Nilamel St.Mary's Malankara Catholic Church

Nilamel St.Mary's Malankara Catholic Church Trivandrum Archdiocese

24/05/2026

പെന്തിക്കോസ്തി പെരുന്നാളിന്റെ എല്ലാ വിധ മംഗളങ്ങളും

പ്രിയ ജോർജ് മേച്ചേരിമുകളിൽ അച്ചന് നിലമേൽ കുടുംബത്തിലേക്ക് സുസ്വാഗതം….
07/05/2026

പ്രിയ ജോർജ് മേച്ചേരിമുകളിൽ അച്ചന് നിലമേൽ കുടുംബത്തിലേക്ക് സുസ്വാഗതം….

പ്രിയ ബഹുമാനപ്പെട്ട എബ്രഹാം മുരുപ്പേൽ(റോണി) അച്ചന് പ്രാർത്ഥനകൾ ആശംസകൾ
05/05/2026

പ്രിയ ബഹുമാനപ്പെട്ട എബ്രഹാം മുരുപ്പേൽ(റോണി) അച്ചന് പ്രാർത്ഥനകൾ ആശംസകൾ

കഴിഞ്ഞ ഒരു വർഷക്കാലത്തോളം ഇടവകയെ നയിച്ച ബഹുമാനപ്പെട്ട എബ്രഹാം മുരുപ്പേൽ അച്ചൻ ഇടവകയുടെ പുതിയ വികാരിയായി നിയമിക്കപ്പെട്ട ...
28/04/2026

കഴിഞ്ഞ ഒരു വർഷക്കാലത്തോളം ഇടവകയെ നയിച്ച ബഹുമാനപ്പെട്ട എബ്രഹാം മുരുപ്പേൽ അച്ചൻ ഇടവകയുടെ പുതിയ വികാരിയായി നിയമിക്കപ്പെട്ട ബഹുമാനപ്പെട്ട ജോർജ് മേച്ചേരിമുകളിൽ അച്ചനെ ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നു…

04/04/2026

ഉയിർപ്പ് പെരുന്നാൾ മംഗളങ്ങൾ

01/04/2026

🍞 പെസഹാ 🍷

മലങ്കര സുറിയാനി കത്തോലിക്കാ സഭ 2026 ഏപ്രിൽ 2-ന് പെസഹാ തിരുനാൾ ആചരിക്കുന്നു.

'കടന്നുപോകൽ' എന്നാണ് പെസഹാ എന്ന ഹീബ്രു പദത്തിന്റെ അർത്ഥം. വിശുദ്ധ ബൈബിളിലെ പുറപ്പാട് പുസ്തകത്തിൽ, ഈജിപ്ത് ദേശത്തെ അടിമത്തത്തിന്റെ ദുരിതത്തിൽ നിന്ന് ദൈവം തന്റെ ജനമായ ഇസ്രയേലിനെ മോശയുടെ നേതൃത്വത്തിൽ രക്ഷിച്ചതിനെയാണ് ഈ ദിനത്തിൽ അനുസ്മരിക്കുന്നത്.

📜പഴയ നിയമത്തിൽ: സംഹാരദൂതന്റെ വാളിൽ നിന്ന് രക്ഷനേടാൻ പെസഹാക്കുഞ്ഞാടിന്റെ രക്തം കട്ടിളക്കാലുകളിലും പടിയിലും പുരട്ടാൻ ദൈവം ആവശ്യപ്പെടുകയും, ആ രക്തം രക്ഷയുടെ അടയാളമായിത്തീരുകയും ചെയ്യുന്നു.

🩸പുതിയ നിയമത്തിൽ: പെസഹാക്കുഞ്ഞാടായ യേശുക്രിസ്തുവിന്റെ രക്തമാണ് രക്ഷയുടെ അടയാളമായി ചൊരിയപ്പെടുന്നത്.

✝️ യേശു താൻ പീഡയേൽക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ദുഃഖവെള്ളിയുടെ തലേനാൾ, ജീവന്റെ അപ്പമായും രക്ഷയുടെ രക്തമായും തന്നെത്തന്നെ പങ്കുവെക്കുന്നു. ഈ പങ്കുവെക്കലിലാണ് വിശുദ്ധ കുർബാന സ്ഥാപിതമായത്. കുർബാന അനുഭവം എന്നും നിലനിർത്തുവാൻ യേശു പൗരോഹിത്യം സ്ഥാപിച്ച ദിവസം കൂടിയാണിന്ന്.

🙏 യേശു അന്ത്യഅത്താഴത്തിന് മുമ്പായി ശിഷ്യരുടെ കാലുകൾ കഴുകിയതിനെ അനുസ്മരിച്ചുകൊണ്ടാണ്, മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ ശിഷ്യന്മാരുടെ പിൻഗാമികളായ മെത്രാന്മാർ പെസഹായിൽ കാൽകഴുകൽ ശുശ്രൂഷ നടത്തുന്നത്. 👣

✨ പെസഹാ ശുശ്രൂഷ പൂർണ്ണമാകുന്നത് വിശുദ്ധ കുർബാന അനുഭവത്തോടെയാണ്. ✨

"ആണ്ടുവട്ടത്തിൽ ഒരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹാക്കാലത്ത് യോഗ്യതാപൂർവ്വം വിശുദ്ധ കുർബാന സ്വീകരിക്കുകയും വേണം" എന്ന തിരുസഭയുടെ കല്പന മറക്കാതെ, വിശുദ്ധ കുമ്പസാരം നടത്തി പാപമോചനം നേടി യോഗ്യതയോടെ പെസഹാ നാളിൽ നമുക്ക് വിശുദ്ധ കുർബാന സ്വീകരിക്കാം.

🎶 പെസഹാ ഹൂത്തോമോ 🎶
"മർക്കോസിന്റെ മാളിക തന്നിൽ പഴമകളെല്ലാം
നിറവേറ്റുകയായ് അവനാ രാവിൽ,
മൃഗബലി നീക്കി പുതിയൊരു നിയമം
ഏകി സഭയ്ക്കായ് മിശിഹാ നാഥൻ
അവളിൽ നിന്നും പാടെ നീക്കി പാഷണ്‌ഡതകൾ"

⛪ നമ്മുടെ പെസഹാ ശുശ്രൂഷ: Thursday സന്ധ്യ 5.30 മണിക്ക് നടത്തപ്പെടുന്നു.

എല്ലാവർക്കും പെസഹാ തിരുനാളിന്റെ നന്മകൾ നേരുന്നു! 🕊️

31/03/2026

ഹാശാ ബുധൻ

29/03/2026

പരിശുദ്ധ സഭ ഹാശാ ആഴ്ചയിലേക്ക്

27/03/2026

പരിശുദ്ധ നോമ്പിലെ നാല്പതാം വെള്ളി

11/03/2026

Address

Nilamel
691535

Website

Alerts

Be the first to know and let us send you an email when Nilamel St.Mary's Malankara Catholic Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Nilamel St.Mary's Malankara Catholic Church:

Share