇത്. 14 പ്രാർത്ഥനാ കൂട്ടങ്ങളിലായി ഏകദേശം 650 ഇൽ പരം കുടുംബങ്ങൾ ഈ ഇടവ

കയിൽ ഉണ്ട്. ചക്കുളം നസ്രേത്ത് , ബെഥെൽ, ചൂട്ടമാലി എന്നിവിടങ്ങളിൽ ചാപ്പലുകൾ ഉണ്ട്. ഈ ഇടവകയുടെ കീഴിൽ 6 സണ്‍‌ഡേ സ്കൂളുകൾ പ്രവർത്തിക്കുന്നു . ഭാഗ്യ സ്മരണർഹാരായ പട്ടമുക്കിൽ അച്ചെൻ , നാലാംവേലിൽ അച്ചൻ , മാലിയിൽ അച്ചൻ എന്നിവർ ഈ ഇടവക അംഗങ്ങൾ ആണ് .
റവ.തോമസ്‌ മാത്യു,റവ .ഷിബു കുര്യൻ , റവ. അബു ചെറിയാൻ, റവ. C . ചാക്കോ , റവ . സന്തോഷ്‌ വർഗീസ് , റവ . ബിജോ എ. തോമസ്‌, റവ. തോമസ് റിനു വർഗീസ്, റവ. ലിജോ കുഞ്ഞച്ചൻ എന്നി അച്ചന്മാർ ഈ ഇടവകയുടെ അരുമ സന്താനങ്ങളാണ്.

28/02/2026
15/02/2026
പള്ളി പടിഞ്ഞാറ് പ്രാർത്ഥനാമുറിയിൽ കുട്ടൻകേരിൽ പുത്തൻപറമ്പിൽ (കരിമ്പിൽ)ശ്രീ. ജെയിംസ് കെ. മാത്യു (58) നിര്യാതനായി. സംസ്കാര...
03/02/2026

പള്ളി പടിഞ്ഞാറ് പ്രാർത്ഥനാമുറിയിൽ കുട്ടൻകേരിൽ പുത്തൻപറമ്പിൽ (കരിമ്പിൽ)
ശ്രീ. ജെയിംസ് കെ. മാത്യു (58) നിര്യാതനായി. സംസ്കാരം 06/02/2025 വെള്ളിയാഴ്ച്ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് പള്ളിയിൽ. ഇടവകയുടെ അനുശോചനം അറിയിക്കുന്നു.

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ വിജയികളായ ഇടവക അംഗങ്ങളായ ശ്രീമതി. ജോളി ഈപ്പൻ (പ്രസിഡന്റ്‌- നിരണം ഗ്രാമപഞ്ചായത്ത് - വാർഡ് 1) ശ്...
29/12/2025

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ വിജയികളായ ഇടവക അംഗങ്ങളായ
ശ്രീമതി. ജോളി ഈപ്പൻ (പ്രസിഡന്റ്‌- നിരണം ഗ്രാമപഞ്ചായത്ത് - വാർഡ് 1)
ശ്രീമതി. റെറ്റി ചെറിയാൻ (മെമ്പർ- തലവടി ഗ്രാമപഞ്ചായത്ത് -വാർഡ് 14)
ശ്രീമതി. അമ്പിളി ശമുവേൽ (മെമ്പർ -നിരണം ഗ്രാമപഞ്ചായത്ത്‌ -വാർഡ് 13)
ശ്രീമതി. ജ്യോതി ജാസ്സ് പോത്തൻ (കൗൺസിലർ - തിരുവല്ല നഗരസഭ - വാർഡ് 15)
എന്നിവരെ ഇടവക ആദരിച്ചു.

പള്ളി കിഴക്ക് പ്രാർത്ഥനാമുറിയിൽ കളത്തിൽ പറമ്പിൽ കുന്നേൽ കെ.സി. ജോർജ് (അനിയൻ -77 വയസ്) നിര്യാതനായി. സംസ്‌കാരം 12/11/2025 ...
10/11/2025

പള്ളി കിഴക്ക് പ്രാർത്ഥനാമുറിയിൽ കളത്തിൽ പറമ്പിൽ കുന്നേൽ കെ.സി. ജോർജ് (അനിയൻ -77 വയസ്) നിര്യാതനായി. സംസ്‌കാരം 12/11/2025 ബുധനാഴ്ച്ച രാവിലെ 11.30 ന് ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് പള്ളിയിൽ. പരേതൻ ദീർഘകാലം ഇടവകയുടെ ശുശ്രൂഷകനായി സേവനം ചെയ്തിട്ടുണ്ട്. ഇടവകയുടെ അനുശോചനം അറിയിക്കുന്നു.

Address

Kattunilam
Niranam

Alerts

Be the first to know and let us send you an email when Niranam St. Thomas MarThoma church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Niranam St. Thomas MarThoma church:

Share