Niranam Pally

Niranam Pally Niranam Pally, is a parish under the Malankara Orthodox Church. Founded in AD 54, by St. Thomas (Mar Thoma Sleeha), the Apostle of Jesus Christ. St. Mary.

Niranam Church has a rich history of being the symbol of Christian faith in Kerala and a citadel of Orthodox Christianity since its inception in AD 54 by St Thomas, one of the twelve apostles of Jesus Christ. St Thomas reached Kerala in AD 52 and started preaching the gospel. He founded 8 churches, which are called 'Ezhara Pallikal', meaning seven and half churches. Thomas who had great respect fo

r the Holy Virgin, named all these churches after St. At Niranam, St. Thomas baptised many people and ordained people with social eminence as priests, to administer the church. The church founded by St Thomas at Niranam was adjacent to Sri Thrikpaleswara Hindu Temple of Lord Shiva. Some adversaries of the new faith later took out the cross, founded by the Apostle and threw it into the neighboring river. When St Thomas returned to Niranam after two years (AD 54) he heard about this and went in search of the cross. He found it at a place in the down stream and again founded the church at that place, which is believed to be the present location of the church. According to the available records, the present building is the fourth, which was built in 1912. The third building was built in 1259. Niranam Church was the southern headquarters of the Orthodox Church in Kerala for centuries. Many of the Malankara Metropolitans (the chief bishops) ruled the church by staying here. The church is famous for its historical importance, loyalty to the Indian Orthodox Church, architectural beauty and some of its antiques. Almost all of the old churches in southern Kerala - whether belonging to Orthodox, Marthoma or Roman Catholic denominations - were separated from this mother parish, during course of time.

21/03/2026

കാതോലിക്കാദിനം.
1912 ൽ മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിതമായ നിരണം പള്ളിയിൽ.

ഇന്ന് മാർച്ച് 3 ചൊവ്വാഴ്ച.പരിശുദ്ധ ദൈവമാതാവിൻ്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ നിരണം  പള്ളിയിൽ. വൈകിട്ട്  5.15 ന് സന്ധ്...
02/03/2026

ഇന്ന് മാർച്ച് 3 ചൊവ്വാഴ്ച.

പരിശുദ്ധ ദൈവമാതാവിൻ്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ നിരണം പള്ളിയിൽ.

വൈകിട്ട് 5.15 ന്
സന്ധ്യാനമസ്കാരം തുടർന്ന് പരിശുദ്ധ അമ്മയുടെ നടയിൽ വിശുദ്ധ ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന.
പശ്ചിമേഷ്യൻ - അറബ് രാജ്യങ്ങളിൽ യുദ്ധഭീതിയിൽ കഴിയുന്ന എല്ലാ പ്രവാസികൾക്കായി പ്രത്യേകം മദ്ധ്യസ്ഥ പ്രാർത്ഥന.
നമ്മുടെ പ്രിയപ്പെട്ടവരെ ദൈവത്തിന്റെ കരങ്ങളിൽ ആയിരപ്പാനും യുദ്ധത്തിന്റെ ദുരിതങ്ങൾ നീങ്ങി സമാധാനം സ്ഥാപിക്കപ്പെടുവാനായി മുട്ടിപ്പായി നമുക്ക് പ്രാർത്ഥിക്കാം.

27/02/2026
നാളെ  2026 ഫെബ്രുവരി 25 ബുധനാഴ്ച.അനുഗ്രഹം പ്രാർത്ഥനാസംഗമംനമ്മുടെ പള്ളിയിൽ എല്ലാ മാസവും  നടത്തി വരാറുള്ള അനുഗ്രഹം പ്രാർത്...
24/02/2026

നാളെ 2026 ഫെബ്രുവരി 25 ബുധനാഴ്ച.

അനുഗ്രഹം പ്രാർത്ഥനാസംഗമം

നമ്മുടെ പള്ളിയിൽ എല്ലാ മാസവും നടത്തി വരാറുള്ള അനുഗ്രഹം പ്രാർത്ഥനാ സംഗമം ഈ മാസം 25
-ാം തീയതി ( നാളെ ) ബുധനാഴ്ച രാവിലെ 10.30 മുതൽ നടത്തുവാൻ കർത്താവിൽ ശരണപ്പെടുന്നു. ഈ പ്രാർത്ഥനാസംഗമത്തിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനായി ഏവരേയും കർതൃനാമത്തിൽ ക്ഷണിക്കുന്നു.

രാവിലെ 10.30 ന്
ഗാനശുശ്രൂഷ.
( ഇടവക മർത്തമറിയം സമാജം )

11 മണിക്ക് ധ്യാനസന്ദേശം.
റവ.ഫാ.ആൽവിൻ വർഗ്ഗീസ്
( വികാരി,സെൻ്റ് ജോർജ് ഓർത്തഡോൿസ്‌ പള്ളി പരുമല )

ഉച്ചയ്ക്ക് 12 മണിക്ക്
ഉച്ചനമസ്കാരം.
ഉച്ചയ്ക്ക് 12.30 ന്
നേർച്ചക്കഞ്ഞി.

വൈകിട്ട് 5.30 ന്
സന്ധ്യാ നമസ്കാരം.

മലങ്കരസഭയുടെ സഹോദരൻ ജീവകാരുണ്യ പദ്ധതി നാലാം വാർഷികം നിരണം പള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലി...
22/02/2026

മലങ്കരസഭയുടെ സഹോദരൻ ജീവകാരുണ്യ പദ്ധതി നാലാം വാർഷികം നിരണം പള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു. റോണി വർ​ഗീസ് ഏബ്രഹാം, ഫാ.ഡോ തോമസ് വർ​ഗീസ് അമയിൽ, നിരണം പള്ളി ഇടവകാം​ഗമായ കെ.ജി മാർക്കോസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റോമോസ്, സ്വാമി നിർവ്വിണ്ണാനന്ദ, ഡോ.തോമസ് മാർ കൂറിലോസ്, അഡ്വ.ബിജു ഉമ്മൻ, നിരണം പള്ളി വികാരി റവ.ഫാ. ഷിബു തോമസ് ആമ്പല്ലൂർ,ട്രസ്റ്റി ശ്രീ.മോഹൻ എം. ജോർജ്ജ് മട്ടയ്ക്കൽ,സെക്രട്ടറി ശ്രീ.തോമസ് ഫിലിപ്പ് വിഴലിൽ
എന്നിവർ സമീപം.

അടിമാലി മണ്ണിടിച്ചിലിൽ സർവതും നഷ്ടപ്പെട്ട സന്ധ്യയ്ക്ക് മലങ്കരസഭയുടെ തണൽ നിരണം : അടിമാലി സ്വദേശിനി സന്ധ്യയ്ക്ക് ഇനി ആശ്വാ...
22/02/2026

അടിമാലി മണ്ണിടിച്ചിലിൽ സർവതും നഷ്ടപ്പെട്ട സന്ധ്യയ്ക്ക് മലങ്കരസഭയുടെ തണൽ

നിരണം : അടിമാലി സ്വദേശിനി സന്ധ്യയ്ക്ക് ഇനി ആശ്വാസത്തോടെ കൃത്രിമക്കാലുമായി പുതുജീവിതത്തിലേക്ക് നടന്നു തുടങ്ങാം. കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ സന്ധ്യക്ക് നഷ്ടമായത് ഇടതുകാൽ മാത്രമല്ല. സ്വന്തം ഭർത്താവും, വീടും, 20 സെന്റ് സ്ഥലവും മണ്ണിലമർന്നു. വാടകവീട്ടിൽ കഴിയുന്ന സന്ധ്യയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭ തണലാകും. മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പൗരോഹിത്യ കനക ജൂബിലുടെ ഭാ​ഗമായി നിർമ്മിക്കുന്ന 100 സഹോദരഭവനങ്ങളിൽ ഒന്ന് സന്ധ്യയ്ക്ക് നൽകും. സഭയുടെ ജീവകാരുണ്യ പ്രസ്ഥാനമായ സഹോദരൻ പദ്ധതിയുടെ നാലാം വാർഷിക ആഘോഷ വേളയിലാണ് പരിശുദ്ധ ബാവാ ഇക്കാര്യം അറിയിച്ചത്. നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് അദ്ദേഹം ഇക്കാര്യം പരിശുദ്ധ കാതോലിക്കാ ബാവായുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സന്ധ്യയുടെ ചികിത്സപൂർണമായും ഏറ്റെടുത്തിരിക്കുന്നത് കെയർ ആൻഡ് ഷെയറാണ്. സഹോദരൻ പദ്ധതിയിലൂടെ നൂറ് വീടുകളല്ല, ഈശ്വരന്റെ സ്നേഹം നിറയുന്ന നൂറ് ദേവാലയങ്ങളാണ് നിർമ്മിക്കാൻ ആ​ഗ്രഹിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

നിരണം പള്ളിയിൽ നടന്ന ചടങ്ങിൽ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. നിരണം പള്ളി ഇടവകാം​ഗമായ പിന്നണി ​ഗായകൻ കെ.ജി മാർക്കോസിനെ ചടങ്ങിൽ ആദരിച്ചു. ഫാ.​ഗീവർ​ഗീസ് ജോൺസൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മലങ്കര കത്തോലിക്കാ സഭ തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, തിരുവല്ല ശ്രീരാമകൃഷ്ണ മിഷൻ മഠാധിപതി സ്വാമി നിർവ്വിണ്ണാനന്ദ, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടർ ഏബ്രഹാം, നിരണം പള്ളി വികാരി ഫാ. ഷിബു തോമസ് ആമ്പല്ലൂർ എന്നിവർ പ്രസം​ഗിച്ചു.

സഹോദരൻ പദ്ധതി നാലാം വാർഷികം | നിരണം പള്ളിയിൽ | 2026 ഫെബ്രുവരി 22, 2 PM
21/02/2026

സഹോദരൻ പദ്ധതി നാലാം വാർഷികം | നിരണം പള്ളിയിൽ | 2026 ഫെബ്രുവരി 22, 2 PM

Address

St. Mary's Orthordox Church
Niranam
689621

Opening Hours

Monday 6am - 9pm
Tuesday 6am - 9pm
Wednesday 6am - 9pm
Thursday 6am - 9pm
Friday 6am - 9pm
Saturday 6am - 9pm
Sunday 5am - 9pm

Telephone

+914692711510

Alerts

Be the first to know and let us send you an email when Niranam Pally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Niranam Pally:

Share